Wednesday , September 30 2020
Breaking News

Kerala News

ജേക്കബ് തോമസിനെ മാറ്റിയത് ബാബുവിനെതിരെയുള്ള അന്വേഷണം അട്ടിമറിക്കാനെന്ന് സംശയം

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരെയുള്ള അന്വേഷണം അട്ടിമറിക്കുന്നതിന്റെ ഭാഗമായാണ് എ.ഡി.ജി.പി ജേക്കബ് തോമസിനെ ധൃതിപിടിച്ച് മാറ്റിയതെന്ന സംശയം ബലപ്പെടുന്നു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന് ജേക്കബ് തോമസ് നിലപാടെടുത്തിരുന്നതായാണ് സൂചന.

Read More »

ആരോപണം ഉന്നയിക്കുന്നവര്‍ തെളിവും കൊണ്ടുവരണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ആരോപണം ഉന്നയിക്കുന്നവര്‍ തെളിവുകള്‍ കൂടി കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാര്‍ തന്നെ തെളിവും കണ്ടെത്തണമെന്ന് പറയരുത്. നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി കെ. ബാബുവുമായി ബന്ധപ്പെട്ട കോഴ ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Read More »

നാദാപുരം ബിനുവധക്കേസ് പ്രതിക്കുനേരെ ആക്രമണം

കോഴിക്കോട്: നാദാപുരം ബിനുവധക്കേസിലെ പ്രതിക്കു നേരെ കോഴിക്കോട് ആക്രമണം. നാലാം പ്രതി നിസാറിന്റെ കുറ്റ്യാടിയിലെ കടയ്ക്കു നേരെ ബോംബാക്രമണം നടത്തുകയായിരുന്നു. ഇയാള്‍ക്കൊപ്പം രണ്ടുപേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. കേസിലെ നാലാം പ്രതിയായ നിസാറിന്റെ മഞ്ചാടി ഫാന്‍സി ഫുട്‌വെയേഴ്‌സ് എന്ന സ്ഥാപനത്തിലേയ്ക്ക് മൂന്നു തവണ ബോംബേറ് നടന്നു. ബോംബ് എറിഞ്ഞ ശേഷം ഇയാളെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. സ്‌ഫോടനം നടന്ന സമയം കട തുറന്നുപ്രവര്‍ത്തിക്കുകയായിരുന്നു. പൊട്ടിത്തെറിയില്‍ കടയുടെ ഒരുഭാഗം തകര്‍ന്നു. …

Read More »

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ വിമതന്റെ സഹായം തേടാന്‍ കോണ്‍ഗ്രസ് തീരുമാനം

തിരുവനന്തപുരം: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ വിമതന്റെ സഹകരണത്തോടെ ഭരണം നേടുന്നതിന് കെ.പി.സി.സി. തീരുമാനം. ഡി.സി.സി.കളെടുത്ത അച്ചടക്ക നടപടികള്‍ അതത് ജില്ലകളിലെ പൊതുവായ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ പുനഃപരിശോധിക്കാമെന്നാണ് കെ.പി.സി.സി. എക്‌സിക്യൂട്ടീവിന്റെ തീരുമാനം. കെ.പി.സി.സി. എടുത്ത അച്ചടക്ക നടപടി അതേപടി നിലനിര്‍ത്തും. കണ്ണൂര്‍ കോര്‍പ്പറേഷനിലേക്ക് ജയിച്ച കോണ്‍ഗ്രസ് വിമതനെതിരെ നടപടി എടുത്തത് ഡി.സി.സി.യാണെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. കണ്ണൂരില്‍ യു.ഡി.എഫ്. നേതൃത്വത്തിലുള്ള ഭരണം വരണമെന്ന് പാര്‍ട്ടി നിര്‍ദേശിച്ചു. കണ്ണൂരിലെ …

Read More »

മന്ത്രി ബാബുവിനെതിരെയാണ് കൂടുതല്‍ തെളിവുകളെന്ന് മാണി

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ മന്ത്രി ബാബുവിനെതിരെയാണ് കൂടുതല്‍ തെളിവുകളുള്ളതെന്ന് കെ.എം മാണി. ബാബുവിന് പണം നേരിട്ട് നല്‍കിയെന്നാണ് ആരോപണമുന്നയിച്ച ബിജു രമേശ് പറഞ്ഞത്. എന്നാല്‍ താന്‍ നേരിട്ട് പണം നല്‍കിയെന്ന് പറഞ്ഞിട്ടില്ല. തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്ന് നേരത്തേ ആരോപിച്ചിരുന്നെങ്കിലും ഭരണകക്ഷിയിലെ ഒരാള്‍ക്കെതിരെ മാണി നേരിട്ട് ആരോപണമുന്നയിക്കുന്നത് ഇത് ആദ്യമാണ്. മന്ത്രി ബാബു ആവശ്യപ്പെട്ടതു പ്രകാരം താന്‍ നേരിട്ട് കോഴപ്പണം നല്‍കിയെന്ന ആരോപണമാണ് ബിജു ഉന്നയിച്ചിരിക്കുന്നത്. താന്‍ കോഴ വാങ്ങിയെന്നത് കേട്ടുകേള്‍വി മാത്രമാണ്. വാര്‍ത്താ …

Read More »

