Tuesday , January 21 2020
Breaking News

Kasaragod News

മൊബൈല്‍ കടയിലെ കവര്‍ച്ച; അറസ്റ്റിലായത് പത്തിലേറെ കേസുകളിലെ പ്രതി

ബദിയടുക്ക: ബദിയടുക്ക സര്‍ക്കിളിന് സമീപത്തെ അമ്പാര്‍ കമ്മ്യൂണിക്കേഷന്‍സ് മൊബൈല്‍ കടയില്‍ നിന്ന് രണ്ടര ലക്ഷം രൂപയുടെ സാമഗ്രികള്‍ കവര്‍ന്ന കേസില്‍ അറസ്റ്റിലായത് പത്തിലേറെ മോഷണ പിടിച്ചു പറിക്കേസുകളിലെ പ്രതി. നെക്രാജെ ചെന്നടുക്കയിലെ മുഹമ്മദ് സുഹൈല്‍ എന്ന സുഹൈല്‍ സുബൈറി(27)നെയാണ് ഞായറാഴ്ച നെല്ലിക്കട്ടയില്‍ വെച്ച് ബദിയടുക്ക എസ്.ഐ. എ. ദാമോദരനും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയെ തിങ്കളാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കി. കാസര്‍കോട്, വിദ്യാനഗര്‍, ബദിയടുക്ക, ബേക്കല്‍ തുടങ്ങിയ സ്റ്റേഷനുകളിലും കര്‍ണ്ണാടകയിലുമായി …

Read More »

മൂന്നിടങ്ങളില്‍ വന്‍ തീപിടുത്തം : ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം

ബദിയഡുക്ക: വ്യത്യസ്ത സംഭവങ്ങളില്‍ മൂന്നിടങ്ങളിലുണ്ടായ വന്‍ തീപിടുത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം. എടനീര്‍ എതിര്‍ത്തോട്ട് വീടിനും മാന്യ പുതുക്കോളിയിലും പാടിയിലും ഏക്കര്‍ കണക്കിന് സ്ഥലത്തുമാണ് തീപിടുത്തമുണ്ടായത്. തുടരെ തുടരെ ഉണ്ടായ തീപിടുത്തം ഫയര്‍ഫോഴ്‌സിനെയും വലച്ചു. എടനീര്‍ എതിര്‍ത്തോട് പായലിലെ സുഹറയുടെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. വീടിന്റെ ഒന്നാം നിലയിലെ മുറിക്കകത്താണ് തീപിടിച്ചത്. ഇവിടെ ഉണ്ടായിരുന്ന നാല് ക്വിന്റല്‍ അടക്ക, കിടക്കകള്‍, സൈക്കിള്‍, ഷെല്‍ഫ്, ഷെല്‍ഫിനകത്തുണ്ടായിരുന്ന വിലപ്പെട്ട രേഖകള്‍ എന്നിവയാണ് കത്തി നശിച്ചത്. …

Read More »

വാട്ടര്‍ ടാങ്കിനു മുകളില്‍ നിന്നുവീണു യുവാവിനു ഗുരുതരം

കുമ്പള: പഞ്ചായത്ത് അധീനതയിലുള്ള വാട്ടര്‍ ടാങ്കിനു മുകളില്‍ നിന്നു വീണു യുവാവ് ഗുരുതരനിലയില്‍. കുണ്ടങ്കേരടുക്ക, വെല്‍ഫെയര്‍ സ്‌കൂളിനു സമീപത്തെ ബാബു രാജി(41)നാണ് പരിക്കേറ്റത്. ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശനിയാഴ്ച രാത്രിയാണ് സംഭവം. വീട്ടിലേയ്ക്കുള്ള ടാപ്പില്‍ വെള്ളം വരാത്തതിനെത്തുടര്‍ന്നാണ് ബാബുരാജ് രണ്ടുനില കെട്ടിടത്തിന്റെ ഉയരമുള്ള വാട്ടര്‍ടാങ്കിനു മുകളില്‍ കയറിയത്. വെള്ളം ഉണ്ടോയെന്നു നോക്കുന്നതിനിടയില്‍ കാല്‍തെറ്റി താഴേയ്ക്കു വീഴുകയായിരുന്നു. ഓടിക്കൂടിയ അയല്‍വാസികളും വീട്ടുകാരും ഗുരുതരമായി പരിക്കേറ്റ ബാബുരാജിനെ ഉടന്‍ തന്നെ …

