Friday , August 17 2018
Breaking News

Kerala News

രണ്ടേകാല്‍ ലക്ഷം ആളുകള്‍ ക്യാമ്പില്‍, രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം- മുഖ്യമന്ത്രി

Chief-minister

തിരുവനന്തപുരം: വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 52856 കുടുംബങ്ങളിലെ രണ്ടുലക്ഷത്തി ഇരുപത്തിമൂവായിരം ആളുകള്‍ 1568 ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഒറ്റപ്പെട്ടു കഴിയുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഊര്‍ജിതമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം..

Read More »

മഴ കുറഞ്ഞേക്കുമെന്ന് സൂചന, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Rain

കോഴിക്കോട്: കേരളത്തില്‍ പെയ്യുന്ന മഴയുടെ രൂക്ഷത കുറയാന്‍ സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലും പശ്ചിമ ബംഗാളിന്റെ തീരപ്രദേശങ്ങളിലും ഒഡീഷയുടെ മുകളിലും രൂപം കൊണ്ട ന്യൂനമര്‍ദം കിഴക്കന്‍ വിദര്‍ഭയിലേക്കും പരിസരപ്രദേശങ്ങളിലേക്കും നീങ്ങുന്നതായാണ് സൂചന. ഇതോടെ കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞേക്കും. അതേസമയം, കാസര്‍കോട് ഒഴികെയുള്ള 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്തമഴയിലുംവെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവരെ രക്ഷിക്കുന്നവരെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ആലുവ, പത്തനംതിട്ട ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ അതിസാഹസികമായാണ് രക്ഷപ്പെടുത്തുന്നത്. വെള്ളം കയറിയ പലയിടത്തെയും …

Read More »

ഓണാവധി പുനഃക്രമീകരിച്ചു; സ്‌കൂളുകള്‍ വെള്ളിയാഴ്ച അടയ്ക്കു

School

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്‌കൂളുകളുടെയും ഓണാവധി പുനഃക്രമീകരിച്ചു. സ്‌കൂളുകള്‍ ഓണാവധിക്കായി വെള്ളിയാഴ്ച (17/08/18) അടക്കുന്നതും ഓണാവധി കഴിഞ്ഞ് 29 ന് തുറക്കുന്നതുമായിരിക്കും. നേരത്തേ കനത്ത മഴയെത്തുടര്‍ന്ന് കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, കോട്ടയം, എറണാകുളം, പാലക്കാട്, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാകളക്ടര്‍മാര്‍ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. വയനാട്, കോഴിക്കോട്, …

Read More »

വെള്ളപ്പൊക്കം രൂക്ഷം: റോഡുകള്‍ പലതും വെള്ളത്തിനടിയില്‍

Rain

തിരുവനന്തപുരം: കടുത്ത വെള്ളപ്പൊക്കത്തില്‍ മുങ്ങിയിരിക്കുകയാണ് തൃശ്ശൂര്‍, എറണാകുളം, പത്തനംതിട്ട മേഖലകള്‍. ആലുവ, പെരുമ്പാവൂര്‍, കളമശ്ശേരി, അങ്കമാലി, കാലടി തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി റോഡുകള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. ഇവിടങ്ങളിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് ഡിവിഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എം.സി റോഡ് ഉള്‍പ്പെടെ പ്രധാന റോഡുകള്‍ വെള്ളത്തിലാണ്. കനത്ത മഴയില്‍ എം.സി റോഡ് ഉള്‍പ്പെടെ എറണാകുളം റോഡ്‌സ് ഡിവിഷനിലെ  പ്രധാന റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മിക്ക റോഡുകളും …

Read More »

സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലര്‍ട്ട്

Red-alert

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതിനിടെ, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ കേന്ദ്ര സേനയെ ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. പ്രളയത്തില്‍ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ വ്യോമ,നാവിക,കര സേനകളുടെ സഹായം തേടാനും കളക്ടര്‍മാരെ സഹായിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയോഗിക്കാനും യോഗം തീരുമാനിച്ചു. ജലനിരപ്പ് 142 അടിയിലേക്കുയരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം കൊണ്ടു പോകണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രിയെ …

Read More »

