Thursday , July 18 2019
Breaking News

Kerala News

ചികിത്സാ നിധിയും ഭക്ഷണവും: യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി

udf

കൊച്ചി: പാവപ്പെട്ടവരുടെ ചികിത്സാ സഹായത്തിനായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ആശ്വാസ നിധി സ്വരൂപിക്കുമെന്നും എല്ലാവര്‍ക്കും ഒരു നേരം ഭക്ഷണം ഉറപ്പാക്കുന്ന വിശപ്പിനോട് വിട പദ്ധതി നടപ്പിലാക്കുമെന്നും വാഗ്ദാനം ചെയ്തുകൊണ്ട് യു.ഡി.എഫ് പ്രകടന പത്രിക. തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ച് കൊച്ചിയില്‍ നടന്ന യു.ഡി.എഫ്. സംസ്ഥാന നേതൃസമ്മേളനത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ബി.പി എല്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിനായി മാംഗല്യ നിധി, ദരിദ്ര കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, തദ്ദേശ സ്ഥാപനങ്ങളുടെ ആസ്ഥാനത്ത് …

Read More »

മെഡിക്കല്‍ പരിശോധനാ ഫീസ് കുറയ്ക്കില്ലെന്ന് ഖദാമത്ത്

kadamath

കൊച്ചി: കുവൈത്തിലേക്കുള്ള ഉദ്യോഗാര്‍ഥികളുടെ മെഡിക്കല്‍ പരിശോധനാ ഫീസ് കുറയ്ക്കില്ലെന്ന് ഖദാമത്ത് ഏജന്‍സി. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ അവര്‍ ഇക്കാര്യം വ്യക്തമാക്കിയതായി മന്ത്രി കെ.സി ജോസഫാണ് അറിയിച്ചത്. ഖദാമത്തിന്റെ കൊച്ചി ഓഫീസ് ഇന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. കോഴിക്കോട് പുതിയ ഓഫീസ് തുറക്കാന്‍ അനുവദിക്കണമെന്ന് ഖദാമത്ത് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കമ്പനിയുടെ കൊച്ചിയിലെ ഓഫീസ് ആക്രമിക്കുകയും പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലായിരുന്നു കൊച്ചിയിലെ പ്രവര്‍ത്തനം നിര്‍ത്തിയത്. 55 കുവൈത്ത് ദിനാറാണ് (12,000 …

Read More »

വാട്‌സ് ആപ്പിലുടെ തലാഖ്; ഭര്‍ത്താവിനെതിരെ മെഡിക്കല്‍ വിദ്യാര്‍ഥിനി വനിതാ കമ്മീഷനില്‍

whatsapp

പാലാ : വനിതാ കമ്മീഷന്‍ പാലായില്‍ നടത്തിയ അദാലത്തില്‍ നവമാധ്യമം ഉപയോഗിച്ച് നടത്തിയ തലാഖിന്റെ കഥ പുറത്തുവന്നു. വൈക്കം സ്വദേശിയും ദുബായില്‍ ജോലി ചെയ്യുന്നതുമായ യുവാവാണ് സമീപകാലത്ത് വിവാഹം കഴിച്ച് വാട്‌സ് ആപ്പിലൂടെ മൂന്നു തവണ തലാഖ് പറഞ്ഞ് മൊഴിചൊല്ലിയിരിക്കുന്നതായി ഭാര്യയെ അറിയിച്ചത്. ചേര്‍ത്തല സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ് യുവതി. നാലുമാസം മുമ്പാണ് ഇവര്‍ വിവാഹിതരായത്. കല്യാണം കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളില്‍ വരന്‍ ദുബായിലേയ്ക്ക് തിരികെ പോയി. കുറച്ചു ദിവസത്തേയ്ക്ക് …

Read More »

കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ക്ക് നിലനില്‍പ്പില്ലെന്ന് മുഖ്യമന്ത്രി

