Saturday , January 18 2020
Breaking News

Kerala News

ശാശ്വതികാനന്ദയുടെ മരണം; തുടരന്വേഷണം ക്രൈംബ്രാഞ്ച് തീരുമാനിക്കുമെന്ന് ചെന്നിത്തല

കോഴിക്കോട്: സ്വാമി ശാശ്വതികാനന്ദയുടെ മരണത്തില്‍ പുനരന്വേഷണം സാധ്യമല്ലെന്നും തുടരന്വേഷണം ആവശ്യമാണോയെന്ന് ക്രൈം ബ്രാഞ്ച് തീരുമാനിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കാലിക്കറ്റ് പ്രസ്സ് ക്ലബ്ബിന്റെ ‘പഞ്ചായത്ത് 2015’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമമനുസരിച്ച് പുനരന്വേഷണം സാധ്യമല്ല. പുതിയ തെളിവുകള്‍ കിട്ടിയാല്‍ മാത്രമാണ് തുടരന്വേഷണം നടത്താനാകുക. ഈ വിഷയത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്നത് പുതിയ വിവരങ്ങളാണോ എന്ന് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാറിന് ആരെയും രക്ഷിക്കാനോ കുറ്റക്കാരാക്കോനോ കഴിയില്ല. അദ്ദേഹം വ്യക്തമാക്കി. വര്‍ഗീയതയ്ക്കും അക്രമരാഷ്ട്രീയത്തിനുമെതിരായ …

Read More »

കണ്ണൂരില്‍ ആറ് കോണ്‍ഗ്രസ് വിമതസ്ഥാനാര്‍ഥികളെ ഡി.സി.സിപുറത്താക്കി

കണ്ണൂര്‍ :കോണ്‍ഗ്രസ് വിമതരായി മത്സരിക്കാന്‍ നാമനിര്‍ദ്ദേശപത്രിക നല്‍കിയ ആറുപേരെ ഡി.സി.സി പുറത്താക്കി. പി.കെ. രാഗേഷ്, കെ.പി അനിത, കെ. ബാലകൃഷ്ണന്‍, ലീല, ശോഭന, കെ. നൈന എന്നിവരെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. ഒരു തവണ കൂടി വിമതരുമായി ചര്‍ച്ചകള്‍ നടത്താന്‍ ഡി.സി.സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനുശേഷമേ വിമര്‍ക്കെതിരെ നടപടിയെടുക്കുകയുളളു. ജില്ലയിലെ വിമതരുടെ പട്ടിക നല്‍കാനും കെ.പി.സി.സി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Read More »

വസ്ത്രം ഉപേക്ഷിച്ച് പമ്പ മലിനമാക്കിയാല്‍ തടവുശിക്ഷ ഹൈക്കോടതി

കൊച്ചി: ശബരിമല തീര്‍ഥാടകര്‍ വസ്ത്രം പമ്പയില്‍ ഉപേക്ഷിച്ച് നദി മലിനമാക്കിയാല്‍ കുറഞ്ഞത് ഒന്നര വര്‍ഷം തടവുശിക്ഷ നല്‍കാവുന്നതാണെന്ന് ഹൈക്കോടതി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇക്കാര്യത്തില്‍ നടപടിയെടുക്കണം. തീര്‍ഥാടനത്തിന് ഉപയോഗിച്ച വസ്ത്രം പമ്പയില്‍ ഉപേക്ഷിക്കണമെന്ന് ആചാരമില്ലെങ്കിലും പലരും അങ്ങനെ ചെയ്യുന്നുണ്ടെന്ന് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനും ജസ്റ്റിസ് അനു ശിവരാമനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. നദികളും ജലാശയങ്ങളും ഉള്‍പ്പെടെ പരിസ്ഥിതി മലിനമാക്കാതെ സംരക്ഷിക്കാന്‍ സര്‍ക്കാറും ജനങ്ങളും ഒരുപോലെ ബാധ്യസ്ഥരാണ്. അവ …

Read More »

പ്രതികളെ മത്സരിപ്പിക്കാനാവില്ലെങ്കില്‍ സി.പി.എമ്മിന് സ്ഥാനാര്‍ത്ഥിയുണ്ടാവില്ല കോടിയേരി