മഴ: ഓണാഘോഷ പരിപാടികള്‍ റദ്ദാക്കി; കേന്ദ്രത്തിന്റേത് അനുകൂല നിലപാട്-മുഖ്യമന്ത്രി

Chief-minister

തിരുവനന്തപുരം: കാലവര്‍ഷക്കെടുതി കണക്കിലെടുത്ത് 193 വില്ലേജുകള്‍ക്കു പുറമെ 251 വില്ലേജുകള്‍കൂടി പ്രളയബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീടുകളില്‍നിന്ന് മാറിത്താമസിക്കേണ്ടിവന്ന ഓരോ കുടുംബത്തിനും ആശ്വാസ ധനസഹായമായി 10000 രൂപ നല്‍കും. പൂര്‍ണമായും തകര്‍ന്ന വീടുകള്‍ക്ക് നാല് ലക്ഷം നല്‍കും. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 3മുതല്‍ 5 സെന്റ് വരെ സ്ഥലം വാങ്ങുന്നതിനായി പരമാവധി അഞ്ച് ലക്ഷം രൂപവരെ നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഓണാഘോഷ പരിപാടികള്‍ …

Read More »

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന്റെ ഹര്‍ജി തള്ളി

Dileep

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് കേസിലെ പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനാകില്ലെന്ന് കോടതി പറഞ്ഞു. നടിയുടെ സ്വകാര്യത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ദിലീപിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചത്. ഇത് കോടതി അംഗീകരിച്ചു. നേരത്തെ മജിസ്ട്രേട്ട് കോടതിയും സെഷന്‍സ് കോടതിയും ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ട് ദിലീപ് നല്‍കിയ ഹര്‍ജികള്‍ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് …

Read More »

ഇ.പി. ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Pledge

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെത്തുടര്‍ന്ന് രാജിവെച്ച ഇ.പി. ജയരാജന്‍ ചൊവ്വാഴ്ച വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ പത്തിന് രാജ്ഭവനില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന് മുന്നിലായിരുന്നു സത്യപ്രതിജ്ഞ. പന്തലും മറ്റുമൊഴിവാക്കി രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ ലളിതമായ രീതിയിലായിരുന്നു ചടങ്ങ്. 200 പേരെമാത്രമാണ് ക്ഷണിച്ചത്. രാജിവെച്ച് 22 മാസത്തിനുശേഷമാണ് ജയരാജന്റെ തിരിച്ചുവരവ്. ഇതോടെ മന്ത്രിമാരുടെ എണ്ണം 20 ആവും. സത്യപ്രതിജ്ഞയ്ക്കുശേഷം ജയരാജന്‍കൂടി പങ്കെടുക്കുന്ന മന്ത്രിസഭ സഭായോഗമുണ്ട്. ഇതില്‍ വകുപ്പുകളുടെ പുനഃസംഘടന ഗവര്‍ണറെ അറിയിച്ച് …

Read More »

ഓര്‍ത്തഡോക്‌സ് സഭയിലെ പീഡനം: രണ്ടു വൈദികരും കീഴടങ്ങി

Arrested

കൊല്ലം/തിരുവല്ല: ഓര്‍ത്തഡോക്സ് സഭയിലെ ലൈംഗികചൂഷണ വിവാദത്തില്‍ പിടിയിലാകാനുള്ള രണ്ടു വൈദികരും കീഴടങ്ങി. നാലാം പ്രതി ഡല്‍ഹി ഭദ്രാസനത്തിലെ ഫാ. ജെയ്‌സ് കെ. ജോര്‍ജ്, ഒന്നാം പ്രതി നിരണം ഭദ്രാസനത്തിലെ കുന്നന്താനം മുണ്ടിയപ്പള്ളി പൂത്തോട്ടില്‍ ഫാ. എബ്രഹാം വര്‍ഗീസ് (സോണി) എന്നിവരാണ് കീഴടങ്ങിയത്. ജെയ്‌സ് കെ. ജോര്‍ജ് കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലും എബ്രഹാം വര്‍ഗീസ് തിരുവല്ല കോടതിയിലുമാണ് കീഴടങ്ങിയത്. സുപ്രീം കോടതി ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. രണ്ടുപേരും 13നകം കീഴടങ്ങണമെന്ന് …

Read More »