Monday , September 28 2020
Breaking News

Kerala News

ഭാര്യയെ തലയ്ക്കടിച്ച് കൊന്നു, കുഞ്ഞിനെ സഹോദരന്റെ വീട്ടില്‍ ഏല്‍പ്പിച്ച ശേഷം പോലീസില്‍ കീഴടങ്ങി

ചേര്‍ത്തല: കിടപ്പുമുറയില്‍ ഭാര്യ തലയ്ക്കടിയേറ്റ് മരിച്ചു. ഭര്‍ത്താവ് കോടാലികൊണ്ട് തലയ്ക്കടിച്ചു കൊന്നതാണെന്ന് പോലീസ് പറഞ്ഞു. പട്ടണക്കാട് ഗ്രാമപ്പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പുതിയകാവ് പടിഞ്ഞാറെ ചാണിയില്‍ പ്രജിത്തിന്റെ ഭാര്യ സൗമ്യ(30)യാണ് മരിച്ചത്. സംഭവത്തിനുശേഷം പ്രജിത്ത് പട്ടണക്കാട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പുലര്‍ച്ചെ അഞ്ചോടെയായിരുന്നു കൊലപാതകം. തലയ്ക്കടിയേറ്റ് കിടപ്പുമുറിയില്‍ കിടന്ന സൗമ്യയെ വിവരമറിഞ്ഞെത്തിയ പോലീസും ബന്ധുക്കളും ചേര്‍ന്ന് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ ആറോടെ മരിച്ചു. ഇരുവരും തമ്മില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നതായാണ് …

Read More »

പെണ്‍കുട്ടിയുടെ വീടിന് കല്ലെറിഞ്ഞ സംഭവം: 6 പ്രവര്‍ത്തകരെ സിപിഎം സസ്‌പെന്ഡ് ചെയ്തു

പത്തനംതിട്ട: കോവിഡ് 19 നിരീക്ഷണത്തിലുള്ള പെണ്‍കുട്ടിയുടെ വീടിന് കല്ലെറിഞ്ഞ സംഭവത്തില്‍ ആറ് പ്രവര്‍ത്തകരെ സിപിഎം സസ്‌പെന്‍ഡ് ചെയ്തു. രാജേഷ്, അശോകന്‍, അജേഷ്, സനല്‍, നവീന്‍, ജിന്‍സണ്‍ എന്നിവരെയാണ് പാര്‍ട്ടി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയതത്. ഈ വിഷയവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ജില്ലാ സെക്രട്ടറിയുടെ വാര്‍ത്താക്കുറിപ്പില്‍ പ്രവര്‍ത്തകരായിട്ടുള്ള ആറുപേര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. മനുഷ്യത്വരഹിതമായ നടപടിയാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന വിമര്‍ശനവുമുണ്ട്. അക്കാരണത്താല്‍ ഇവരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യുന്നുവെന്നാണ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. …

Read More »

ഭരണപരിഷ്‌കാര കമ്മീഷന്‍ പിരിച്ചുവിടണം: 15 ചിലവ് ചുരുക്കല്‍ നിര്‍ദ്ദേശങ്ങളുമായി പ്രതിപക്ഷം

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് തുക കണ്ടെത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ചിലവ് ചുരുക്കുന്നതിന് 15 ഇന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന മുഖ്യമന്ത്രിയുടെ ഉപദേശകരെയെല്ലാം ഒഴിവാക്കണമെന്നും ഭരണപരിഷ്‌കാര കമ്മീഷന്‍ പിരിച്ചുവിടണമെന്നും പ്രതിപക്ഷ നേതാവ് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. കത്തിന്റെ പൂര്‍ണ്ണരൂപം ഇതോടൊപ്പം: അധികമായി അനുവദിച്ച ക്യാബിനറ്റ് പദവിക്ക് തുല്യമായ എല്ലാ തസ്തികകളും ഒഴിവാക്കുക. വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന …

Read More »

മകന് കോവിഡ് ഭേദമായി, കേരളത്തെക്കുറിച്ചോര്‍ത്ത് അഭിമാനം’;നന്ദി പറഞ്ഞ് എം.പത്മകുമാര്‍

കോവിഡ് ബാധിതനായ മകന്‍ രോഗവിമുക്തി നേടിയതില്‍ സര്‍ക്കാരിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ് സംവിധായകന്‍ എം. പത്മകുമാര്‍. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന സംവിധായകന്റെ മകന് ആകാശും സുഹൃത്ത് എല്‌ദോയും ആശുപത്രി വിട്ടു. പാരിസില്‍ വച്ച് കോവിഡ് ബാധിതനുമായി സമ്പര്‍ക്കമുണ്ടായതായി സംശയം തോന്നിയതിനാല്‍, നാട്ടില്‍ തിരിച്ചെത്തി ചികിത്സ തേടുകയായിരുന്നു ഇരുവരും. എന്റെ മകന്‍ ആകാശും അവന്റെ സഹപ്രവര്‍ത്തകന്‍ എല്‍ദോ മാത്യുവും കോവിഡ് 19 ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കി കളമശേരി മെഡിക്കല്‍ കോളജില്‍ …

