Saturday , February 29 2020
Breaking News

Kerala News

പരിശോധനാ ഫലം ലഭിച്ചു; യുവാവിന് നിപ തന്നെ; ആരും ആശങ്കപ്പെടേണ്ടെന്ന് മന്ത്രി ശൈലജ

കൊച്ചി: പനി ബാധിച്ച് കൊച്ചിയിലെ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ ബാധ സ്ഥിരീകരിച്ചു.ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചത്. പുണെയിലെ നാഷണല്‍  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍നിന്നാണ് ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചത്. എറണാകുളത്തെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലാണ് യുവാവ് ചികിത്സയില്‍ കഴിയുന്നത്. നേരത്തെ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ നിപയോട് സാദൃശ്യമുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് മണിപ്പാലിലേക്കും അവിടെനിന്ന് പുണെയിലേക്കും അയച്ചത്. നിപ സ്ഥിരീകരിച്ച യുവാവിനെ കൂടാതെ …

Read More »

കേരളത്തില്‍ ചെറിയപെരുന്നാള്‍ ബുധനാഴ്ച

കോഴിക്കോട്: തിങ്കളാഴ്ച ശവ്വാല്‍ മാസപ്പിറവി കാണാത്തതിനാല്‍ കേരളത്തില്‍ ചെറിയ പെരുന്നാള്‍ (ഈദുര്‍ഫിത്വര്‍) ബുധനാഴ്ചയായിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാളയം ഇമാം വി.പി. ശുഹൈബ് മൗലവി, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമുലൈല്ലി എന്നിവര്‍ അറിയിച്ചു. ഇതോടെ റംസാന്‍ മുപ്പതും പൂര്‍ത്തിയാക്കിയശേഷമാകും കേരളത്തിലെ മുസ്ലീം മതവിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുക.

Read More »

അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കി

തിരുവനന്തപുരം : മോദി അനുകൂല പ്രസ്താവന നടത്തുകയും വി എം സുധീരനെയടക്കം വിമര്‍ശിക്കുകയും ചെയ്ത എ പി അബ്ദുലല്ക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കി. കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടിയുടെയും പ്രവര്‍ത്തകരുടെയും പൊതുവികാരത്തിനും താല്‍പര്യങ്ങള്‍ക്കുമെതിരായി അബ്ദുല്ലക്കുട്ടി പ്രസ്താവനകളിറക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന് കോണ്‍ഗ്രസ് വിലയിരുത്തി. ഇതുസംബന്ധിച്ച് വിശദീകരണം ചോദിച്ചെങ്കിലും തന്റെ നിലപാടില്‍ ഉറച്ചു നിന്ന് പരിഹാസപൂര്‍വമായ മറുപടി നല്‍കുകയാണ് ചെയ്തത്. സമുന്നതരായ നേതാക്കളെ പരസ്യമായി അവഹേളിച്ചു. …

Read More »

പഠനകാലത്ത് തന്നെയും ചിലര്‍ മദ്യപിക്കാന്‍ ക്ഷണിച്ച ഓര്‍മകള്‍ പങ്കുവച്ച് മുഖ്യമന്ത്രി

ധര്‍മ്മടം (കണ്ണൂര്‍): വിദ്യാലയങ്ങള്‍ ലഹരി വിമുക്തമാക്കാന്‍ ഓരോരുത്തരും ഉറച്ച തീരുമാനമെടുക്കണമെന്ന് വിദ്യാര്‍ഥികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍. ബ്ര ണ്ണന്‍ കോളേജിലെ പഠനകാലത്ത് തന്നെയും ചിലര്‍ മദ്യപിക്കാന്‍ ക്ഷണിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ടാണ് മുഖ്യമന്ത്രി സംസാരിച്ചത. വേണ്ട എന്നു പറയാന്‍ കഴിഞ്ഞാലെ നമുക്കതിനെ ഒഴിവാക്കാന്‍ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. അത് തനിക്കന്ന് പറയാന്‍ കഴിഞ്ഞു. അതോടെ തന്നെ അറിയുന്നവര്‍ വിജയന് അത് തനിക്കന്ന് പറയാന്‍ കഴിഞ്ഞു. അതോടെ തന്നെ അറിയുന്നവര്‍ വിജയന് അത് …

