Sunday , December 15 2019
Breaking News

Kerala News

ആദിവാസിയായ തൊണ്ണൂറുകാരിയെ പീഡിപ്പിച്ച് ഉപേക്ഷിച്ചു; ഒരാള്‍ അറസ്റ്റില്‍

ഇരിട്ടി : ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ തൊണ്ണൂറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കീഴ്പ്പള്ളി വട്ടപറമ്പിലെ പുരയിടത്തില്‍ ബെന്നിയെ (45) പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീപീഡനത്തിനും ആദിവാസി പീഡനത്തിനുമാണു കേസ്. അതീവ ഗുരുതരാവസ്ഥയിലായ വയോധികയെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ മാസം നാലിനാണു വയോധിക പീഡനത്തിനിരയായത്. രാത്രിയില്‍ പുഴത്തീരത്തു പീഡിപ്പിക്കപ്പെട്ട് ഉപേക്ഷിക്കപ്പെട്ട് ഉപേക്ഷിക്കപ്പെട്ട നിലയിലാണു വയോധികയെ ബന്ധുക്കള്‍ കണ്ടെത്തുന്നത്. ആദ്യം വിവരം പുറത്താരോടും പറഞ്ഞിരുന്നില്ല. രണ്ടു ദിവസം മുന്‍പാണു …

Read More »

എസ്ഡിപിഐ-ലീഗ് ബന്ധം പുറത്തുവന്നെന്ന് മുഖ്യമന്ത്രി

കൊച്ചി: നേതാക്കളുടെ രഹസ്യകൂടിക്കാഴ്ചയോടെ എസ്ഡിപിഐ-മുസ് ലിം ലീഗ് ബന്ധം പുറത്തുവന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാക്കാലത്തും ഈ ബന്ധമുണ്ടായിരുന്നു. ഇപ്പോള്‍ പുറത്തായി എന്ന് മാത്രമേയുള്ളൂ. എസ്ഡിപിഐക്ക് വേണ്ട സഹായങ്ങള്‍ ലീഗ് ചെയ്ത് കൊടുക്കാറുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More »

പ്രണയപ്പക: വിദ്യാര്‍ഥിനിയെ നടുറോഡില്‍ തീ കൊളുത്തി; യുവാവ് അറസ്റ്റില്‍

പത്തനംതിട്ട : തിരുവല്ലയില്‍ കോളജ് വിദ്യാര്‍ഥിനിയെ നടുറോഡില്‍ കുത്തി വീഴ്ത്തിയശേഷം പെട്രോളൊഴിച്ചു തീകൊളുത്തി. അയിരൂര്‍ സ്വദേശിനിയെ അതീവ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 60% പൊള്ളലേറ്റുവെന്നാണ് സൂചന. കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവാണ് തീകൊളുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ണ്ടു കുപ്പി പെട്രോള്‍ പ്രതി കയ്യില്‍ കരുതിയിരുന്നു. ഇതിലൊരു കുപ്പിയിലെ പെട്രോള്‍ ഉപയോഗിച്ചാണ് തീകൊളുത്തിയത്. നാട്ടുകാര്‍ പ്രതിയെ തടഞ്ഞുവച്ച് പൊലീസിനു കൈമാറുകയായിരുന്നു. തിരുവല്ലയില്‍ റേഡിയോളജി വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ക്ലാസിലേക്കു …

Read More »

തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉന്നയിക്കും; തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരേ കെ സുരേന്ദ്രന്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉന്നയിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ശബരിമലയില്‍ സര്‍ക്കാര്‍ എടുത്ത നിലപാടുകള്‍ ചര്‍ച്ച ചെയ്യുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ‘തിരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയങ്ങള്‍ എന്തൊക്കെയാണെന്ന് തീരുമാനിക്കാനുള്ള അവകാശം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളതാണ്. തിരഞ്ഞെടുപ്പ് കമ്മീഷനുള്ളതല്ല. തിരഞ്ഞെടുപ്പില്‍ ചട്ടം ലംഘിക്കുന്നുണ്ടോ, മത വിദ്വേഷ പ്രചാരണം നടത്തുന്നുണ്ടോ, എന്നതൊക്കെയാണ് തിരഞ്ഞൈടുപ്പ് കമ്മീഷനുള്ളതല്ല. തിരഞ്ഞെടുപ്പില്‍ ചട്ടം ലംഘിക്കുന്നുണ്ടോ, മത വിദ്വേഷ പ്രചാരണം നടത്തുന്നുണ്ടോ, എന്നതൊക്കെയാണ് തിരഞ്ഞൈടുപ്പ് കമ്മീഷന്റെ …

