Tuesday , January 21 2020
Breaking News

Kasaragod News

കേരളത്തെ വിദ്യാഭ്യാസ കേന്ദ്രമാക്കും, ആര്‍ക്കും നിര്‍ഭയത്തോടെ പഠിക്കാം: മന്ത്രി കെ ടി ജലീല്‍

കാസര്‍കോട് : ഉന്നത വിദ്യാഭ്യാസ രംഗത്ത് അഭിമാനാര്‍ഹമായ മുന്നേറ്റമാണ് സംസ്ഥാനം നേടിക്കൊണ്ടിരിക്കുന്നതെന്നും കേരളത്തെ മികച്ച വിദ്യാഭ്യാസ കേന്ദ്രമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. മഞ്ചേശ്വരം ഗോവിന്ദ പൈ മെമോറിയല്‍ ഗവണ്‍മെന്റ് കോളേജിന് വേണ്ടി നിര്‍മിച്ച ജൂബിലി മെമോറിയല്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ അക്രമിക്കപ്പെടുന്നത് പതിവാകുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.ഇതര സംസ്ഥാനങ്ങളെ …

Read More »

നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് 22നു തുടക്കമാകും

കാസര്‍കോട് : നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമുഅത്ത് പള്ളിയില്‍ തങ്ങള്‍ ഉപ്പാപ്പ ഉറൂസ് ഈ മാസം 22ന് തുടക്കമാകും. മുഹ്യുദ്ദിന്‍ ജുമുഅത്ത് പള്ളി പരിസരത്ത് അന്ത്യവിശ്രമം കൊള്ളുന്ന മുഹമ്മദ് ഹനീഫ് വലിയുള്ളാഹി തങ്ങള്‍ ഉപ്പാപ്പയെ ഓര്‍മിക്കാന്‍ രണ്ടു വര്‍ത്തിലൊരിക്കലുള്ള ഒത്തുകൂടലാണ് ഉറൂസ്. നിരവധിപേര്‍ ഉറൂസിനെത്തും. 22മുതല്‍ 11 ദിവസം നീണ്ടു നില്‍ക്കുന്ന മതപ്രഭാഷണ പരമ്പരയില്‍ പ്രമുഖ പണ്ഡിതരും വാഗ്മികളും പങ്കെടുക്കും. ഫെബ്രുവരി 2നു രാവിലെ ലക്ഷം പേര്‍ക്കുള്ള അന്നദാനത്തോടെ ഉറൂസിന് …

Read More »

കോട്ടയം കുമാരനെല്ലൂര്‍ സ്വദേശിനിയായ വനിതാ വ്യാപാരിയുടെ 40 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഉദുമ സ്വദേശി അറസ്റ്റില്‍

കോട്ടയം : വസ്ത്ര സ്ഥാപനം നടത്താനെന്ന വ്യാജേന വനിതാ വ്യാപാരിയുടെ 40 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഉദുമ സ്വദേശിയെ ഇടുക്കി ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സഹോദരനെയും ഭാര്യയേയും കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഉദുമ പഞ്ചായത്ത് പരിധിയിലെ അബ്ദുല്‍മജീദിനെ (46)യാണ് ഗാന്ധിനഗര്‍ എസ് ഐ ടി എസ് റനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സഹോദരന്‍ ഫിര്‍ദൗസ് മുഹമ്മദിനെയും ഇയാളുടെ ഭാര്യ സൗമ്യയെയുമാണ് ഇനി …

Read More »

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാസര്‍കോട്-കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തുകള്‍ പ്രമേയം പാസാക്കി

കാസര്‍കോട് : പൗരത്വഭേദഗതി നിയമത്തിനെതിരെ കാസര്‍കോട് – കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തുകള്‍ പ്രമേയം പാസാക്കി. നിയമം പൂര്‍ണമായും പിന്‍വലിക്കണമെന്നും, പൗരത്വ രജിസ്‌ട്രേഷന്‍ നടപ്പിലാക്കാനുള്ള കേന്ദ്ര ഭരണകൂടത്തിന്റെ നീക്കം ഉപേക്ഷിച്ച് രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റണമെന്നും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി പ്രമേയം മുഖേന ആവശ്യപ്പെട്ടു. വികസന സ്റ്റാന്റിംഗ് കമമിറ്റി ചെയര്‍മാന്‍ ടി ഡി കബീര്‍ പ്രമേയം അവതരിപ്പിച്ചു. അംഗം മല്ലിക ടീച്ചര്‍ പിന്താങ്ങി. പ്രസിഡണ്ട് സി എച്ച് മുഹമ്മദ് ചായിന്റടി …

