Wednesday , August 12 2020
Breaking News

Kerala News

വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ഹൈക്കോടതി; വിധി തിങ്കളാഴ്ച

കൊച്ചി: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. എസ്പിയുടെ റിപ്പോര്‍ട്ടില്‍ ഇടപെട്ട വിജിലന്‍സ് ഡയറക്ടറുടെ നടപടി ശരിയായില്ലെന്നും ഇത് വിജിലന്‍സ് മാനുവലിന് വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി നടപടിയെ ചോദ്യം ചെയ്ത് വിജിലന്‍സ് എഡിജിപി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേസ് പരിഗണിച്ച ജസ്റ്റീസ് കമാല്‍ പാഷ രൂക്ഷ വിമര്‍ശമുന്നയിച്ചത്. വിജിലന്‍സ് കോടതി ഉത്തരവില്‍ വിജിലന്‍സിനെതിരായ പരാമര്‍ശങ്ങള്‍ ഇല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസ് നീട്ടിക്കൊണ്ടു പോകാനാവില്ലെന്നും …

Read More »

മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ട; മാണിക്ക് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ

തിരുവനന്തപുരം: വിജിലന്‍സ് ഹര്‍ജിയില്‍ ഹൈക്കോടതി നിശിത വിമര്‍ശമുന്നയിച്ച സാഹര്യത്തില്‍ ധമന്ത്രി കെ എം മാണി രാജി വെക്കേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ്. കോടതി പരാമര്‍ശത്തെ തുടര്‍ന്ന് ചേര്‍ന്ന അടിയന്തര സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്. യോഗത്തിനു ശേഷം മന്ത്രി പി ജെ ജോസഫ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മാണി രാജിവെക്കില്ലെന്നതാണ് യോഗ തീരുമാമെന്ന് പറഞ്ഞ പി ജെ ജോസഫ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ വിസമ്മതിച്ചു. മാണിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നതെന്നും …

Read More »

ഡി.സി.സികളില്‍ പൊട്ടിത്തെറി; ചാട്ടവാറുമായി കെ.പി.സി.സി

കൊച്ചി/തിരുവനന്തപുരം : തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കൊച്ചി എറണാകുളം ഡി.സി.സിയിലും തിരുവനന്തപുരം ഡി.സി.സിയിലും പൊട്ടിത്തെറി. പരസ്യപ്രസ്താവനകള്‍ നടത്തിയ നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ രംഗത്തെത്തി. കൊച്ചിയില്‍ യു.ഡി.എഫിന് ഭൂരിപക്ഷം കുറയുമെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച പറ്റിയെന്നും ആരോപിച്ച് ജി.സി.ഡി.എ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ എന്‍.വേണുഗോപാലാണ് ആരോപണങ്ങള്‍ക്ക് തിരികൊളുത്തിയത്. തൊട്ടുപിറകേ തിരുവനന്തപുരത്ത് പത്തുസീറ്റ് കുറയുമെന്നും സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മഹേശ്വരന്‍ നായരും …

Read More »

കൈവെട്ടു കേസിലെ മുഖ്യപ്രതി കീഴടങ്ങി

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി നാസര്‍ കീഴടങ്ങി. കൊച്ചി എന്‍.ഐ.എ. കോടതിയിലാണ് കീഴടങ്ങിയത്. നാല് വര്‍ഷത്തോളം താന്‍ കേരളത്തില്‍ ഉണ്ടായിരുന്നതായി കീഴടങ്ങാന്‍ എത്തിയപ്പോള്‍ നാസര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒളിവിലായ നാസറിനെ കണ്ടുപിടിക്കുന്നതിനായി എന്‍.ഐ.എ തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രൊഫ. ജോസഫിനെതിരായ ആക്രമണം ആസൂത്രണം ചെയ്തത് നാസറാണെന്നാണു എന്‍.ഐ.എ വാദം. കേസില്‍ 10 പ്രതികള്‍ക്ക് എട്ട് വര്‍ഷം കഠിനതടവും മൂന്നു …

Read More »

ബിജെപി സംസ്ഥാന പ്രസിഡന്റ്: കൃഷ്ണദാസിനോ ശോഭ സുരേന്ദ്രനോ നറുക്കു വീണേക്കും

ന്യൂഡല്‍ഹി : ബിജെപി കേരള സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കു പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി അംഗങ്ങളായ പി.കെ. കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍ എന്നിവരിലൊരാളെ നിയോഗിക്കാന്‍ സാധ്യത. ആര്‍എസ്എസ് സംസ്ഥാന ഘടകം ഈ രണ്ടു പേരുകളാണു ബിജെപി കേന്ദ്രനേതൃത്വത്തോടു ശുപാര്‍ശ ചെയ്തിട്ടുള്ളത്. അന്തിമ തീരുമാനം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടേതാകും. നിയമസഭാ തിരഞ്ഞെടുപ്പു കാരണം ബിഹാറിലും തദ്ദേശഭരണ തിരഞ്ഞെടുപ്പു കാരണം കേരളം, യുപി സംസ്ഥാനങ്ങളിലും സംഘടനാ തിരഞ്ഞെടുപ്പു മാറ്റിവയ്ക്കുകയായിരുന്നു. മറ്റു സംസ്ഥാനങ്ങളിലെല്ലാം …

Read More »

തൃശൂരില്‍ വാഹനം വെള്ളക്കെട്ടിലേയ്ക്ക് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു

