Wednesday , August 5 2020
Breaking News

Kerala News

സംസ്ഥാനത്ത് 91 പേര്‍ക്ക് കോവിഡ് – കാസര്‍കോട്ട് രണ്ടു പേര്‍ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ചൊവ്വാഴ്ച 91 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പാലക്കാട് 14, ആലപ്പുഴ 11 , തിരുവനന്തപുരം 10 പേര്‍ക്കും, കോട്ടയം8, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ നിന്നും 7, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നും 6, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ നിന്നും 5, എറണാകുളം 4, കാസര്‍കോട് നിന്നുള്ള രണ്ടു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം …

Read More »

ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ; കൂടിയ നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ക്ക് അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി. കൂട്ടിയ ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. സ്വകാര്യ ബസ് ഉടമകളുടെ ഹര്‍ജിയിലാണ് നടപടി. സ്വകാര്യ ബസ്സുകള്‍ക്കും കെ എസ് ആര്‍ ടി സി ക്കും അധിക നിരക്ക് ഈടാക്കാം. ലോക്ക് ഡൗണ്‍ കാലാവധി അവസാനിക്കുന്നതുവരെ ഉയര്‍ന്ന നിരക്ക് തുടരാം. സാമൂഹിക അകലം പാലിച്ചുകൊണ്ട് ബസ്സില്‍ യാത്രക്കാരെ കൊണ്ടുപോവണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നിരക്ക് …

Read More »

ഹാള്‍ടിക്കറ്റിലേത് മകളുടെ കയ്യക്ഷരമല്ല, പ്രിന്‍സിപ്പാളിനെയും അധ്യാപകരെയും അറസ്റ്റ് ചെയ്യണംഷാജി

കോട്ടയം: തന്റെ മകള്‍ കോപ്പിയടിക്കില്ലെന്നും മകളെ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയെന്നും മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ അച്ഛന്‍ ഷാജി. തന്റെ മകള്‍ കോപ്പിയടിക്കില്ലെന്നും മകളെ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയെന്നും മാനസിക പീഡനം സഹിക്കവയ്യാതെയാണ് മരണമെന്നും ഷാജി ആരോപിച്ചു എന്റെ കുട്ടിക്ക് നീതി കിട്ടണം എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. എന്റെ കുട്ടി ഒരിക്കലും കോപ്പി അടിക്കുകയില്ല. ഞങ്ങള്‍ക്ക് നീതി കിട്ടണം എന്ന് മാത്രമേ പറയാനുള്ളൂ’, ഷാജി വാര്‍ത്താ സമ്മളനത്തില്‍ പറഞ്ഞു. പരീക്ഷയെഴുതാന്‍ …

Read More »

സംസ്ഥാനത്ത് 91 പേര്‍ക്ക് കൂടി കോവിഡ് : കാസര്‍കോട്ട് എട്ടുപേര്‍ക്ക്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തൃശൂര്‍ 27, മലപ്പുറം 14, കോഴിക്കോട് 13, കാസര്‍കോട് 8, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നും അഞ്ചുപേര്‍ക്ക് വീതം, കണ്ണൂര്‍ 4, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലയില്‍ നിന്നും ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 73 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.42, കുവൈറ്റ്15, ഒമാന്‍5, റഷ്യ4, നൈജീരിയ 3, സൗദി …

Read More »

വിദ്യാര്‍ഥിനി കോപ്പിയടിച്ചെന്ന് കോളേജ് അധികൃതര്‍; ഹാള്‍ടിക്കറ്റില്‍ പെന്‍സില്‍ കൊണ്ട് എഴുതിയിരുന്നു

കോട്ടയം: മീനച്ചിലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ അഞ്ജു പി. ഷാജി എന്ന വിദ്യാര്‍ഥിനി പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് പാലാ ചേര്‍പ്പുങ്കല്‍ ബിവിഎം ഹോളിേ്രകാസ് കോളേജ് അധികൃതര്‍. വിദ്യാര്‍ഥിനി ഹാള്‍ടിക്കറ്റിന്റെ പിറകില്‍ പാഠഭാഗങ്ങള്‍ എഴുതിക്കൊണ്ടുവന്നെന്നും അധികൃതര്‍ പറഞ്ഞു. അഞ്ജുവിന്റെ പരീക്ഷാഹാളിലെ സിസിടിവി ദൃശ്യങ്ങളും കോപ്പി എഴുതിയ ഹാള്‍ടിക്കറ്റും കോളേജ് അധികൃതര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. കോളേജിനെതിരേയുള്ള ആരോപണങ്ങള്‍ വാസ്തവിരുദ്ധമാണെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു. പെന്‍സില്‍ ഉപയോഗിച്ചാണ് ഹാള്‍ടിക്കറ്റിന് പിറകില്‍ എഴുതിയിരുന്നത്. ഉച്ചയ്ക്ക് 1.30 നാണ് …

