Wednesday , August 21 2019
Breaking News

Kerala News

കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിന്‍ വടക്കുഞ്ചേരിക്ക് 20 വര്‍ഷം കഠിന തടവ്

Kottiyoor-accused

തലശ്ശേരി: കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിന്‍ വടക്കുഞ്ചേരിക്ക് 20 വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും. കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസിലാണ് ശിക്ഷ. വിവിധ കുറ്റങ്ങള്‍ക്ക് 60 വര്‍ഷം തടവ് വിധിച്ചെങ്കിലും 20 വര്‍ഷം തടവ് ഒന്നിച്ചനുഭവിച്ചാല്‍ മതി. വൈദികന്‍ ഫാ. റോബിന്‍ വടക്കുഞ്ചേരി കുറ്റക്കാരനെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. കേസില്‍ മറ്റു ആറു പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. …

Read More »

എസ്.രാജേന്ദ്രന്‍ എംഎല്‍എക്ക് ശാസന; പരസ്യപ്രതികരണത്തിന് വിലക്ക്

Rajendran

തിരുവനന്തപുരം: ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ശാസന. പരസ്യപ്രതികരണങ്ങള്‍ നടത്തുന്നതിന് എംഎല്‍എക്ക് ജില്ലാ കമ്മിറ്റി വിലക്കേര്‍പ്പെടുത്തി. ദേവികുളം സബ് കളക്ടര്‍ ഡോ.രേണു രാജിനോട് മോശമായി പെരുമാറിയതിനാണ് നടപടി. നടപടിയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. സബ് കളക്ടറോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് ഇടുക്കി ജില്ലാ കമ്മിറ്റി എംഎല്‍എയോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. പാര്‍ട്ടിയില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും ഒറ്റപ്പെട്ടതോടെ എസ്.രാജേന്ദ്രന്‍ ഖേദം പ്രകടിപ്പിക്കുകയും …

Read More »

ഇമാം പ്രതിയായ പോക്സോ കേസ്: പെണ്‍കുട്ടിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

Imam

തിരുവനന്തപുരം: ഇമാം ഷെഫീക്ക് അല്‍ ഖാസിമി പ്രതിയായ പോക്സോ കേസില്‍ പെണ്‍കുട്ടിയുടെ മൊഴി ഇന്ന് എടുക്കും. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയാണ് മൊഴി രേഖപ്പെടുത്തുക. ഇയാള്‍ക്കെതിരായ ലുക്കൗട്ട് നോട്ടീസ് ഇന്ന് പുറത്തിറക്കും. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ സംരക്ഷണത്തിലുള്ള പെണ്‍കുട്ടിക്ക് രണ്ട് ദിവസമാായി കൗണ്‍സിലിങ് നല്‍കിവരുകയാണ്. ആദ്യ ഘട്ടത്തില്‍ ഈ സംഭവത്തെ കുറിച്ച് മൊഴി നല്‍കാന്‍ പെണ്‍കുട്ടിയോ ബന്ധുക്കളൊ ഒന്നും തയ്യാറയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് …

Read More »

അവള്‍ ബുദ്ധിയില്ലാത്തവള്‍’ പരാമര്‍ശം; രാജേന്ദ്രന് കുരുക്ക് മുറുകുന്നു, വനിതാ കമ്മീഷന്‍ കേസെടുത്തു

Case

തിരുവനന്തപുരം: ദേവികുളം സബ് കളക്ടര്‍ രേണുരാജിനെ അധിക്ഷേപിച്ച് സംസാരിച്ച എസ്. രാജേന്ദ്രന്‍ എം.എല്‍.എക്കെതിരേ സംസ്ഥാന വനിതാ കമ്മിഷന്‍ കേസെടുത്തു. വനിതാ ഉദ്യോഗസ്ഥയെ പരസ്യമായി അധിക്ഷേപിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയായാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞദിവസം മൂന്നാറിലെ അനധികൃത നിര്‍മാണം തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ മുന്‍പില്‍വച്ചാണ് എസ്. രാജേന്ദ്രന്‍ എം.എല്‍.എ സബ് കളക്ടറെ അവഹേളിച്ച് സംസാരിച്ചത്. സബ് കളക്ടര്‍ ബുദ്ധിയില്ലാത്തവളാണെന്നും വെറും ഐ.എ.എസ്. കിട്ടിയെന്നും പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു എന്നുമായിരുന്നു …