ജോസഫിന്റെ രാജി ആവശ്യപ്പെട്ടില്ല; പാലായില്‍ വീണ്ടും മത്സരിക്കും: മാണി

തിരുവനന്തപുരം : തന്നോടൊപ്പം രാജിവയ്ക്കാന്‍ പി.ജെ. ജോസഫിനോട് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.എം.മാണി. തോമസ് ഉണ്ണിയാടന്‍ രാജിവച്ചത് തന്നോടുള്ള സ്‌നേഹത്തിന്റെ തീവ്രത കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ജോസഫ് രാജിവയ്ക്കണമെന്ന് താന്‍ ആഗ്രഹിച്ചിട്ടില്ല. നിയമപരമായോ, ധാര്‍മ്മികമായോ താനും രാജിവയ്‌ക്കേണ്ടിയിരുന്നില്ല. നിയമവ്യവസ്ഥയോടുള്ള ഉന്നതമായ ആദരവ് കൊണ്ട് രാജിവച്ചതാണ്. താന്‍ രാജിവയ്ക്കണമെന്ന് മുഖ്യമന്ത്രിയോ മറ്റാരെങ്കിലുമോ ആവശ്യപ്പെട്ടില്ല. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ രാജിവയ്ക്കാന്‍ സന്നദ്ധനായതാണ്. എന്നാല്‍ സമാനമായ പല കേസുകള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയും പല കക്ഷി നേതാക്കളും …

Read More »

മന്ത്രി ബാബുവിനെതിരെ ബിജു രമേശ്

തിരുവനന്തപുരം: കെ.എം മാണി രാജിവച്ചതിന് പിന്നാലെ ബാര്‍ കോഴക്കേസിലെ പരാതിക്കാരനായ ബിജു രമേശ് എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരെ രംഗത്തെത്തി. മന്ത്രി ബാബുവിനെതിരെ അടുത്തയാഴ്ച കേസ് ഫയല്‍ ചെയ്യുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കെ. ബാബുവിന് സെക്രട്ടേറിയറ്റിലെത്തി രണ്ടുതവണ 50 ലക്ഷം രൂപവീതം താന്‍ നേരിട്ട് നല്‍കിയിരുന്നു. ബാര്‍ ഉടമകള്‍ പിരിച്ചെടുത്ത 23.5 കോടിരൂപ ബാബുവിന് നല്‍കുകയും ബാബുവിന്റെ നിര്‍ദ്ദേശാനുസരണം വിതരണം ചെയ്യുകയുമാണ് ഉണ്ടായതെന്ന് ബിജു രമേശ് പറഞ്ഞു. ബാബുവിനെ സര്‍ക്കാര്‍ …

Read More »

അഴിമതിക്കെതിരെ തുടങ്ങി; അഴിമതിയില്‍ തന്നെ രാജിയും

കേരള രാഷ്ട്രീയത്തില്‍ ‘സര്‍’ പദവി ഉള്ള ആദ്യത്തേതും ഒരുപക്ഷേ അവസാനത്തേയും രാഷ്ട്രീയ നേതാവായിരിക്കും കെ.എം.മാണി എന്ന മാണി സാര്‍. മുഖ്യമന്ത്രിക്കായാലും പ്രതിപക്ഷ നേതാവായാലും കക്ഷി ഭേദമില്ലാതെ എല്ലാവര്‍ക്കും അദ്ദേഹം മാണി സാറാണ്. ബി.ജെ.പി നേതാക്കളും വിളിക്കുന്നത് മാണി സാര്‍ എന്ന് തന്നെയാണ്. ഒരു കാലത്ത് മാണിയുടെ നിത്യശത്രുവായിരുന്ന പി.സി ജോര്‍ജ് പോലും മാണി സാര്‍ എന്ന് വിളിച്ചത് നാം കേട്ടു. പാലാ മെമ്പര്‍ എന്ന് മാത്രമാണ് പി.സി മുമ്പ് അദ്ദേഹത്തെ …

Read More »

മന്ത്രി മാണി രാജിവെച്ചു; തോമസ് ഉണ്ണിയാടന്റെ രാജി മുഖ്യമന്ത്രി സ്വീകരിച്ചില്ല

തിരുവനന്തപുരം: ബാര്‍ കോഴ കേസിലെ പ്രതികൂല കോടതിവിധിയെ തുടര്‍ന്ന് മന്ത്രി കെ.എം.മാണി രാജിവെച്ചു. അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും രാജി നല്‍കി. ഒന്നര ദിവസത്തെ അനിശ്ചിതത്വത്തിനും രാഷ്ട്രീയനീക്കങ്ങള്‍ക്കും ഒടുവില്‍ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു രാജിപ്രഖ്യാപനം. രാജിക്കത്തുകള്‍ റോഷി അഗസ്റ്റിനും ജോസഫ് എം.പുതുശ്ശേരിയും ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിക്ക് കൈമാറി. ഈ സമയം ക്ലിഫ്ഹൗസില്‍ യു.ഡി.എഫ്. യോഗം നടക്കുകയായിരുന്നു. മാണിയുടെ രാജി അംഗീകരിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിന്നീട് പത്രസമ്മേളനത്തില്‍ അറിയിച്ചു. …

Read More »

കണ്ണൂരില്‍ ബി.ജെ.പി. പ്രവര്‍ത്തകന് വെട്ടേറ്റു

കതിരൂര്‍ (കണ്ണൂര്‍): തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്ന ബി.ജെ.പി. പ്രവര്‍ത്തകന് വെട്ടേറ്റു. കോട്ടയം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിച്ച മൗവ്വേരി ബീന നിവാസില്‍ സന്തോഷിനാണ് (35) വെട്ടേറ്റത്. ചൊവ്വാഴ്ച കാലത്ത് ഏഴ് മണിക്ക് റോഡിലൂടെ നടന്നു പോകുമ്പോള്‍ മൗവ്വേരിയില്‍ വച്ച് ഒരു സംഘം അടിച്ചുവീഴ്ത്തി വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഇരുപത് വര്‍ഷമായി സി.പി.എം. പ്രതിപക്ഷമില്ലാതെ ഭരിച്ച കോട്ടയം ഗ്രാമപഞ്ചായത്തില്‍ ഇതാദ്യമായി …

Read More »