Sunday , August 9 2020
Breaking News

Kerala News

വിമാനം വഴി വരുന്ന എല്ലാ പ്രവാസികള്‍ക്കും കോവിഡ് സര്‍ട്ടിഫിക്ക് നിര്‍ബന്ധമാക്കി സംസ്ഥാനം

തിരുവനന്തപുരം : കേരളത്തിലേക്ക് മടങ്ങി വരുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് മന്ത്രിസഭാ യോഗ തീരുമാനം. എല്ലാ വിമാനങ്ങളില്‍ വരുന്നവര്‍ക്കും ഇതു ബാധകമാക്കണമെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെടാനും മന്ത്രി സഭ തീരുമാനിച്ചിട്ടുണ്ട്. ട്രൂനെറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയ ശേഷം മാത്രമേ യാത്രക്കാരെ വിമാനത്തില്‍ കൊണ്ടുവരാവൂ എന്നാണ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. ഈ സംവിധാനം എംബസികള്‍ വേണം വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്താന്‍. ഈ സംവിധാനത്തിലൂടെ ഒരു മണിക്കൂര്‍ …

Read More »

സംസ്ഥാനത്ത് 79 പേര്‍ക്ക് കോവിഡ് : കാസര്‍കോട്ട് 2 പേര്‍ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ചൊവ്വാഴ്ച 79 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, ആലപ്പുഴ, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ …

Read More »

സംസ്ഥാനത്ത് 82 പേര്‍ക്ക് കൂടി കോവിഡ് : കാസര്‍കോട്ട് 3 പേര്‍ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് തിങ്കളാഴ്ച 82 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, തൃശൂര്‍, കാസര്‍ഗോഡ് …

Read More »

ഹ്രസ്വ സന്ദര്‍ശനത്തിന് കേരളത്തില്‍ വരുന്നവര്‍ എട്ടാം ദിവസം മടങ്ങണം; അല്ലെങ്കില്‍ കേസ്

തിരുവനന്തപുരം: ഹ്രസ്വ സന്ദര്‍ശനത്തിനായി കേരളത്തില്‍ വരുന്നവര്‍ എട്ടാം ദിവസം മടങ്ങണമെന്ന് സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശം. ഇവര്‍ ഏഴ് ദിവസത്തില്‍ കൂടുതല്‍ സംസ്ഥാനത്ത് താമസിക്കരുതെന്നും കൂടുതല്‍ ദിവസം തങ്ങിയാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരേ കേസെടുക്കുമെന്നും പുതിയ ഉത്തരവില്‍ പറയുന്നു. കൂടുതല്‍ ദിവസം തങ്ങിയാല്‍ ബന്ധപ്പെട്ട സ്ഥാപനം, കമ്പനി തുടങ്ങിയവര്‍ക്കെതിരെയാകും കേസെടുക്കുക. ഹ്രസ്വ സന്ദര്‍ശനത്തിനായി കേരളത്തില്‍ വരുന്ന ഉദ്യോഗസ്ഥര്‍, പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ക്കാണ് നേരത്തെ ക്വാറന്റീന്‍ ഇളവ് അനുവദിച്ചിരുന്നത്.പുതിയ ഉത്തരവില്‍ പരീക്ഷ എഴുതാന്‍ വരുന്നവര്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്. …

Read More »

ലീഗില്‍ മൂന്നു തവണ തദ്ദേശ സ്ഥാപന അംഗങ്ങളായവര്‍ക്ക് സീറ്റില്ല; വെല്‍ഫെയര്‍ പാര്‍ട്ടിയുമായും ചര്‍ച്ച

കോഴിക്കോട്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മുന്നണിക്ക് പുറത്തുള്ള പാര്‍ട്ടികളുമായും സഖ്യമുണ്ടാക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. വെല്‍ഫെയര്‍ പാര്‍ട്ടിയടക്കമുള്ള സംഘടനകളുമായി ചര്‍ച്ച നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു. ‘തദ്ദേശ തിരഞ്ഞെടുപ്പില്‍ കര്‍ശന യുഡിഎഫ് മുന്നണി എന്നൊന്നും പറയാന്‍ പറ്റില്ല. യുഎഡിഎഫിന് പുറത്തുള്ള സാമൂഹ്യ സാസ്‌കാരിക സംഘടനകളുമായി ധാരണ ഉണ്ടായേക്കാം. ഞങ്ങള്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ കാലങ്ങളിലും ഉണ്ടായിട്ടുണ്ട്’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Read More »

