Wednesday , July 17 2019
Breaking News

India News

വിദേശകമ്പനി എഴുതിവച്ചാല്‍ രാഹുല്‍ ഇന്ത്യന്‍ പൗരന്‍ അല്ലാതാവുമോ’; ഹര്‍ജി തള്ളി

Rahul

ന്യൂഡല്‍ഹി : രാഹുല്‍ഗാന്ധിക്കു വിദേശപൗരത്വം ആരോപിച്ചുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. വിദേശകമ്പനി എഴുതിവച്ചാല്‍ ഇന്ത്യന്‍ പൗരന്‍ അല്ലാതാവുമോയെന്നു കോടതി ആരാഞ്ഞു. പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്ന ആളാണ് രാഹുല്‍ ഗാന്ധിയെന്നു ഹര്‍ജി നല്‍കിയ യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് കോടതിയില്‍ വാദിച്ചു. എന്നാല്‍ അങ്ങനെ ആഗ്രഹിക്കാത്ത ആരുണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. തിരഞ്ഞെടുപ്പില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്നും വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യങ്ങള്‍. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് …

Read More »

തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ കോണ്‍ഗ്രസിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

Supremcourt

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്കും എതിരായ തിരഞ്ഞെടുപ്പ് ചട്ടലംഘന പരാതികളില്‍ നീതിയുക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനോടകം നടപടികളെടുത്തിട്ടുണ്ടെന്ന് പറഞ്ഞാണ് കോടതി ഹര്‍ജി തള്ളിയത്. നടപടികളില്‍ പരാതിയുണ്ടെങ്കില്‍ മറ്റു അപ്പീല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാനും കോടതി ഹര്‍ജിക്കാരോട് നിര്‍ദേശിച്ചു. ഇരുവര്‍ക്കും തുടര്‍ച്ചയായി ക്ലീന്‍ ചിറ്റ് നല്‍കിയ നടപടി പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. …

Read More »

രാജീവ് ഗാന്ധി ഒന്നാം നമ്പര്‍ അഴിമതിക്കാരന്‍: മോദി ; കര്‍മ്മഫലം നിങ്ങളെ കാത്തിരിക്കുന്നു : രാഹുല്‍

Rahul-and-Modi

ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി മരിച്ചത് അഴിമതിക്കാരനായിട്ടാണെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ രാഹുല്‍ ഗാന്ധി. മോദിജി, യുദ്ധം കഴിഞ്ഞു. കര്‍മഫലം നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങളുടെ ഉള്‍വിചാരങ്ങള്‍ എന്റെ അച്ഛനില്‍ ആരോപിച്ചതുകൊണ്ട് നിങ്ങള്‍ രക്ഷപ്പെടാന്‍ പോകുന്നില്ല. രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. അതേസമയം മോദിക്കെതിരെ പ്രിയങ്ക ഗാന്ധിയും രംഗത്തുവന്നിട്ടുണ്ട്. രാജീവ് ഗാന്ധിയുടെ രക്ഷസാക്ഷിത്വത്തെ അപമാനിച്ചുവെന്നും മോദിക്ക് അമേത്തിയിലെ ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. രക്തസാക്ഷികളുടെ …

Read More »

ഇന്ത്യന്‍ സൈന്യം മോദിയുടെ സ്വകാര്യസ്വത്തല്ല; മോദി സൈന്യത്തെ അപമാനിക്കുന്നു- രാഹുല്‍

Rahul

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിചാരിക്കുന്നതു പോലെ അദ്ദേഹത്തിന്റെ സ്വകാര്യസ്വത്തല്ല കര-വ്യോമ-നാവികസേനകളെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു പി എ കാലത്ത് മിന്നലാക്രമണങ്ങള്‍ നടത്തിയത് വീഡിയോ ഗെയിമിലായിരിക്കും എന്ന് മോദി പറയുമ്പോള്‍ അദ്ദേഹം അപമാനിക്കുന്നത് കോണ്‍ഗ്രസിനെയല്ല. മറിച്ച് സൈന്യത്തെയാണ്-രാഹുല്‍ വിമര്‍ശിച്ചു. രാജ്യത്തെ നിലവിലെ ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണ്. പ്രധാനമന്ത്രി രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ത്തു. പ്രതിവര്‍ഷം രണ്ടുകോടി തൊഴിലുകള്‍ നല്‍കുമെന്ന് രാജ്യത്തെ …

Read More »

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു

Supremcourt

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്ക് സുപ്രീം കോടതിയുടെ സ്റ്റേ. മെമ്മറി കാര്‍ഡ് രേഖയാണോ തൊണ്ടിമുതലാണോ എന്നത് വ്യക്തമാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ വെള്ളിയാഴ്ച മറുപടി നല്‍കണമെന്നായിരുന്നു സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും വേനലവധിക്ക് ശേഷം കോടതി തുറക്കുമ്പോള്‍ മറുപടി നല്‍കാമെന്നും സംസ്ഥാന സര്‍ക്കാര്‍ വെള്ളിയാഴ്ച കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്നാണ് കേസിന്റെ വിചാരണ സുപ്രീം കോടതി …

Read More »

