Sunday , December 15 2019
Breaking News

Kerala News

ശബരിമലയിലും തിരുവനന്തപുരത്തും കനത്ത മഴ

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ കനത്ത മഴ. ബുധനാഴ്ച രാത്രി തുടങ്ങിയ മഴ വ്യാഴാഴ്ച കാലത്തും തുടരുകയാണ്. തിരുവനന്തപുരം ജില്ലയിലും ശബരിമലയിലുമാണ് മഴ ഏറ്റവും ശക്തം. തിരുവനന്തപുരം നഗരത്തിലെ പല സ്ഥലങ്ങളിലും ഇപ്പോള്‍ തന്നെ വെള്ളക്കെട്ടായി. ജില്ലയിലെ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ആരോഗ്യ സര്‍വകലാശാല വ്യാഴാഴ്ച തിരുവനന്തപുരത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയ്ക്ക് മാറ്റമില്ല. ശബരിമല സന്നിധാനത്തും പമ്പയിലും തുടര്‍ച്ചയായ രണ്ടാം ദിവസവും …

Read More »

മാണി വിഭാഗം കൂറുമാറി; ബത്തേരിയില്‍ എല്‍.ഡി.എഫ്

സുല്‍ത്താന്‍ ബത്തേരി: കേരള കോണ്‍ഗ്രസ് മാണി വിഭാഗം ചേരി മാറി വോട്ട് ചെയ്തതോടെ സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ ഭരണം അപ്രതീക്ഷിതമായി എല്‍.ഡി.എഫിന് ലഭിച്ചു. കേരള കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച ടി.എല്‍. സാബുവാണ് മുന്നണി ധാരണയ്ക്ക് വിരുദ്ധമായി ഇടതു മുന്നണി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തത്. സി.പി.എമ്മിലെ സി.കെ.സഹദേവനാണ് ചെയര്‍മാന്‍. സഹദേവന് പതിനെട്ടും മുസ്ലിംലിഗിലെ പി.പി.അയൂബിന് പതിനാറും വോട്ട് ലഭിച്ചു. ബി.ജെ.പി. അംഗം എം.കെ.സാബു വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. കോണ്‍ഗ്രസ് ഘടകകക്ഷികള്‍ക്ക് വിട്ടുകൊടുത്ത …

Read More »

കണ്ണൂരില്‍ രാഗേഷിന്റെ പിന്തുണ ഇടതുമുന്നണിക്ക്

കണ്ണൂര്‍: പുതിയതായി രൂപവത്കരിച്ച കണ്ണൂര്‍ കോര്‍പ്പറേഷന്‍ എല്‍.ഡി.എഫ് ഭരിക്കുമെന്ന് ഉറപ്പായി. കോണ്‍ഗ്രസ് വിമതനായി വിജയിച്ച പി.കെ.രാഗേഷ് എല്‍.ഡി.എഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. ബുധനാഴ്ച രാവിലെ ഒന്‍പതര വരെ, മന്ത്രി കെ.സി. ജോസഫ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് രാഗേഷ് വാര്‍ത്താസമ്മേളനം വിളിച്ച് എല്‍.ഡി.എഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചത്. താന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കെ.പി.സി.സി.യും ഡി.സി.സി.യും അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് എല്‍.ഡി.എഫിനെ പിന്തുണയ്ക്കുന്നതെന്ന് രാഗേഷ് പറഞ്ഞു. …

Read More »

ഓണ്‍ലൈന്‍ പെണ്‍വാണിഭം : കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ എട്ടു പേര്‍ അറസ്റ്റില്‍

കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങളെ പിടികൂടാന്‍ സംസ്ഥാനവ്യാപകമായി പോലീസ് നടത്തിയ റെയ്ഡില്‍ കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍. പ്രമുഖ മോഡല്‍ രശ്മി നായര്‍, ഭര്‍ത്താവും കേരളത്തെ ഇളക്കിമറിച്ച ചുംബന സമരത്തിന്റെ പ്രധാന സംഘാടകരില്‍ ഒരാളുമായ രാഹുല്‍ പശുപാലനും കുപ്രസിദ്ധ ഗുണ്ടാത്തലവനും കാസര്‍ക്കോട് സ്വദേശിയുമായ അക്ബറുമാണ് പിടിയിലായ പ്രമുഖര്‍. അറസ്റ്റിലായവരില്‍ നാലു പേര്‍ സ്ത്രീകളാണ്. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ്. ബെംഗളൂരു സ്വദേശിയായ ഇവരെ അടുത്ത ദിവസമാണ് കൊച്ചിയിലെത്തിച്ചത്. ഇതില്‍ …