Read More »

കോളേജ് വിദ്യാര്‍ത്ഥിനി യുവാവിനൊടൊപ്പം ഒളിച്ചോടി; അന്വേഷണം മലപ്പുറത്ത്

കാഞ്ഞങ്ങാട് : സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിനി യുവാവിനൊടൊപ്പം ഒളിച്ചോടിയെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ കോളേജിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ഇരുപതുകാരിയെയാണ് ബുധനാഴ്ച ഉച്ചയോടെ കാണാതായത്. പതിവുപോലെ കോളേജിലേക്ക് പോയ വിദ്യാര്‍ത്ഥിനി ക്ലാസ് കഴിഞ്ഞിട്ടും തിരിച്ചെത്താത്തിനെ തുടര്‍ന്ന് പിതാവ് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിദ്യാര്‍ത്ഥിനി കാമുകനായ യുവാവിനോടൊപ്പം പോയതായി സംശയിക്കുന്നുവെന്ന് പരാതിയില്‍ വ്യക്തമാക്കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിനി മലപ്പുറം തിരൂരിലുള്ളതായി …

Read More »

പൗരത്വനിയമഭേദഗതി വേഗത്തിലാക്കിയത് സാമ്പത്തികപ്രതിസന്ധി ചര്‍ച്ചചെയ്യാതിരിക്കാന്‍ -എം.ബി.രാജേഷ്

കാഞ്ഞങ്ങാട്: ഇന്ത്യയെ മതാധിഷ്ഠിതരാജ്യമാക്കി മാറ്റുകയെന്ന ആര്‍.എസ്.എസ്സിന്റെ അജന്‍ഡ എന്തായാലും മോദിസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന് നേരത്തേ കണക്കുകൂട്ടിയതാണെന്നും എന്നാല്‍ ഇത്രപെട്ടെന്ന് പൗരത്വഭേദഗതിനിയമം പ്രാബല്യത്തിലാക്കിയത് ഇവിടത്തെ ഗുരുതര സാമ്പത്തികപ്രതിസന്ധി ജനം ചര്‍ച്ചചെയ്യാതിരിക്കാനാണെന്നും മുന്‍ എം.പി. എം.ബി.രാജേഷ് പറഞ്ഞു. കാഞ്ഞങ്ങാട് കിസ്സ സാംസ്‌കാരികസമന്വയം നോര്‍ത്ത് കോട്ടച്ചേരി ഡോ. ബി.ആര്‍.അംബേദ്കര്‍ നഗറില്‍ സംഘടിപ്പിച്ച. ഭരണഘടനാ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 72 വര്‍ഷത്തിനിടയില്‍ ഏറ്റവും വലിയ സാമ്പത്തികപ്രതിസന്ധിയാണ് ഇന്ന് ഇന്ത്യ നേരിടുന്നത്. ഇതെല്ലാം കേന്ദ്രസര്‍ക്കാരിനെതിരേയുള്ള …

Read More »

ലോറിയില്‍ നിന്നു കഞ്ചാവ് പിടിച്ച സംഭവം: തിരിച്ചറിഞ്ഞ പ്രതികളിലൊരാള്‍ വധകേസിലെ പ്രതി

കാസര്‍കോട് : വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ മിനിലോറിയില്‍ നിന്ന് 18 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ ഓടി രക്ഷപ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞു. കുമ്പള ബന്തിയോട് ബൈത്തല സ്വദേശി അബ്ദുല്‍ ലത്തീഫ്, കൊച്ചി സ്വദേശി മനു എന്നിവരാണ് രക്ഷപ്പെട്ടത്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ വാഹനത്തില്‍ നിന്നു കിട്ടിയിരുന്നു. 2019 ജൂണില്‍ കുമ്പള പ്രതാപ് നഗര്‍ പുളിക്കുത്തിയിലെ അല്‍ത്താഫിനെ വീട്ടില്‍ വാഹനത്തില്‍ നിന്നു കിട്ടിയിരുന്നു. 2019 ജൂണില്‍ കുമ്പള പ്രതാപ് നഗര്‍ പുളിക്കുത്തിയിലെ …

