Wednesday , August 5 2020
Breaking News

Kerala News

നിയമസഭാ തിരഞ്ഞെടുപ്പിലെ നായകന്‍ ചര്‍ച്ചാവിഷയമല്ല: മുഖ്യമന്ത്രി

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലെ നായകനെച്ചൊല്ലി വിവാദമുണ്ടാക്കാന്‍ താല്‍പര്യമില്ലെന്നും നായകന്‍ ആരെന്നത് ചര്‍ച്ചാവിഷയമല്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരഞ്ഞെടുപ്പിനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നയിക്കുമെന്ന കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു ഈ മറുപടി നായകനെ സംബന്ധിച്ച ചര്‍ച്ച ഇപ്പോള്‍ യു.ഡി.എഫിന്റെ അജണ്ടയിലില്ല. കോണ്‍ഗ്രസിന് എല്ലാകാലത്തും അതിന്റേതായ നടപടിക്രമമുണ്ട്. ആ നടപടി ക്രമമാണ് കോണ്‍ഗ്രസ് പുലര്‍ത്തിപ്പോരുന്നത്. ഹൈക്കമാന്‍ഡ് ഒക്കെ ഇടപെടുന്ന വിഷയാണ് അത്. അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന്റെ ശക്തി ഐക്യമാണ്. യു.ഡി.എഫ് ഒറ്റക്കെട്ടായി …

Read More »

എല്‍ഡിഎഫുമായി സഖ്യം സാധ്യം; അഴിമതി തെളിഞ്ഞാല്‍ തൂക്കുകയറില്‍ കയറാന്‍ തയാര്‍’

കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫുമായി സഖ്യം സാധ്യമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പരസ്പരം ആക്രമിച്ച എത്രയോ പാര്‍ട്ടികള്‍ പിന്നീട് സഹകരിച്ചിരിക്കുന്നു. എസ്എന്‍ഡിപി രൂപം നല്‍കുന്ന പാര്‍ട്ടിയുടെ പിന്തുണയുണ്ടെങ്കില്‍ ബിജെപി സഖ്യം 30 സീറ്റുവരെ നേടും. തങ്ങളുടെ അജന്‍ഡ അംഗീകരിക്കുന്ന ആരുമായും സഹകരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മൈക്രോഫിനാന്‍സ് അഴിമതി തെളിയിക്കാന്‍ വി.എസ്. അച്യുതാനന്ദനെ വെള്ളാപ്പള്ളി നടേശന്‍ വെല്ലുവിളിച്ചു. വിഎസിന് വിശ്വാസമുള്ള ആളെക്കൊണ്ട് അന്വേഷിക്കാം. അഴിമതി തെളിഞ്ഞാല്‍ തൂക്കുകയറില്‍ …

Read More »

ചലച്ചിത്രനടന്‍ ടി.പി. മാധവന്‍ ഹരിദ്വാറില്‍ കുഴഞ്ഞുവീണു; നില ഗുരുതരം

ന്യൂഡല്‍ഹി: ഹരിദ്വാര്‍ യാത്രയ്ക്കു പുറപ്പെട്ട ചലച്ചിത്രതാരം ടി.പി. മാധവന്‍, താമസിക്കുന്ന മുറിയില്‍ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് ആസ്?പത്രിയില്‍. ആരോഗ്യനില ഗുരുതരമായതിനാല്‍, അദ്ദേഹത്തെ ഹരിദ്വാര്‍ സിറ്റി ആസ്?പത്രിയിലെ ഐ.സി.യു.വില്‍ പ്രവേശിപ്പിച്ചു. ബന്ധുക്കളോ സുഹൃത്തുക്കളോ ആരും നോക്കാനില്ലാത്ത അവസ്ഥയിലാണ് അദ്ദേഹം. ഹരിദ്വാര്‍ അയ്യപ്പക്ഷേത്രത്തിലെ പൂജാരി വിഷ്ണുനമ്പൂതിരി അദ്ദേഹവുമായി അടുപ്പമുള്ള പലരെയും ബന്ധപ്പെട്ടെങ്കിലും വെള്ളിയാഴ്ച വൈകിട്ടുവരെയും പ്രതികരണമുണ്ടായിട്ടില്ല. ടി.പി. മാധവന്‍ ഹരിദ്വാറിലെത്തിയിട്ട് ഒരാഴ്ചയോളമായെന്ന് വിഷ്ണുനമ്പൂതിരി പറഞ്ഞു. അടുത്തിടെ ഒരു സിസ്റ്ററുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പ്രതി ഹരിദ്വാറില്‍നിന്ന് …

