Wednesday , January 29 2020
Breaking News

Kerala News

പീഡനക്കേസ്: എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി ഹൈക്കോടതിയില്‍

മുംബൈ: യുവതി നല്‍കിയ ലൈംഗിക പീഡന പരാതിയിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയുമായി ബിനോയ് കോടിയേരി. ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാനിരിക്കവെയാണ് പുതിയ നീക്കം. ഹര്‍ജി ഈ മാസം 24ന് ബോംബെ ഹൈക്കോടതി പരിഗണിക്കും.. കഴിഞ്ഞ ബുധനാഴ്ചയാണ് എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യംഅനുവദിക്കവെ യുവതിയുടെ മൊഴിയിലെ വൈരുദ്ധ്യവും യുവതി പരാതി നല്‍കാനുണ്ടായ കാലതാമസവും സെഷന്‍സ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. …

Read More »

സംസ്ഥാനത്ത് വ്യാപകമായ കലാപത്തിന് കോണ്‍ഗ്രസ് പദ്ധതിയിടുന്നുവെന്ന് ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസ് വ്യാപകമായി കലപം അഴിച്ചുവിടാന്‍ ശ്രമിക്കുന്നുവെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് റഹീം ഇക്കാര്യം ആരോപിച്ചത്. തിങ്കളാഴ്ച തലസ്ഥാനത്ത് സംഘടിതമായ അക്രമം നടത്തുന്നതിനുള്ള ഗൂഡാലോചനയും ആസൂത്രണവും കോണ്‍ഗ്രസ് നടത്തിയിട്ടുണ്ടെന്നും റഹീം ആരോപിച്ചു. പോലീസുകാരെ കൈകാര്യം ചെയ്യും എന്ന കെ.സുധാകരന്‍ എം.പിയുടെ പ്രസ്താവന ഇതിന്റെ തെളിവാണെന്നും റഹീം ആരോപിച്ച.. തിങ്കളാഴ്ച തലസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പോലീസിന് നേരെ സംഘടിതമായി അക്രമം ഉണ്ടാകാനും …

Read More »

കനത്ത മഴ: കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

കണ്ണൂര്‍ : കാലവര്‍ഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.

Read More »

ഇടതുപക്ഷമെന്ന് പറഞ്ഞ് വലതുപക്ഷ നിന്ദ്യസ്വഭാവം പ്രകടിപ്പിക്കുന്ന പ്രവണത കൂടി വരുന്നു-ജി.സുധാകരന്‍

തിരുവനന്തപുരം: ഇടതുപക്ഷമാണെന്ന് പറയുകയും വലതുപക്ഷത്തിന്റെ ഏറ്റവും നിന്ദ്യമായ സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്ന പ്രവണത ഇപ്പോള്‍ കേരളത്തില്‍ വ്യാപകമായി കാണുന്നുന്നുവെന്ന് മന്ത്രി ജി.സുധാകരന്‍. ഈ പ്രവണതയാണ് അക്രമകാരികളായ ഏതാനും പേര്‍ എസ്.എഫ്.ഐയുടെ പേരില്‍ യൂണിവേഴ്‌സിറ്റി കോളജില്‍ ചെയ്തുകൊണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സുധാകരന്‍ യൂണിവേഴ്സിറ്റി കോളേജിലെ അക്രമകാരികളെ തള്ളി പറഞ്ഞത്. ജി.സുധാകരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനും പ്രാദേശിക മേഖലാ കമ്മിറ്റിയംഗവുമായ അഖിലിനെ ആക്രമിച്ച് …

Read More »

യൂണി.കോളേജ്: ഉപസമിതിയില്‍ സി.പി.എം മാത്രം; ഗവര്‍ണര്‍ ഇടപെടണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം. പി.എസ്.സി നിയമനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണറെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പി.എസ്.സി റാങ്ക് ലിസ്റ്റ് സംബന്ധിച്ച് അഴിമതിയും സ്വജനപക്ഷപാതവും അടക്കമുള്ള വിഷയങ്ങളുണ്ട്. ഗവര്‍ണര്‍ എന്നുള്ള നിലയില്‍ മാത്രമല്ല, ചാന്‍സലര്‍ …

Read More »

സെക്രട്ടേറിയേറ്റിനുള്ളില്‍ കടന്ന് കെ എസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധം

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വിഷയത്തില്‍ സെക്രട്ടേറിയേറ്റ് വളപ്പിനുള്ളില്‍ കടന്ന് കെ എസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധം. മതില്‍ ചാടിക്കടന്നാണ് ഒരു വനിത ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ സെക്രട്ടേറിയേറ്റിനുള്ളില്‍ കടന്നത്. നോര്‍ത്ത് ബ്ലോക്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു പരിസരത്തുവരെയെത്തിയ ഇവര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പോലീസും സുരക്ഷാജീവനക്കാരും ചേര്‍ന്ന് പ്രവര്‍ത്തകരെ നീക്കി. യൂണിവേഴ്സിറ്റി കോളേജ് വിഷയവുമായി ബന്ധപ്പെട്ട് കെ എസ് യു നടത്തുന്ന നിരാഹാര സമരം ഇന്ന് മൂന്നാംദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നിരാഹാരപന്തലിലുണ്ടായിരുന്ന വിദ്യാര്‍ഥികളും നേരത്തെ …

