Wednesday , September 30 2020
Breaking News

Kerala News

പി.സി. ജോര്‍ജ് എംഎല്‍എ സ്ഥാനം രാജിവച്ചു

കോട്ടയം : പി.സി.ജോര്‍ജ് എംഎല്‍എ സ്ഥാനം രാജിവച്ചു. മാണിക്കു മാതൃകയാണ് തന്റെ രാജി. നീതിമാന്മാരോടു മാത്രമേ ദൈവം നീതി കാണിക്കുകയുള്ളൂ. വക്രതയുള്ളവരോടു ദൈവം വക്രത കാണിക്കുമെന്ന ബൈബിള്‍ വാചകം ഉ ദ്ധരിച്ചാണ് തന്റെ രാജിക്കാര്യം ജോര്‍ജ് പ്രഖ്യാപിച്ചു. പന്ത്രണ്ടാം തീയതി സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് കൈക്കൂലിക്കു കൂട്ടുനിന്നത്. അതിനാല്‍ മുഖ്യമന്ത്രിയും രാജിവയ്ക്കണം.അഴിമതിക്കെതിരായ പോരാട്ടമാണ് തന്റെ ധര്‍മം. പണമുണ്ടാക്കുകയെന്നാണ് മാണിയുടെ കര്‍മം. കോണ്‍ഗ്രസിനു കോണ്‍ഗ്രസിനു നല്ല നേതൃത്വത്തെ ലഭിച്ചാലേ …

Read More »

എല്‍.ഡി.എഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും: തോമസ് ഐസക്

ആലപ്പുഴ: ധനമന്ത്രിസ്ഥാനത്തിന് അപമാനമായി മാറിയിരിക്കുകയാണ് കെ.എം.മാണിയെന്ന് തോമസ് ഐസക് എം.എല്‍.എ. രാജിവച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി എല്‍.ഡി.എഫ് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റുമായി ബന്ധപ്പെട്ടോ, ധനകാര്യവകുപ്പുമായി ബന്ധപ്പെട്ടോ ഇതിന് മുമ്പ് ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉണ്ടായിട്ടില്ല. അഴിമതിയുടെ പ്രഭവകേന്ദ്രമായി ധനവകുപ്പ് മാറിക്കഴിഞ്ഞിരിക്കുകയാണ്. മാണി രാജിവച്ചില്ലെങ്കില്‍ ശക്തമായ പൊതുജനപ്രക്ഷോഭം സംഘടിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കാന്‍ ചൊവ്വാഴ്ച എല്‍.ഡി.എഫ് യോഗം ചേരുന്നുണ്ട്. അധികാരത്തില്‍ നിന്നും താഴെയിറങ്ങുന്നതാണ് കെ.എം.മാണിയുടെ ധാര്‍മികതയെന്നും തോമസ് ഐസക് പറഞ്ഞു.

Read More »

രാജിയില്ലെന്ന നിലപാടിലുറച്ച് മാണി : യു ഡി എഫില്‍ കടുത്ത പ്രതിസന്ധി

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ഹൈക്കോടതി വിധി സംസ്ഥാന സര്‍ക്കാരിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായി വളരുന്നു. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടെന്ന ഉറച്ച നിലപാടിലാണ് കെ.എം. മാണിയും ഒരു വിഭാഗം കേരള കോണ്‍ഗ്രസും. മാണിയുടെ രാജിക്കായി സമ്മദം ചെലുത്തിയാല്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് മാണിയോട് കൂറു പുലര്‍ത്തുന്ന കേരള കോണ്‍ഗ്രസിലെ അഞ്ച് എം.എല്‍.എമാര്‍ യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചതായാണ് അറിയുന്നത്. യു.ഡി.എഫ് യോഗത്തിന് തൊട്ടു മുന്‍പ് പ്രത്യേക ദൂതന്‍ വഴിയാണ് ഇക്കാര്യം അറിയിച്ചത്. …

Read More »