Read More »

മിസ്ഡ് കോള്‍ അടിച്ചാല്‍ പി.പി.മുകുന്ദനും ബിജെപി അംഗമാകാമെന്ന് വി. മുരളീധരന്‍

കോഴിക്കോട് : മിസ്‌കോള്‍ അടിച്ചാല്‍ പി.പി. മുകുന്ദനും കെ. രാമന്‍പിള്ളയ്ക്കും ബിജെപിയില്‍ അംഗങ്ങളാകാമെന്നു സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും അങ്ങനെയാണ് അംഗമായത്. അദ്ദേഹത്തേക്കാള്‍ വലിയവര്‍ ആരും ഇന്ന് പാര്‍ട്ടിയില്‍ ഇല്ല. അതുകൊണ്ട് തന്നെ പ്രാഥമിക അംഗത്വത്തിലേക്ക് ഇരുവര്‍ക്കും കടന്നു വരണമെങ്കില്‍ മിസ്‌കോള്‍ അടിക്കാം. പി.പി. മുകുന്ദനെ നേതൃത്വത്തിലേക്കു കൊണ്ടുവരുന്ന കാര്യം ഇതുവരെ പരിഗണിച്ചിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടി പഞ്ചായത്ത് …

Read More »

സമുദായത്തെ അവഗണിച്ചാല്‍ പാര്‍ട്ടികള്‍ക്ക് മേല്‍വിലാസമുണ്ടാകില്ല: കാന്തപുരം

കോഴിക്കോട്: സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി സുന്നി ജം ഇയ്യുത്തുല്‍ ഉലമ സെക്രട്ടറി ജനറല്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ രംഗത്ത്. മുസ്ലീം സമുദായത്തെ അവഗണിച്ചാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മേല്‍വിലാസമുണ്ടാകില്ലെന്ന് കാന്തപുരം പറഞ്ഞു. മതത്തെ അവഗണിച്ച് മതേതരവാദിയാകാമെന്ന് ആരും കരുതേണ്ട. സമുദായ നേതാക്കള്‍ കാണേണ്ടെന്ന് തീരുമാനിച്ചാല്‍ പല പാര്‍ട്ടികളും ഇല്ലാതാകുംകാന്തപുരം പറഞ്ഞു. കഴിഞ്ഞ ദിവസം കാലിക്കറ്റ് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ കാനം നടത്തിയ …

Read More »

മുസ്ലിംലീഗ് മതേതര പാര്‍ട്ടിയല്ല എം.എ. ബേബി

മലപ്പുറം: മുസ്ലിംലീഗ് മതേതര പാര്‍ട്ടിയെന്നു പറയാന്‍കഴിയില്ലെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ, സംഘപരിവാര്‍ എന്നീ സംഘടനകള്‍പോലെ അതിതീവ്രസംഘടനയല്ല ലീഗ്. എന്നാലും ലീഗിനെ ഒരു മതേതരസംഘടനയായി കാണാന്‍കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം ജില്ലയില്‍ സി.പി.എമ്മിന് കോണ്‍ഗ്രസ് വിമതരുമായി തിരഞ്ഞടുപ്പില്‍ സഹകരണമില്ലെന്ന് ചോദ്യത്തിനു മറുപടിയായി ബേബി പറഞ്ഞു. നേരിട്ട് ഒരിടത്തും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയിട്ടില്ല. കോണ്‍ഗ്രസ് വിടുന്നവര്‍ …

Read More »

കാമ്പസില്‍ ആര്‍ഭാടം പാടില്ല, അച്ചടക്കം പാലിക്കണം ഹൈക്കോടതി

കൊച്ചി: കോളേജും ഹോസ്റ്റലും വിദ്യാര്‍ഥികളുടെ ആര്‍ഭാടം കാട്ടാനുള്ള സ്ഥലമാക്കരുതെന്ന് ഹൈക്കോടതി. ‘അച്ചടക്കമാണ് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിത്തറ’യെന്ന് കലാലയ രാഷ്ട്രീയം സംബന്ധിച്ച സോജന്‍ ഫ്രാന്‍സിസ് കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തെ പറഞ്ഞിട്ടുണ്ടെന്ന് കോടതി ഓര്‍മിപ്പിച്ചു. ചില വിദ്യാര്‍ഥികള്‍ ആഡംബര വാഹനങ്ങളുമായാണ് പലപ്പോഴും കോളേജിലെത്തുന്നത്. സൈലന്‍സര്‍ നീക്കിയ ബൈക്കില്‍, ഹെല്‍മെറ്റുപോലുമില്ലാതെ അമിത വേഗത്തില്‍ കാമ്പസില്‍ ബൈക്കോടിക്കുന്നത് അപകടകരമാണ്. അത് പഠനാന്തരീക്ഷത്തേയും മറ്റു കുട്ടികളേയും ബാധിക്കും. തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍ ഓണം ഘോഷയാത്രയ്ക്കിടെ …