Read More »

എറണാകുളത്ത് നിപ സ്ഥിരീകരിച്ചിട്ടില്ല ; ഭയപ്പെടേണ്ട സാഹചര്യമില്ല ആരോഗ്യമന്ത്രി

കണ്ണൂര്‍: എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്ക് നിപ വൈറസ് ബാധിച്ചുവെന്നത് സ്ഥിരീകരിച്ചിട്ടില്ലെന്നും അത്തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ചികിത്സയിലുള്ള രോഗിയുടെ സ്രവങ്ങള്‍ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും മണിപ്പാലിലേക്കും അയച്ചിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കു. നിപയാണന്നതിന് വിദൂര സാധ്യത മാത്രമാണെന്നാണ് വിദഗ്ധരെല്ലാം പറയുന്നത്. എങ്കിലും എല്ലാ മുന്‍ കരുതലും സ്വീകരിച്ചിട്ടുണ്ട്. രോഗിയേക്കുറിച്ചുള്ള വിവരങ്ങളെല്ലാം അന്വേഷിക്കുന്നുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മന്ത്രി വ്യക്തമാക്കി. …

Read More »

കണ്ണൂര്‍ സീറ്റ് കൈപ്പിടിയിലാക്കാന്‍ സുധാകരന്‍ മൂന്നുതവണ ശ്രമിച്ചു: എ.പി. അബ്ദുല്ലക്കുട്ടി

കണ്ണൂര്‍ : സി പി എം വിട്ടു കോണ്‍ഗ്രസിലെത്തിയത് സീറ്റ് മോഹിച്ചല്ലെന്നു എ പി അബ്ദുല്ലകുട്ടി. തന്റെ സീറ്റില്‍ 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച കെ സുധാകരന്‍, ഒഴിവുവന്ന കണ്ണൂര്‍ നിയമസഭാ സീറ്റ് തനിക്ക് ലഭിക്കാതിരിക്കാന്‍ ശ്രമം നടത്തിയെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. സുധാകരന്‍ രാജിവെച്ച ഒഴിവില്‍ കണ്ണൂരില്‍ ഉപതിരഞ്ഞെടുപ്പ് വന്നപ്പോള്‍ വിശ്വസ്തനായ കെ സുരേന്ദ്രനു സീറ്റ് നല്‍കാനായിരുന്നു സുധാകരനു താല്‍പര്യം. ഇക്കാര്യം തന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ സമ്മതിച്ചു. എന്നാല്‍ …

Read More »

ആലപ്പുഴയില്‍ വന്‍കവര്‍ച്ച: വീട് കുത്തിത്തുറന്ന് 67 പവന്‍ മോഷ്ടിച്ചു

ആലപ്പുഴ: ആലപ്പുഴ വള്ളികുന്നത്ത് വന്‍കവര്‍ച്ച. വീടു കുത്തിത്തുറന്ന് അറുപത്തേഴര പവന്‍ മോഷ്ടിച്ചു. ഉപ്പുകണ്ടം പൂമംഗലത്ത് സദാനന്ദന്റെ വീട്ടിലാണ് കവര്‍ച്ചനടന്നത്. വ്യാഴാഴ്ച രാത്രി വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു സംഭവം. ഏകദേശം നാലുകിലോമീറ്റര്‍ ദൂരെ താമസിക്കുന്ന സദാനന്ദന്റെ ചേട്ടന്‍ ഇന്നലെ മരിച്ചിരുന്നു. തുടര്‍ന്ന് മരണാനന്തര ചടങ്ങുകള്‍ക്കായി സദാനന്ദനും കുടുംബവും .ജ്യേഷ്ഠന്റെ വീട്ടിലേക്ക് പോയി. തിരക്കായിരുന്നതിനാല്‍ ഇറങ്ങും മുമ്പ് വീട്ടിലെ കിടപ്പുമുറികള്‍ പൂട്ടാന്‍ മറക്കുകയും ചെയ്തിരുന്നു. ഈ സമയത്ത് വീടിന്റെ മുന്‍ വാതില്‍ തകര്‍ത്ത് …

