Wednesday , July 8 2020
Breaking News

Kerala News

സ്വകാര്യ വാഹനം ഉപയോഗിക്കുന്നവര്‍ സത്യവാങ്മൂലം നല്‍കണം – ഡിജിപി

തിരുവനന്തപുരം: സംസ്ഥാനം ലോക്ക് ഡൗണിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ ആവശ്യസേവനങ്ങള്‍ക്ക് പാസ് നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ കഴിയുമെന്നും ഡിജിപി പറഞ്ഞു. സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സത്യവാങ്മൂലം നല്‍കണം. തെറ്റായ വിവരങ്ങളാണ് സത്യവാങ്മൂലത്തില്‍ നല്‍കുന്നതെങ്കില്‍ അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.. പാസുകള്‍ ജില്ലാ പോലീസ് മേധാവികള്‍ നല്‍കും. മരുന്നുകള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും ഇളവ് നല്‍കും. ടാക്‌സിയും …

Read More »

യുദ്ധകാലാടിസ്ഥാനത്തില്‍ കൊറോണയെ നേരിടാന്‍ നീക്കം; 276 ഡോക്ടര്‍മാരെ ഉടന്‍ നിയമിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 276 ഡോക്ടര്‍മാരെ പി.എസ്.സി. വഴി അടിയന്തരമായി നിയമിക്കുന്നു.പി.എസ്.സി. റാങ്ക് ലിസ്റ്റിലുള്ളവരില്‍ നിന്നാണ് ഇവരെ തെരഞ്ഞെടുത്ത് നിയമനം നല്‍കുന്നത്. എല്ലാവര്‍ക്കും അഡൈ്വസ് മെമ്മോ നല്‍കിക്കഴിഞ്ഞു. വീഡിയോ കോണ്‍ഫറന്‍ന്‍സിലൂടെ കൗണ്‍സിലിംഗ് നടത്തി ഒറ്റ ദിവസം കൊണ്ടായിരിക്കും ഇവരെ നിയമിക്കുക. പാരമെഡിക്കല്‍ വിഭാഗക്കാരേയും അടിയന്തരമായി നിയമിക്കുന്നതാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചു വരുന്നതിനാല്‍ ഇതിനെ …

Read More »

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ച

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നടപടികള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് കോടതി. കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടആമ് കോടതിയുടെ ഉത്തരവ്. എറണാകുളം സിബിഐ പ്രത്യേക കോടതിയില്‍ അടച്ചിട്ട മുറിയിലാണ് കേസിലെ വിചാരണ നടക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടരുതെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെ കേസില്‍ സാക്ഷികളാണ്. പലരും ഇതിനകം തന്നെ കോടതിയിലെത്തി മൊഴി നല്‍കിയിട്ടുണ്ട്. ചില താരങ്ങള്‍ കൂറുമാറിയത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. …

Read More »

സംസ്ഥാനത്ത് പുതുതായി 15 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച 15 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 64 ആയി.കാസര്‍കോട് അഞ്ച്, കണ്ണൂര്‍ നാല്, കോഴിക്കോട് രണ്ട്, മലപ്പുറം രണ്ട്, എറണാകുളം രണ്ട് എന്നിങ്ങനെയാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് വൈറസ് ബാധ സ്ഥീരീകരിക്കപ്പെട്ടവരില്‍ ഒരാള്‍ 42 വയസ്സുള്ള സ്ത്രീയാണ്. മാര്‍ച്ച് 19ന് ആണ് ഇവര്‍ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. കൊടുവള്ളി സ്വദേശിനിയായ ഇവര്‍ അബുദാബിയില്‍നിന്ന് അടുത്തിടെയാണ് …

Read More »

ഊര്‍ജ്ജം നഷ്ടപ്പെടാതെ നമുക്ക് ഒന്നിച്ച് തുടരാം, കോവിഡ്19നെ പ്രതിരോധിക്കാം – മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് 19 നെതിരായ പ്രതിരോധപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നിരിക്കുന്ന എല്ലാവരേയും കേരളത്തിന് വേണ്ടി അഭിവാദ്യം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് 19 ഭീതിയില്‍ ലോകം സ്തംഭിച്ച് നില്‍ക്കുമ്പോള്‍ ഊണും ഉറക്കവും സ്വന്തം ആരോഗ്യവും കുടുംബവും താല്‍പര്യങ്ങളും മാറ്റി വച്ച് നമുക്കായി പണിയെടുക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങളുണ്ട് ഇവിടെ. മുന്നോട്ടു പോകാന്‍ കരുത്തേകുന്നത് ഈ പിന്തുണയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് അപ്രതീക്ഷിതമായിയെത്തിയ കോവിഡ് 19 ഭീതിയില്‍ ലോകം …

