Wednesday , August 5 2020
Breaking News

Kerala News

ഈ കല്ലിനു മുകളിലാണ് അവളുടെ അവസാനം’-ആക്രോശിച്ച് നാട്ടുകാര്‍, ശരണ്യയെ തെളിവെടുപ്പിനെത്തിച്ചു

ഈ കല്ലിനു മുകളിലാണ് അവളുടെ അവസാനം’-ആക്രോശിച്ച് നാട്ടുകാര്‍, ശരണ്യയെ തെളിവെടുപ്പിനെത്തിച്ചു

Read More »

കണ്ണൂരില്‍ ഒന്നരവയസുകാരനെ കൊന്നത് അമ്മ; കാമുകനൊപ്പം ജീവിക്കാന്‍ മകനെ ഇല്ലാതാക്കി; അറസ്റ്റ്

കണ്ണൂര്‍: തയ്യില്‍ കടപ്പുറത്ത് ഒന്നരവയസ്സുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ കുട്ടിയുടെ മാതാവ് ശരണ്യയെ പോലീസ് അറസ്റ്റ് ചെയ്തു. ഏകദേശം 24 മണിക്കൂറിലധികം നീണ്ട ചോദ്യംചെയ്യലിനും ശാസ്ത്രീയ പരിശോധനയ്ക്കും ഒടുവിലാണ് ശരണ്യ കുറ്റംസമ്മതിച്ചത്. കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ശരണ്യയുടെ മൊഴി. കുഞ്ഞിനെ വീട്ടില്‍നിന്നും കൊണ്ടുപോയി കടപ്പുറത്തെ കരിങ്കല്‍ഭിത്തിയില്‍ തലയ്ക്കടിച്ച് കൊന്നശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയുടെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു. കഴിഞ്ഞദിവസം രാവിലെയാണ് …

Read More »

കണ്ണൂരില്‍ കാണാതായ ഒന്നരവയസ്സുകാരന്റെ മൃതദേഹം കടപ്പുറത്ത്; കൊലപാതകമെന്ന് സംശയം

കണ്ണൂര്‍: വീട്ടിലെ കിടപ്പുമുറിയില്‍നിന്ന് കാണാതായ ഒന്നരവയസ്സുകാരന്റെ മൃതദേഹം കടപ്പുറത്ത് നിന്ന് കണ്ടെത്തി. കണ്ണൂര്‍ തയ്യിലിലെ ശരണ്യ-പ്രണവ് ദമ്പതിമാരുടെ മകന്‍ വിയാന്റെ മൃതദേഹമാണ് തയ്യില്‍ കടപ്പുറത്തുനിന്ന് കണ്ടെത്തിയത്. കടപ്പുറത്തെ കരിങ്കല്‍ഭിത്തികള്‍ക്കിടിയില്‍ കുരുങ്ങിയനിലയിലായിരുന്നു മൃതദേഹം സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. രാത്രി കിടത്തിയുറക്കിയ വിയാനെ കാണാനില്ലെന്ന് അച്ഛന്‍ പ്രണവ് തിങ്കളാഴ്ച രാവിലെ പോലീസില്‍ പരാതി നല്‍കിയിരുന്നു. അര്‍ധരാത്രി കുട്ടിയ്ക്ക് മരുന്നും പാലും നല്‍കിയ ശേഷം അച്ഛനൊപ്പം കിടത്തിയുറക്കിയെന്നാണ് ബന്ധുക്കളുടെ മൊഴി. എന്നാല്‍ രാവിലെ …

Read More »

നെടുങ്കണ്ടം കസ്റ്റഡി മരണം: ഒന്നാംപ്രതി മുന്‍ എസ്ഐ സാബു അറസ്റ്റില്‍

കൊച്ചി: നെടുങ്കണ്ടത്തെ രാജ്കുമാര്‍ കസ്റ്റഡി മരണക്കേസില്‍ ഒന്നാം പ്രതിയായ മുന്‍ എസ്ഐ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു. ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെയാണ് സാബുവിനെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി കൊച്ചിയില്‍വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി നിര്‍ദേശപ്രകാരം ഒരുമാസം മുമ്പാണ് നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ് സിബിഐ ഏറ്റെടുത്തിരുന്നത്. കേസില്‍ ആകെ ഏഴ് പ്രതികളാണുള്ളത്. എല്ലാവരും പോലീസ് ഉദ്യോഗസ്ഥരാണ്. അന്വേഷണം നടക്കുന്നതിനിടയില്‍ ഏഴ് പ്രതികളും മുന്‍കൂര്‍ ജാമ്യം …

Read More »

അമ്പലപ്പുഴയില്‍ മൂന്നുവയസ്സുകാരന്ക്രൂരമര്‍ദനം; ജനനേന്ദ്രിയത്തിന് ഗുരുതര പരിക്ക്; രണ്ടാനച്ഛന്‍ അറസ്റ്റില്‍

അമ്പലപ്പുഴ: മൂന്നുവയസ്സുകാരനെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദ്ദിച്ചു. ആലപ്പുഴ അമ്പലപ്പുഴയിലാണ് സംഭവം. ഗുരുതരമായ പരിക്കുകളോടെ കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രണ്ടാനച്ഛന്‍ പുതുവല്‍ സ്വദേശി വൈശാഖിനെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. പ്രതി വൈശാഖിനെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്ത ശേഷമാണ് പോലീസിലേല്‍പ്പിച്ചത്. വൈശാഖിന്റെ ഭാര്യയുടെ ആദ്യ ബന്ധത്തിലുള്ള ആണ്‍കുട്ടി ആണ് മര്‍ദനത്തിനിരയായത്. കുട്ടിയുടെ ജനനേന്ദ്രിയത്തിനടക്കം സാരമായ പരിക്കേറ്റിട്ടുണ്ട്. ശരീരത്തില്‍ പല ഭാഗങ്ങളിലും …

