Friday , July 3 2020
Breaking News

Kerala News

പിണറായി വിജയന്‍ മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം മറുപടിയുമായി കെ.എം ഷാജി

കോഴിക്കോട്: ഷുക്കൂര്‍ വധക്കേസും ഷുഹൈബ് വധക്കേസും വാദിക്കാന്‍ രണ്ട് കോടി രൂപ വക്കീല്‍ ഫീസ് നല്‍കിയത് എവിടെ നിന്നെന്ന ചോദ്യവുമായി കെ.എം ഷാജി എംഎല്‍എ. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ മുഖ്യമന്ത്രി നടത്തിയ രൂക്ഷമായ വിമര്‍ശനങ്ങളെ തുടര്‍ന്ന് പ്രതികരണവുമായി രംഗത്തെത്തിയതായിരുന്നു കെ.എം ഷാജി തിരുവനന്തപുരത്ത് നിന്ന് തൃശ്ശൂരിലേക്ക് പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പറന്നുവന്ന ഹെലികോപ്റ്ററിന് എട്ട് ലക്ഷം രൂപ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് നല്‍കിയാണ്. പക്ഷേ പിന്നീട് അത് റദ്ദാക്കുകയായിരുന്നുവെന്നും …

Read More »

സമസ്ത ട്രഷറര്‍ സി കെ എം സ്വാദിഖ് മുസ്ലിയാര്‍ അന്തരിച്ചു

കേരള ജംഇയ്യത്തുല്‍ ഉമല ട്രഷററും പ്രമുഖ പണ്ഡിതനുമായ സി.കെ.എം സ്വാദിഖ് മുസ്!ലിയാര്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് സ്വദേശിയാണ്. വിവിധ സ്ഥലങ്ങളില്‍ ദര്‍സ് നടത്തിയ അദ്ദേഹം 2017 ജനുവരിയിലാണ് സമസ്ത ട്രഷററായി ചുമതലയേറ്റത്. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍പ്രസിഡണ്ടായിരുന്നു. ജനാസ നമസ്‌കാരം വ്യാഴം രാവിലെ ഒമ്പത് മണിക്ക് മണ്ണാര്‍ക്കാട് മുണ്ടേകാരാട് ജുമാമസ്ജിദില്‍. സമസ്ത കേന്ദ്ര മുശാവറ അംഗം, സമസ്ത പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി, …

Read More »

സംസ്ഥാനത്ത് ഒരാള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; കാസര്‍കോടിന് ആശ്വാസം : പുതിയ കേസുകളില്ല

കാസര്‍കോട് :സംസ്ഥാനത്ത് ബുധനാഴ്ച ഒരാള്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്..കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഇയാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് വൈറസ് ബാധയുണ്ടായത്. 7 പേര്‍ രോഗമുക്തരായി. കാസര്‍കോട് 4, കോഴിക്കോട് 2, കൊല്ലം 1 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ എണ്ണം. ആകെ 387 പേര്‍ക്കാണു രോഗം, 167 പേര്‍ ചികിത്സയില്‍. കേരളത്തില്‍ നിരീക്ഷണത്തിലുള്ളവരുടെഎണ്ണം ഒരു ലക്ഷത്തിനു താഴെയായി. …

Read More »

പാനൂരില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്; ബിജെപി നേതാവ് പത്മരാജന്‍ അറസ്റ്റില്‍

കണ്ണൂര്‍ : പാനൂരിലെ വിവാദമായ പോക്‌സോ കേസില്‍ പ്രതിയായ ബിജെപി നേതാവ് പത്മരാജന്‍ അറസ്റ്റില്‍. ബന്ധുവീട്ടില്‍നിന്നാണ് ഇയാളെഅറസ്റ്റ് ചെയ്തത്. പാലത്തായിയിലെ സ്‌കൂളില്‍ അധ്യാപകനായ പത്മരാജന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുവെന്നാണു പരാതി.തൃപ്പങ്ങോട്ടൂര്‍ ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് കൂടിയാണ് കുനിയില്‍ പത്മരാജന്‍. അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. തലശ്ശേരി ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തി 11 പേര്‍ അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും ബി ജെ പി …

Read More »

87 ലക്ഷം റേഷന്‍ കാര്‍ഡുടമകളുടെ വിവരം സ്പ്രിങ്ക്‌ളെര്‍ ചോര്‍ത്തിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: കോവിഡ് രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും മാത്രമല്ല 87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളുടെയും വിവരങ്ങള്‍ വിവാദ കമ്പനിയായ സ്പ്രിങ്ക്‌ളെര്‍ ചോര്‍ത്തിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. . കോവിഡ് 19മായി ബന്ധപ്പെട്ട് സ്പ്രിങ്ക്‌ളെര്‍ കമ്പനി കേരളത്തിന് നല്‍കുന്ന സേവനം സൗജന്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ കമ്പനിയുടെ സേവനത്തിനുള്ള തുക കേവിഡ് 19 നു ശേഷം നല്‍കിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ ഇന്ന് പുറത്തു വിട്ടിരിക്കുന്ന രേഖകളില്‍ …

Read More »

