Thursday , September 19 2019
Breaking News

Kasaragod News

നിര്‍ത്തിയിട്ട ബൈക്ക് കത്തിയ സംഭവത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍

Arrest

കാഞ്ഞങ്ങാട്: ചിറ്റാരിക്കാലില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തിയ സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കുടുങ്ങിയത് പ്ലസ്ടു വിദ്യാര്‍ത്ഥി. ചിറ്റാരിക്കാല്‍ അതിരുമാവ് സ്വദേശിയായ വിദ്യാര്‍ത്ഥിയെയാണ് ചിറ്റാരിക്കാല്‍ എസ് ഐ വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പെയിന്റിംഗ് തൊഴിലാളിയായ രാജേഷിന്റെ റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കാണ് ഈ മാസം 14നു രാവിലെ കത്തി നശിച്ച നിലയില്‍ കണ്ടെത്തിയത്. രാജേഷിന്റെ പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു. കത്തിയ ബൈക്കിനു സമീപത്തെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയ കന്നാസും പൈപ്പും …

Read More »

മാറ്റിവെച്ച രണ്ടാമത് കാസര്‍കോട് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബര്‍ 29,30,31 തീയതികളില്‍ നടക്കും

Filim-Festival

കാസര്‍കോട്: മാറ്റിവെച്ച രണ്ടാമത് കാസര്‍കോട് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബര്‍ 29,30,31 തീയതികളില്‍ നടക്കും. നേരത്തെ സെപ്റ്റംബറില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ചലച്ചിത്രോത്സവും ഹൃസ്വ ചിത്ര മത്സരവും കേരളത്തെ ബാധിച്ച പ്രളയ ദുരന്തം കാരണം മാറ്റിവെക്കുകയായിരുന്നു. കാസര്‍കോടിനൊരിടം സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാള്‍, വനിതാ ഭവന്‍ എന്നിവയായിരിക്കും വേദിയാവുക. അക്കാദമിക് അവാര്‍ഡുകള്‍ നേടിയതടക്കമുള്ള ലോക ഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ടാവും. ഷോര്‍ട്ട് മൂവി മത്സര വിഭാഗവും ഉണ്ട് എന്നതാണ് ഇപ്രാവശ്യത്തെ …

Read More »

നരേന്ദ്ര മോദിജിയുടെ മുന്നില്‍ അസാധ്യമെന്ന വാക്കില്ല : അഡ്വ കെ ശ്രീകാന്ത്

BJP

കാസര്‍കോട് : ഏതൊരു വെല്ലുവിളി വന്നാലും നെഞ്ചുറപ്പോടെ നേരിടുന്ന ലോകാരാധ്യനായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തന മേഖലയില്‍ അസാധ്യമെന്ന വാക്കില്ല.. ഭാരതത്തിന്റെ വികസനം മാത്രം സ്വപ്നം കാണുന്ന നരേന്ദ്രമോദിജിയുടെ നയങ്ങളോട് ഇപ്പോള്‍ പ്രതിപക്ഷവും യോജിപ്പ് പ്രകടിപ്പിക്കുന്നുവെന്നത് അദ്ദേഹത്തിനുള്ള അംഗീകാരമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ ശ്രീകാന്ത് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ജിയുടെ 69 ജന്മദിനത്തോടനുബന്ധിച്ച് ഭാരതീയ ജനത പാര്‍ട്ടി സെപ്തംബര് 14 മുതല്‍ 20 വരെ ആചരിക്കുന്ന സേവാസപ്താഹ വാരത്തിന്റെ …

Read More »

ദുരിതക്കയത്തില്‍ സബീനക്ക് തുണയേകി ലൈഫ്മിഷന്‍

Minister

കരിന്തളം : സബീനക്ക് ദുരിതക്കയത്തില്‍ തുണയായി ലൈഫ്മിഷന്‍ വീട് നിര്‍മ്മിച്ച് നല്‍കിയപ്പോള്‍ അഞ്ചംഗ കുടുംബത്തിന്റെ ദീര്‍ഘനാളത്തെ സ്വപ്നമാണ് പൂവണിഞ്ഞത്. ദിവസങ്ങള്‍ക്ക് മുമ്പ് കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തില്‍ നടന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ വ്യവസായ കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി ഇ പി ജയരാജനില്‍ നിന്ന് സബീന ലൈഫ് മിഷന്‍ നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങി. താക്കോല്‍ ഏറ്റുവാങ്ങുമ്പോള്‍ സബീനയുടെ രണ്ട് കണ്ണുകളും നിറഞ്ഞ് തുളുമ്പിയിരുന്നു. മൂന്ന് മക്കളെയും …

Read More »

അമിത ചാര്‍ജ് ഈടാക്കുന്ന അക്ഷയകേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കും: ജില്ലാ കളക്ടര്‍

Collector-Dr.-Sajith-Babu-Damoddharan

കാസര്‍കോട് : അക്ഷയ കേന്ദ്രങ്ങള്‍ വഴി നല്‍കുന്ന സേവനങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കരുതെന്ന് ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബു അറിയിച്ചു. സേവന നിരക്ക് രേഖപ്പെടുത്തിയ ചാര്‍ട്ടുകള്‍ അക്ഷയ കേന്ദ്രങ്ങളില്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്നും അമിത ചാര്‍ജ് ഈടാക്കുന്ന കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. പല കേന്ദ്രങ്ങളും പൊതുജനങ്ങളില്‍ നിന്നും അമിത നിരക്ക് ഈടാക്കുന്നുവെന്ന് കളക്ടര്‍ക്ക് പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം. കേന്ദ്രങ്ങള്‍ അമിത നിരക്ക് ഈടാക്കുന്നത് …

