Monday , September 28 2020
Breaking News

Kerala News

സംസ്ഥാനത്ത് 1251 പേര്‍ക്ക് കോവിഡ് : കാസര്‍കോട്ട് 168

തിരുവനന്തപുരം : സംസ്ഥാനത്ത് വെള്ളിയാഴ്ച 1251 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട്ട് 168 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഉറവിടം അറിയാത്തത് 73 പേര്‍. വിദേശത്തുനിന്ന് എത്തിയത് 77 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍ 94. 18ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചു. 814 പേര്‍ രോഗമുക്തി നേടി.

Read More »

പള്ളിക്കര പഞ്ചായത്തില്‍ ശനിയാഴ്ച മുതല്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍; ബേക്കല്‍ കോട്ടയില്‍ അടുത്ത 14 ദിവസം സന്ദര്‍ശകരെ അനുവദിക്കില്ല

കാസര്‍കോട് : പള്ളിക്കര ഗ്രാമപഞ്ചായത്തില്‍ അതിരൂക്ഷമായി പടര്‍ന്ന് പിടിക്കുന്ന കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് (08.08.2020) മുതല്‍ ഓഗസ്റ്റ് 16 വരെ പള്ളിക്കര ഗ്രാമപഞ്ചായത്തില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ നടപ്പിലാക്കും. കെ കുഞ്ഞിരാമന്‍ എം.എല്‍.എ.യുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന പഞ്ചായത്ത് ജാഗ്രത സമിതിയുടേയും വ്യാപാര വ്യവസായികളുടേയും രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. തിങ്കള്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ മാത്രം അവശ്യ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കടകള്‍ രാവിലെ 10 മുതല്‍ …

Read More »

പെട്ടിമുടി മണ്ണിടിച്ചില്‍; നാലുമരണം, നിരവധിപേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നെന്ന് സൂചന

മൂന്നാര്‍: മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയത്തിനു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. 83 പേരാണ് ഈ ലയങ്ങളില്‍ താമസിച്ചിരുന്നതെന്നും ഇതില്‍ 67 പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നുമാണ് സൂചന. മണ്ണിനടിയില്‍ നിന്ന് രക്ഷപ്പെടുത്തിയ മൂന്നു സ്ത്രീകളെയും ഒരു പുരുഷനെയും മൂന്നാര്‍ കണ്ണന്‍ ദേവന്‍ ആശുപത്രിയില്‍ എത്തിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് രാജമല മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. ഇതിനെ തുടര്‍ന്ന് പെട്ടിമുടി തോട്ടംമേഖലയില്‍ വലിയ മണ്ണിടിച്ചിലുണ്ടാവുകയായയായിരുന്നു. രാവിലെ ആറുമണിയോടെയാണ് അപകടം …

Read More »

സംസ്ഥാനത്ത് 1298 പേര്‍ക്ക് കൂടി കോവിഡ് : കാസര്‍കോട്ട് 153 പേര്‍ക്ക്

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 1298 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 219 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 153 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 136പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, എറണാകുളം …

Read More »

സ്വപ്‌നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വലിയ സ്വാധീനമെന്ന് എന്‍.ഐ.എ

കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്നുവെന്ന് എന്‍.ഐ.എ. സ്വപ്‌ന സുരേഷിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ടുള്ള വാദത്തിനിടെയാണ് എന്‍.ഐ.എ. ഇക്കാര്യം കോടതിയെ അറിയിച്ചത്. സ്വര്‍ണക്കടത്തിനെ കുറിച്ച് സ്വപ്‌നയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഗൂഢാലോചനയുടെ എല്ലാ ഘട്ടത്തിലും സ്വപ്‌ന പങ്കാളി ആയിരുന്നു. കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ സ്‌പേസ് പാര്‍ക്ക് പദ്ധതിയിലും സ്വപ്‌നയ്ക്ക് വലിയ സ്വാധീനമുണ്ടായിരുന്നെന്നും എന്‍.ഐ.എ. അറിയിച്ചിട്ടുണ്ട്. കൊച്ചിയിലെ പ്രത്യേക കോടതിയില്‍ എന്‍.ഐ.എയ്ക്കു വേണ്ടി ഹാജരാകുന്ന കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകനായ …

Read More »

ബാഗ് പരിശോധിച്ചാല്‍ നയതന്ത്രബന്ധം ഉലയുമെന്ന് അറ്റാഷെ; ഭീഷണി പ്രതി സരിത്തിന്റെ സാന്നിധ്യത്തില്‍

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ബാഗ് പരിശോധിക്കാന്‍ ഒരുങ്ങിയ ഉദ്യോഗസ്ഥരെ അറ്റാഷെ ഭീഷണിപ്പെടുത്തിയതായി വിവരം. തന്റെ ബാഗ് പരിശോധിച്ചാല്‍ യു.എ.ഇയില്‍ ഉള്ള ഇന്ത്യന്‍ ഡിപ്ലോമാറ്റുകള്‍ക്കുള്ള ബാഗ് പരിശോധിക്കുമെന്നായിരുന്നു ഭീഷണി. കേസിലെ പ്രതിയായ സരിത്തിന്റെ സാന്നിധ്യത്തിലായിരുന്നു അറ്റാഷെ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് ബാഗ് തുറക്കാനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്ത്യയിലെ യു.എ.ഇ. അംബാസിഡറെ സമീപിക്കുകയായിരുന്നു. സ്വര്‍ണമടങ്ങിയ ഡിപ്ലോമാറ്റിക് ബാഗ് ജൂണ്‍ 30നാണ് തിരുവനന്തപുരത്തെ എയര്‍ കാര്‍ഗോ കോംപ്ലക്‌സിലെത്തിയത്. ബാഗില്‍ സ്വര്‍ണമുണ്ടെന്ന …

Read More »

സംസ്ഥാനത്ത് 1195 പേര്‍ക്ക് കോവിഡ്; കാസര്‍കോട്ട് 128 പേര്‍ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച 1195 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട്ട് 128 പേര്‍ക്ക് രോഗബാധ. 1234 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരില്‍ 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 79 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്ന് വന്ന 66 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 125 പേര്‍ക്കും 13 …

Read More »

സംസ്ഥാനത്ത് 1083 പേര്‍ക്ക് കോവിഡ് ; കാസര്‍കോട്ട് 91 പേര്‍ക്ക്

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 1083 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 72 പേര്‍ക്കും, …

Read More »

സംസ്ഥാനത്ത് 962 പേര്‍ക്ക് കോവിഡ് ; കാസര്‍കോട്ട് 66 പേര്‍ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് തിങ്കളാഴ്ച 962 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട്ട് 66 പേര്‍ക്ക് കൂടി രോഗം. ഇന്ന് 816 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 205, എറണാകുളം 106, ആലപ്പുഴ 101, മലപ്പുറം 85, തൃശൂര്‍ 85, കാസര്‍കോട് 66, പാലക്കാട് 59, കൊല്ലം 57 പത്തനംതിട്ട 36, കണ്ണൂര്‍ 37, കോട്ടയം 35, കോഴിക്കോട് 33, വയനാട് 31, …

Read More »

കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അലംഭാവവും വിട്ടുവീഴ്ചയുമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തന സജ്ജമായ 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നല്ലമാതൃകയുടെ ഭാഗമായി മഹാമാരിയെ നേരിടുമ്പോള്‍ രാജ്യവും ലോഗവും പല ഘട്ടങ്ങളിലും കേരളത്തിന്റെ പേര് എടുത്ത് പറഞ്ഞിരുന്നു. ഇതിന് കാരണം സംസ്ഥാനത്തെ …

Read More »