Read More »

ശാശ്വതികാനന്ദയുടെ മരണം; തുടരന്വേഷണം ക്രൈംബ്രാഞ്ച് തീരുമാനിക്കുമെന്ന് ചെന്നിത്തല

കോഴിക്കോട്: സ്വാമി ശാശ്വതികാനന്ദയുടെ മരണത്തില്‍ പുനരന്വേഷണം സാധ്യമല്ലെന്നും തുടരന്വേഷണം ആവശ്യമാണോയെന്ന് ക്രൈം ബ്രാഞ്ച് തീരുമാനിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കാലിക്കറ്റ് പ്രസ്സ് ക്ലബ്ബിന്റെ ‘പഞ്ചായത്ത് 2015’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമമനുസരിച്ച് പുനരന്വേഷണം സാധ്യമല്ല. പുതിയ തെളിവുകള്‍ കിട്ടിയാല്‍ മാത്രമാണ് തുടരന്വേഷണം നടത്താനാകുക. ഈ വിഷയത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്നത് പുതിയ വിവരങ്ങളാണോ എന്ന് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാറിന് ആരെയും രക്ഷിക്കാനോ കുറ്റക്കാരാക്കോനോ കഴിയില്ല. അദ്ദേഹം വ്യക്തമാക്കി. വര്‍ഗീയതയ്ക്കും അക്രമരാഷ്ട്രീയത്തിനുമെതിരായ …

Read More »

കണ്ണൂരില്‍ ആറ് കോണ്‍ഗ്രസ് വിമതസ്ഥാനാര്‍ഥികളെ ഡി.സി.സിപുറത്താക്കി

കണ്ണൂര്‍ :കോണ്‍ഗ്രസ് വിമതരായി മത്സരിക്കാന്‍ നാമനിര്‍ദ്ദേശപത്രിക നല്‍കിയ ആറുപേരെ ഡി.സി.സി പുറത്താക്കി. പി.കെ. രാഗേഷ്, കെ.പി അനിത, കെ. ബാലകൃഷ്ണന്‍, ലീല, ശോഭന, കെ. നൈന എന്നിവരെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. ഒരു തവണ കൂടി വിമതരുമായി ചര്‍ച്ചകള്‍ നടത്താന്‍ ഡി.സി.സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനുശേഷമേ വിമര്‍ക്കെതിരെ നടപടിയെടുക്കുകയുളളു. ജില്ലയിലെ വിമതരുടെ പട്ടിക നല്‍കാനും കെ.പി.സി.സി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Read More »

വസ്ത്രം ഉപേക്ഷിച്ച് പമ്പ മലിനമാക്കിയാല്‍ തടവുശിക്ഷ ഹൈക്കോടതി

കൊച്ചി: ശബരിമല തീര്‍ഥാടകര്‍ വസ്ത്രം പമ്പയില്‍ ഉപേക്ഷിച്ച് നദി മലിനമാക്കിയാല്‍ കുറഞ്ഞത് ഒന്നര വര്‍ഷം തടവുശിക്ഷ നല്‍കാവുന്നതാണെന്ന് ഹൈക്കോടതി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇക്കാര്യത്തില്‍ നടപടിയെടുക്കണം. തീര്‍ഥാടനത്തിന് ഉപയോഗിച്ച വസ്ത്രം പമ്പയില്‍ ഉപേക്ഷിക്കണമെന്ന് ആചാരമില്ലെങ്കിലും പലരും അങ്ങനെ ചെയ്യുന്നുണ്ടെന്ന് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനും ജസ്റ്റിസ് അനു ശിവരാമനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. നദികളും ജലാശയങ്ങളും ഉള്‍പ്പെടെ പരിസ്ഥിതി മലിനമാക്കാതെ സംരക്ഷിക്കാന്‍ സര്‍ക്കാറും ജനങ്ങളും ഒരുപോലെ ബാധ്യസ്ഥരാണ്. അവ …

Read More »