Read More »

വിദ്യാര്‍ഥികള്‍ ഇടകലര്‍ന്നിരിക്കുന്നതിനോട് യോജിപ്പില്ലെന്ന് മന്ത്രി

തിരുവനന്തപുരം: കോളേജുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നിരിക്കുന്നതിനോട് തനിക്ക് വ്യക്തിപരമായി യോജിപ്പില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. കസേരകളിലാണ് ഇരിക്കുന്നതെങ്കില്‍ ഇടകലര്‍ന്നിരിക്കാം. കേരളത്തില്‍ എവിടെയെങ്കിലും ഇങ്ങനെ ഒന്നിച്ച് മുട്ടിയുരുമ്മി ഇരിക്കുന്ന കോളേജുകളുണ്ടോ എന്ന് അറിയില്ല. എന്നാല്‍ കുട്ടികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിര്‍പ്പില്ലെങ്കില്‍ എങ്ങനെ വേണമെങ്കിലും ഇരിക്കാമെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് ഫാറൂഖ് കോളേജില്‍ വിദ്യാര്‍ഥികള്‍ ഇടകലര്‍ന്നിരുന്നതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഫാറൂഖ് കോളേജ് വിഷയത്തില്‍ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ഫാറൂഖ് കോളേജിലെ സംഭവം …

Read More »

ബി.ജെ.പി.എസ്.എന്‍.ഡി.പി. സഖ്യം പരാജയം: എന്‍.എസ്.എസ്

കോട്ടയം: ബി.ജെ.പി.ക്ക് എന്‍.എസ്.എസിന്റെ രൂക്ഷ വിമര്‍ശം. സംഘടനയുടെ മുഖപത്രമായ സര്‍വീസിന്റെ മുഖപ്രസംഗത്തിലാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി യോഗവുമായി ഉണ്ടാക്കിയ സഖ്യത്തിന്റെ പേരില്‍ ബി.ജെ.പിക്കെതിരെ രൂക്ഷമായ വിമര്‍ശം നടത്തിയത്. ബി.ജെ.പിഎസ്.എന്‍.ഡി.പി സഖ്യം പരാജയമായിരുന്നുവെന്നും തനിച്ച് മത്സരിച്ചിരുന്നെങ്കില്‍ ബി.ജെ.പി.ക്ക് കൂടുതല്‍ മെച്ചപ്പെട്ട വിജയം നേടാമായിരുന്നെന്നും സര്‍വീസില്‍ പറയുന്നു. എന്‍.എസ്.എസ് നേതൃത്വത്തെ അപമാനിക്കുകയാണ് ബി.ജെ.പി. ചെയ്തത്. എന്‍.എസ്.എസുമായി ധാരണ ഉണ്ടാക്കാനുള്ള ബി.ജെ.പി.യുടെ ശ്രമം അപലപനീയമാണ്. എന്‍.എസ്.എസ്. നേതാക്കള്‍ രണ്ടു തട്ടിലാണെന്ന് വരുത്തിത്തീര്‍ക്കുകയും ചില നേതാക്കളെ …

Read More »

സുധാകരന്റെ ഔദാര്യം വാങ്ങേണ്ട ഗതികേടില്ല: പി.കെ.രാഗേഷ്

കണ്ണൂര്‍: കെ.സുധാകരന്റെ ഔദാര്യം വാങ്ങി പാര്‍ട്ടി പ്രവര്‍ത്തനം നടത്തേണ്ട ഗതികേട് തനിക്കില്ലെന്ന് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതനായി വിജയിച്ച പി.കെ.രാഗേഷ് പറഞ്ഞു. എന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരില്‍ വിശ്വാസമില്ല. എന്നാല്‍, കെ.പി.സി.സി.യില്‍ എനിക്ക് വിശ്വാസമുണ്ട്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിനെയാണോ സി.പി.എമ്മിനെയാണോ പിന്തുണയ്‌ക്കേണ്ടത് എന്ന കാര്യത്തില്‍ തീരുമാനമൊന്നുമെടുത്തിട്ടില്ലരഗേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മേയര്‍ തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രമേ ശേഷിക്കുന്നുള്ളൂവെങ്കിലും കണ്ണൂര്‍ കോര്‍പ്പറേഷനിലെ ഭരണം സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഇതുവരെ ഔദ്യോഗികമായി …

