Wednesday , July 17 2019
Breaking News

India News

സുപ്രീംകോടതി അന്വേഷണ സമിതിക്കെതിരേ അവിശ്വാസം രേഖപ്പെടുത്തി പരാതിക്കാരി

Supremcourt

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരേ ലൈംഗിക ആരോപണം അന്വേഷിക്കുന്ന സുപ്രീംകോടതി അന്വേഷണ സമിതിയില്‍ അവിശ്വാസം രേഖപ്പെടുത്തി പരാതിക്കാരിജഡ്ജിമാരുടെ മൂന്നംഗ സമിതിക്കെതിരെയാണ് പരാതിക്കാരി രംഗത്തെത്തിയിരിക്കുന്നത്. . പരാതിക്കാരിയോട് വെള്ളിയാഴ്ച ഹാജരാകാന്‍ എസ്.എ.ബോബ്ദെയുടെ നേതൃത്വത്തിലുള്ള സമിതി ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയിലാണ് സമിതിയില്‍ അവിശ്വാസം രേഖപ്പെരേഖപ്പെടുത്തിക്കൊണ്ട് പരാതിക്കാരി കത്ത് നല്‍കിയിരിക്കുന്നത്. അന്വേഷണത്തിന് വിരമിച്ച ജഡ്ജിമാരുടെ ആറംഗ പ്രത്യേക സമിതി രൂപവത്കരിക്കണം. തന്റെ പരാതി കൈകാര്യം ചെയ്യുന്നതില്‍ ആശങ്കയുണ്ട്. പരാതി ഏകപക്ഷീയമായി തള്ളുമോ എന്നതിലാണ് …

Read More »

തടസ്സവാദങ്ങള്‍ തള്ളി; അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

Rahul

ലഖ്‌നൗ: രാഹുല്‍ ഗാന്ധി അമേഠിയില്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക റിട്ടേണിങ് ഓഫീസര്‍ സ്വീകരിച്ചു. എതിര്‍ സ്ഥാനാര്‍ഥി തടസ്സവാദം ഉന്നയിച്ചതിനെ തുടര്‍ന്ന് മാറ്റിവെച്ചിരുന്ന സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് പത്രിക സ്വീകരിച്ചത്. നാമനിര്‍ദേശ പത്രികയ്ക്കെതിരായ പരാതി റിട്ടേണിങ് ഓഫീസര്‍ തള്ളി. രാഹുല്‍ഗാന്ധി നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗുരുതരപിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വതന്ത്രസ്ഥാനാര്‍ഥി ധ്രുവ് ലാല്‍ പരാതി നല്‍കിയിരുന്നത്. ബ്രിട്ടന്‍ ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ വിവരങ്ങളില്‍ രാഹുല്‍ ഗാന്ധി ബ്രിട്ടന്‍ പൗരനാണെന്ന് …

Read More »

ജീവനക്കാരിയുടെ ലൈംഗികാരോപണം തള്ളി ചീഫ് ജസ്റ്റിസ്; വന്‍ഗൂഢാലോചന

Supremcourt

ഡല്‍ഹി : സുപ്രീംകോടതിയില്‍നിന്നു പിരിച്ചുവിട്ട ജീവനക്കാരി തനിക്കെതിരെ ഉന്നയിച്ച ലൈംഗി ആരോപണം കെട്ടിച്ചമച്ചതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ്. ഇന്നു രാവിലെ ചേര്‍ന്ന അടിയന്തര സിറ്റിങ്ങിനിടെയാണ് തനിക്കെതിരെയുള്ള ആരോപണത്തെക്കുറിച്ചുള്ള വിവരം ചീഫ് ജസ്റ്റിസ് കോടതിയെ അറിയിച്ചത്. വയര്‍, ലീഫ്‌ലെറ്റ്, കാരവന്‍ സ്‌ക്രോള്‍ തുടങ്ങിയ മാധ്യമങ്ങളില്‍നിന്നുള്ള സന്ദേശം വെള്ളിയാഴ്ച വൈകിട്ട് ലഭിച്ചിരുന്നു. എല്ലാ ജീവനക്കാരോടും താന്‍ മാന്യമായാണ് പെരുമാറിയിരുന്നത്. ഒന്നരമാസം മാത്രമാണ് ആരോപണമുന്നയിച്ച സ്ത്രീ ഇവിടെയുണ്ടായിരുന്നുള്ളൂ. ആരോപണമുയര്‍ന്നപ്പോള്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ …

