Wednesday , August 5 2020
Breaking News

Kerala News

മദ്യത്തിന് വില കുത്തനെ കൂടും: കോവിഡ് സെസ് ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: വിദേശ മദ്യത്തിന് 10 % മുതല്‍ 35 % വരെ സെസ് ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. കൊവിഡ് പ്രതിരോധത്തിനായി ഇത്തരത്തില്‍ സെസ് ഏര്‍പ്പെടുത്തുന്നതോടെ സംസ്ഥാനത്ത് മദ്യത്തിന്റെ വില കുത്തനെ ഉയരും. ബിയറിനും വൈനിനും 10 ശതമാനം വീതവും ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് പരമാവധി 35 ശതമാനം വരെയുമായിരിക്കും സെസ് എന്നാണ് സൂചന. ഇതിനായി പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കാനും മന്ത്രി സഭായോഗത്തില്‍ തീരുമാനമായി. ഏറ്റവും വില കൂടിയ മദ്യത്തിനായിരിക്കും …

Read More »

ബസ് ടിക്കറ്റ് നിരക്ക് കോവിഡ് കാലത്തേക്ക് കൂട്ടാന്‍ ധാരണ

തിരുവനന്തപുരം: പൊതുഗതാഗതം പുനരാരംഭിക്കുമ്പോള്‍ സംസ്ഥാനത്ത് ബസ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കും. നിരക്ക് വര്‍ധന എന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്ന് സര്‍ക്കാര്‍ വിലയിരുത്തി. നിയന്ത്രണകാലത്തേക്ക് മാത്രമാകും വര്‍ധന. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പരമാവധി 25 പേര്‍ക്കേ ബസ്സില്‍ യാത്ര അനുവദിക്കൂ. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണം തുടരുന്ന കാലത്തേക്ക് ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുക.

Read More »

ദുബായില്‍നിന്ന് 177 പ്രവാസികളുമായി കണ്ണൂരില്‍ ആദ്യ വിമാനം ഇറങ്ങി

കണ്ണൂര്‍: കോവിഡ് പ്രതിസന്ധിയില്‍ ദുബായില്‍ കുടുങ്ങിയ 177 പ്രവാസികളുമായി കണ്ണൂരില്‍ ആദ്യ വിമാനം ഇറങ്ങി. അഞ്ച് കൈകുഞ്ഞുങ്ങളും വിമാനത്തിലുണ്ടായിരുന്നു. ഇന്ത്യന്‍ സമയം ഏഴരയോടെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങയിത്. ഗര്‍ഭിണികളും അടിയന്തര ചികിത്സ ആവശ്യമുള്ളവരുമാണ് യാത്രക്കാരില്‍ ഏറെയും. വിമാനത്താവളത്തിലെ പരിശോധനയ്ക്ക് ശേഷം എല്ലാവരേയും ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും വീടുകളിലേക്ക് മടങ്ങി ഹോം ക്വാറന്റൈനില്‍ കഴിയാം. അതേസമയം, നേരത്തെ റദ്ദാക്കിയിരുന്ന ദോഹതിരുവനന്തപുരം വിമാനം …

Read More »

സംസ്ഥാനത്ത് അഞ്ചുപേര്‍ക്കു കൂടി കോവിഡ്-19 ; 32 പേര്‍ ചികിത്സയില്‍ ; കാസര്‍കോട് പുതിയ കേസുകളില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് 5 പേര്‍ക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. മലപ്പുറത്ത് മൂന്നുപേര്‍ക്കും പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാലുപേര്‍ വിദേശത്തു നിന്ന് വന്നവരാണ്. ഒരാള്‍ ചെന്നൈയില്‍ നിന്നും വന്നയാളാണ്. കാസര്‍കോട്ട് ചൊവ്വാഴ്ച പുതിയ പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് നിലവില്‍ 32 രോഗബാധിതരുണ്ട്. ഇതില്‍ 23 പേര്‍ക്ക് വൈറസ് ബാധിച്ചത് …

Read More »

ട്രെയിനില്‍ കേരളത്തിലേക്ക് എത്തുന്നവര്‍ക്കും പാസ് നിര്‍ബന്ധം

ന്യൂഡല്‍ഹി: കേരളത്തിലേക്ക് വരാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നവര്‍ പാസിന് വേണ്ടി ‘കോവിഡ്19 ജാഗ്രത’ പോര്‍ ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. മറ്റു മാര്‍ഗങ്ങളിലൂടെ അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കി റെയില്‍മാര്‍ഗം വരുന്നു എന്ന് കാണിച്ച് പുതുതായി അപേക്ഷിക്കേണ്ടതാണ്. ഇതുവരെ പാസിന് അപേക്ഷിക്കാത്തവര്‍ക്ക് പുതുതായി അപേക്ഷിക്കാനുള്ള സൗകര്യമുണ്ടാകും. ഒരു ടിക്കറ്റില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും വിശദാംശങ്ങള്‍ പാസിനുള്ള അപേക്ഷയില്‍ ഒറ്റഗ്രൂപ്പായി രേഖപ്പെടുത്തണം. പുറപ്പെടുന്ന സ്റ്റേഷന്‍, എത്തേണ്ട …

Read More »