Cheifminister

തിരുവനന്തപുരം: കേരളത്തെ വര്‍ഗീയ ചേരിയില്‍ കൊണ്ട് കെട്ടാന്‍ ആര് ശ്രിമിച്ചാലും അത് നടക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വര്‍ഗീയതയ്‌ക്കെതിരായാണ് കേരളം എന്നും നിലകൊണ്ടിട്ടുള്ളത്. 1977 ല്‍ അടിയന്തരാവസ്ഥയ്‌ക്കെതിരെ കൈകോര്‍ക്കാന്‍ സി.പി.എം ജനസംഘവുമായി സഖ്യത്തിലായപ്പോഴാണ് യു.ഡി.എഫിന് കേരളത്തില്‍ ചരിത്ര വിജയമുണ്ടായത്. അരുവിക്കരയില്‍ ഉണ്ടായ വിജയം ഈ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കും. പൂര്‍ണ ആത്മവിശ്വാസത്തോടെയാണ് ഈ തിരഞ്ഞെടുപ്പിനെ യു.ഡി.എഫിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കെ.പി.സി.സി …

Read More »

അയ്യപ്പഭക്തരെ സഹായിക്കാന്‍ സി.പി.എം

swami

കണ്ണൂര്‍: ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ഓണാഘോഷവും ശ്രീകൃഷ്ണനെയും മഹാബലിയെയും നിരത്തി ഘോഷയാത്രയും സംഘടപ്പിച്ച വിവാദം ഒടുങ്ങുംമുമ്പേ സി.പി.എം. അയ്യപ്പഭക്തരെ സഹായിക്കാനിറങ്ങുന്നു. ശബരിമലയില്‍ പോകുന്നവര്‍ക്ക് വഴിയോര വിശ്രമവും വൈദ്യപരിചരണവും ഉറപ്പാക്കാന്‍ കണ്ണൂരില്‍ ‘ഹെല്‍പ് ഡെസ്‌കു’കള്‍ തുടങ്ങാനാണ് തീരുമാനം. സി.പി.എം. നിയന്ത്രണത്തിലുള്ള സാന്ത്വന പരിചരണ സംഘടനയായ ഇനീഷ്യേറ്റീവ് ഫോര്‍ റിഹാബിലിറ്റേഷന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍(ഐ.ആര്‍.പി.സി.)ആണ് സഹായകേന്ദ്രങ്ങള്‍ തുടങ്ങുന്നത്. രാഷ്ട്രീയത്തിനതീതമായി സേവന സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയാണ് ഐ.ആര്‍.പി.സി. ജില്ലയിലെ കിടപ്പായ രോഗികള്‍ക്കെല്ലാം ഐ.ആര്‍.പി.സി. …

Read More »

മൂന്നാര്‍ സമരം: മുഖ്യമന്ത്രിയുടെ പാക്കേജ് അംഗീകരിക്കും

Pembile-Orume

തിരുവനന്തപുരം: തോട്ടം തൊഴിലാളി പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുന്ന പാക്കേജ് അംഗീകരിക്കുമെന്ന് ‘പൊമ്പളൈ ഒരുമൈ’ പ്രവര്‍ത്തകര്‍. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി അദ്ദേഹത്തിന്റെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഇവരുടെ പ്രതികരണം. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തിയുണ്ട്. മുഖ്യമന്ത്രിയില്‍ പൂര്‍ണ വിശ്വാസവുമുണ്ട്. പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തില്‍ തീര്‍പ്പുണ്ടായില്ലെങ്കില്‍ ഇടപെടാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് എല്ലാ പ്രശ്‌നവും തീരും. അവര്‍ വ്യക്തമാക്കി. ആറംഗ സംഘമാണ് ക്ലിഫ്ഹൗസിലെത്തി ഇന്ന് മുഖ്യമന്ത്രിയെ കണ്ടത്. പ്ലാന്റേഷന്‍ ലേബര്‍ …

Read More »