Read More »

എസ്.എഫ്.ഐക്കാരന്റെ വീട്ടില്‍ സമാന്തര പി.എസ്.സി ഓഫീസെന്ന് മുല്ലപ്പള്ളി

കോഴിക്കോട്: യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തിലെ പ്രതികള്‍ പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്കുള്ള പിഎസ്സി റാങ്ക് ലിസ്റ്റില്‍ വന്നതില്‍ വിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എസ്.എഫ്.ഐക്കാരന്റെ വീട്ടില്‍ സമാന്തര പി.എസ്.സി ഓഫീസ് എന്ന നിലയിലാണ് കാര്യങ്ങളെന്നും ഇത് പി.എസ്.എസി അന്വേഷിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. രാജ്യത്തിനാകെ മാതൃകയാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നതാണ് കേരളത്തിലെ പബ്ലിക് സര്‍വീസ് കമ്മീഷനെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പബ്ലിക് സര്‍വീസ് കമ്മീഷനെ നോക്കുകുത്തിയാക്കി എസ്.എഫ്.ഐക്കാരന്റെ വീട്ടില്‍ സമാന്തര പി.എസ്.സി ഓഫീസ് തുടങ്ങിയെന്ന് പറഞ്ഞാല്‍ …

Read More »

പ്രതിയുടെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകള്‍ കണ്ടെത്തിയ സംഭവം സര്‍വകലാശാല അന്വേഷിക്കും

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ഥിയെ കുത്തിപ്പരിക്കേ്ല്‍പ്പിച്ച കേസിലെ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസ് കെട്ടുകള്‍ കണ്ടെത്തിയ സംഭവം അന്വേഷിക്കുമെന്ന് കേരള സര്‍വകലാശാല അറിയിച്ചു. അന്വേഷണം നടത്തുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ വൈസ്ചാന്‍സലര്‍ ഉന്നതതല യോഗം വിളിച്ചു. വിഷയത്തില്‍ യൂണിവേഴ്സിറ്റി കോളേജിന് വീഴ്ച സംഭവിച്ചുവെന്നാണ് സര്‍വകലാശാലയുടെ വിലയിരുത്തല്‍. ഓരോ കോളേജിനും ആവശ്യമായ ഉത്തരക്കടലാസുകള്‍ നല്‍കുന്നത് സര്‍വകലാശാലയാണ്. ഇത് സൂക്ഷിക്കേണ്ട ഉത്തരവാദിത്തം അതാത് കോളേജുകള്‍ക്കാണെന്നും കേരള സര്‍വകലാശാല പറയുന്നു. ഇങ്ങനെ നല്‍കുന്ന ഉത്തരക്കടലാസുകള്‍ …

Read More »

യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസ്: എട്ട് പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ എട്ട് പ്രതികള്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റായിരുന്ന ശിവരഞ്ജിത്ത്, യൂണിറ്റ് സെക്രട്ടറി ആയിരുന്ന നസീം, യൂണിറ്റ് അംഗങ്ങളായിരുന്ന അദ്വൈത്, അമര്‍, ഇബ്രാഹീം, ആരോമല്‍, ആദില്‍, രഞ്ജിത്ത് എന്നിവര്‍ക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇതില്‍ രഞ്ജിത്തിന്റെ പേര് ആദ്യം എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍, രഞ്ജിത്തിന്റെ പങ്ക് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അയാള്‍ക്കെതിരെയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്. …

Read More »

വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവം: ഒരു പ്രതിയേയും സംരക്ഷിക്കില്ല, അന്വേഷണത്തില്‍ ഇടപെടില്ല കോടിയേരി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഖിലിന് കുത്തേറ്റ സംഭവത്തില്‍ പ്രതികളില്‍ ആരേയും സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചികിത്സയില്‍ കഴിയുന്ന അഖിലിനെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പോലീസ് അന്വേഷണത്തിന് യാതൊരു തടസവുമുണ്ടാകില്ല. എന്തെല്ലാം അന്വേഷിക്കണം എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ സംഘമാണ് തീരുമാനിക്കേണ്ടത്. ഇത്തരത്തിലുള്ള സംഭവങ്ങളെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോളേജുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സ്വാതന്ത്ര്യവും സൗഹൃദാന്തരീക്ഷവും ഉണ്ടാകണം. വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍പ്പോലും …

Read More »