Read More »

പട്ടാപകല്‍ ഹോട്ടലില്‍ നിന്നും പണം കവര്‍ന്നു ; ദൃശ്യം സി സി ടി വി യില്‍ പതിഞ്ഞു

CCTV

മഞ്ചേശ്വരം : പട്ടാപകല്‍ ഹോട്ടലില്‍ നിന്ന് പണം കവര്‍ന്നു. കുഞ്ചത്തൂര്‍ തുമിനാട് ദേശീയപാതയ്ക്ക് സമീപത്തു പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ അറേബ്യന്‍ മെക്‌സിക്കോയിലാണ് മോഷണം നടന്നത്. ഹോട്ടലിന്റെ ഒരു വശത്തെ ഫൈബര്‍ വാതില്‍ പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് 18100 രൂപ കവര്‍ന്നു. എല്ലാ ദിവസവും വൈകിട്ട് നാലുമണി മിതല്‍ പുലര്‍ച്ചെ 3 മണിവരെയാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. ഹോട്ടല്‍ ജീവനക്കാരനായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി ആബിദ് ഹോട്ടലില്‍ ഉറങ്ങുന്നതിനിടെയാണ് മോഷണം. കോഴി ഇറച്ചി വാങ്ങാനായി …

Read More »

അന്ധയായ യുവതിയെ പീഡിപ്പിച്ചു ; ഹൊസങ്കടി സ്വദേശിക്കെതിരെ കേസ്

Police-hat

കുമ്പള : അന്ധയായ യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഹൊസങ്കടി സ്വദേശിക്കെതിരെ കുമ്പള പോലീസ് കേസെടുത്തു. ഹൊസങ്കടിയിലെ അസ്ലമിനെതിരെയാണ് കേസ്. കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 27 കാരിയുടെ പരാതിയിലാണ് കേസ്. വിവാഹ വാഗ്ദാനം നല്‍കി മൂന്നു പ്രാവശ്യം ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ വിസമ്മതിച്ചതിന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. കുമ്പള പോലീസ് അന്വേഷണം ആരംഭിച്ചു.

Read More »

യുവതിയുടെ ഷാള്‍ വലിച്ച് അപമാനിക്കാന്‍ ശ്രമം ; യുവാവിനെതിരെ കേസ്

Police-hat

കാസര്‍കോട് : നടന്നുപോവുകയായിരുന്ന യുവതിയുടെ ഷാള്‍ വലിച്ച് അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ യുവാവിനെതിരെ കേസെടുത്തു. കൊല്ലങ്കാനയിലെ 38കാരിയുടെ പരാതിയില്‍ കൊല്ലങ്കാനയിലെ പ്രവീണ്‍കുമാറിനെതിരെയാണ് വിദ്യാനഗര്‍ പോലീസ് കേസെടുത്തത്. ഈ മാസം 15നാണ് കേസിനാസ്പദമായ സംഭവം. അതേസമയം തന്റെ ഷര്‍ട്ടിന്റെ കോളര്‍ പിടിച്ച് അശ്ലീലം പറഞ്ഞുവെന്ന പ്രവീണിന്റെ പരാതിയില്‍ യുവതിക്കെതിരെയും കേസെടുത്തു.

Read More »

ബസ്സിനു മുകളില്‍ മരം വീണ് ചില്ലുതകര്‍ന്നു; ഡ്രൈവര്‍ക്കും രണ്ട് കുട്ടികള്‍ക്കും പരിക്ക്

Accident

ചെര്‍ക്കള : സ്‌കൂള്‍ കുട്ടികളടക്കം നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന ബസ്സിനുമുകളില്‍ മരം വീണ് ഡ്രൈവര്‍ക്കും രണ്ട് കുട്ടികള്‍ക്കും പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ ബീജന്തടുക്ക മായിലംകുടി ഇറക്കത്തിലാണ് പൊടുന്നനെ ബസ്സിന് മുകളിലേക്ക് മരം വീണത്. പെര്‍ളയില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന പി.എം.എസ്. മോട്ടോര്‍സിനുമുകളിലാണ് മരം വീണത്. ഡ്രൈവര്‍ മാര്‍പ്പനടുക്കയിലെ വിനോദ് (33), സ്‌കൂള്‍ കുട്ടികളായ മുഹമ്മദ് അഷ്വാഖ് (10), അന്ന (എട്ട്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിസാര പരിക്കേറ്റ മൂവരും ബദിയടുക്കയിലെ …

Read More »

മഞ്ചേശ്വരത്ത് തോണിമറിഞ്ഞ് പത്തുപേര്‍ക്ക് പരിക്ക്

Boat

മഞ്ചേശ്വരം: ഹൊസബെട്ടു കടപ്പുറത്തിന് സമീപം മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ തോണി മറിഞ്ഞ് പത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. കുമ്പള പെര്‍വാഡ് കടപ്പുറത്തെഉസ്മാന്‍ (40), മുഹമ്മദ് ഹനീഫ് (38), സൈനുദ്ദീന്‍ (28), ഹനീഫ (30), ഹസ്സന്‍കുഞ്ഞി (30), ഉമ്പായി (35), സിദ്ദീഖ് (32), സക്കീര്‍ (22), മുഹമ്മദ് ഹനീഫ് (28), സൈസാദ് (20) എന്നിവരാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖത്തിന് സമീപമാണ് സംഭവം. സമീപത്തുണ്ടായിരുന്ന മറ്റ് തോണികളിലെ തൊഴിലാളികളാണ് …

Read More »