മുഖ്യമന്ത്രിയുടെ മകള്‍ വീണയും മുഹമ്മദ് റിയാസും വിവാഹിതരായി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എ മുഹമ്മദ് റിയാസും വിവാഹിതരായി. ക്ലിഫ് ഹൗസില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഐടി മേഖലയിലാണ് വീണ പ്രവര്‍ത്തിക്കുന്നത്. പി.എം അബ്ദുള്‍ ഖാദര്‍ കെ.എം. അയിഷാബി ദമ്പതികളുടെ മകനായ മുഹമ്മദ് റിയാസിന്റെ രാഷ്ട്രീയ പ്രവേശം എസ്എഫ്‌ഐയിലൂടെയായിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.

Read More »

പ്രവാസികള്‍ക്ക് എംബസികള്‍ മുഖേന കോവിഡ് ടെസ്റ്റ് നടത്തണം; പ്രധാന മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം എംബസികള്‍ മുഖേന ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. പ്രവാസികളുള്ള രാജ്യങ്ങളില്‍ ടെസ്റ്റ് കിറ്റുകളുടെ ലഭ്യത കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. സ്വന്തം നിലയ്ക്ക് ടെസ്റ്റ് നടത്തുവാന്‍ സാഹചര്യമില്ലാത്ത പ്രവാസികളെ സൗജന്യമായി ടെസ്റ്റ് ചെയ്യുവാന്‍ എംബസികളെ ചുമതലപ്പെടുത്താന്‍ നിര്‍ദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിസിആര്‍ ടെസ്റ്റ് നടത്തുവാന്‍ കഴിയാത്ത …

Read More »

പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം: ഗാനരചയിതാവും ചിത്രകാരിയുമായിരുന്ന പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. പ്രശസ്ത സംഗീത സംവിധായകനായിരുന്ന എം.ജി രാധാകൃഷ്ണന്റെ ഭാര്യയാണ്. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ എസ്.കെ ഹോസ്പിറ്റലില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിക്കായിരുന്നു അന്ത്യം. 2013 ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ബീന്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വേണ്ടി പത്മജ രാധാകൃഷ്ണന്‍ വരികളെഴുതിയിട്ടുണ്ട്. എം ജി രാധാകൃഷ്ണന്‍ സംഗീതം ചെയ്തിട്ടുള്ള ലളിതഗാനങ്ങള്‍ രചിച്ചിരുന്നു. തിരുവനന്തപുരത്തെ സാംസ്‌കാരിക സാഹിത്യ രംഗങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു. മകന്‍ എംആര്‍ …

Read More »

സംസ്ഥാനത്ത് 54 പേർക്ക് കോവിഡ് : കാസർകോട്ട് 6 പേർക്ക് :56 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം : സംസ്ഥാനത്ത് ഞായറാഴ്ച 54 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 56 പേരുടെ പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ 8 പേര്‍ക്കും, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, കോട്ടയം, മലപ്പുറം ജില്ലകളില്‍ 3 പേര്‍ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ 2 പേര്‍ക്ക് വീതവും, കൊല്ലം, വയനാട്, …

Read More »

6 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്ത് സ്വര്‍ണം കവര്‍ന്ന് പറമ്പില്‍ ഉപേക്ഷിച്ചു: രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണനല്ലൂര്‍ : മാതാപിതാക്കള്‍ക്കൊപ്പം വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന 6 മാസം പ്രായമുള്ള കുഞ്ഞിനെ കടത്തിക്കൊണ്ടു പോയി സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കുഞ്ഞിനെ പിന്നീട് തൊട്ടടുത്ത പറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കൊറങ്കര റാന്നി നിവാസില്‍ വിജയകുമാര്‍ (40), ഇയാളുടെ ബന്ധു മണികണ്ഠന്‍ (28) എന്നിവരെയാണ് കണ്ണനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിന്റെ ശരീരത്തില്‍ നിന്നും മോഷ്ടിച്ച 2.5 ഗ്രാം സ്വര്‍ണചെയിന്‍ പ്രതികളില്‍ നിന്നു കണ്ടെടുത്തു. പ്രതികളെ കോടതിയില്‍ …

Read More »