Read More »

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ പരാജയപ്പെടുത്തും ; പിണറായി

Pinaray

ന്യൂഡല്‍ഹി : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ സി പി എമ്മിനൊപ്പമാണ്. ബി ജെ പിയെ നേരിടാന്‍ ഇടതുപക്ഷത്തിനെ കഴിയുമെന്ന് ന്യൂനപക്ഷങ്ങള്‍ക്ക് അറിയാമെന്നും പിണറായി പറഞ്ഞു. മതേതര പാര്‍ട്ടി എന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. എന്നാല്‍ സംഘ്പരിവാര്‍ നിലപാടുകള്‍ അവര്‍ പിന്തുടരുന്നു. സി പി എമ്മിനെതിരെ ഹിന്ദു ധ്രുവീകരണം ഇല്ലെന്നും പിണറായി വ്യക്തമാക്കി. ശബഹിമല വിഷയത്തില്‍ കോണ്‍ഗ്രസ് ആര്‍ എസ് …

Read More »

പൊതുതിരഞ്ഞെടുപ്പില്‍ സി പി എമ്മും ബി ജെ പിയും തമ്മില്‍ ധാരണ ; ചെന്നിത്തല

Rameshchennitala

ന്യൂഡല്‍ഹി : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സി പി എമ്മും ബി ജെ പിയും തമ്മില്‍ ധാരണയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍ എസ് എസ് നേതാവ് വത്സന്‍ തില്ലങ്കേരി പറഞ്ഞത് സി പി എമ്മും ബി ജെ പി യും തമ്മിലുള്ള പാലം താനാണ് എന്നാണ്. അത് ശബരിമല വിഷയത്തില്‍ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സീറ്റ് കുറക്കണമെന്നത് സി പി എമ്മിന്റെയും ബി ജെ …

Read More »

രാഷ്ട്രീയത്തിലേക്കില്ല: നിലപാട് വ്യക്തമാക്കി മോഹന്‍ലാല്‍

Mohanlal

താന്‍ രാഷ്ട്രീയത്തിലേക്കില്ല എന്ന് വ്യക്തമാക്കി മോഹന്‍ലാല്‍. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായേക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ‘രാഷ്ട്രീയം എനിക്ക് പറ്റിയതല്ല. ഒരു നടനായി നിലനില്‍ക്കാന്‍ ആണ് എന്നും ആഗ്രഹിച്ചിട്ടുള്ളത്. ഈ പ്രൊഫഷനില്‍ ഉള്ള സ്വാതന്ത്ര്യം ഞാന്‍ ആസ്വദിക്കുന്നു. ധാരാളം ആളുകള്‍ നമ്മളെ ആശ്രയിച്ചിരിക്കുന്ന അവസ്ഥയാണ് രാഷ്ട്രീയത്തില്‍, അതൊട്ടും എളുപ്പമല്ല. മാത്രമല്ല, എനിക്ക് വലുതായൊന്നും അറിയാത്ത വിഷയവുമാണ് രാഷ്ട്രീയം. അവിടേയ്ക്കു വരാന്‍ താത്പര്യമില്ല’. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് …

Read More »