കൊച്ചി: കേസില്‍ പ്രതികളാകുന്നവരെ മത്സരിപ്പിക്കാന്‍ കഴിയില്ലെങ്കില്‍ സി.പി.എമ്മില്‍ സ്ഥാനാര്‍ത്ഥികളുണ്ടാവില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിവിധ കേസുകളിലായി നാല് ലക്ഷത്തിഅറുപതിനായിരം സി.പി.എമ്മുകാര്‍ പ്രതികളാണ്. അപ്പോള്‍ പ്രതികളായവരെ മാറ്റിനിര്‍ത്തിയാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ആളെ കിട്ടാതെ വരും. കേസില്‍ ആരേയും പ്രതിയാക്കാം. എന്നാല്‍, കുറ്റം തെളിയുന്നതുവരെ അവരെ മാറ്റിനിര്‍ത്താനാവില്ല. കൊലക്കേസില്‍ പ്രതികളായ കാരായി രാജനേയും കാരായി ചന്ദ്രശേഖരനേയും ഭരണകൂട ഭീകരതയ്‌ക്കെതിര ജനവിധി തേടുന്നതിനാണ് തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത്. ജനവിധി വരട്ടെ അപ്പോള്‍ കാണാം കോടിയേരി പറഞ്ഞു. …

Read More »

വിവാദം തീരുന്നില്ല: ഇടതു നേതാക്കളുടെ ‘ചെരുപ്പു ചിത്രങ്ങളു’മായി സ്പീക്കര്‍

തിരുവനന്തപുരം : ചെരുപ്പുവിവാദത്തിനു പിന്നാലെ എത്തിയ ആദ്യ പൊതുവേദിയിലും വിവാദത്തിനു വിശദീകരണവുമായി സ്പീക്കര്‍ എന്‍. ശക്തന്‍. തന്റെ വളര്‍ച്ചയില്‍ മാധ്യമങ്ങള്‍ സഹായിച്ചിട്ടില്ലെന്നും എന്നും ഉപദ്രവിക്കാനേ ശ്രമിച്ചിട്ടുള്ളൂവെന്നും സ്പീക്കര്‍ കുറ്റപ്പെടുത്തി. എനിക്ക് ആരോഗ്യപ്രശ്‌നമുള്ളതു കൊണ്ടാണു സഹായി ചെരുപ്പഴിച്ചു തന്നത്. ഇതു വിവാദമാക്കിയതു ദൗര്‍ഭാഗ്യകരമാണ്–അദ്ദേഹം പറഞ്ഞു. എഴുത്തുകാരന്‍ ആനന്ദിനുള്ള വള്ളത്തോള്‍ പുരസ്‌കാരദാനച്ചടങ്ങായിരുന്നു വേദി. എല്‍ഡിഎഫ് സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ സിപിഐ നേതാവ് മുല്ലക്കര രത്‌നാകരന്റെ ചെരുപ്പുമായി പൊലീസ് ഉദ്യോഗസ്ഥന്‍ അനുഗമിക്കുന്നതിന്റെയും വി.എസ്. അച്യുതാനന്ദനു സഹായികള്‍ …

Read More »

വെള്ളാപ്പള്ളി പോകേണ്ടത് പൂജപ്പുരയിലേക്ക്: വി.എസ്

തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കാശിയിലേക്കല്ല പോകേണ്ടത് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ശാശ്വതീകാനന്ദ സ്വാമികളുടെ മരണത്തില്‍ തനിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ തലമുണ്ഡനം ചെയ്ത് കാശിയിലേക്ക് പോകാന്‍ തയാറാണെന്ന വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തിനുള്ള മറുപടിയായാണ് വി.എസ് ഇത് പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണാസിയില്‍ ഉള്‍പ്പെടുന്നതുകൊണ്ടാണോ കാശിയിലേക്ക് പോകാമെന്ന് നടേശന്‍ പറഞ്ഞത്. നടേശന്റെ ആ മോഹം നടക്കില്ല. കേസ് തെളിഞ്ഞാല്‍ മലയാളിയാണെങ്കില്‍ …

Read More »

വെള്ളാപ്പള്ളി ആര്‍.എസ്.എസ് ആജ്ഞാനുവര്‍ത്തി: പിണറായി

കോഴിക്കോട്: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആര്‍.എസ്.എസ്സിന്റെ ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിക്കുന്നുവെന്ന് പിണറായി വിജയന്‍. കേരളത്തില്‍ ആര്‍.എസ്.എസ്സിന്റെ ശാക്തീകരണത്തിനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആര്‍.എസ്.എസ്സിനെ ശക്തിപ്പെടുത്താനാണ് എസ്.എന്‍.ഡി.പി മഹാസംഗമം നടത്തുന്നത്. ആര്‍.എസ്.എസ്സിന്റെയും ശ്രീനാരായണ ഗുരുവിന്റെയും ആശയങ്ങള്‍ വ്യത്യസ്തമാണ്. ഉമ്മന്‍ ചാണ്ടി ആര്‍.എസ്.എസ്സുമായി കരുനീക്കം നടത്തുകയാണ്. നാല് സീറ്റ് കീട്ടുമെങ്കില്‍ എന്ത് ചെറ്റത്തരവും കാട്ടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ശാശ്വതീകാനന്ദ താന്‍ കൊല്ലപ്പെടുമെന്ന് ഭയപ്പെട്ടിരുന്നു. ഇക്കാര്യം അദ്ദേഹം പലരോടും പറഞ്ഞിരുന്നു. …