Read More »

കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

Priyanka

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചവരെ പാര്‍ട്ടിയില്‍ തിരികെ എടുത്തതില്‍ പ്രതിഷേധിച്ചാണ് പ്രിയങ്ക കോണ്‍ഗ്രസ് വിട്ടത്. കഴിഞ്ഞ ദിവസം പാര്‍ട്ടിക്കെതിരെ ഇവര്‍ പരസ്യമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് വിട്ടതായി പ്രിയങ്ക ചതുര്‍വേദി പരസ്യമായി പറഞ്ഞിട്ടില്ല. അതേസമയം തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കോണ്‍ഗ്രസ് വക്താവ് എന്നതിന് പകരം ബ്ലോഗര്‍ എന്നാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എഐസിസി മാധ്യമ വിഭാഗത്തിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്നും ഇവര്‍ …

Read More »

രണ്ടാം ഘട്ടത്തില്‍ തമിഴ്നാട്ടിലും അസമിലും മികച്ച പോളിങ്

Election

ന്യൂഡല്‍ഹി: 95 സീറ്റുകളിലേക്ക് നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ മികച്ച പോളിങ്. തമിഴ്‌നാട്ടില്‍ മുപ്പത്തിയെട്ട് സീറ്റുകളിലേക്ക് ക്കുന്ന വോട്ടെടുപ്പില്‍ 11 മണിവരെയുള്ള കണക്ക് പ്രകാരം 30.62 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 11 മണിവരെ ആസമില്‍ 26.39 ശതമാനം, ഛത്തീസ്ഗഢ് 26.2 ശതമാനം, കര്‍ണാടകയില്‍ 19.58 ശതമാനം, മണിപ്പൂരില്‍ 32.18 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ, പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍, പി.ചിദംബരം, തമിഴ്നാട് മുഖ്യമന്ത്രി …

Read More »

വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടുകതന്നെ വേണം- രാഹുല്‍ ഗാന്ധി

Rahul

പത്തനംതിട്ട: എല്ലാവരുടേയും വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിശ്വാസമായാലും ആചാരമായാലും അത് പ്രകടിപ്പിക്കണം. എന്നാല്‍ അക്രമത്തിലേക്ക് പോകരുതെന്ന് രാഹുല്‍ പറഞ്ഞു. പത്തനംതിട്ടയില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളുകള്‍ക്ക് അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും പ്രകടപ്പിക്കുന്നതിലോ നടത്തുന്നതിലോ കോണ്‍ഗ്രസ് പാര്‍ട്ടി ഒരിക്കലും തടസ്സം നില്‍ക്കില്ല. കേരളത്തിലെ ജനങ്ങളുടെ യുക്തിക്ക് ഞാന്‍ ആ വിഷയം വിട്ട് കൊടുക്കുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് തീരുമാനമെടുക്കാനുള്ള കഴിവുണ്ട്. …

Read More »

മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം ; സുപ്രിംകോടതി നോട്ടീസ് അയച്ചു