Read More »

കൊല്ലം തുളസിക്കെതിരേ കേസെടുത്ത പോലീസ് മുസ്തഫയെ ചോദ്യംചെയ്യാന്‍ പോലും തയ്യാറായില്ല: പെരിയ ഇരട്ടക്കൊലകേസില്‍ പ്രതികളെ രക്ഷിക്കാന്‍ സി പി എം ശ്രമിക്കുന്നു ; ഡീന്‍ കുര്യാക്കോസ്

കൊച്ചി: ഹര്‍ത്താലുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടുള്ള ആളുടേ പേരില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിയമം ഇല്ലെന്നിരിക്കെ പ്രതിഷേധ ശബ്ദത്തെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രപസിഡന്റ് ഡീന്‍ കുര്യാക്കോസ്. വിവാദ പരാമര്‍ശം നടത്തിയ കൊല്ലം തുളസിക്കെതിരേ കേസ് എടുത്ത പോലീസ് കൊലപാതക ഭീഷണിമുഴക്കിയ വി.പി. മുസ്തഫയെ ചോദ്യം ചെയ്യാന്‍ പോലും തയാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികളെ രക്ഷിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് …

Read More »

കുമ്മനം രാജി സമര്‍പ്പിച്ചു: തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാകും

ന്യൂഡല്‍ഹി: മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് കുമ്മനം രാജശേഖരന്‍ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നു. തിരുവനന്തപുരത്ത് കുമ്മനം സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചനകള്‍. രാഷ്ട്രപതി അദ്ദേഹത്തിന്റെ രാജി അംഗീകരിച്ചു. അസം ഗവര്‍ണര്‍ ജഗദീഷ് മുഖിക്കാണ് മിസോറാമിന്റെ അധിക ചുമതല. ആര്‍എസ്എസ് കുമ്മനം മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ബിജെപി ദേശീയ നേതൃത്വവും ഇതിന് പച്ചക്കൊടി കാട്ടി.. തിരുവനന്തപുരത്ത് കുമ്മനം തന്നെയാണ് മികച്ച സ്ഥാനാര്‍ഥിയെന്നും അദ്ദേഹത്തിന്റെ അത്ര വിജയസാധ്യത മറ്റാര്‍ക്കുമില്ല എന്ന നിലപാടാണ് ആദ്യം മുതല്‍ തന്നെ …

Read More »

പെണ്‍കുട്ടിയുടെ കുടുംബവുമായുള്ള അടുപ്പം മുതലെടുത്തു; മൊഴി നല്‍കി ഇമാം

തിരുവന്തപുരം : തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി ഷെഫീഖ് അല്‍ ഖാസിമി കുറ്റം സമ്മതിച്ചു. പെണ്‍കുട്ടിയുടെ കുടുംബവുമായുള്ള അടുപ്പം മുതലെടുത്താണ് ലൈംഗികപീഡനം നടത്തിയതെന്ന് തൊളിക്കോക്കോട് പള്ളിയിലെ മുന്‍ ഇമാമായ ഖാസിമി പൊലീസിനോട് പറഞ്ഞു. ഈ പരിചയത്തിന്റെ പേരിലാണു പെണ്‍കുട്ടി വാഹനത്തില്‍ കയറാന്‍ തയാറായത്. പീഡനവിവരം പുറത്തുപറയരുതെന്ന് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഖാസിമി മൊഴി നല്‍കി. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കും. മൂന്നാഴ്ചയിലേറെയായി ഒളിവിലായിരുന്ന അല്‍ ഖാസിമിയെയും സഹായി ഫാസിലിനിയെയും …