Read More »

ഉദയം ചുവപ്പുകോട്ടയില്‍, വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ ദേശീയ രാഷ്ട്രീയത്തില്‍, മോദിയുടെ വിശ്വസ്തന്‍

കോഴിക്കോട്: സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ തലശേരിയില്‍ എ.ബി.വി.പി. പ്രവര്‍ത്തകനായി രാഷ്ട്രീയജീവിതത്തിന് തുടക്കുംകുറിച്ച നേതാവാണ് വി. മുരളീധരന്‍. സ്‌കൂള്‍കാലഘട്ടത്തിലേ എ.ബി.വി.പി.യുടെ സജീവ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം എ.ബി.വി.പി.യുടെ അഖിലേന്ത്യാ സെക്രട്ടറി പദം വരെ അലങ്കരിച്ചിരുന്നു. എ.ബി.വി.പി.യില്‍ സജീവമായിരുന്ന വി. മുരളീധരന്‍ തലശേരി താലൂക്ക് പ്രസിഡന്റ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് എ.ബി.വി.പി. അഖിലേന്ത്യാ സെക്രട്ടറിയായും കഴിവുതെളിയിച്ചു. 1980 ഒക്ടോബറില്‍ ഇടതുസര്‍ക്കാരിന്റെ കാലത്ത് രണ്ടുവര്‍ഷത്തോളം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയേണ്ടി …

Read More »

പെരുന്നാള്‍ അവധി: സ്‌കൂള്‍ തുറക്കുന്നതു ജൂണ്‍ ആറിലേക്ക് മാറ്റാന്‍ തീരുമാനം

തിരുവനന്തപുര: സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനോല്‍സവം ജൂണ്‍ 6 ലേക്കു മാറ്റാന്‍ തീരുമാനിച്ചു. നേരത്തെ 1നു തുറക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ വരുന്ന പെരുന്നാള്‍ അവധികള്‍ കണക്കിലെടുത്താണ് മന്ത്രിസഭയുടെ തീരുമാനം. മധ്യവേനലവധിക്കു ശേഷം വിദ്യാലയങ്ങള്‍ തുറക്കുന്നതു നീട്ടണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം സര്‍ക്കാരിനു കത്തുനല്‍കിയിരുന്നു. നേരത്തെ ആറിലേക്കു മാറ്റിയെന്ന മട്ടിലുള്ള സമൂഹമാധ്യമ പ്രചാരണം അടിസ്ഥ.ാനരഹിതമാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.

Read More »

തീരപ്രദേശത്ത് ജാഗ്രത ശക്തിപ്പെടുത്തിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന തീരങ്ങളിലും മറ്റ് അതിര്‍ത്തികളിലും ജാഗ്രത ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പതിനെട്ട് കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകളിലും കോസ്റ്റല്‍ ഇന്റലിജന്‍സ് വിങ്ങുകള്‍ രൂപവത്കരിച്ചിട്ടുട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. തീരദേശ മേഖലകളില്‍ ഫിഷറീസ് ഡിപ്പാര്‍ട്മെന്റിന്റെയും മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെയും സഹകരണത്തോടെ ബോട്ട് പട്രോളിങ്ങും നടത്തിവരുന്നുണ്ട്. തീരസുരക്ഷ ശക്തിപ്പെടുത്താനായി തീരദേശവാസികളെ ഉള്‍പ്പെടുത്തി കടലോര ജാഗ്രതാ സമിതികള്‍ രൂപവത്കരിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇരുന്നൂറു പേര്‍ക്ക് പരിശീലനം നല്‍കിയ ശേഷം തീരദേശത്തെ പോലീസ് സ്റ്റേഷനുകളില്‍ …

Read More »