Wednesday , July 17 2019
Breaking News

India News

കുമാരസ്വാമി തിങ്കളാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും

Kumara-Swami

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമി തിങ്കളാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിലെത്തിയ കുമാരസ്വാമി ഗവര്‍ണര്‍ വാജുഭായ് വാലയുമായി കൂടിക്കാഴ്ച്ച നടത്തി. കോണ്‍ഗ്രസ് നേതാവ് ജി. പരമേശ്വര ഉപമുഖ്യമന്ത്രി ആയേക്കും. ഡി.കെ. ശിവകുമാറിനെ കെപിസിസി പ്രസിഡന്റായി നിയമിക്കുമെന്നും സൂചനയുണ്ട്. ചൊവ്വാഴ്ച്ചയാവും കോണ്‍ഗ്രസ്‌ജെഡിഎസ് സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുക. കുമാരസ്വാമി തിങ്കളാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന വിവരം പുറത്തുവന്നയുടന്‍ ബി.എസ്. യെദ്യൂരപ്പ എച്ച്.ഡി. ദേവഗൗഡയെയും കോണ്‍ഗ്രസ് നേതാക്കളെയും നേരിട്ട് ആശംസ അറിയിച്ചു. കേവലഭൂരിപക്ഷം തെളിയിക്കുന്നതില്‍ …

Read More »

ബൊപ്പയ്യ പ്രോടേം സ്പീക്കറായി തുടരും; വോട്ടെടുപ്പ് തത്സമയം സംപ്രേഷണം ചെയ്യാം – സുപ്രിംകോടതി

Boppaya

ന്യൂഡല്‍ഹി: കര്‍ണാടകയിലെ നിര്‍ണായകമായ വിശ്വാസ വോട്ട് പ്രോടേം സ്പീക്കര്‍ ബൊപ്പയ്യയുടെ നിയന്ത്രണത്തില്‍ തന്നെ നടത്തും. ബൊപ്പയയ്യുടെ നിയമനം ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ജെഡിഎസും-കോണ്‍ഗ്രസും സമര്‍പ്പിച്ച ഹര്‍ജി കോടതി അനുവദിച്ചില്ല. കെ.ജി ബൊപ്പയ്യക്കെതിരെ ഉത്തരവിടണമെങ്കില്‍ അദ്ദേഹത്തിന് നോട്ടീസ് അയച്ച് അഭിപ്രായം തേടേണ്ടി വരും. അങ്ങനെ ചെയ്യണമെങ്കില്‍ വിശ്വാസ വോട്ട് നീട്ടിവെക്കേണ്ടി വരുമെന്ന് കോടതി പറഞ്ഞു. അതോടെ വിശ്വാസ വോട്ടിന്റെ തത്മസയ സംപ്രേക്ഷണം അനുവദിക്കുകയാണെങ്കില്‍ ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറാണെന്ന് ജെഡിഎസിന് വേണ്ടി ഹാജരായ …

Read More »

ബി.ജെ.പി നേതാവ് ബൊപ്പയ്യ പ്രോ ടെം സ്പീക്കര്‍; എതിര്‍പ്പുമായി കോണ്‍ഗ്രസ്

boppayya

ബെംഗളൂരു: യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനോട് നാളെ ഭൂരിപക്ഷം തെളിയാക്കാന്‍ സുപ്രീംകോടതി അന്ത്യശാസനം നല്‍കിയ സാഹചര്യത്തില്‍ ബി.ജെ.പി വീരാജ്‌പേട്ട് എം.എല്‍.എ കെ.ജി ബൊപ്പയ്യയെ പ്രൊടേം സ്പീക്കറായി നിയമിച്ചു. ഗവര്‍ണര്‍ വാജുഭായ് വാലയാണ് പ്രൊടേം സ്പീക്കറെ നിയമിച്ച് കൊണ്ട് ഉത്തരവിറക്കിയത്. നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പ് നിയന്ത്രിക്കുന്നത് ബൊപ്പയ്യയായിരിക്കും. ബൊപ്പയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എറെ നാടകീയമായ സംഭവങ്ങള്‍ക്കൊടുവില്‍ ഇന്നാണ് ബി.ജെ.പി നേതൃത്വത്തിലുള്ള യെദ്യൂരപ്പ സര്‍ക്കാരിനോട് നാളെ നാല് മണിക്ക് ഭൂരിപക്ഷം തെളിയാക്കാന്‍ …

Read More »

ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശവുമായി യശ്വന്ത് സിന്‍ഹ

Yashnth-singh

ന്യൂഡല്‍ഹി: കര്‍ണാടകത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപവത്കരിച്ചത് ഭരണഘടനാ വിരുദ്ധമായ നീക്കത്തിലൂടെയാണെന്ന് ബി.ജെ.പി മുന്‍ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. കര്‍ണാടകത്തിലെ രാഷ്ട്രീയ നാടകങ്ങള്‍ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലാണെന്ന് ആരോപിച്ച അദ്ദേഹം കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചു. രാഷ്ട്രപതിഭവന് പുറത്ത് പ്രതിഷേധം രേഖപ്പെടുത്തിയ അദ്ദേഹം ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനുവേണ്ടി അണിനിരക്കാന്‍ ജനങ്ങളോട് ആഹ്വാനംചെയ്തു. ബി.ജെ.പി നടത്തിയ ഭരണഘടനാ വിരുദ്ധ നീക്കത്തിനെതിരെയാണ് പ്രതിഷേധിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കര്‍ണാടകത്തില്‍ …

Read More »

യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Karnataka-Chief-Minister

ബെംഗളൂരു: കര്‍ണാടകത്തില്‍ രണ്ടു ദിവസത്തോളം നീണ്ട രാഷ്ട്രീയ നാടകത്തിന് താത്ക്കാലിക ഇടവേള നല്‍കി ബി.എസ്.യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായി വാലയാണ് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തത്. രാജ്ഭവനില്‍ വലിയ ആഘോഷങ്ങളൊന്നുമില്ലാതെ ലളിതമായ ചടങ്ങാണ് സംഘടിപ്പിച്ചത്. രാജ്ഭവന് പുറത്ത് വാദ്യഘോഷങ്ങളുമായി ബിജെപി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു.സര്‍ക്കാരിന്റെ ഭൂരിപക്ഷത്തിലുള്ള അനിശ്ചിതത്വവും സുപ്രീംകോടതിയില്‍ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണനയില്‍ വരുമെന്നുള്ളത് കൊണ്ടും തത്ക്കാലം യെദ്യൂരപ്പ മാത്രം …

Read More »

നാടകാന്തം ബിജെപിയെ വിളിച്ച് ഗവര്‍ണര്‍: നിയമ പോരാട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്

Yedurappa

ബെംഗളൂരു: അനിശ്ചിതത്വങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കുമൊടുവില്‍ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിനായി ഗവര്‍ണര്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിയെ ക്ഷണിച്ചു. വ്യാഴാഴ്ടച 9.30ന് പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഭൂരിപക്ഷം തെളിയിക്കുന്നതിന് ബിജെപിക്ക് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബിജെപിയെ ക്ഷണിച്ച നടപടിക്കെതിരേ നിയമ നടപടിക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാക്കള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കാണും. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുമായി നിയമവശങ്ങള്‍ ചര്‍ച്ച …

Read More »

ജെ.ഡി.എസ് എം.എല്‍.എമാര്‍ക്ക് 100 കോടി വീതം വാഗ്ദാനം ലഭിച്ചു- കുമാരസ്വാമി

Kumaraswami

ബെംഗളൂരു: ജെ ഡി എസ് എം എല്‍ എമാര്‍ക്ക് ബി.ജെ.പിയില്‍ നിന്ന് 100 കോടി രൂപാ വീതം വാഗ്ദാനം ലഭിച്ചുവെന്ന് ജെ.ഡി.എസ് നേതാവ് എച്ച് ഡി കുമാരസ്വാമി. ജെ ഡി എസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെ ഡി എസ് എം എല്‍ എമാര്‍ക്ക് നൂറുകോടിയും മന്ത്രി സ്ഥാനവുമാണ് വാഗ്ദാനം ചെയ്തത്. എവിടെനിന്നാണ് ബി.ജെ.പിക്ക് ഈ പണം ലഭിച്ചത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എവിടെയാണെന്നും …

Read More »

ബിജെപി വലിയ കക്ഷി, വോട്ട് വിഹിതത്തില്‍ കോണ്‍ഗ്രസ് മുന്നില്‍

Congress

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷയെങ്കിലും വോട്ടു വിഹിതത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടനുസരിച്ച് 122ല്‍ നിന്ന് 78 സീറ്റിലേക്ക് ഒതുങ്ങിയ കോണ്‍ഗ്രസ് സംസ്ഥാനത്ത് പോള്‍ ചെയ്ത മൊത്തം വോട്ട് വിഹിതത്തിന്റെ 37.9 ശതമാനം പിടിച്ചപ്പോള്‍ 104 സീറ്റുകള്‍ നേടിയ ബിജെപിക്ക് 36.2 ശതമാനം വോട്ടുകളെ നേടാനായുള്ളൂ. 2013ല്‍ 40 സീറ്റുകള്‍ മാത്രമുണ്ടായിരുന്ന ബിജെപി ഇത്തവണ 104 സീറ്റുകള്‍ നേടി ഏറ്റവും …

Read More »

കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിച്ചു; സ്മൃതി ഇറാനിക്ക് വാര്‍ത്താ വിനിമയ വകുപ്പ് നഷ്ടമായി

Smrithi-Irani

ന്യൂഡല്‍ഹി: കാലാവധി പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം മാത്രം അവശേഷിക്കെ നരേന്ദ്ര മോദി മന്ത്രിസഭയില്‍ വീണ്ടും അഴിച്ചുപണി. വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് സ്മൃതി ഇറാനിയില്‍ നിന്ന് നീക്കി. പകരം മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡിന് ഈ വകുപ്പിന്റെ സ്വതന്ത്ര ചുമതല നല്‍കി. ഇതിന് പുറമെ, ധനകാര്യ വകുപ്പിലും മാറ്റം വരുത്തിയിട്ടുണ്ട്. 2014 മുതല്‍ അരുണ്‍ ജെയ്റ്റ്‌ലി കൈകാര്യം ചെയ്ത മന്ത്രാലയം റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് കൈമാറി. റെയില്‍വേയ്ക്ക് പുറമെ …

Read More »

സുനന്ദയുടെ മരണം : ശശി തരൂര്‍ പ്രതി

Sashi-taroor-Sunanda

ന്യൂഡല്‍ഹി : സുനന്ദപുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് എം പി യുമായ ശശിതരൂരിനെ പ്രതി ചേര്‍ത്ത് ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 498 (എ) ഗാര്‍ഹിക പീഡനം), 306 (ആത്മഹത്യ പ്രേരണ) വകുപ്പുകളാമ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. സുനന്ദയുടേത് ആത്മഹത്യയാണെന്നാണ് ഡല്‍ഹി പോലീസ് കണ്ടെത്തല്‍. പത്തു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് …

Read More »