ഫോനി ചുഴലിക്കാറ്റ് കരയിലെത്തി, മണിക്കൂറില്‍ 200 കി.മീ. വരെ വേഗം, കനത്ത ജാഗ്രത

Foni

ഭുവനേശ്വര്‍ : ഫോനി ചുഴലിക്കാറ്റ് കരയിലേക്ക്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗമുളള കാറ്റ് ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റെ ഭാഗമായി ഒഡീഷ ,ആന്ധ്ര തീരത്ത് കനത്ത മഴ അനുഭവപ്പെടുന്നുണ്ട്. കടല്‍ അതീവ പ്രക്ഷുബ്ധമാണ്. ഒഡീഷയിലെ 13 തീരദേശ ജില്ലകളില്‍ നിന്ന് 11 ലക്ഷം പേരെ ഒഴിപ്പിച്ചു. ദേശീയ ദുരന്തനിവാരണ സേന, നാവിക സേനയുടെ കിഴക്കന്‍ കമാന്‍ഡ്, കര, വ്യോമസേനകള്‍ തുടങ്ങിയവ അതീവ ജാഗ്രതയിലാണ്. ആഭ്യന്തര സെക്രട്ടറിയുടെ …

Read More »

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ ഭീഷണി

Police

ബെംഗളൂരു: കേരളം ഉള്‍പ്പെടെയുള്ള എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ ഭീഷണി. കര്‍ണാടക പോലീസിനാണ് ഇതുസംബന്ധിച്ച ടെലഫോണ്‍ സന്ദേശം ലഭിച്ചത്. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലടക്കം സുരക്ഷ ശക്തമാക്കി. കേരളത്തിന് പുറമേ തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഗോവ, പുതുച്ചേരി, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ ഭീകരാക്രമണമുണ്ടാകുമെന്നാണ് ഭീഷണി.വെള്ളിയാഴ്ച വൈകീട്ടാണ് ബെംഗളൂരു സിറ്റി പോലീസിന് ഇതുസംബന്ധിച്ച ടെലഫോണ്‍ സന്ദേശം ലഭിച്ചത്. തമിഴും ഹിന്ദിയും കലര്‍ന്ന ഭാഷയില്‍ വിളിച്ചയാള്‍ സ്വാമി സുന്ദര്‍ മൂര്‍ത്തിയെന്ന ലോറി ഡ്രൈവറാണെന്നാണ് സന്ദേശത്തില്‍ …

Read More »

പ്രധാനമന്ത്രി നരേന്ദ്രമോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Narendra-Modi

വാരാണസി: മുന്‍നിര എന്‍ഡിഎ നേതാക്കളുടെയും ബിജെപി നേതാക്കളുടെയും സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വാരാണസി കളക്ടറേറ്റില്‍ വെച്ച് എന്‍ഡിഎ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് മോദി പത്രിക സമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസമാണ് മോദി വാരാണസിയിലെത്തിയത്. ബിജെപിയുടെ ശക്തി വിളിച്ചോതി വമ്പന്‍ റോഡ് ഷോ കഴിഞ്ഞ ദിവസം മോദി നടത്തിയിരുന്നു. ഇതിന് ശേഷം ഇന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച സമ്മേളനത്തിലും പങ്കെടുത്തതിന് ശേഷമാണ് മോദി …

Read More »

വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല; അജയ് റായ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

Priyanka

ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാരാണസിയില്‍ മത്സരിക്കില്ല. അജയ് റായ് ആയിരിക്കും വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെമത്സരിക്കുകയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. 2014 തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു അജയ് റായ്. വാരാണസിയില്‍ പ്രധാനമന്ത്രി മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വാരാണസിയിലെ പ്രിയങ്കയുടെ സ്ഥാനാര്‍ഥിത്വം വലിയ ആകാംഷയോടെയാണ് രാജ്യം ഉറ്റുനോക്കിയിരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇതു സംബന്ധിച്ച് സൂചന നല്‍കിയിരുന്നു. മോദിക്കെതിരെ കോണ്‍ഗ്രസിന്റെ ശക്തയായ …

Read More »

ചീഫ് ജസ്റ്റിസിനെതിരായ ആരോപണം; വെളിപ്പെടുത്തലില്‍ അന്വേഷണം ഉണ്ടായേക്കും

Justice

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരായ ലൈംഗികാരോപണത്തെ തുടര്‍ന്നുള്ള അഭിഭാഷകന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് അധിക സത്യവാങ്മൂലം സമര്‍പ്പിച്ചു. ചീഫ് ജസ്റ്റിസിനെതിരായ ആരോപണത്തിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് അഭിഭാഷകനായ ഉത്സവ് സിങ് ബെയിന്‍സ് ഇന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ നല്‍കിയതെന്നാണ് സൂചന. ഗൂഢാലോചന ആരോപണം സംബന്ധിച്ച് അന്വേഷണം വേണമോ എന്ന കാര്യത്തില്‍ ഉച്ചയ്ക്കു ശേഷം രണ്ടു മണിക്ക് കോടതി തീരുമാനം അറിയിക്കും. അഭിഭാഷകന്റെ സത്യവാങ്മൂലം …

Read More »