Read More »

പ്രവാസി വകുപ്പ് പുന:സ്ഥാപിക്കണം : പി കരുണാകരന്‍ എം പി

കാസര്‍കോട് : പുതുവര്‍ഷത്തില്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ നടപ്പാക്കിയ മറ്റൊരു ജനവിരുദ്ധ നയമാണ് പ്രവാസി വകുപ്പ് വേണ്ടന്ന് വെച്ചതെന്ന് ലോകസഭയിലെ സിപിഎം നേതാവ് പി. കരുണാകരന്‍ എം.പി പ്രസ്താവനയില്‍ പറഞ്ഞു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ പ്രത്യേക ഇടപെടലിനെ തുടര്‍ന്നാണ് പ്രവാസി വകുപ്പ് രൂപീകരിച്ചത്. പരിമിതികള്‍ക്കകത്ത് നിന്നാണെങ്കിലും ഒട്ടേറെ കാര്യങ്ങള്‍ ചെയ്ത വകുപ്പ് പ്രവസികള്‍ക്ക് അംഗീകാരമായിരുന്നു. പ്രവാസി ദിനത്തില്‍ തന്നെ കാരണമില്ലാതെ വകുപ്പിന്റെ പ്രവര്‍ത്തനം വേണ്ടന്ന് വെച്ചത് ശരിയായില്ല. വിദേശകാര്യ …

Read More »

നിരോധനം മറികടന്ന് ചന്ദ്രഗിരിപുഴയില്‍ മണല്‍വാരല്‍; 4 അനധികൃത കടവുകളും മൂന്നു തോണികളും തകര്‍ത്തു

കാസര്‍കോട്: മണല്‍വാരല്‍ നിരോധനം നിലനില്‍ക്കുന്ന ചന്ദ്രഗിരിപുഴയില്‍ നിന്നും അനധികൃതമായി വാരിയ 25ലോഡ് മണല്‍ പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടി. അനധികൃത കടവുകളും മൂന്നു തോണികളും മണല്‍ വാരുന്നതിനു ഉപയോഗിക്കുന്ന ഉപകരണങ്ങളും ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്തു. പെരുമ്പള, തുരുത്തി, പാണലം, ചേരൂര്‍ എന്നിവിടങ്ങളില്‍ അനധികൃത കടവുകള്‍ ഉണ്ടാക്കി വാരിയ മണലാണ് കാസര്‍കോട് സി.ഐ.പി.കെ.സുധാകരന്‍, വിദ്യാനഗര്‍ എസ്.ഐ അജിത്ത് കുമാര്‍, താഹസില്‍ദാര്‍ അംബുജാക്ഷന്‍, കാസര്‍കോട്ചെമ്മനാട് വില്ലേജ് ഓഫീസര്‍മാര്‍ എന്നിവരുടെ …

Read More »

അനധികൃതമായി സൂക്ഷിച്ച ഇരുപത്തഞ്ച് ലോഡ് മണല്‍ പിടികൂടി

കാസര്‍കോട് : പെരുമ്പള തുരുത്തിയില്‍ അനധികൃതമായി സൂക്ഷിച്ച 25 ലോഡ് മണല്‍ പോലീസും റവന്യുഅധികൃതരും ചേര്‍ന്ന് പിടികൂടി. പെരുമ്പളയിലെ മൊയ്തീന്‍കുഞ്ഞിക്കെതിരെ കേസെടുത്തു. അനധികൃതമായി നിര്‍മിച്ച റോഡിലൂടെയാണ് മണല്‍ കടത്തിയിരുന്നത്. കാസര്‍കോട് ടൗണ്‍ ഐ പി പികെ സുധാകരന്റെ നേതൃത്വത്തിലാണ് മണല്‍ പിടികൂടിയത്. ജില്ലയിലെ അനധികൃതമണല്‍ സംഭരണത്തിനെതിരെ റെയ്ഡ് ശക്തമാക്കുമെന്ന് എഡിഎം എച്ച് ദിനേശന്‍ അറിയിച്ചു.