മോഹന്‍ലാലിനെ കളത്തിലിറക്കാന്‍ ആര്‍.എസ്.എസ്; ജനതാത്പര്യമറിയാന്‍ സര്‍വേ

Mohanlal

തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭ മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍, മോഹന്‍ലാല്‍,കെ സുരേന്ദ്രന്‍ എന്നിവരിലൊരാള്‍ സ്ഥാനാര്‍ഥിയാകണമെന്ന് ആര്‍എസ്എസിന് താല്‍പര്യം. പൊതുസമൂഹത്തിന് ഈ പേരുകളിലുള്ള താത്പര്യം അറിയാന്‍ സര്‍വേ പുരോഗമിക്കുന്നു. ജീവന്‍മരണ പോരാട്ടമായതിനാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുന്നതിനുള്ള ആര്‍എസ്എസ് സര്‍വേ നടക്കുകയാണ്.വിചാര കേന്ദ്രം അടങ്ങുന്ന ആര്‍എസ് എസ് സംവിധാനത്തിന് താല്‍പര്യമുള്ള പേരുകളാണ് പൊതു ചര്‍ച്ചയ്ക്ക് വച്ചിരിക്കുന്നത്. കുമ്മനം രാജശേഖരനെ കൂടാതെ, നടന്‍ മോഹന്‍ലാല്‍, കെ. സുരേന്ദ്രന്‍ എന്നീ പേരുകളോടുള്ള തിരുവനന്തപുരത്തെ വോട്ടര്‍മാരുടെ താത്പര്യമാണ് സംഘത്തിന് …

Read More »

മൂന്നാം സീറ്റില്‍ ഉറച്ച് ലീഗ്; കോണ്‍ഗ്രസിന് പരമാവധി സീറ്റ് ലഭിക്കേണ്ടതുണ്ടെന്ന് മുരളീധരന്‍

Kunhali

കോഴിക്കോട്: മൂന്നാം സീറ്റെന്ന ആവശ്യത്തിന് സമസ്തയടക്കം നിലപാട് കടുപ്പിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തെ കൂടുതല്‍ സമ്മര്‍ദത്തിലാക്കാന്‍ ലീഗ് നേതൃത്വം. വടകരയോ വയനാടോ കാസര്‍കോടോ സീറ്റില്‍ കൂടി മത്സരിക്കണമെന്നാണ് ലീഗിനുള്ളിലെ ആവശ്യം. സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് കഴിഞ്ഞ ദിവസം..കുഞ്ഞാലിക്കുട്ടിയും അര്‍ഹതയുണ്ടെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും അഭിപ്രായപ്പെട്ടതിന് പിന്നാലെ കെ.പി.സി.സി പ്രചാരണ സമിതി അധ്യക്ഷന്‍ കെ. മുരളീധരനും ലീഗിന്റെ ആവശ്യത്തെ പിന്തുണച്ച് ശനിയാഴ്ച രംഗത്ത് വന്നിരുന്നു. ലീഗ് മൂന്നാം സീറ്റ് …

Read More »

തിരുവനന്തപുരം-കാസര്‍കോട് അതിവേഗ റെയില്‍ പാത ഈ വര്‍ഷം നിര്‍മാണം ആരംഭിക്കും;എന്‍േേഡാസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 20 കോടി

Budjet

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സമാന്തര റെയില്‍പാത ഈ വര്‍ഷം നിര്‍മാണം ആരംഭിക്കുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി തോമസ് ഐസക്ക്. 515 കിലോമീറ്റര്‍ പാതയ്ക്ക് 55,000 കോടിയാണ് ചെലവ് വരിക. കേന്ദ്ര സംസ്ഥാന പങ്കാളിത്തത്തോടെ കെ.ആര്‍.ഡി.സി നിര്‍മിക്കുന്ന പാത പൂര്‍ത്തിയായാല്‍ നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം-കാസര്‍കോട് യാത്ര സാധ്യമാകുമെന്ന് തോമസ് ഐസക്ക് അറിയിച്ചു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റും ധനമന്ത്രി തോമസ് ഐസക്കിന്റെ പത്താമത്തെ ബജറ്റുമാണ് ഇന്ന് ധനമന്ത്രി അവതരിപ്പിക്കുന്നത്. സംസ്ഥാനം …

Read More »