Monday , May 20 2019
Breaking News

Kasaragod News

ഇന്ത്യന്‍ ഡാന്‍സ് ഡ്രാമ 12 ന് ഉദുമയില്‍

Pressmeet

കാസര്‍കോട്: നമ്മുടെ രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളിലെ പാരമ്പര്യ നാടോടി തനത് നൃത്തരൂപങ്ങള്‍ ഓരോന്നായി വര്‍ണ്ണാഭമായി നൃത്തമായി അവതരിപ്പിക്കുന്ന രണ്ട് മണിക്കൂര്‍ നീളുന്ന നൃത്ത വിരുന്ന് ഇന്ത്യന്‍ ഡാന്‍സ് ഡ്രാമ മെയ് 12ന് ഞായറാഴ്ച വൈകുന്നേരം ഏഴ് മണിക്ക് ഉദുമയില്‍ അരങ്ങേറും. നാടോടി നൃത്തങ്ങളും, നാടകങ്ങളും ഒന്നിച്ചു കാണാനുള്ള അവസരം ഒരുക്കുന്നത് ഉദുമ കണ്ണിക്കുളങ്ങര കലാ കായിക സാംസ്‌കാരിക വേദിയുടെ കുട്ടികളുടെ തിയറ്റര്‍ ‘പാഠശാല’യാണ്. ഉദുമയുടെ പരിസര പ്രദേശങ്ങളിലെ അറുപതിലധികം വരുന്ന …

Read More »

വിജയ തിളക്കത്തില്‍ വെള്ളച്ചാല്‍ എം ആര്‍ എസ്

MRS

കാസര്‍കോട് : പത്താംതരം പരീക്ഷയില്‍ തുടര്‍ച്ചയായി 11ാം വര്‍ഷവും 100 ശതമാനം വിജയം കൈവരിച്ച് വിജയഗാഥ തുടരുകയാണ് പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള വെള്ളച്ചാല്‍ എം ആര്‍ എസ് . 2008 ല്‍ എസ് എസ് എല്‍ സി ബാച്ച് ആരംഭിച്ചത് മുതല്‍ 2019 വരെ എസ് എസ് എല്‍ സി പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു. ഈ വര്‍ഷം 36 കുട്ടികളാണ് എസ് എസ് …

Read More »

വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ 250 ജീവനക്കാരെ നിയോഗിക്കും

Vote

കാസര്‍കോട് : വോട്ടെണ്ണല്‍ കേന്ദ്രമായ പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ 250 ഓളം ജീവനക്കാരെ നിയോഗിക്കുമെന്ന് ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. വോട്ടെണ്ണല്‍ ഉദ്യോഗസ്ഥര്‍ക്കുള്ള സമഗ്ര പരിശീലനം ഈ മാസം 17 ന് കളക്ടറേറ്റില്‍ സംഘടിപ്പിക്കും. കാസര്‍കോട് ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴ് നിയമസഭ നിയോജക മണ്ഡലങ്ങളിലെയും വോട്ടെണ്ണുന്നത് പടന്നക്കാട് നെഹ്‌റു കോളേജിലാണ്. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഓരോ നിയോജക മണ്ഡലത്തിലും 14 …

Read More »

സ്‌കൂട്ടര്‍ യാത്രക്കാരനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു ;യുവാവിനെതിരെ കേസ്

Police-hat

കന്യാപ്പാടി : സ്‌കൂട്ടര്‍ യാത്രക്കാരനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ യുവാവിനെതിരെ ബദിയഡുക്ക പോലീസ് കേസെടുത്തു. നീര്‍ച്ചാലിലെ ഷെബുവിനെതിരെയാണ് പോലീസ് കേസെടുത്തത്. കന്യാപ്പാടി തല്‍പ്പനാജെയിലെ ശ്രീജിത്തിനെ കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു മാസം മുമ്പ് നീര്‍ച്ചാല്‍ മീത്തലെ ബസാറില്‍ ഇരുവിഭാഗങ്ങള്‍ ഏറ്റമുട്ടിയിരുന്നു. അതുസംബന്ധിച്ച് ഇരുവിഭാഗങ്ങള്‍ക്കെതിരെയും കേസെടുത്തിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് വ്യാഴാഴ്ചത്തെ അക്രമമെന്ന് പറയുന്നു. എന്നാല്‍ രണ്ടു മാസം മുമ്പുണ്ടായ അക്രമത്തില്‍ ശ്രീജിത്ത് ഉണ്ടായിരുന്നില്ലെന്നു പോലീസ് പറഞ്ഞു.

Read More »

പത്ത് ലിറ്റര്‍ ചാരായവുമായി യുവാവ് അറസ്റ്റില്‍

Arrested

അഡൂര്‍ : 10 ലിറ്റര്‍ ചാരായവുമായി ബള്ളക്കാനയിലെ കൃഷ്‌ണേഷി(37)നെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ബള്ളക്കാനയില്‍ ചാരായക്കച്ചവടം രൂക്ഷമായെന്ന പരാതിയെ തുടര്‍ന്നായിരുന്നു റെയ്ഡ്.