Read More »

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ കാവ്യമാധവന്‍ എത്തി

കാസര്‍കോട് : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സഹായമേകാന്‍ ചലച്ചിത്രതാരം കാവ്യമാധവന്‍ കാസര്‍കോടെത്തി. കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഒരുലക്ഷം രൂപയുടെ ധനസഹായം കാവ്യ ജില്ലാ കളക്ടര്‍ പിഎസ് മുഹമ്മദ് സഗീറിന് കൈമാറി. കാസര്‍കോടിന്റെ അഭിമാനമായ കാവ്യയുടെ ധനസഹായം മാതൃകാപരമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സഹായം നല്‍കേണ്ടത് നമ്മുടെ കടമയാണെന്നും ജില്ലയില്‍ ഇനിയും ദുരിതബാധിതര്‍ കൂടാതിരിക്കാന്‍ നടപടിയുണ്ടാകണമെന്നും കാവ്യ പറഞ്ഞു. നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ കെ പി ജയരാജന്‍ …

Read More »

വാഹനാപകടം; പരിക്കേറ്റ യുവാവിന് 10,15,700 രൂപ നഷ്ടപരിഹാരത്തിന് വിധി

കാസര്‍കോട് : വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ യുവാവിന് 10,15,700 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കാസര്‍കോട് അഡീഷണല്‍ എം.എ.സി.ടി കോടതി (രണ്ട്) ഉത്തരവിട്ടു. സുള്ള്യ, സമ്പാജെ ആല ട്ക്ക ഹൗസില്‍ എ.എ.മുഹമ്മദ് കുഞ്ഞി (32)ക്ക് എറണാകുളത്തെ ബജാജ് അലയന്‍സ് ഇന്‍ഷൂറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവിട്ടത്.2012 സെപ്തംബര്‍ 19നാണ് മുഹമ്മദ് കുഞ്ഞിക്ക് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ചട്ടഞ്ചാലിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തുവരുന്ന മുഹമ്മദ് കുഞ്ഞി റോഡരുകില്‍ കൂടി നടന്നു വരവെ …

Read More »

വിവേകാനന്ദ എജുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് 12 ന് ബി.എസ് യെഡ്യൂരപ്പ ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: വിവേകാനന്ദ എജുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും വിവേകാനന്ദ ജയന്തിയാഘോഷത്തിന്റെയും ഉദ്ഘാടനം ജനുവരി 12 ന് എംപിയും, കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യെഡ്യൂരപ്പ നിര്‍വ്വഹിക്കും. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30 ന് നടക്കുന്ന പരിപാടിയില്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.സതീഷ് അദ്ധ്യക്ഷത വഹിക്കും. ആര്‍എസ്എസ് പ്രാന്ത സഹസംഘചാലക് അഡ്വ.കെ.കെ.ബാലറാം മുഖ്യാത്ഥിയായിരിക്കും. വെബ്‌സൈറ്റ് ഉദ്ഘാടനം ശോഭ കറന്തളാജെയും, ധന സഹായ വിതരണം എം.പി. നളീന്‍ കുമാര്‍ കട്ടീലും, ലോഗോ പ്രകാശനം …

Read More »

കുമ്പളയില്‍ ബസ് സ്റ്റാന്റ് കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നു വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു

കുമ്പള : കുമ്പള ബസ് സ്റ്റാന്റ് കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നു വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു. കുമ്പളയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ആയിഷത്ത് ഷാഹിനയെയാണ് പരിക്കേറ്റ് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ബസ് കാത്തു നില്‍ക്കുന്നതിനിടെയാണ് അപകടം. ബസ്സ്റ്റാന്റ് കെട്ടിടം കാലപ്പഴക്കം ചെന്ന് ദ്രവിച്ച് അപകടാവസ്ഥയിലാണ്. കെട്ടിടം പൊളിച്ചു മാറ്റണമെന്ന് നിരവധി തവണ നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തു നിന്നും നടപടിയുണ്ടാകാത്തതില്‍ പരക്കെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

Read More »