Read More »

എസ് ഡി പി ഐ സിറ്റിസണ്‍സ് മാര്‍ച്ച് വെള്ളിയാഴ്ച ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാസര്‍കോട് : പൗരത്വഭേദഗതി നിയമത്തിനെതിരെ എസ് ഡി പി ഐ കാസര്‍കോട്ട് നിന്ന് രാജ്ഭവനിലേക്ക് വെള്ളിയാഴ്ച നടത്തുന്ന സിറ്റിസണ്‍സ് മാര്‍ച്ചിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് നാലുമണിക്ക് കാസര്‍കോട് മുനിസിപ്പല്‍ ഓഫീസ് പരിസരത്ത് ദേശീയ വൈസ് പ്രസിഡണ്ട് ദഹ്ലാന്‍ ബാഖവി ഫ് ളാഗ് ഓഫ് ചെയ്യും. ആദ്യ ദിന സമാപന സമ്മേളനം രാത്രി എഴുമണിക്ക് നായന്മാര്‍മൂലയില്‍ നടക്കും. സംസ്ഥാന പ്രസിഡണ്ട് പി അബ്ദുല്‍ മജീദ് ഫൈസി, കര്‍ണാടക …

Read More »

ജനജാഗ്രതാ സമ്മേളനം ; ബോവിക്കാനത്ത് ഹര്‍ത്താല്‍ നടത്താനുള്ള മുസ്ലിംലീഗിന്റെ ആഹ്വാനം താലിബാനിസമാണെന്ന് അഡ്വ. കെ ശ്രീകാന്ത്

കാസര്‍കോട് : :പൗരത്വ ഭേദഗതിക്കനുകൂലമായ ബിജെപി ജന ജാഗ്രതാ സമ്മേളനം നടക്കുന്ന ബോവിക്കാനത്ത് ഹര്‍ത്താല്‍ നടത്താനുള്ള മുസ്ലീം ലീഗിന്റെ ആഹ്വാനം താലിബാനിസമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ അഡ്വ.കെ.ശ്രീകാന്ത് ആരാപിച്ചു. പൗരത്വ നിയമഭേദഗതിയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തിയ പ്രചരണങ്ങള്‍ തിരുത്തി യഥാര്‍ത്ഥ വസ്തുത വിശദീകരിക്കാന്‍ ബി.ജെ.പി.നടത്തുന്ന ജനജാഗ്രതാ സമ്മേളനങ്ങള്‍ അലങ്കോലമാക്കാന്‍ ജില്ലയില്‍ ഉടനീളം മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ നടക്കുന്ന കുത്സിത നീക്കം ചെറുക്കുമെന്ന് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു.ബോവിക്കാനത്ത് ഇന്ന് ( 17/ 1 …

Read More »

സി എച്ച് സി യിലെ ‘പെരിയ’വിശേഷങ്ങള്‍

കാഞ്ഞങ്ങാട് ബ്ലോക്കിലെ പെരിയ സി.എച്ച്.സി മാറ്റത്തിന്റെ പാതയിലാണ് ഇപ്പോള്‍. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്ന പേര് അന്വര്‍ത്ഥമാക്കി ജന സൗഹൃദമാവുകയാണ് ആശുപത്രി. കയറി വരുമ്പോള്‍ മികച്ച ആശുപത്രി കവാടം. ആശൂപത്രി മതിലുകളിലുട നീളം നിറങ്ങളില്‍ വിരിഞ്ഞ ചിത്രങ്ങള്‍, ദാഹിച്ചെത്തുന്ന രോഗികള്‍ക്ക് കുടിക്കാന്‍ ശുദ്ധജല വിതരണ സംവിധാനം., പുതുമകള്‍ ഇനിയും തീരുന്നില്ല കുട്ടികള്‍ക്കായി പാര്‍ക്ക്, പൂന്തോട്ടം, ടൈല്‍ പാകി വൃത്തിയാക്കിയ ശുചിമുറികള്‍, മുലയൂട്ടുന്ന അമ്മമാര്‍ക്കായി പ്രത്യേകം സജ്ജമാക്കിയ കേന്ദ്രം, ആധുനിക രീതിയിലുള്ള …

Read More »