തൃശൂര്‍ പൂരം വേണ്ടെന്നു വച്ചു; താന്ത്രിക ചടങ്ങുകള്‍ ക്ഷേത്രത്തിനുള്ളില്‍

തൃശൂര്‍: ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം വേണ്ടെന്നു വച്ചു. പൂരവുമായി ബന്ധപ്പെട്ട ഒരു ചടങ്ങും ഉണ്ടാകില്ല. താന്ത്രിക ചടങ്ങുകള്‍ അഞ്ചുപേരുടെ സാന്നിധ്യത്തില്‍ ക്ഷേത്രത്തിനുള്ളില്‍ നടത്താന്‍ തീരുമാനമായി. മന്ത്രിമാരായ എ സി മൊയ്തീന്റെയും സുനില്‍കുമാറിന്റെയും സാന്നിധ്യത്തില്‍ തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ ചര്‍ച്ച നടത്തിയാണ് തീരുമാനമെടുത്തത്.

Read More »

നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നിരാഹാരത്തിന്

കണ്ണൂര്‍: കണ്ണൂര്‍ പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായ പത്മരാരാജന്റെ അറസ്റ്റ് വൈകുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നിരാഹാര സമരത്തിനൊരുങ്ങുന്നു. സംഭവത്തില്‍ പെണ്‍കുട്ടി ഒരുമാസം മുമ്പേ പരാതിനല്‍കിയിരുന്നെങ്കിലും പ്രതിയെ പിടികൂടാന്‍ പോലീസ് തയ്യാറാകാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് നിരാഹാര സമരത്തിനൊരുങ്ങുന്ന്. വ്യാഴാഴ്ച ആരംഭിക്കുന്ന നിരാഹാര സമരം സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കുമെന്നും ഷാഫി പറമ്പില്‍ എം.എല്‍.എ അറിയിച്ചു.വാളയാര്‍ കേസില്‍ സംഭവിച്ചത് …

Read More »

ജീവന്‍ രക്ഷാ മരുന്ന് എത്തിച്ച് നല്‍കി ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള

തിരുവനന്തപുരം : ബാംഗ്ലൂരില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് അടിയന്തിരമായി നല്‍കേണ്ട മരുന്ന് കര്‍ണാടകയില്‍ എവിടെയും ലഭ്യമല്ലാതിരുന്ന സാഹചര്യത്തില്‍ ആ മരുന്ന് കേരളത്തില്‍ നിന്നും ബാംഗ്ലൂരില്‍ എത്തിച്ച് നല്‍കാമോ എന്ന് അഭ്യര്‍ത്ഥനയുമായി തിരുവനന്തപുരത്തേ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന വൈസ് പ്രസിഡന്റ് ശാന്തകുമാറിനെ ബന്ധപ്പെടുകയുണ്ടായി. വിവരം ലഭിച്ച ഉടന്‍ തന്നെ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ആക്ഷന്‍ഫോഴ്‌സ് ഗ്രൂപ്പിന്റെ ശ്രദ്ധയില്‍ പ്പെടുത്തി. തുടര്‍ന്ന് സി പി ടി സ്റ്റേറ്റ് സെക്രട്ടറി വിനോദ് അണിമംഗലത് …

Read More »

സംസ്ഥാനത്ത് എട്ടു പേര്‍ക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കാസര്‍കോട്ട് ഒരാള്‍ക്ക് : 13 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച എട്ടു പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍നിന്നുള്ള നാലുപേര്‍ക്കും കോഴിക്കോട് ജില്ലയില്‍നിന്നുള്ള മൂന്നുപേര്‍ക്കും കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ചുപേര്‍ ദുബായില്‍ നിന്നും വന്നവരാണ്. മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ മൂന്നുപേരും കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ ഓരോരുത്തരുമാണ് ദുബായില്‍ നിന്നും വന്നത്. കോഴിക്കോട് ജില്ലയിലെ രണ്ടുപേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ …

Read More »

പോലീസുകാര്‍ വീട്ടിലിരിക്കാന്‍ പ്രേരിപ്പിക്കുന്നതിനെ ശത്രുതയോടെ കാണരുത് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കഠിനമായ ചൂടില്‍ പോലും മറ്റുള്ളവര്‍ക്ക് രോഗം പകരാതിരിക്കാനായി ആത്മാര്‍ത്ഥമായി സേവനം ചെയ്യുകയാണ് പോലീസ് സേനയെന്നും ഈ അവസരത്തില്‍ അവര്‍ നമ്മളെ വീട്ടിലിരിക്കാന്‍ പ്രേരിപ്പിക്കുന്നതിനെ ഒരിക്കലും ശത്രുതയോടെ കാണരുതെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കേരളത്തില്‍ നമ്മള്‍ കാണിച്ച ജാഗ്രതയാണ് സമൂഹ വ്യാപനത്തിലേക്ക് പോകാതെ സഹായിച്ചത്. വീട്ടില്‍ ഇരിക്കുന്നത് തന്നെയാണ് കൊറോണ വൈറസ് സമൂഹത്തിലേക്ക് പടരാതിരിക്കാനുള്ള ഏറ്റവും വലിയ പ്രതിരോധം. വീട്ടിലിരിക്കുന്നവര്‍ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കുന്നതിലൂടെ സ്വന്തം വീട്ടിലേക്ക് രോഗം …

Read More »