ഗൂഢാലോചന എന്തെന്ന് മാണി വെളിപ്പെടുത്തണം: ടി.എന്‍. പ്രതാപന്‍

തൃശൂര്‍ : ബാര്‍ കോഴ ക്കേസില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് ആരോപിക്കുന്ന മന്ത്രി കെ.എം. മാണി ആ ഗൂഢാലോചന എന്താണെന്ന് വ്യക്തമാക്കണമെന്ന് ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. മാണിക്കെതിരെ ഗൂഢാലോചന നടത്തിയത് ആരാണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താത്പര്യമുണ്ട്. കേരള കോണ്‍ഗ്രസിന്റെ സ്റ്റിയറിങ് കമ്മിറ്റിയോഗം കഴിഞ്ഞാല്‍ മാണി ഇക്കാര്യം വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷ. ഇതായിരിക്കും ഇന്നത്തെ ഏറ്റവും വലിയ വാര്‍ത്ത. ഇക്കാര്യം വെളിപ്പെടുത്താനുള്ള സത്യസന്ധത കെ.എം.മാണി കാണിക്കണം. മാണിക്ക് വേണമെങ്കില്‍ സാങ്കേതിക കാരണങ്ങള്‍ …

Read More »

സീസറിന്റെ ഭാര്യ’ ഉമ്മന്‍ചാണ്ടി: വിഎസ്

തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണി മന്ത്രിസ്ഥാനത്ത് തുടരുന്നത് ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കും എന്ന് ഹൈക്കോടതി പരാമര്‍ശിച്ച സാഹചര്യത്തില്‍ മാണി ഉടന്‍ രാജി വെച്ചൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ‘ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മുഖത്ത് ചൂലുകൊണ്ടേറ്റ അടിയാണ് ഈ കോടതിവിധി’ അച്യുതാനന്ദന്‍ പറഞ്ഞു. ‘സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണ’മെന്ന് ഹൈക്കോടി പറഞ്ഞത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഉദ്ദേശിച്ചാണെന്ന് വിഎസ് അഭിപ്രായപ്പെട്ടു. മാണിയെ വിശുദ്ധനാണെന്ന് നിയമസഭയ്ക്കകത്തും പുറത്തും പ്രഖാപിച്ച് മാണിക്കായി എല്ലാവിധ സഹായവും ഒത്താശയും ചെയ്തുകൊടുത്ത …

Read More »

ബാര്‍ കോഴ കേസില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് മാണി്

കൊച്ചി : ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്ന് ധനകാര്യമന്ത്രി കെ.എം. മാണി. ഗൂഢാ ലോചനയ്ക്ക് പിന്നില്‍ ആരൊക്കെയാണെന്ന് വ്യക്തമായി അറിയാം. അത് വഴിയെ വെളിപ്പെടുത്തുമെന്നും അദ്ദേഹം തിങ്കളാഴ്ച കൊച്ചിയില്‍ പറഞ്ഞു. ചൊവ്വാഴ്ച നടക്കുന്ന പാര്‍ട്ടി യോഗത്തിന് ശേഷമായിരിക്കും തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. ചൊവ്വാഴ്ചത്തെ പാര്‍ട്ടി യോഗത്തില്‍ എല്ലാ രാഷ്ട്രീയ കാര്യങ്ങളും ചര്‍ച്ച ചെയ്യും. അതിനുശേഷം തീരുമാനമെടുക്കും-മാണി പറഞ്ഞു. ബാര്‍ കോഴ കേസില്‍ രാഷ്ട്രീയ കേരളത്തെ ഉലച്ച ഹൈക്കോടതി പരാമര്‍ശത്തിനു …

Read More »

മാണിയെ ഇനിയും ചുമക്കാനാകില്ലെന്ന് സതീശന്‍; എത്രയും വേഗം രാജിവയ്ക്കണമെന്ന് പ്രതാപന്‍.

