Monday , December 17 2018
Breaking News

Kasaragod News

ബോളങ്കള പോത്തോട്ടം ; 113 പേര്‍ക്കെതിരെ കേസ്

Police-hat

പൈവളിഗെ : ബോളങ്കളയില്‍ പോത്തോട്ടം നടത്തിയതിന് 113 പേര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. കോടതി അനുമതിയില്ലാതെ പോത്തോട്ടം നടത്തിയെന്നതിനാണ് കമ്പള കമ്മിറ്റിയിലെ 13 പേര്‍ക്കെതിരെയും പ്രോത്സാഹനം നല്‍കിയ 100 പേര്‍ക്കെതിരെയും കേസെടുത്തത്. മഞ്ചേശ്വരം എസ് ഐ ഷാജിയുടെ പരാതിപ്രകാരമാണ് കേസ്.

Read More »

പട്ടാപകല്‍ വീട്ടില്‍ നിന്ന് 13 പവനും 12000 രൂപയും കവര്‍ന്നു

Theft

കാസര്‍കോട് : വീട്ടുകാര്‍ കല്യാണത്തിനു പോയ സമയത്ത് 13 പവന്‍ സ്വര്‍ണ്ണവും 12000 രൂപയും കവര്‍ന്നു. ഞായറാഴ്ച പട്ടാപകലാണ് കവര്‍ച്ച. വീട്ടുകാര്‍ പെരിയടുക്കയിലെ ബന്ധുവീട്ടില്‍ കല്യാണത്തിന് പോയതായിരുന്നു. അടുക്കള ഭാഗത്തെ വാതില്‍ തുറന്ന് അകത്തു കടന്ന മോഷ്ടാക്കള്‍ കിടപ്പുമുറിയിലെ അലമാര തകര്‍ത്താണ് സ്വര്‍ണ്ണവും പണവും കവര്‍ന്നത്.

Read More »

വ്യാപാര സ്ഥാപനങ്ങള്‍ക്കു നേരെ അക്രമം : ഉളിയത്തടുക്കയില്‍ പ്രതിഷേധ പ്രകടനം നടന്നു

Uliyathadukka

കാസര്‍കോട് : ഉളിയത്തടുക്കയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കു നേരെ നടന്ന പോലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് ഉളിയത്തടുക്ക ടൗണില്‍ വ്യാപാരികള്‍ പ്രകടനവും പൊതുയോഗവും നടത്തി. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡണ്ട് കെ അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എച്ച് എ അബൂബക്കര്‍, സെക്രട്ടറി കെ സഞ്ജീവ റൈ, ജില്ലാ ജനറല്‍ സെക്രട്ടറി കെ ജെ സജി, അശോക് നമ്പ്യാര്‍, അബ്ദുല്‍റഹ്മാന്‍, യു ആര്‍ സുരേഷ്, നാരായണ, ജമീല അഹമ്മദ്, …

Read More »

റോഡ് പ്രവൃത്തികളുടെ മറവില്‍ വ്യാജ സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റ് നല്‍കി തട്ടിപ്പ് ; കരാറുകാരന്‍ അറസ്റ്റില്‍

Arrest

വിദ്യാനഗര്‍: റോഡ് പ്രവൃത്തികളുടെ മറവില്‍ വ്യാജ സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റും രസീതിയും നല്‍കി സര്‍ക്കാറിനെ വഞ്ചിച്ചുവെന്ന കേസില്‍ മുഖ്യപ്രതിയായ കരാറുകാരനെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബേവിഞ്ച തെക്കിലിലെ മുഹമ്മദ് സെയ്ദ്(54)ആണ് അറസ്റ്റിലായത്. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ട് കേസുകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. വ്യാജ സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റ് നല്‍കി സര്‍ക്കാറിനെ വഞ്ചിച്ചുവെന്ന പരാതിയില്‍ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ സെയ്ദിനെതിരെ കേസുണ്ട്. സംഭവത്തില്‍ മറ്റു പ്രതികളെ കുറിച്ച് പൊലീസ് …

Read More »

മന്ത്രി സുധാകരന് നാക്ക് പിഴച്ചത് ചിരി പടര്‍ത്തി; എന്‍.എ.നെല്ലിക്കുന്നിനെ പരേതനാക്കി

Minister

ചെര്‍ക്കള: ചെര്‍ക്കള -കല്ലടുക്കം അന്തസ്സംസ്ഥാന പാത നവീകരണപ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ നാക്ക് പിഴച്ചത് ചിരി പടര്‍ത്തി. ചടങ്ങില്‍ അധ്യക്ഷനായിരുന്ന സ്ഥലം എം.എല്‍.എ. എന്‍.എ.നെല്ലിക്കുന്നിനെ ‘അന്തരിച്ചുപോയ നെല്ലിക്കുന്ന്’ എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. അന്തരിച്ച മഞ്ചേശ്വരം എം.എല്‍.എ. പി.ബി.അബ്ദുള്‍ റസാഖ് എന്നു പറയേണ്ടതിനു പകരമാണ് നെല്ലിക്കുന്നിന്റെ പേര് പറഞ്ഞുപോയത്. തെറ്റ് മനസ്സിലാക്കിയ മന്ത്രി അന്തരിച്ചുപോയെന്ന് പറഞ്ഞതില്‍ പ്രയാസമുണ്ടായില്ലല്ലോയെന്നും വിശ്വാസമനുസരിച്ച് അടുത്തകാലത്തൊന്നും ഇനി നെല്ലിക്കുന്ന് മരിക്കില്ലെന്നും പറഞ്ഞത് വേദിയും …

Read More »