Read More »

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ചാലക്കുടി സ്വദേശി മരിച്ചു; സംസ്ഥാനത്ത് മരണം 17 ആയി

തൃശൂര്‍: കോവിഡ് സ്ഥിരീകരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ചാലക്കുടി സ്വദേശി മരിച്ചു. നോര്‍ത്ത് ചാലക്കുടി കോമ്പാറക്കാരന്‍ ചാക്കോയുടെ മകന്‍ ഡിന്നി ചാക്കോ(42) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 17 ആയി. മെയ് 12ന് മാലിയില്‍ നിന്നെത്തിയ ഡിന്നി ചാക്കോയ്ക്ക് മെയ് 16നാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് ഇദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇയാള്‍ക്ക് …

Read More »

സംസ്ഥാനത്ത് ഞായറാഴ്ച 107 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു, കാസര്‍കോട്ട് മൂന്നു പേര്‍ക്ക്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 107 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം 27, തൃശൂര്‍26 , പത്തനംതിട്ട13, കൊല്ലം9, ആലപ്പുഴ 7, പാലക്കാട്, കോഴിക്കോട് 6 പേര്‍, തിരുവനന്തപുരം 4 , കോട്ടയം , കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 71 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ39, കുവൈറ്റ്21, സൗദി …

Read More »

എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തിങ്കളാഴ്ച മുതല്‍ തുറക്കണം : ജീവനക്കാരെല്ലാം എത്തണം

തിരുവനന്തപുരം : സംസ്ഥാനത്തെ ഹോട്‌സ്‌പോട്ട്, കണ്ടെയിന്‍മെന്റ് മേഖലകള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും പൊതുമേഖലാ സ്ഥാപനങ്ങളും അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതല്‍ തുറക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. എല്ലാ ജീവനക്കാരും ഹാജരാകണം. മറ്റു ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നവര്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി ജോലിക്കെത്തണം. ശനിയാഴ്ചകള്‍ ഇനി ഉത്തരവുണ്ടാകുന്നതുവരെ അവധി തുടരും.

Read More »

കഠിനംകുളം കൂട്ടബലാത്സംഗം: ഒളിവിലായിരുന്ന പ്രതിയും പിടിയില്‍

തിരുവനന്തപുരം: കഠിനംകുളം കൂട്ടബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന പ്രതിയും പിടിയിലായി. യുവതിയെ കൊണ്ടുപോയ ഓട്ടോറിക്ഷയുടെ ഡ്രൈവറായ പള്ളിപ്പുറം പുതുവല്‍വ പുത്തന്‍വീട്ടില്‍ നൗഫല്‍ ഷാ (27) യാണ് പിടിയിലായത്. പീഡനത്തിനിരയായ യുവതി പ്രതിയെ തിരിച്ചറിഞ്ഞതിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. അതിനിടെ, നേരത്തെ അറസ്റ്റിലായ പ്രതികളെ കഴിഞ്ഞദിവസം റിമാന്‍ഡ് ചെയ്തു. വീട്ടമ്മയുടെ ഭര്‍ത്താവിനുപുറമേ ചാന്നാങ്കര ആറ്റരുകത്ത് വീട്ടില്‍ മന്‍സൂര്‍ (40)ചാന്നാങ്കര പുതുവല്‍ പുരയിടത്തില്‍ അക്ബര്‍ ഷാ (20), ചാന്നാങ്കര അന്‍സി മന്‍സിലില്‍അര്‍ഷാദ് (35), …

Read More »

ഉത്ര വധക്കേസില്‍ അഞ്ചല്‍ സി.ഐ.ക്കെതിരേ റിപ്പോര്‍ട്ട്; തെളിവ് ശേഖരിക്കുന്നതില്‍ വീഴ്ച വരുത്തി

കൊല്ലം: ഉത്ര വധക്കേസില്‍ അഞ്ചല്‍ സി.ഐ. സുധീര്‍ വീഴ്ച വരുത്തിയതായി പോലീസിന്റെ റിപ്പോര്‍ട്ട്. കേസിന്റെ പ്രാഥമിക ഘട്ടത്തിലെ തെളിവ് ശേഖരണത്തില്‍ സി.ഐവീഴ്ച വരുത്തിയെന്നാണ് കൊല്ലം റൂറല്‍ എസ്.പി.യുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. സി.ഐ.ക്കെതിരായ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി. ഉത്ര വധക്കേസിന്റെ തുടക്കത്തില്‍ കൃത്യമായ വിവരങ്ങള്‍ ശേഖരിച്ചില്ലെന്നും തെളിവുകള്‍ കൈമാറുന്നത് വൈകിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഉത്രയുടെമരണവുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ പരാതി നല്‍കിയതിന് പിന്നാലെ സി.ഐ. കൃത്യമായി ഇടപെട്ടില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. കേസ് അന്വേഷണത്തില്‍ …

Read More »