തിരുവനന്തപുരം : ബാര്‍ കോഴക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉചിതമായ തീരുമാനമെടുക്കണമെന്ന് കെപിസിസി വൈസ്പ്രസിഡന്റ് എംഎല്‍എയുമായ വി.ഡി. സതീശന്‍. മാണിയെ ഇനിയും ചുമക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.ഉചിതമായ തീരുമാനം എടുത്തില്ലെങ്കില്‍ നേതൃത്വത്തെ തിരുത്തേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ധനകാര്യമന്ത്രിയും നിയമന്ത്രിയുമായ കെ. എം. മാണി ആ സ്ഥാനത്ത് തുടരുന്നത് ഉചിതമല്ലെന്ന് ടി.എന്‍. പ്രതാപന്‍ എംഎല്‍എ. എത്രയും വേഗം രാജിവച്ച് മാതൃകകാണിക്കുകയാണ് വേണ്ടത്. കേരളത്തിലെ പൊതു പ്രവര്‍ത്തകരെ അത്ഭുതപ്പെടുത്തുന്നതാണ് ഇന്നത്തെ വിധി. ഇനി …

Read More »

മന്ത്രിസ്ഥാനത്ത് തുടരണോയെന്ന് മാണിയുടെ മനസാക്ഷി തീരുമാനിക്കട്ടെ: ഹൈക്കോടതി

കൊച്ചി: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം മാണിക്ക് ഹൈക്കോടതിയില്‍നിന്ന് കനത്ത തിരിച്ചടി. മാണി ധനമന്ത്രി സ്ഥാനത്ത് തുടരണോയെന്ന് അദ്ദേഹത്തിന്റെ മനസാക്ഷി തീരുമാനിക്കട്ടെയെന്ന് ജസ്റ്റിസ് ബി. കമാല്‍ പാഷ അഭിപ്രായപ്പെട്ടു. സീസറിന്റെ ഭാര്യ സംശയങ്ങള്‍ക്ക് അതീതയായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാര്‍ കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ വിധിക്കെതിരെ വിജിലന്‍സ് വകുപ്പ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് മന്ത്രി മാണിക്കും സര്‍ക്കാരിനും ഹൈക്കോടതിയുടെ വിമര്‍ശം നേരിടേണ്ടിവന്നത്. വസ്തുതാവിവര റിപ്പോര്‍ട്ട് വിളിച്ചുവരുത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമുണ്ടെന്ന …

Read More »

ബാര്‍ കോഴ അടക്കമുള്ളവ ചര്‍ച്ചചെയ്യണം: പ്രേമചന്ദ്രന്‍

കൊല്ലം: ബാര്‍ കോഴ അടക്കമുള്ള വിഷയങ്ങള്‍ യു.ഡി.എഫ് ചര്‍ച്ച ചെയ്യണമെന്ന് ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍. വിവിധ വിഷയങ്ങളില്‍ പുനര്‍വിചിന്തനത്തിനുള്ള സമയമാണ് ഇതെന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയം മുഖ്യമന്ത്രി അടക്കമുള്ളവരുടെ അമിത ആത്മവിശ്വാസത്തിനേറ്റ തിരിച്ചടിയാണ്. ബാര്‍ കോഴ അടക്കമുള്ളവ കത്തിനിന്നപ്പോള്‍ ലഭിച്ച തിരഞ്ഞെടുപ്പ് വിജയങ്ങളുടെ പേരില്‍ അമിത ആത്മവിശ്വാസത്തില്‍ ആയിരുന്നു മുഖ്യമന്ത്രി അടക്കമുള്ള യുഡി.എഫ് നേതാക്കള്‍. ഇതുമൂലം ഐക്യത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാനും സാമുദായിക ധ്രുവീകരണം …

Read More »

ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന് വെട്ടേറ്റു; 3 ആര്‍.എസ്.എസു കാര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: ഡി വൈ എഫ് ഐ പ്രവര്‍ത്തകന് വെട്ടേറ്റു. നിട്ടടുക്കത്തെ വിനോദ്കുമാറിനെ(20) യാണ് ഒരു സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളേജിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സംഭവത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരായ സുനി, അക്ഷയ്, ഭരതന്‍ എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് വധശ്രമത്തിന് കേസെടുത്തു. കഴിഞ്ഞദിവസം രാത്രി ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനടുത്ത് വെച്ചാണ് ആക്രമിച്ചത്. സംഭത്തില്‍ സി.പി.എം. കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു. അക്രമികളെ …

Read More »