വ്യാപാര സ്ഥാപനങ്ങള്‍ക്കു നേരെ അക്രമം : ഉളിയത്തടുക്കയില്‍ തിങ്കളാഴ്ച ഉച്ചവരെ ഹര്‍ത്താല്‍ തുടങ്ങി

Harthal

കാസര്‍കോട് : ഹിന്ദുസമാജോത്സവം കഴിഞ്ഞു പോകുന്നതിനിടെ ഉളിയത്തടുക്കയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കു നേരെ കല്ലേറ് നടത്തിയതിലും പോലീ്‌സ് കടകള്‍ അടക്കാന്‍ ആവശ്യപ്പെട്ട് മൂന്നു കടകളില്‍ അക്രമം നടത്തിയതിലും പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ ആറുമണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിക്കുന്നു. ഒരു ഹോട്ടല്‍ ഉള്‍പെടെ മൂന്ന് കടകളിലാണ് പോലീസ് അക്രമം നടത്തിയതെന്ന് വ്യാപാരി നേതാക്കള്‍ പറഞ്ഞു. പരിപാടി …

Read More »

വാറന്റ് പ്രതി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി

Arrest

കാസര്‍കോട്: 2013 ലേവാറന്റ് കേസിലെ പ്രതി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി ള്ളിയത്തടുക്കയിലെ നൗഫല്‍ ഉളിയത്തടുക്ക ( 35 ) യാണ് ഞായറാഴ്ച കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്

Read More »

വീട്ടിൽ അതിക്രമിച്ച് കയറി ദമ്പതികളെ ആക്രമിച്ചു.രണ്ട് പേർക്കെതിരേ നരഹത്യാശ്രമത്തിന് കേസ്

Police-hat

കാസർകോട്: വീട്ടിൽ അതിക്രമിച്ച് കയറി ദമ്പതികളെ ആക്രമിച്ച ‘പരിക്കേൽപിച്ച പരാതിയിൽ രണ്ട് പേർക്കെതിരേ കാസർകോട് പോലീസ് നരഹത്യ ശ്രമത്തിന് കേസെടുത്തു. പുളിക്കൂർ പള്ളത്തെ മുഹമ്മദിന്റെ ഭാര്യ നഫീസയുടെ പരാതിയിൽ പുളിക്കൂറിലെ കലന്തർ ഷാ, ഉസ്മാൻ എന്നിവർക്കെതിരേയാണ് കേസ്. 12 ന് ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവമെന്ന് പരാതിയിൽ പറയുന്നു.

Read More »

10,000 രൂപയുടെ ഫോട്ടോസ്റ്റാറ്റ് നോട്ടുകളുമായി ഉദുമ സ്വദേശി പിടിയില്‍

Accused

കാസര്‍കോട്: 10, 200 രൂപയുടെ ഫോട്ടോസ്റ്റാറ്റ് നോട്ടുകളുമായി ഒരാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു.ഉദുമയിലെ അബൂബക്കര്‍ സിദ്ധീഖി(44)നെയാണ് ഞായറാഴ്ച രാവിലെ കാസര്‍കോട് മത്സ്യ മാര്‍ക്കറ്റില്‍ വെച്ച് പിടികൂടിയത്.ഇയാളുടെ കൈയില്‍ നിന്നും അഞ്ച് 2000 രൂപയുടെയും 200 രൂപയുടെ ഒരു നോട്ടും കണ്ടെത്തി, പരിശോധിച്ചപ്പോഴാണ് ഫോട്ടോസ്റ്റാറ്റ് നോട്ടകളാണെന്ന് കണ്ടെത്തിയത്. മല്‍സ്യം വാങ്ങാനാണ് വന്നതെന്നു് ഇയാള്‍ ചോദ്യം ചെയ്തപോള്‍ മാര്‍ക്കറ്റിലെ ജീവനക്കാരോട് പറഞ്ഞു. തുടര്‍ന്ന് പോലീസില്‍ വിവരമറി യിക്കുകയായിരുന്നു.എസ്.ഐ.പി.അജിത്കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി …

Read More »

സംഘശക്തി വിളിച്ചോതി ശോഭായാത്രകള്‍; ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കമ്യൂണിസ്റ്റ് കപടമുഖം ജനം തിരിച്ചറിയും ; ജെ നന്ദകുമാര്‍

Hindu

കാസര്‍കോട് : ഹന്ദു സമാജനത്തിന് പുത്തനുണര്‍വ്വും ഉന്മേഷവും പകരാനായി ജില്ലാ ഹിന്ദു സമാജോത്സവ സമിതിയുടെ നേതൃത്വത്തില്‍ കാസര്‍കോട് സംഘടിപ്പിച്ച ഹിന്ദു സമാജോത്സവത്തിന്റെ ശോഭയാത്രകള്‍ നഗരത്തെ കാവിയണിച്ചതു മാത്രമല്ല, സംഘ ശക്തി വിളിച്ചോതുന്നുതമായിരുന്നു. അണങ്കൂരില്‍ നിന്നും വിദ്യാനഗറിലെ ബി സി റോഡില്‍ നിന്നുമാണ് ശോഭായാത്രകള്‍ ആരംഭിച്ചത്. പിഞ്ചുകുട്ടികള്‍ മുതല്‍ പ്രായാധിക്യത്തിന്റെ അവശതകള്‍ മറന്നുകൊണ്ട് അമ്മമാരും മുതിര്‍ന്നവരും ശോഭയാത്രയില്‍ അണിചേര്‍ന്നു. തുടര്‍ന്ന് സമാജോത്സവത്തിനു തുടക്കമായി. ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കമ്യൂണിസ്റ്റ് കപടമുഖം ജനം …

Read More »