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്19; കാസര്‍കോട് 4 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കാസര്‍കോട് ജില്ലയിലുള്ള 4 പേര്‍ക്കും പാലക്കാട് , മലപ്പുറം, വയനാട് ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ മഹാരാഷ്ട്രയില്‍ നിന്നു പാലക്കാട് ജില്ലയിലുള്ളയാള്‍ ചെന്നൈയില്‍ നിന്നും മലപ്പുറം ജില്ലയിലുള്ളയാള്‍ കുവൈറ്റില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ വന്നവരാണ്. വയനാട് ജില്ലയിലുള്ളയാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതേസമയം രോഗം സ്ഥിരീകരിച്ച് …

Read More »

തിരുവനന്തപുരത്ത് മറുനാടന്‍ തൊഴിലാളികള്‍ കൂട്ടത്തോടെ റോഡിലിറങ്ങി; കല്ലേറില്‍ സിഐയ്ക്ക് പരിക്ക്

തിരുവനന്തപുരം: നഗരത്തിലെ ഒരുവാതില്‍കോട്ടയില്‍ മറുനാടന്‍ തൊഴിലാളികളുടെ പ്രതിഷേധം. തൊഴിലാളികള്‍ നടത്തിയ കല്ലേറില്‍ സി.ഐ.യ്ക്ക് പരിക്കേറ്റു. പേട്ട സിഐ ഗിരിലാലിനാണ് കല്ലേറില്‍ പരിക്കേറ്റത്. ഒരുവാതില്‍കോട്ടയിലെ താത്കാലിക ക്യാമ്പിലുള്ള മറുനാടന്‍ തൊഴിലാളികളാണ് ഞായറാഴ്ച വൈകീട്ട് പ്രതിഷേധവുമായി റോഡിലിറങ്ങിയത്. നാട്ടില്‍പോകണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ കൂട്ടംകൂടിനിന്ന തൊഴിലാളികളോട് ക്യാമ്പിലേക്ക് മടങ്ങണമെന്ന് പോലീസ് ആവശ്യപ്പെട്ടു. ഇതിനുന്നാലെയാണ് പോലീസിന് നേരേ കല്ലേറുണ്ടായത്. സംഘര്‍ഷമുണ്ടായതിന് പിന്നാലെ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. നിലവില്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥയില്ല. കൂടുതല്‍ …

Read More »

ഞായറാഴ്ച രോഗബാധ സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ വിദേശത്തുനിന്ന് എത്തിയവര്‍

തിരുവനന്തപുരം: ഞായറാഴ്ച രോഗം സ്ഥിരീകരിച്ച ഏഴ് പേരില്‍ മൂന്നുപേര്‍ വിദേശത്തുനിന്നെത്തിയവര്‍. തൃശ്ശൂര്‍ ജില്ലയില്‍ രണ്ടുപേരും മലപ്പുറം ജില്ലയില്‍ ഒരാളുമാണ് രോഗബാധ സ്ഥിരീകരിച്ച പ്രവാസികള്‍. ഏഴാം തീയതി അബുദാബിയില്‍നിന്ന് വന്നരാണ് ഇവര്‍ ഇന്നലെ രണ്ട് പ്രവാസികള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഒരാള്‍ കരിപ്പൂരിലു ഒരാള്‍ കൊച്ചിയിലും വിമാനമിറങ്ങിയവരായിരുന്നു. അടുത്തദിവസങ്ങളിലും അടുത്തിടെ എത്തിയ പ്രവാസികളില്‍ രോഗബാധ സ്ഥിരീകരിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ഇന്ന് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 135 പേരില്‍ കൂടുതല്‍ പേരും മറ്റു …

Read More »

സംസ്ഥാനത്ത് ഏഴുപേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു; നാലുപേര്‍ രോഗമുക്തരായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴു പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. വയനാട് ജില്ലയില്‍ നിന്നുള്ള മൂന്നുപേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന നാലുപേരുടെ പരിശോധനഫലം ഇന്ന് നെഗറ്റീവായി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള രണ്ടുപേരുടെയും പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. 489 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. …

Read More »

ഖത്തര്‍ അനുമതി നല്‍കിയില്ല; പ്രവാസികളെ എത്തിക്കേണ്ട വിമാനം റദ്ദാക്കി

കോഴിക്കോട് : അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ദോഹയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പ്രവാസികളെ എത്തിക്കാനുള്ള വിമാനം റദ്ദാക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനമാണ് ഖത്തര്‍ സര്‍ക്കാരിന്റെ ലാന്‍ഡിങ് പെര്‍മിറ്റ് ലഭിക്കാത്തതു കാരണം റദ്ദാക്കിയത്. കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് ഇന്ന് ഉച്ചയ്ക്കു ഒരു മണിക്കാണു വിമാനം പുറപ്പെടേണ്ടിയിരുന്നത്.എന്നാല്‍ വൈകിട്ട് മൂന്നു മണിക്കു ശേഷവും വിമാനം പുറപ്പെട്ടിരുന്നില്ല. ഇതിനു പിന്നാലെയാണ് വിമാനം റദ്ദാക്കിയതായി അറിയിപ്പ് എത്തിയത്. ദോഹയില്‍ നിന്നുള്ള യാത്രക്കാരുമായി ഇന്നു രാത്രി 0.45 ന് തിരുവനന്തപുരത്ത് …

Read More »