Read More »

ജലീലിനെ അന്യായമായി കൊലപ്പെടുത്തി; മൃതദേഹം വിട്ടുനല്‍കണം: സഹോദരന്‍

കല്‍പറ്റ : വയനാട് വൈത്തിരിയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതു തന്റെ സഹോദരന്‍ സി.പി. ജലീല്‍ തന്നെയെന്ന് ലീലിന്റെ ജ്യേഷ്ഠനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സി.പി. റഷീദ്. കമിഴ്ന്നു കിടക്കുന്ന നിലയിലുള്ള ജലീലിന്റെ മൃതദേഹത്തിന്റെ ചിത്രം അദ്ദേഹം തിരിച്ചറിഞ്ഞു. ജലീലിനെ തണ്ടര്‍ബോള്‍ട്ട് അന്യായമായി കൊലപ്പെടുത്തിയതാണ്. സംഭവത്തില്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പരാതിയുണ്ടെന്നും റഷീദ് പറഞ്ഞു. ജലീലിന്റെ മൃതദേഹം കാണാന്‍ അനുവദിക്കണം. മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പൊലീസുമായി ബന്ധപ്പെടാന്‍ പല തവണ ശ്രമിച്ചിട്ടും …

Read More »

വയനാട്ടില്‍ കൂടുതല്‍ പോലീസുകാരെത്തി; വെടിവെപ്പ് പുലര്‍ച്ചെ വരെ

ലക്കിടി: വയനാട് ലക്കിടിയില്‍ സ്വകാര്യ റിസോര്‍ട്ടിന് സമീപം മാവോവാദികളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ബുധനാഴ്ച രാത്രി ആരംഭിച്ച വെടിവെപ്പ് വ്യാഴാഴ്ച പുലര്‍ച്ചെ നാലര വരെ നീണ്ടു നിന്നതായി റിപ്പോര്‍ട്ട്. അവസാനമായി വെടിയൊച്ച കേട്ടത് നാലരയോടെയാണെന്നാണ് നാട്ടുകാര്‍ പറഞ്ഞു. വെടിവെപ്പില്‍ ഒരു മാവോവാദി നേതാവ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പുലര്‍ച്ചയോടെ ലക്കിടിയിലേക്ക് കൂടുതല്‍ പോലീസ് സംഘമെത്തി. കണ്ണൂര്‍ റെയ്ഞ്ച് ഐജിയും വയനാട്ടിലെത്തിയിട്ടുണ്ട്. ജില്ലാകളക്ടറുടെ സാന്നിധ്യത്തില്‍ ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേരുകയാണ്. കണ്ണൂര്‍ …

Read More »

കര്‍ഷകര്‍ക്ക് ആശ്വാസ നടപടികളുമായി സര്‍ക്കാര്‍; കടാശ്വാസവായ്പാ പരിധി ഉയര്‍ത്തി,മൊറട്ടോറിയം നീട്ടി

തിരുവനന്തപുരം: ആത്മഹത്യകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് ആശ്വാസ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. കാര്‍ഷിക കടശ്വാസ വായ്പാ പരിധി ഒരു ലക്ഷത്തില്‍ നിന്ന് രണ്ടു ലക്ഷമാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കര്‍ഷകര്‍ എടുത്ത വായ്പകളിന്‍മേലുള്ള ജപ്തി നടപടികള്‍ക്ക് നേരത്തെ പ്രഖ്യാപിച്ച മൊറട്ടോറിയം ഈ വര്‍ഷം ഡിസംബര്‍ 31 വരെ നീട്ടി. കര്‍ഷകര്‍ എടുത്തിട്ടുള്ള കാര്‍ഷിക-കാര്‍ഷികേതര വായ്പകള്‍ക്കും ഇത് ബാധകമായിരിക്കും. ഇടുക്കി, വയനാട് ജില്ലകളിലെ കര്‍ഷക ആത്മഹത്യയടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇന്ന് …

Read More »