Saturday , July 20 2019
Breaking News

Kerala News

ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകന്‍; ഡാര്‍ക്ക് റൂം മികച്ച ചിത്രം

Lijo-jose

തിരുവനന്തപുരം: ഇരുപത്തിമൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാളിത്തിളക്കം. ഈ.മ.യൗവിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനുള്ള രജത ചകോരം നേടി. മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം ഇറാനിയന്‍ ചിത്രം ഡാര്‍ക്ക് റൂം സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം സക്കറിയ സംവിധാനം സുഡാനി ഫ്രം നൈജീരിയക്കാണ്. പിതാവിന്റെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പ്രമേയമാക്കിയ ചിത്രം ഗോവന്‍ ചലച്ചിത്രമേളയില്‍ മികച്ച സംവിധായകനും നടനുമുള്ള പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. 5 ലക്ഷം രൂപയും ശില്‍പവും …

Read More »

ജീവിതം തുടരാന്‍ താത്പര്യമില്ലെന്ന് വേണുഗോപാലിന്റെ മരണമൊഴി

Death

തിരുവനന്തപുരം: ജീവിതം തുടരാന്‍ താത്പര്യമില്ലെന്നും അതിനാലാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്നും സെക്രട്ടേറിയറ്റിന് സമീപം ബി.ജെ.പി സമരപ്പന്തലിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വേണുഗോപാലന്‍ നായരുടെ മരണ മൊഴി. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മുട്ടട അഞ്ചുമുക്ക് അനുപമ നഗര്‍ ആനൂര്‍ വീട്ടില്‍ വേണുഗോപാല്‍ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വേണുഗോപാല്‍ വൈകിട്ടാണ് മരിച്ചത്. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ജീവിതം മടുത്തതാണ് ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് …

Read More »

ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു; വെള്ളിയാഴ്ച സംസ്ഥാനത്ത് ബി ജെ പി ഹര്‍ത്താല്‍

Death

തിരുവനനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലുള്ള ബിജെപിയുടെ സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യശ്രമം നടത്തിയ ആള്‍ മരിച്ചു. . മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച വേണുഗോപാലന്‍ നായര്‍ ശരണമന്ത്രം ചൊല്ലി സമരപ്പന്തലിന് സമീപത്തേക്ക് ഓടിയെത്തുകയായിരുന്നു. ഉടന്‍ പോലീസും സമരപ്പന്തലില്‍ ഉണ്ടായിരുന്നവരും ചേര്‍ന്ന് തീ കെടുത്തി ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പൊള്ളലേറ്റ വേണുഗോപാലന്‍ നായര്‍ വൈകീട്ട് നാല് മണിയോടെയാണ് മരിച്ചത്. …

Read More »

സമവായത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല; അതൃപ്തി പ്രകടിപ്പിച്ച് സ്പീക്കര്‍

Speaker

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിനിടെയുണ്ടായ അസാധാരണ സംഭവങ്ങളില്‍ സ്പീക്കര്‍ക്ക് അതൃപ്തി. സഭയില്‍ കൈയാങ്കളിയും ബഹളവുമുണ്ടായപ്പോള്‍ സമയവായത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. സുപ്രധാന നിയമനിര്‍മാണത്തിന് വിളിച്ചുചേര്‍ത്ത സഭാസമ്മേളനം പെട്ടെന്ന് അവസാനിപ്പിക്കേണ്ടിവന്നത് ശരിയായ രീതിയില്ലെന്നും അദ്ദേഹം പറഞ്ഞു. ”സഭയില്‍ എങ്ങനെ പെരുമാറണം, ഏത് രീതി സ്വീകരിക്കണം എന്നതെല്ലാം ബന്ധപ്പെട്ട കക്ഷികളും അംഗങ്ങളും തീരുമാനിക്കണം. ഏറെ ഗൗരവമേറിയ ചര്‍ച്ചകള്‍ നടക്കേണ്ടിയിരുന്ന സമ്മേളനമായിരുന്നു. ഗൗരവത്തോടെ സഭാസമ്മേളനം നടന്നുപോകണമെന്നും ആഗ്രഹമുണ്ടായിരുന്നു’ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. …

Read More »

സ്വപ്ന സാക്ഷാത്കാരം, കണ്ണൂരില്‍ നിന്ന് വിമാനം പറന്നു

Kannur

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം നാടിന് സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് നില വിളക്കുകൊളുത്തി ടെര്‍മിനല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ശേഷം രാവിലെ പത്ത് മണിക്ക് കണ്ണൂരില്‍ നിന്നും അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇരുവരും ചേര്‍ന്ന് ഫ് ളാഗ് ഓഫ് ചെയ്തു. 185 പേരാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിങ് 737 വിമാനത്തിലുള്ളത്. ഇന്ന് വൈകീട്ട് തന്നെ ഈ വിമാനം കണ്ണൂരില്‍ …

Read More »