വി.എസിന് ലക്ഷങ്ങള്‍ പിരിച്ചുകൊടുത്തു: വെള്ളാപ്പള്ളി

Vellapally

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തമ്മിലുള്ള പോര് വ്യക്തിഗത ആരോപണ, പ്രത്യാരോപണങ്ങളിലേയ്ക്കും പരസ്യമായ വിഴുപ്പലക്കലിലേയ്ക്കും നീങ്ങുന്നു. വി.എസ്. അച്യുതാനന്ദനുവേണ്ടി ലക്ഷക്കണക്കിന് രൂപ പിരിച്ചുകൊടുത്തിട്ടുണ്ടെന്നാണ് വെള്ളാപ്പള്ളിയുടെ പുതിയ ആരോപണം. വെള്ളാപ്പള്ളി കള്ളപ്പണത്തിന്റെ തിണ്ണമിടുക്ക് കാട്ടുകയാണെന്ന വി.എസിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കൂടെ നില്‍ക്കുന്ന എം.എല്‍.എ.മാര്‍ക്കുവേണ്ടിയാണ് വി.എസ് പണം ആവശ്യപ്പെട്ടത്. രസീത് പോലും ഇല്ലാതെ വാങ്ങിയ ഈ തുകയെങ്ങനെ സംഭാവനയാവും. പോരാത്തതിന് …

Read More »

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല: ഉമ്മന്‍ ചാണ്ടി

Cheif-Minister

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുവജനങ്ങളുടെ പ്രതിഷേധം കാണാതിരിക്കാനാകില്ല. ഇക്കാര്യത്തില്‍ തീരുമാനം യുവാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ചതിനുശേഷം മാത്രമായിരിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരള പൊലീസ് അസോസിയേഷന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനോടു തനിക്ക് എതിര്‍പ്പില്ല. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതു നടപ്പാക്കാനാകില്ല. ഇതു നടപ്പാക്കിയാല്‍ ഒരു വര്‍ഷം 25,000 തൊഴിലവസരങ്ങള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ. എന്നാല്‍ …

Read More »

തദ്ദേശതിരഞ്ഞെടുപ്പ് നവംബര്‍ ആദ്യവാരംതന്നെ

Vote

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പ് നവംബര്‍ ആദ്യവാരംതന്നെ നടന്നേക്കും. നവംബര്‍ ഒന്‍പതിനുള്ളില്‍ ഫലപ്രഖ്യാപനവും ഉണ്ടാവും. ആ മാസം 15നുള്ളില്‍ തദ്ദേശ ഭരണസമിതികള്‍ അധികാരത്തിലേറുന്ന വിധമുള്ള ഒരുക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍, ഭരണസമിതികള്‍ അധികാരത്തില്‍ വരാനുള്ള തീയതി ഈ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിശ്ചയിക്കില്ല. ഒരുക്കങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായ സ്ഥിതിക്ക് ഉടന്‍തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് കമ്മിഷന്റെ തീരുമാനം. ഒക്ടോബര്‍ 5ന് പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, ഇതിനുമുമ്പ് പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. 7ന് മുമ്പുതന്നെ തിരഞ്ഞെടുപ്പ് …

Read More »

കൊച്ചിയില്‍ ജങ്കാര്‍ നിയന്ത്രണം വിട്ട് കടലിലേയ്ക്ക് ഒഴുകി

Fort-Kochi

കൊച്ചി: ഫോര്‍ട്ട് കൊച്ചിവൈപ്പിന്‍ മേഖലയില്‍ സര്‍വീസ് നടത്തുന്ന ജങ്കാര്‍ നിയന്ത്രണം വിട്ട് കടലിലേയ്ക്ക് ഒഴുകിപ്പോയി. ജങ്കാറില്‍ നിറയെ യാത്രക്കാരും വാഹനങ്ങളുമുണ്ട്. എല്‍.എന്‍.ജി. ടര്‍മിലിന് സമീപം കടലില്‍ ഒഴുകുന്ന ജങ്കാര്‍ കാലത്ത് എട്ട് മണിയായിട്ടും ജെട്ടിയില്‍ പിടിച്ചുകെട്ടാന്‍ കഴിഞ്ഞിട്ടില്ല. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ സഹായത്തോടെയാണ് ജങ്കാര്‍ കരയ്ക്കടുപ്പിക്കാന്‍ ശ്രമം നടക്കുന്നത്. ജങ്കാറില്‍ നിറയെ യാത്രക്കാര്‍ ഉള്ളതും കനത്ത മഴ പെയ്യുന്നതുമാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നത്. ആര്‍ക്കും പരിക്കില്ല. വാഹനങ്ങളും സുരക്ഷിതമാണ്. കാലത്ത് ആറരയോടെ ഫോര്‍ട്ട് …

Read More »