Wednesday , July 17 2019
Breaking News

India News

ഹജ്ജിനു തനിച്ച് പോകുന്ന സ്ത്രീകളെ നറുക്കെടുപ്പില്‍നിന്ന് ഒഴിവാക്കി

Haj

ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെയോ നേരിട്ട് രക്തബന്ധമുള്ള രക്ഷിതാവിന്റെയോ ഒപ്പമല്ലാതെ (മെഹ്‌റം) ഹജ്ജിനു പോകാന്‍ അപേക്ഷിച്ചിട്ടുള്ള മുസ്‌ലിം വനിതകളുടെ .പേര് ഹജ്ജ് കമ്മറ്റി നടത്തുന്ന നറുക്കെടുപ്പില്‍നിന്ന് ഒഴിവാക്കുമെന്ന് ന്യൂനപക്ഷ കാര്യമന്ത്രാലയം അറിയിച്ചു. ഇക്കുറി 1300 വനിതകളാണ് പുരുഷന്മാരുടെ ഒപ്പമല്ലാതെ ഹജ്ജിനു പോകാന്‍ അപേക്ഷ നല്‍കിയിട്ടുള്ളത്. പുതിയ ഹജ്ജ് നയ പ്രകാരം പുരുഷന്മാര്‍ ഒപ്പമില്ലാതെ, നാലുപേരടങ്ങുന്ന സംഘമായി സ്ത്രീകള്‍ക്ക് ഹജ്ജിന് പോകാം. നേരത്തെ സ്ത്രീകള്‍ തനിച്ച് ഹജ്ജിനു പോകുന്നത് അനുവദനീയമായിരുന്നില്ല. ഹജ്ജ് യാത്രയില്‍ പുരുഷന്മാരുടേതിന് …

Read More »

കാമുകിക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ അമ്മയെ കൂട്ടബലാത്സംഗം ചെയ്തു

Rape

മുസാഫര്‍നഗര്‍ (ഉത്തര്‍പ്രദേശ്): കാമുകിക്കൊപ്പം ഒളിച്ചോടിയ യുവാവിനോട് പ്രതികാരം ചെയ്യാന്‍ യുവാവിന്റെ അമ്മയെ കൂട്ടബലാത്സംഗം ചെയ്തു. ശാമ്‌ലി ജില്ലയിലെ നോജാല്‍ ഗ്രാമത്തിലാണ് അതിക്രൂരമായ സംഭവം അരങ്ങേറിയത്. മുസാഫര്‍നഗറിനു സമീപമുള്ള ഗ്രാമത്തിലെ 24കാരിയായ യുവതിയുമായുമായാണ് ഭോപ്പുര നിവാസിയായ 26കാരനായ യുവതിയുമായുമായാണ് ഭോപ്പുര നിവാസിയായ 26കാരനായ യുവാവ് പ്രണയത്തിലായത്. ഗാസിയാബാദില്‍ പഠിക്കുകയായിരുന്ന യുവതിയുമായി യുവാവ് കഴിഞ്ഞ നവംബറില്‍ ഒളിച്ചോടി. തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ യുവാവിന്റെ മാതാപിതാക്കളെയും സഹോദരനെയും അളിയനെയും തട്ടിക്കൊണ്ടുപോവുകയും ഇവരെ ശാമ്‌ലി ഗ്രാമത്തിലുള്ള …

Read More »

പാകിസ്താനിലെ പലസ്തീന്‍ പ്രതിനിധി ഹാഫിസ് സയീദിനൊപ്പം വേദിയില്‍; പ്രതിഷേധവുമായി ഇന്ത്യ

Hafis

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിനൊപ്പം പാകിസ്താനിലെ പാലസ്തീന്‍ പ്രതിനിധി വേദി പങ്കിട്ടതില്‍ കടുത്ത അതൃപ്തി പലസ്തീനെ അറിയിക്കാനൊരുങ്ങി ഇന്ത്യ. റാവല്‍പിണ്ടിയിലെ ലിയാഖത്ത് ബാഗില്‍ ദിഫാ ഇ പാകിസ്താന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ഒരു റാലിയില്‍ വച്ചാണ് ഹാഫീസ് സയീദിനൊപ്പം പാകിസ്താനിലെ പലസ്തീന്‍ പ്രതിനിധി വലീദ് അബു അലി വേദി പങ്കിട്ടത്. വിഷയം ഇന്ത്യയിലെ പലസ്തീന്‍ അംബാസിഡറെയും പലസ്തീന്‍ അധികൃതരെയും അറിയിക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇരുവരും വേദി പങ്കിടുന്നതിന്റെ ചിത്രം …