Read More »

കൊറോണ: നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തേണ്ടിവരും മുഖ്യമന്ത്രി

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും ലംഘിക്കുന്നപക്ഷം സംസ്ഥാനത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ ജാഗ്രത നിര്‍ദേശങ്ങളെ അവഗണിച്ച് ചില ആരാധനാലയങ്ങളില്‍ നടന്ന ചടങ്ങുകളെയുംനിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങി നടന്നതിനെയും സൂചിപ്പിച്ചാണ് കടുത്ത നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങുമെന്ന മുന്നറിയിപ്പ് മുഖ്യമന്ത്രി നല്‍കിയത്. കോവിഡ് വ്യാപനം ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് കേരളം. ജാതിമതരാഷ്ട്രീയ ഭേദമന്യേ മനുഷ്യനെന്ന ഒറ്റച്ചിന്തയില്‍ ഒരുമയോടെയാണ് നാം മുന്നേറുന്നത്. കോവിഡിന്റെ സാഹചര്യത്തില്‍ മതപരമായ ചടങ്ങുകളിലും …

Read More »

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 12 പേര്‍ക്കുകൂടി ശനിയാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇന്ന് കൊറോണ സ്ഥിരീകരിച്ചവരെല്ലാം ഗള്‍ഫില്‍ നിന്ന് വന്നവരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. . ശനിയാഴ്ച കൊറോണ സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ കണ്ണൂര്‍ ജില്ലയിലും ആറു പേര്‍ കാസര്‍കോടും മൂന്ന് പേര്‍ എറണാകുളം ജില്ലയിലുമാണ്. ഇതോടെ സംസ്ഥാനത്ത് മൊത്തം കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 52 ആയി. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ 228 …

Read More »

കാസര്‍കോട് കൊറോണ സ്ഥിരീകരിച്ചയാള്‍ക്കൊപ്പം യാത്രചെയ്തവര്‍ വിവരം നല്‍കണം- കോഴിക്കോട് കളക്ടര്‍

കോഴിക്കോട്: കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തിയ്ക്കൊപ്പം യാത്രചെയ്തവരും അടുത്തിടപഴകിയവരും വിവരം .അറിയിക്കണമെന്ന് കോഴിക്കോട് കളക്ടര്‍. മാര്‍ച്ച് 11ന് എയര്‍ ഇന്ത്യയുടെ ഫ്ളൈറ്റില്‍ യാത്രചെയ്ത കോഴിക്കോട് സ്വദേശികള്‍ ഉടന്‍ ജില്ലാ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്നും കളക്ടര്‍ ഫേയ്സ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു..

Read More »

എസ്എസ്എല്‍സി, പ്ലസ്ടു അടക്കം എല്ലാ പരീക്ഷകളും മാറ്റി

തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. എസ്എസ്എല്‍സി, പ്ലസ്ടു, സര്‍വകലാശാല പരീക്ഷകള്‍ ഉള്‍പ്പെടെ മാറ്റിവെക്കാനാണ് തീരുമാനം. മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം. കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനത്തിന്റെ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മുന്‍കരുതലിന്റെ ഭാഗമായാണ് സംസ്ഥാനത്തെ എല്ലാ പരീക്ഷകളുടെ മാറ്റിവെയ്ക്കാന്‍ വെള്ളിയാഴ്ച ചേര്‍ന്ന ഉന്നതലയോഗത്തില്‍ തീരുമാനമായത്..

Read More »

കൊറോണ: പ്രതിസന്ധി മറികടക്കാന്‍ 20,000 കോടിയുടെ സാമ്പത്തിക പാക്കേജ്

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. കൊറോണ അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. കുടുംബശ്രീ വഴി ഏപ്രില്‍മെയ് മാസങ്ങളില്‍ 2000 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. കുടുംബങ്ങള്‍ക്കാണ് വായ്പ ലഭ്യാവുക. ഏപ്രില്‍, മെയ് മാസങ്ങളില്‍ 1000 കോടി രൂപ വീതമുളള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കും. ഏപ്രിലില്‍ നല്‍കേണ്ട സാമൂഹിക …

Read More »