Supremccourt

ന്യൂഡല്‍ഹി : മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് നിയന്ത്രണമില്ലാതെ പ്രവേശനം അനുവദിക്കണമെന്ന ഹരജിയില്‍ സുപ്രിംകോടതി എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. കേന്ദ്ര സര്‍ക്കാര്‍, സുന്നി വഖഫ് ബോര്‍ഡ്, ഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് തുടങ്ങി ഏഴ് എതിര്‍കക്ഷികള്‍ക്കാണ് നോട്ടീസ് അയച്ചത്. ശബരിമല കേസിലെ വിധി നിലനില്‍ക്കുന്നതിനാലാണ് ഈ കേസ് പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ദമ്പതിമാരാണ് സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കിയത്. പൂണെയിലെ ഒരു പള്ളിയില്‍ …

Read More »

സൈനികരുടെ പേരില്‍ വോട്ടഭ്യര്‍ഥന: മോദിയുടേത് പെരുമാറ്റച്ചട്ട ലംഘനമെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍

Narendra-Modi

മുംബൈ: ബാലാകോട്ടില്‍ ആക്രമണം നടത്തിയ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റുമാരുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് അഭ്യര്‍ഥന നടത്തിയത് പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍. മോദിയുടെ പ്രസംഗം ചട്ടലംഘനമാണെന്ന് ഉസ്മാനാബാദ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴാണ് കന്നി വോര്‍ട്ടര്‍മാരോട് വ്യോമസേനാ പൈലറ്റുമാരുടെ പേരില്‍ മോദി ബിജെപിക്കുവേണ്ടി വോട്ട് അഭ്യര്‍ഥിച്ചത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ടും മോദിയുടെ …

Read More »

റഫാല്‍: ജയിലില്‍ പോകേണ്ടി വരുമോയെന്ന് മോദി ഭയക്കുന്നു രാഹുല്‍ഗാന്ധി

Rahul

റായ്ഗഞ്ച് (പശ്ചിമബംഗാള്‍): റഫാല്‍ ഇടപാടിനെപ്പറ്റി അന്വേഷണം നടന്നാല്‍ ജയിലില്‍ പോകേണ്ടി വരുമോയെന്ന ഭയത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിയുന്നതെന്ന് രാഹുല്‍ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയശേഷം റഫാല്‍ ഇടപാടിനെപ്പറ്റി അന്വേഷണം നടത്തുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ മോദി അടക്കമുള്ളവരെ അഴിക്കുള്ളിലാക്കുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാത്തതിന്റെ പേരില്‍ ബിജെപിക്കും തൃണമൂല്‍ കോണ്‍ഗ്രസിനുമെതിരെ അദ്ദേഹം വിമര്‍ശം ഉന്നയിച്ചതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ബിജെപിയെ ഒറ്റയ്ക്ക് നേരിടാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന മമതയുടെ ആരോപണത്തിനും അദ്ദേഹം …

Read More »

റഫാലില്‍ കേന്ദ്രത്തിന് കനത്ത തിരിച്ചടി; ചോര്‍ന്ന രേഖകളും പരിശോധിക്കുമെന്ന് സുപ്രീംകോടതി

Supremcourt

ന്യൂഡല്‍ഹി: റഫാല്‍ കേസില്‍ മോദി സര്‍ക്കാരിന് കനത്ത തിരിച്ചടി. പരാതിക്കാര്‍ സമര്‍പ്പിച്ച രേഖകള്‍ മോഷ്ടിച്ചതാണെന്നും ഇത് തെളിവായി പരിഗണിക്കരുതെന്നുമുള്ള കേന്ദ്രത്തിന്റെ വാദം സുപ്രീംകോടതി തള്ളി. പുന:പരിശോധന ഹര്‍ജിക്കൊപ്പം പുറത്തുവന്ന രേഖകളും പരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ചോര്‍ത്തിയ രേഖകള്‍ പരിഗണിക്കാമെന്ന് ഉത്തരവിട്ടത്. റഫാല്‍ കേസിലെ പുനപരിശോധന ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാനും സുപ്രീംകോടതി തീരുമാനമെടുത്തു. പുനഃപരിശോധന ഹര്‍ജികള്‍ ഫയലില്‍ സ്വീകരിക്കരുത് എന്ന സര്‍ക്കാരിന്റെ …

Read More »