Read More »

മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ പാസായി

Muthalak

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന മുസ്‌ലിം വുമെന്‍(പ്രൊട്ടക്ഷന്‍ ഓഫ് മാരേജ്) ബില്‍ 2017 ലോക്‌സഭ പാസാക്കി. ഒറ്റയടിക്ക് മൂന്നുവട്ടം തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റവും ഇത്തരത്തില്‍ വിവാഹമോചനം നടത്തുന്ന പുരുഷന് മൂന്നുവര്‍ഷം തടവും ലഭിക്കുമെന്നാണ് ബില്ലില്‍ പറയുന്നത്. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇന്ന് രാവിലെ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. മുസ്ലീം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനെന്ന വിശേഷണത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ മുത്തലാഖ് കുറ്റകരമാക്കുന്ന ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ചത്.നേരത്തെ …

Read More »

ഇന്ത്യന്‍ നഗരങ്ങള്‍ ആക്രമിക്കാന്‍ അല്‍ ഖ്വയ്ദയുടെ ആഹ്വാനം

aLKHAIDA

ശ്രീനഗര്‍: കശ്മീരില്‍ വിജയം നേടുന്നതിന് മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍ ആക്രമിക്കാന്‍ അല്‍ ഖ്വയ്ദ തലവന്‍ ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്ത്. ചൊവ്വാഴ്ച രാത്രിയോടെയാണ് ജിഹാദിസ്റ്റ് ഗ്രൂപ്പുകളില്‍ വീഡിയോ എത്തിയതായി ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അല്‍ ഖ്വയ്ദയുടെ ഉപഭൂഖണ്ഡത്തിലെ സെക്കന്‍ഡ് ഇന്‍ കമാന്‍ഡന്റ് ഉസാമ മെഹ്മൂദാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കശ്മീരില്‍ ഇന്ത്യ വിന്യസിച്ചിരിക്കുന്നത് ആറു ലക്ഷം പട്ടാളക്കാരെയാണ്. കൊല്‍ക്കത്ത, ബെംഗളൂരു, ന്യൂഡല്‍ഹി തുടങ്ങിയ മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍ ആക്രമിക്കുകയാണെങ്കില്‍ …

Read More »

ഡ്രൈവറും സഹയാത്രികനും ചേര്‍ന്ന് 19കാരിയെ ടാക്സിയില്‍ ബലാത്സംഗം ചെയ്തു

Rape

ഡല്‍ഹി: ഓടിക്കൊണ്ടിരുന്ന ടാക്സിയില്‍ ഡ്രൈവറും സഹയാത്രികനും ചേര്‍ന്ന് 19കാരിയെ ബലാത്സംഗം ചെയ്തു. ടാക്സി ഡ്രൈവറായ ബിദുര്‍ സിങ്, സുമിത്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുഗ്രാം ഡല്‍ഹി അതിര്‍ത്തിയില്‍ ശനിയാഴ്ച്ച രാത്രിയാണ് സംഭവം. ദ്വാരക സെക്ടര്‍ 21 മെട്രോ സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ഞായറാഴ്ച്ച പുലര്‍ച്ചെ 12.30ഓടെയാണ് പോലീസിന് സഹായം അഭ്യര്‍ഥിച്ചു കൊണ്ടുള്ള ഫോണ്‍ സന്ദേശം ലഭിക്കുന്നത്. ഒരു പെണ്‍കുട്ടി ഇവിടെയിരുന്ന് കരയുകയാണെന്നും അവരെ രണ്ട് പേര്‍ ബലാത്സംഗം ചെയ്തെന്നും …

Read More »