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയെന്ന് കെ. സുരേന്ദ്രന്‍

K-Surendran

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സുപ്രീകോടതി വിധി വന്നപ്പോഴുള്ള നിലപാടില്‍നിന്ന് സര്‍ക്കാര്‍ മാറിയെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. പാര്‍ട്ടിക്കകത്തെ അഭിപ്രായ വ്യത്യാസം മറികടന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിധി നടപ്പാക്കാന്‍ ശ്രമിച്ചത്. ഹൈക്കോടതി പോലും സര്‍ക്കാരിനെ വിമര്‍ശിച്ചു. ഇന്ദ്രനെയും ചന്ദ്രനെയും പേടിക്കാത്തയാള്‍ ഇപ്പോള്‍ വനിതാമതിലിന്റെ പേരില്‍ വെള്ളാപ്പള്ളിയെ ഭയക്കുകയാണെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. തനിക്കെതിരെ ഉണ്ടായ കേസ് കെട്ടിച്ചമച്ചതാണ്. കേസിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ചിത്തിര ആട്ടവിശേഷം കഴിഞ്ഞ് 17ാം …

Read More »

കെ സുരേന്ദ്രന്‍ ജയില്‍ മോചിതനായി

K-Surendran

തിരുവനന്തപുരം: ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ജയില്‍മോചിതനായി. ശബരിമലയില്‍ ഭക്തരെ തടഞ്ഞ കേസില്‍ സുരേന്ദ്രന് വെള്ളിയാഴ്ച ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ശനിയാഴ്ച രാവിലെ പത്തേമുക്കാലോടെയാണ് പൂജപ്പുര ജയിലില്‍നിന്ന് സുരേന്ദ്രന്‍ പുറത്തെത്തിയത്. ഡിസംബര്‍ പതിനേഴിനാണ് സുരേന്ദ്രന്‍ അറസ്റ്റിലായത്. 22 ദിവസത്തിനു ശേഷം പുറത്തിറങ്ങിയ സുരേന്ദ്രന് വലിയ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ജയിലിനു പുറത്ത് ഒരുക്കിയിരുന്നത്.കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജയിലിനു പുറത്തെത്തിയ സുരേന്ദ്രന്‍, …

Read More »

കണ്ണൂര്‍ വിമാനത്താവളം: ഉമ്മന്‍ ചാണ്ടിയേയും വിഎസിനേയും വിളിക്കാത്തത് അല്‍പത്തമെന്ന് ചെന്നിത്തല

Ramesh-Chennithala

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടന ചടങ്ങില്‍ യുഡിഎഫ് പങ്കെടുക്കില്ല. മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടി, വി.എസ് അച്യുതാനന്ദന്‍ എന്നിവരെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. വിമാനത്താവളത്തിന്റെ 90 ശതമാനം നിര്‍മ്മാണവും പിണറായി സര്‍ക്കാര്‍ വരുന്നതിന് മുമ്പ് തന്നെ പൂര്‍ത്തിയായതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിമാനത്താവളത്തിനായി നിസ്തുലമായ പങ്കുവഹിച്ച ഉമ്മന്‍ ചാണ്ടിയേയും വിഎസിനേയും ക്ഷണിക്കാത്തത് അല്‍പത്തമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. വിമാനത്താവളം യാഥാര്‍ഥ്യമാക്കുന്നതിന് ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചത് ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ …

Read More »

കെ സുരേന്ദ്രന് കര്‍ശന ഉപാധികളോടെ ജാമ്യം

K-Surendran

കൊച്ചി: ശബരിമലയില്‍ സ്ത്രീകളെ തടയാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട വധശ്രമക്കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. സുരേന്ദ്രന്‍ പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ല എന്നതാണ് പ്രധാന ഉപാധികളോടെയാണ് ജാമ്യം. സുരേന്ദ്രന്‍ പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ല എന്നതാണ് പ്രധാന ഉപാധി. 21 ദിവസത്തിന് ശേഷമാണ് സുരേന്ദ്രന്‍ ജയില്‍ മോചിതനാകുക. റാന്നി താലൂ ക്കില്‍ പ്രവേശിക്കാന്‍ പാടില്ല എന്ന പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയുടെ …

Read More »

നിരോധനാജ്ഞമൂലം ആര്‍ക്കാണ് ബുദ്ധിമുട്ട്’: ശബരിമലയില്‍ സര്‍ക്കാരിനെ പിന്തുണച്ച് കോടതി

Sabirmala

കൊച്ചി: ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് ആശ്വാസമായി ഹൈക്കോടതി നിലപാട്. ശബരിമല നിരീക്ഷണ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി സംസ്ഥാന സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടെടുത്തത്. ശബരിമലയില്‍ വിശ്വാസികള്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും ബുധനാഴ്ച്ച മാത്രം 80000 പേര്‍ ശബരിമലയില്‍ എത്തിയെന്ന് നിരീക്ഷണ സമിതി അറിയിച്ച കാര്യവും കോടതി പ്രത്യേകം എടുത്തുപറഞ്ഞു. ശബരിമലയില്‍ വിശ്വാസികള്‍ക്ക് സുഗമമായി ദര്‍ശനം നടത്തുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നിലയ്ക്കലെയും പമ്പയിലെയും സൗകര്യങ്ങള്‍ ഉള്‍പ്പെടെ ശബരിമലയിലെ സാഹചര്യങ്ങളില്‍ …

Read More »