Read More »

എന്‍.ശങ്കര്‍ റെഡ്ഡി വിജിലന്‍സ് എ.ഡി.ജി.പി

തിരുവനന്തപുരം: ഉത്തരമേഖലാ എ.ഡി.ജി.പി എന്‍.ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് എ.ഡി.ജി.പിയായി നിയമിച്ചു. വിജിലന്‍സ് ഡയറക്ടറുടെ ചുമതല അദ്ദേഹത്തിന് നല്‍കുമോ എന്ന കാര്യം വ്യക്തമല്ല. ജേക്കബ് തോമസിന്റെ ഒഴിവിലാണ് നിയമനം. നിലവില്‍ വിജിലന്‍സ് ഡയറക്ടറുടെ പദവി ഒഴിഞ്ഞ് കിടക്കുകയാണ്. 2012 ല്‍ അല്‍പകാലം വിജിലന്‍സില്‍ എ.ഡി.ജി.പിയായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1986 ബാച്ച് ഐ.പി.എസ് ഓഫീസറാണ് ശങ്കര്‍ റെഡ്ഡി. ആന്ധ്രാപ്രദേശിലെ മെഹ്ബൂബ് നഗര്‍ സ്വദേശിയായ ശങ്കര്‍ റെഡ്ഡി കല്‍പറ്റ എ.എസ്.പിയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. …

Read More »

മന്ത്രി കെ.ബാബുവിനെതിരെയുള്ള ബാറുടമകളുടെ മൊഴി പുറത്ത്

തിരുവനന്തപുരം: എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ കോഴ ഇടപാട് ശരിവെക്കുന്ന കൂടുതല്‍ ബാറുടമകളുടെ മൊഴി പുറത്ത്. ലൈസന്‍സ് ഫീ കുറയ്ക്കാനാണ് പണം പിരിച്ചതെന്ന് ആറ് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളാണ് വിജിലന്‍സിന് മൊഴി നല്‍കിയിരുന്നത്. മൊഴികളുടെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു. ഈ മൊഴികള്‍ പരിഗണിക്കാതെയാണ് ബാബുവിനെതിരെ കേസെടുക്കാതെ വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ചത് . ഇടുക്കിയിലെ ബാറുടമ ജയറാം, തൃശ്ശൂരിലെ സി ഡി ജോഷി, മലപ്പുറത്തെ അനില്‍, പാലക്കാടുള്ള സതീഷ്, …

Read More »

തോട്ടം തൊഴിലാളികളോട് കാണിച്ചത് വഞ്ചനാപരമായ സമീപനമെന്ന് വിഎസ്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തൊഴിലാളികളെയും ജനങ്ങളെയും കബളിപ്പിച്ച് വോട്ടുതട്ടാനുള്ള ഉമ്മന്‍ചാണ്ടിയുടെയും യു.ഡി.എഫിന്റെയും കുതന്ത്രമായിരുന്നു തൊഴിലാളി സമരത്തില്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പെന്ന് വ്യക്തമായതായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. വര്‍ധിപ്പിച്ച കൂലിയും ബോണസും നല്‍കാനാവില്ലെന്ന തോട്ടം ഉടമകളുടെ നിലപാട് ഒത്തുകളി വെളിപ്പെടുത്തുകയാണ്. ഇതിനെതിരെ കൂടുതല്‍ ശക്തമായ സമരങ്ങള്‍ സര്‍ക്കാരിനു നേരിടേണ്ടിവരുമെന്നും വി.എസ്. പറഞ്ഞു. സര്‍ക്കാരിന്റെ ഭൂമി കൈവശംവെച്ച് കൊള്ളലാഭം ഉണ്ടാക്കുന്നവരെ നിലയ്ക്ക് നിര്‍ത്താനുള്ള ഇച്ഛാശക്തി സര്‍ക്കാരിനില്ലെന്നും വി.എസ്. പറഞ്ഞു.

Read More »