ജയ്‌റാം താക്കൂര്‍ ഹിമാചല്‍ മുഖ്യമന്ത്രി ആകും

Jayaram-Takoor

ഷിംല: ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രിയായി ബിജെപി നേതാവ് ജയ്‌റാം താക്കൂര്‍ സ്ഥാനമേല്‍ക്കും. കേന്ദ്ര നേതാക്കളായ നിര്‍മല സീതാരാമന്‍ നരേന്ദ്ര സിങ് തോമര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന് ബിജെപി ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ബിജെപി ഉയര്‍ത്തികാട്ടിയ പ്രേംകുമാര്‍ ധുമല്‍ പരജായപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു. എന്നാല്‍, ധുമല്‍ പക്ഷം നിലപാട് മയപ്പെടുത്തിയതിനെ തുടര്‍ന്നാണ് ജയ്‌റാം താക്കൂറിന് അവസരം ലഭിച്ചത്. ഹിമാചല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് …

Read More »

നിയന്ത്രണ രേഖയില്‍ പാക് വെടിവെപ്പ്, നാല് സൈനികര്‍ക്ക് വീരമൃത്യു

Kashmir

ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ പാക് സൈന്യത്തിന്റെ വെടിവെയ്പ്പില്‍ ഒരുമേജറടക്കം നാല് സൈനികര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. രജൗറിജില്ലയിലെ കെറി സെക്ടറിലാണ് പ്രകോപനമില്ലാതെ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. വലിയ ആക്രമണമാണ് പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ മേജര്‍ മൊഹര്‍കര്‍ പ്രഫുല്ല അംബാദാസ്, ലാന്‍സ് നായിക് ഗുര്‍മെയില്‍ സിങ്, ശിപായി പ്രഗത് സിങ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള സൈനികരാണ് ഇവര്‍. പാക്‌സൈന്യത്തിന്റെ ആക്രമണത്തില്‍ ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. …

Read More »

നുണകളാണ് ബി.ജെ.പിയുടെ ആണിക്കല്ല്‌;രാഹുല്‍ ഗാന്ധി

Rahul-Gandhi

ന്യൂഡല്‍ഹി: നുണകളാണ് ബി.ജെ.പിയുടെ ആണിക്കല്ലെന്നും പാര്‍ട്ടി കെട്ടിപൊക്കിയിരിക്കുന്നത് ആ നുണകള്‍ക്ക് മേലാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 2ജി കേസ് കെട്ടിച്ചമച്ചതാണെന്ന കോണ്‍ഗ്രസിന്റെ വാദം തെളിയിക്കപ്പെട്ടു. ഇതിലൂടെ ബി.ജെ.പി പ്രചരിപ്പിച്ചിരുന്നത് നുണകളാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം ആദ്യമായി ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളുടെ യോഗത്തില്‍ ചേര്‍ന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദിയുടെ ഗുജറാത്ത് മോഡല്‍ തന്നെ കള്ളമായിരുന്നു. കോണ്‍ഗ്രസ് ഉന്നയിച്ച റാഫേല്‍ …

Read More »

2 ജി: ഏഴുവര്‍ഷം കാത്തിരുന്നിട്ടും തെളിവ് കിട്ടിയില്ലെന്ന് ജഡ്ജി

2-

ന്യൂഡല്‍ഹി: 2ജി അഴിമതി കേസില്‍ പ്രതികള്‍ക്കെതിരെ നിയമപരമായി നിലനില്‍ക്കുന്ന തെളിവുകള്‍ക്കുവേണ്ടി എഴുവര്‍ഷം കാത്തിരുന്നിട്ടും അതെല്ലാം വെറുതെയായെന്ന് പ്രത്യേക സിബിഐ കോടതി ജഡ്ജി ഒ.പി. സെയ്‌നി. കേസില്‍ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധിയിലാണ് ജഡ്ജി തന്റെ പരാമര്‍ശം രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ഏഴുവര്‍ഷം, എല്ലാ അവധി ദിനങ്ങളിലും, എല്ലാ പ്രവൃത്തി ദിനങ്ങളിലും, വേനല്‍ അവധിക്കാലത്തുപോലും കേസില്‍ തെളിവിനുവേണ്ടി താന്‍ ക്ഷമയോടെ കാത്തിരുന്നു.എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ രാജ കുറ്റക്കാരനെന്ന് …

Read More »