Read More »

യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മുഖ്യപ്രതികളും മുന്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരുമായ ശിവരഞ്ജിത്, നസീം എന്നിവരുള്‍പ്പെടെ പത്തൊമ്പതു പ്രതികളാണ് കേസിലുള്ളത്. കോളേജിലെ വിദ്യാര്‍ഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. അഖിലിന്റെ ബൈക്ക് തകര്‍ത്തതിന് പ്രതികളെ പാര്‍ട്ടി ശാസിച്ചതും പ്രകോപനത്തിന് കാരണമായെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സംഭവം നടന്ന് ആറുമാസത്തിനു ശേഷമാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിനു പിന്നാലെ ശിവരഞ്ജിത്തിനെയും …

Read More »

ബിജെപിയില്‍ ഗ്രൂപ്പുകളില്ല കോര്‍ ഗ്രൂപ്പ് മാത്രമേയുള്ളൂ; ഒന്നിച്ച് മുന്നോട്ട് പോകും- കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: പാര്‍ട്ടിയിലെ എല്ലാവരേയും ഒരുമിപ്പിച്ച് മുന്നോട്ട് പോകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പാര്‍ട്ടിയില്‍ ഗ്രൂപ്പുകളില്ല കോര്‍ഗ്രൂപ്പ് മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷപദവിയില്‍ നിയമിതനായ ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങളിലെ നപടിക്രമങ്ങള്‍ പൂര്‍ത്തിയാവാത്തതിനാലായിരുന്നു സംസ്ഥാന അധ്യക്ഷ പ്രഖ്യാപനം വൈകിയത്. ഡല്‍ഹി തിരഞ്ഞെടുപ്പ് കാരണവും കുറച്ച് വൈകി. അല്ലാതെ സംസ്ഥാനത്ത് തര്‍ക്കമുള്ളതിന്റെ പേരിലല്ല പ്രഖ്യാപനം വൈകിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള സമരങ്ങള്‍ ശക്തിപ്പെടുത്തും. പാര്‍ട്ടിയെ ഒരു …

Read More »

കേരളത്തില്‍ ബിജെപിയെ നയിക്കാന്‍ കെ. സുരേന്ദ്രന്‍ ; ഡല്‍ഹിയില്‍ പ്രഖ്യാപനം

തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രനെ പ്രഖ്യാപിച്ചു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയാണു ഡല്‍ഹിയില്‍ പ്രഖ്യാപനം നടത്തിയത്. നിലവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണു സുരേന്ദ്രന്‍. ശബരിമല യുവതീ പ്രവേശത്തിനെതിരായ സമരത്തിന്റെ ഭാഗമായി ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. പി.എസ്. ശ്രീധരന്‍പിള്ളയെ മിസോറം ഗവര്‍ണറായി നിയമിച്ച ശേഷം ഏറെ നാളായി ഒഴിഞ്ഞുകിടന്ന അധ്യക്ഷ പദവിയിലേക്കാണ് സുരേന്ദ്രന്‍ എത്തുന്നത്. കോഴിക്കോട് ഉള്ള്യേരി സ്വദേശിയാണ്. ഭാര്യ ഷീബ. മക്കള്‍- ഹരികൃഷ്ണന്‍, ഗായത്രിദേവി. ഗുരുവായൂരപ്പന്‍ …

Read More »

രാജ്യത്തിന് ആവേശം പകരുന്ന വിജയം ; കെജ്രിവാളിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: രാജ്യത്തിന് ആവേശം പകരുന്ന വിജയമാണ് കെജ്രിവാളിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആം ആദ്മിയുടെ വിജയത്തില്‍ നിന്നും കോണ്‍ഗ്രസും പാഠം പഠിക്കണം. ബിജെപിക്കെതിരെ ആര് നിന്നാലും ജനം അവരെ വിജയിപ്പിക്കും. കോണ്‍ഗ്രസും എഎപിക്കൊപ്പം നിന്നിരുന്നെങ്കില്‍ ബിജെപിക്ക് നിലവിലുള്ള സീറ്റ്പോലും ലഭിക്കുമായിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ബിജെപിയുടെ ജനദ്രോഹ നടപടികള്‍ക്ക് ബദലായി നില്‍ക്കാന്‍ ഒരു ശക്തിയുണ്ടോ അതിനെ ജനങ്ങള്‍ വിജയിപ്പിക്കും. അതാണ് ഡല്‍ഹിയിലുണ്ടായത്. കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വികസനത്തിന് വേണ്ടി മികച്ച പ്രവര്‍ത്തനമാണ് …

Read More »

പാലാരിവട്ടം മേല്‍പ്പാലം അഴിമതി ; ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും; ഉടന്‍ നോട്ടിസ് നല്‍കും

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിമിനെ വിജിലന്‍സ് ചോദ്യം ചെയ്യും. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുവെന്നും അടുത്തആഴ്ച ചോദ്യം ചെയ്യുമെന്നും വിജിലന്‍സ് അറിയിച്ചു. കേസില്‍ മുഹമ്മദ് ഹനീഷ് ഐഎഎസിനെയും വിജിലന്‍സ് ചോദ്യം ചെയ്യുമെന്നാണ് വിവരം. നിയമസഭാ സമ്മേളനം തീരുന്ന മുറയ്ക്ക് അടുത്ത ബുധനാഴ്ചയ്ക്ക് ശേഷമാകും ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുകയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ചോദ്യം ചെയ്യല്‍ നടപടികള്‍ക്കായുള്ള ചോദ്യാവലി തയ്യാറാക്കല്‍ അടക്കമുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്നും വിജിലന്‍സ് …

Read More »