Read More »

സംസ്ഥാനത്ത് ഒമ്പതു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു: കാസര്‍കോട്ട് ഒരാള്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച ഒമ്പതു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂര്‍ നാലുപേര്‍ക്കും ആലപ്പുഴയില്‍ രണ്ടുപേര്‍ക്കും, കാസര്‍കോട്, പത്തനംതിട്ട, തൃശൂര്‍ എന്നീ ജില്ലകളില്‍ ഓരോ ആള്‍ക്കുവീതവുമാണ് ബുധനാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത്. നാലു പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 2 പേര്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരും 3 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം വന്നത്. ബുധനാഴ്ച 13 …

Read More »

മംഗളൂരു ആശുപത്രിയില്‍ ചെങ്ങന്നൂര്‍ സ്വദേശിനിയുടെ ചികിത്സ നിഷേധിച്ചു; മുഖ്യമന്ത്രി ഇടപെട്ടു

കോട്ടയം : ചെങ്ങന്നൂര്‍ സ്വദേശിനിക്ക് തുടര്‍ചികിത്സ നിഷേധിച്ച് മംഗളൂരു ആശുപത്രി. നിര്‍ബന്ധിത ഡിസ്ചാര്‍ജ് നല്‍കിയതായും, ഡോക്ടര്‍മാര്‍ മോശമായി പെരുമാറിയെന്നും പരാതി. വിഷയത്തില്‍ മുഖ്യമന്ത്രി പണറായി വിജയന്‍ ഇടപ്പെട്ടു. രോഗിയെ തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയിലേക്ക് മാറ്റും.

Read More »

കാസര്‍കോടുനിന്നുള്ള രോഗികള്‍ക്ക് എയര്‍ ആംബുലന്‍സ് സൗകര്യം ലഭ്യമാക്കാന്‍ ആലോചന

തിരുവനന്തപുരം: കാസര്‍കോടുനിന്നുള്ള രോഗികള്‍ക്ക് കോഴിക്കോടും കൊച്ചിയിലും അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ എയര്‍ ആംബുലന്‍സ് സൗകര്യം ആലോചിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. ഇതു സംബന്ധിച്ച നിര്‍ദേശം ഡി.ജി.പിക്കും കോഴിക്കോട്, കാസര്‍കോട്, എറണാകുളം ജില്ലാ കളക്ടര്‍മാര്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി. അതിര്‍ത്തി പ്രശ്‌നത്തെ തുടര്‍ന്ന് കാസര്‍കോട്ടുനിന്ന് മംഗലാപുരത്തേക്ക് പോകാനാകാതെ പത്തുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട പശ്ചാത്തലത്തിലാണിത്. കാസര്‍കോടുനിന്നുള്ളവര്‍ക്ക് അടിയന്തര വിദഗ്ധ ചികിത്സയ്ക്കായി പലപ്പോഴും മംഗലാപുരത്തെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. എന്നാല്‍ അതിര്‍ത്തിയില്‍ ഇവരെ …

Read More »

സംസ്ഥാനത്ത് ഒമ്പതുപേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു ; കാസര്‍കോട്ട് നാലുപേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച ഒമ്പതു പേര്‍ക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. കാസര്‍കോട് നാലുപേര്‍ക്കും കണ്ണൂരില്‍ മൂന്നു പേര്‍ക്കും മലപ്പുറം, കൊല്ലം ജില്ലകളില്‍ ഓരോ ആള്‍ക്കു വീതവുമാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്.

Read More »

കാസര്‍കോട് മെഡിക്കല്‍ കോളജ് പൂര്‍ത്തിയാവാത്തത് ദുഃഖകരം: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: കാസര്‍കോട് മെഡിക്കല്‍ കോളേജ് പൂര്‍ണതയിലെത്തിയില്ലെന്നുള്ളത് തന്റെ മനസ്സിലെ വലിയ ദുഃഖമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ ഏറ്റവുമധികം പ്രതിസന്ധി നേരിടുന്ന ജില്ലയാണ് കാസര്‍കോട്. കേരളത്തില്‍ ഏറ്റവുമധി കം കോവിഡ് രോഗികളുള്ള കാസര്‍കോട്ട് മികച്ച ചികിത്സാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള 26 അംഗ സംഘം കഴിഞ്ഞ ദിവസം ഇവിടെയെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കാസര്‍കോഡ് മെഡിക്കല്‍ …

Read More »

സംസ്ഥാനത്ത് 13 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു : കാസര്‍കോട്ട് 9 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച 13 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകനയോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കാസര്‍കോട്ട് ഒമ്പതുപേര്‍ക്കും മലപ്പുറം ജില്ലയില്‍ രണ്ടു പേര്‍ക്കും കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഓരോ ആള്‍ക്കു വീതമാണ് തിങ്കളാഴ്ച കൊറോണ രോഗബാധ സ്ഥിരീകരിച്ചത്.

Read More »