തൃശൂര്‍: തൃശൂര്‍ പുതുക്കാട് ടാറ്റ സുമോ റോഡരികിലെ വെള്ളക്കെട്ടിലേയ്ക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു. പുതുക്കാട് നന്തിക്കരയില്‍ പുലര്‍ച്ചെയാണ് അപകടമുണ്ടായത്. വാഹനത്തില്‍ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് ഉണ്ടായിരുന്നത്. വാഹനത്തില്‍ നിന്നു ലഭിച്ച പാസ്‌പോര്‍ട്ടില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് ആലത്തൂര്‍ സ്വദേശി ഇസ്മയിലും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്. അതുവഴി പോകുന്ന ജനങ്ങള്‍ വാഹനം വെള്ളത്തില്‍ കിടക്കുന്നത് കണ്ട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വാഹനത്തില്‍ നിന്ന് …

Read More »

കേരളത്തില്‍ യു.ഡി.എഫ് ഉജ്ജ്വലവിജയം നേടുമെന്ന് രമേശ് ചെന്നിത്തല

ഹരിപ്പാട്: കേരളത്തില്‍ യു.ഡി.എഫ് ഉജ്ജ്വല വിജയം നേടുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബാര്‍കോഴക്കേസ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ല. അരുവിക്കരയില്‍ അത് തെളിഞ്ഞതാണ്. ബാര്‍കോഴക്കേസ് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായേക്കാം.എന്നാല്‍ അത് ഒരുതരത്തിലും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല. മൂന്നാം മുന്നണിക്ക് അനുകൂലമായി വിധിയെഴുത്ത് നടത്തുന്ന സാഹചര്യം ഇന്ന് കേരളത്തില്‍ ഇല്ല. മൂന്നാം മുന്നണിക്ക് കേരളത്തില്‍ വേരുറപ്പിക്കാന്‍ സാധിക്കില്ലെന്നും അത് ഈ തിരഞ്ഞെടുപ്പ് തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ശാശ്വതീകാനന്ദയുടെ …

Read More »

വോട്ടിങ് മെഷീനില്‍ സെല്ലോ ടേപ്പും പേപ്പറും തിരുകി പശ ഒഴിച്ചു; മലപ്പുറത്ത് അട്ടിമറി ശ്രമം

മലപ്പുറം : മലപ്പുറത്തെ വോട്ടിങ് യന്ത്രത്തകരാര്‍ ആസൂത്രിതമെന്ന് ഇലക്ഷന്‍ കമ്മിഷന്‍. ജില്ലാ കലക്ടറോടും എസ്പിയോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. നൂറിലേറെ ഇടങ്ങളിലാണ് വോട്ടിങ് തടസ്സപ്പെട്ടത്. വോട്ടിങ് മെഷീനില്‍ സെല്ലോ ടേപ്പും പേപ്പറുകളും തിരുകിയതായും പശ ഒഴിച്ചതായും കണ്ടെത്തി. വോട്ടിങ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായാണ് ഇലക്ഷന്‍ കമ്മിഷന്റെ സംശയം. ലീഗ് ശക്തി കേന്ദ്രങ്ങളിലാണ് വോട്ടിങ് മെഷീന്‍ തകരാറിലായത്. മലപ്പുറത്ത് വോട്ടിങ് യന്ത്രങ്ങളുടെ തകരാറ് പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും തകരാറുണ്ടാകാനുള്ള കാരണം അന്വേഷിക്കുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍ …

Read More »

അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; മഴയെ അവഗണിച്ചും ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്

കോട്ടയം : കനത്ത മഴയെ അവഗണിച്ചും തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ ഏഴു ജില്ലകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ അഞ്ചു ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്നു വോട്ടെടുപ്പ്. രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. പല ജില്ലകളിലും വോട്ടിങ് മെഷിനുകള്‍ പണിമുടക്കുന്നുണ്ട്. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍. ഏഴു ജില്ലകളിലെ വോട്ടിങ് ശതമാനം: പത്തനംതിട്ട5, കോട്ടയം5, ആലപ്പുഴ5, എറണാകുളം5, …

Read More »

ഒന്നാം ഘട്ടത്തില്‍ പോളിങ് 77.83 ശതമാനം

തിരുവനന്തപുരം: ഏഴ് ജില്ലകളിലായി തിങ്കളാഴ്ച നടന്ന തദ്ദേശതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ 77.83 ശതമാനം പോളിങ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഏറ്റവും പുതിയ കണക്കനുസരിച്ചാണ് ഇപ്പോള്‍ പോളിങ് ശതമാനത്തില്‍ മാറ്റം വന്നത്. തിങ്കളാഴ്ചത്തെ കണക്കനുസരിച്ച് 76.20 ശതമാനമായിരുന്നു പോളിങ്. ഒടുവിലത്തെ കണക്കനുസരിച്ച് വയനാട്ടിലാണ് ഏറ്റവും കൂടിയ പോളിങ് ശതമാനം 82.18. തിരുവനന്തപുരത്താണ് ഏറ്റവും കുറവ് 72.40 ശതമാനം. 2010 ല്‍ ഏഴ് ജില്ലകളിലായി നടന്ന ആദ്യഘട്ടത്തിലെ തിരഞ്ഞെടുപ്പില്‍ 75.33 ശതമാനമായിരുന്നു പോളിങ്. അന്ന് …

Read More »