Read More »

ജീവിതത്തില്‍ ബീഫ് കഴിച്ചിട്ടില്ല, ആ ചിത്രത്തിലുള്ളത് ഉള്ളിക്കറി: വിശദീകരണവുമായി സുരേന്ദ്രന്‍

കോട്ടയം : ബീഫ് വിവാദം കേരളത്തിലും വലിയ ചര്‍ച്ചയാണ്. ഇത്തരം വിവാദങ്ങള്‍ ഉയരുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ ഉയരുന്ന ഒരു ചിത്രമായിരുന്നു കെ. സുരേന്ദ്രനും സുഹൃത്തുക്കളും ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ചിത്രം. ഇത് ബീഫാണെന്നാണ് ആരോപണം. ഇക്കാര്യത്തില്‍ വിശദീകരണവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തില്‍ കാണുന്നത് ബീഫ് അല്ലെന്നും ഉള്ളിക്കറിയാണെന്നുമാണ് സുരേന്ദ്രന്‍ പറയുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് സസ്യാഹാരം മാത്രമേ കഴിക്കാറുള്ളൂ എന്നും ജീവിതത്തില്‍ ബീഫ് കഴിച്ചിട്ടില്ലെന്നുമാണ് …

Read More »

ആട്ടിന്‍തോലിട്ട ആന്റണി – ആട് ആന്റണി; ഇരുപതോളം ഭാര്യമാര്‍

പാലക്കാട്‌ : പല രൂപത്തില്‍, പല പേരില്‍, പല നാടുകളില്‍ ആന്റണി ആടിനെപ്പോലെ മേഞ്ഞു നടക്കും. ആടിനെക്കാള്‍ നിഷ്‌കളങ്കതയോടെ. അതുകൊണ്ടാവാം പലയിടത്തും സ്ത്രീകള്‍ ആന്റണി നല്‍കുന്ന ജീവിതം കൈ നീട്ടി സ്വീകരിച്ചത്. മോഷണങ്ങളിലൂടെ വികസിക്കുന്ന ആന്റണിയുടെ ‘ആടുജീവിത’ത്തിന്റെ കഥ വിസ്തൃതമായ ദാമ്പത്യ ബന്ധങ്ങളുടെയും കഥയാണ്. ഇരുപതോളം ഭാര്യമാരുള്ള ആട് ആന്റണിയുടെ ചരിത്രത്തിലൂടെ… ആട്ടിന്‍തോലിട്ട കല്യാണരാമന്‍ കോടമ്പാക്കത്ത് സിനിമാ മോഹങ്ങളുമായി എത്തിയ സുന്ദരി മുതല്‍ കെട്ടുപ്രായം കഴിഞ്ഞ സെയില്‍സ് ഗേള്‍ വരെ. …

Read More »

കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണി പിടിയില്‍

പാലക്കാട് : കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണി പിടിയില്‍. കൊല്ലത്ത് പൊലീസുകാരനെ കൊന്ന കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായിരുന്ന ആന്റണിയെ പാലക്കാട് ഗോപാലപുരത്തു വച്ചാണ് പിടികൂടിയത്. കേരള–തമിഴ്‌നാട് അതിര്‍ത്തിയില്‍ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇന്നു പുലര്‍ച്ചെയാണ് ഇയാളെ പിടികൂടിയത്. മോഷണം, കൊലപാതകം എന്നിവയുള്‍പ്പടെ ഇരുനൂറിലധികം കുറ്റകൃത്യങ്ങളിലെ പ്രതിയാണ്. ആന്റണി വര്‍ഗ്ഗീസ് എന്നാണ് യഥാര്‍ഥ പേര്. 2012 ജൂണ്‍ 25ന് കൊല്ലം പാരിപ്പള്ളിയില്‍ വാഹനപരിശോധനയ്ക്കിടെ ഒരു വാനില്‍ നിറയെ മാരകായുധങ്ങളുമായി വന്ന ആട് …

Read More »