Read More »

കെ എസ് ടി പി റോഡില്‍ അപകടം തുടര്‍ക്കഥ: കാറിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു

Death

ബേക്കല്‍ : കെ എസ് ടി പി റോഡില്‍ അപകടം തുടര്‍ക്കഥയാവുന്നു. വഴിയാത്രക്കാരനായ മത്സ്യത്തൊഴിലാളി കാറിടിച്ച് മരിച്ചു. ബേക്കല്‍ വേലിപ്പുറത്തെ കണ്ണന്റെ മകന്‍ ബാബു(55) ആണഅ മരിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് അപകടം. വീടിനു സമീപത്തുകൂടി നടന്നുപോകുകയായിരുന്ന ബാബുവിനെ കാര്‍ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ ബാബുവിനെ ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടവിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി. ഭാര്യ : നങ്ങു എന്ന യമുന. മക്കള്‍ …

Read More »

കണ്ണാടിത്തോട്ടില്‍ ആനയിറങ്ങി; വ്യാപക കൃഷിനാശം

Elephabnt

ബന്തടുക്ക: കര്‍ണാടക വനാതിര്‍ത്തി ബന്തടുക്ക വില്ലേജിലെ മാണിമൂല കണ്ണാടിത്തോട്ടില്‍ കാട്ടാന കൃഷിയിടത്തിലിറങ്ങി വ്യാപക വിളനാശം വരുത്തി.. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആനയിറങ്ങിയത്. എ.കാര്‍ത്ത്യായനി, എം.ചക്രപാണി നമ്പ്യാര്‍, എം.ശശിധരന്‍ നമ്പ്യാര്‍ എന്നിവരുടെ തോട്ടത്തിലെ വാഴ, കവുങ്ങ്, തെങ്ങ്, പ്ലാവ് തുടങ്ങിയവ കൂട്ടത്തോടെ നശിപ്പിച്ചു. ജനവാസകേന്ദ്രമാണിവിടം. ആന കൃഷിയിടത്തിലേക്ക് ഇറങ്ങാതിരിക്കാന്‍ വനാതിര്‍ത്തിയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ സ്വന്തം ചെലവില്‍ ഇവര്‍ നീളത്തില്‍ കുഴിയെടുത്തിട്ടുണ്ട്. പക്ഷേ, വനത്തില്‍ നിന്ന് തോട് വരുന്നയിടത്ത് കുഴിയെടുക്കാന്‍ സാധ്യമല്ലാത്തതിനാല്‍ ഇവിടെ മറ്റുസുരക്ഷാമാര്‍ഗങ്ങളുമില്ല. …

Read More »

ഇതാദ്യമായി ബല്ല ഈസ്റ്റ ഗവ: ഹയര്‍ സെക്കന്‍ഡറിയില്‍ 1200 / 1200

Surya-Sunl

കാഞ്ഞങ്ങാട് : പ്ലസ് ടൂ സയന്‍സ് വിഷയത്തില്‍ ബല്ല ഈസ്റ്റ്‌ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍, 1200 ല്‍ 1200 മാര്‍ക്കു നേടിയ ആദ്യവിദ്യാര്‍ഥിയായ സൂര്യ എസ് സുനിലിനെ നഗരസഭാധ്യക്ഷനും സംഘവും വീട്ടിലെത്തി അനുമോദിച്ചു. പഠനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളിലും കഴിവ് തെളിയച്ച വിദ്യാര്‍ഥിനിയാണ് സൂര്യ.എസ്.സുനില്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഉപന്യാസം, പ്രസംഗം എന്നിവക്ക് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ സ്ഥാനം പിടിച്ച മുംബൈ ഐ.ഐ.ടി സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് …

Read More »

ഹൊസ്ദുര്‍ഗില്‍ പുതിയ കോടതി സമുച്ചയം; മണ്ണു പരിശോധനയ്ക്കു തുടക്കം

Court

കാഞ്ഞങ്ങാട് : അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്ന ഹൊസ്ദുര്‍ഗ് കോടതിക്കു ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിട സമുച്ചയം വരുന്നു. 5 നില കെട്ടിടമാണു വിഭാവനം ചെയ്യുന്നത്. പ്രാരംഭ നടപടികളുടെ ഭാഗമായി മണ്ണു പരിശോധന തുടങ്ങി.. ഹൊസ്ദുര്‍ഗില്‍ നിലവില്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്ന്, രണ്ട്, സബ് കോടതി, മുന്‍സിഫ് കോടതി എന്നിവയാണ് പ്രവര്‍ത്തിക്കുന്നത്. മുന്‍സിഫ് കോടതിക്കു ചെക്ക് കേസിന്റെ ചുമതല നല്‍കിയതിനാല്‍ മുന്‍സിഫ് കോടതിക്കൊപ്പം തന്നെ ജെഎഫ്സിഎം മൂന്നാം കോടതിയും …

Read More »

പെരിയ അക്രമം ; കുപ്രചരണങ്ങള്‍ നടത്തി സി പി എം അണികള്‍ക്ക് അക്രമത്തിന് പ്രേരണ നല്‍കുന്നു ; ഹക്കിം കുന്നില്‍

Hakeem-Kunnil

കാസര്‍കോട് : പെരിയ കല്ല്യോട്ട് വ്യാപകമായ കുപ്രചരണങ്ങള്‍ നടത്തി സി പി എം അക്രമത്തിന് അണികള്‍ക്ക് പ്രേരണ നല്‍കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, കെ.പി.സി സി പ്രസിഡന്റിന്റെ പ്രസ്താവന നിരുത്തരവാദപരമെന്ന പി കരുണാകരന്‍ എം.പി.യുടെ പ്രതികരണം എം.എല്‍ എയെയും മുതിര്‍ന്ന നേതാക്കളെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിന്റെ ജാള്യത മറക്കാനുള്ള പാഴ്ശ്രമമാണ്. കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ പങ്കാളിത്തമുണ്ടെന്ന് സംശയിക്കുന്ന വല്‍സരാജിന്റെ കട തുറക്കാന്‍ കോണ്‍ഗ്രസ്സ് അനുവദിക്കുന്നില്ലെന്നുള്ളത് സി.പി.എം വ്യാജ പ്രചരണമാണ് ജില്ലാ …

Read More »