Wednesday , August 5 2020
Breaking News

Kerala News

കൊറോണ: വിദ്യാര്‍ഥിനിയുടെ ആരോഗ്യനില തൃപ്തികരം, തൃശൂരില്‍ അടിയന്തര യോഗം

തിരുവനന്തപുരം: ചൈനയില്‍നിന്ന് തിരിച്ചെത്തിയ മലയാളി വിദ്യാര്‍ഥിനിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സ തുടരുന്ന വിദ്യാര്‍ഥിനിയുടെ ആരോഗ്യനിതൃപ്തികരമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യമന്ത്രി വ്യക്തമാക്കി. ചികിത്സയിലുള്ള വിദ്യാര്‍ഥിനിയെ ആവശ്യമെങ്കില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു. തൃശൂരിലേക്കെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.കൂടുതല്‍ സുരക്ഷാ മുന്നൊരുക്കങ്ങള്‍ക്കായി വ്യാഴാഴ്ച തന്നെ അടിയന്തര യോഗം ചേരുമെന്നും …

Read More »

ഗവര്‍ണര്‍ ആര്‍എസ്എസിന്റെയും അമിത്ഷായുടെയും ഏജന്റ് – രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍എസ്എസിന്റെയും അമിത്ഷായുടെയും ഏജന്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രസര്‍ക്കാരുമായി സംസ്ഥാന സര്‍ക്കാറിന്റെ പാലമാണ് ഗവര്‍ണറെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. നിയമസഭയില്‍ ബജറ്റ് സമ്മേളത്തിന് തുടക്കം കുറിച്ച് കൊണ്ടുള്ള ഗവര്‍ണറുടെ നയപ്രഖ്യാപനം ബഹിഷ്‌ക്കരിച്ച് നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധം തുടരുന്നതിനിടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്റേത് ഇരട്ടത്താപ്പാണ്. സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള അന്തര്‍ധാര സജീവമാണെന്ന് വ്യക്തമായെന്ന് ചെന്നത്തല കൂട്ടിച്ചേര്‍ത്തു. ചങ്ങല പിടിച്ചതെല്ലം …

Read More »

ആകാംക്ഷയ്ക്കൊടുവില്‍ വിയോജിപ്പോടെ പതിനെട്ടാം ഖണ്ഡിക വായിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: പൗരത്വ ഭേഗതിക്കതിരെ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുന്ന പതിനെട്ടാം ഖണ്ഡിക നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വായിച്ചു. തന്റെ എതിര്‍പ്പ് അറിയിച്ചുകൊണ്ടാണ് അദ്ദേഹം പതിനെട്ടാം ഖണ്ഡിക വായിച്ചത്. എതിര്‍പ്പുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ചാണ് വായിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിച്ചത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഗവര്‍ണര്‍ വായിച്ചു. ഇത് സര്‍ക്കാരിന്റെ നയമല്ല കാഴ്ചപ്പാട് ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗവര്‍ണര്‍ പതിനെട്ടാം ഖണ്ഡിക വായിച്ചപ്പോള്‍ …

Read More »

സഭയില്‍ നാടകീയ സംഭവങ്ങള്‍:ഗവര്‍ണര്‍ നയപ്രഖ്യാപനം തുടങ്ങി, പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: നിയമസഭയില്‍ ബജറ്റ് സമ്മളേനത്തിന് തുടക്കം കുറിച്ച്ക്കൊണ്ട് നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവര്‍ണര്‍ക്കെതിരെ കടുത്ത നിലപാടുമായി പ്രതിപക്ഷം ബാനറുകളും പ്ലക്കാര്‍ഡുമായിതടഞ്ഞു. ഗോബാക്ക് വിളികളുമായി ഗവര്‍ണക്കുമുന്നില്‍ ഉപരോധം സൃഷ്ടിച്ച പ്രതിപക്ഷത്തെ പിടിച്ചുമാറ്റുന്നതിനായി വാച്ച് ആന്‍ഡ് വാര്‍ഡ് രംഗത്തെത്തി. പൗരത്വനിയമ ഭേദഗതിക്കെതിരായ സര്‍ക്കാരിന്റെ പ്രതിഷേധം പ്രസംഗത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് നിലപാടെടുത്ത ഗവര്‍ണറുടെ പ്രസംഗത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. പൗരത്വനിയമ ഭേദഗതിക്കെതിരേ സര്‍ക്കാരും നിയമസഭയും സ്വീകരിച്ച നടപടികളെപ്പറ്റി പരാമര്‍ശിക്കുന്ന നയപ്രഖ്യാപനത്തിലെ 18-ാം ഖണ്ഡികയോടാണ് ഗവര്‍ണര്‍ക്ക് എതിര്‍പ്പ്. ഈ …

Read More »

കെ.എം.ബഷീറിനെതിരെ നടപടിയെടുത്തത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്-മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്

കോഴിക്കോട്: മുസ്ലിം ലീഗ് ബേപ്പൂര്‍ മണ്ഡലം പ്രസിഡന്റ് കെ.എം ബഷീറിനെതിരെ നടപടിയെടുത്തത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയത് കൊണ്ടാണെന്ന് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉമ്മര്‍പാണ്ടികശാല.എല്‍ ഡി എഫിന്റെ മനുഷ്യശൃംഖലയില്‍ പങ്കെടുത്തത് മാത്രമല്ല പ്രശ്നം. അദ്ദേഹം ഇതിന് ശേഷം ചാനല്‍ ചര്‍ച്ചകളില്‍ എത്തി മുസ്ലിം ലീഗിനും യുഡിഎഫിനുമെതിരേ ആരോപണമുന്നയിച്ച് സംസാരിച്ചുവെന്നും ഇത് പാര്‍ട്ടി അച്ചടക്കത്തിന് നിരക്കുന്നതല്ലെന്നും ഉമ്മര്‍ പാണ്ടികശാല പറഞ്ഞു. സംയുക്ത പ്രതിഷേധം എന്നത് ആവശ്യം തന്നെയാണ്. പക്ഷെ പ്രതിപക്ഷവുമായി …

Read More »

എല്‍ഡിഎഫിന്റെ മനുഷ്യ ശൃംഖലയില്‍ പങ്കെടുത്ത മുസ്ലിം ലീഗ് നേതാവിന് സസ്പെന്‍ഷന്‍

കോഴിക്കോട്: പൗരത്വനിയമ ഭേദഗതിക്കെതിരായി എല്‍.ഡി.എഫ്. സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്ത മുസ്ലിം ലീഗ് പ്രാദേശിക നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ.എം. ബഷീറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. റിപ്പബ്ലിക് ദിനത്തില്‍ കോഴിക്കോട്ട് നടന്ന പരിപാടിയിലാണ് ബഷീര്‍ കണ്ണിയായത്. യു.ഡി.എഫുമായി കൂടിയാലോചിക്കാതെ നടത്തുന്ന സമരങ്ങളില്‍ പങ്കെടുക്കേണ്ടെന്നാണ് മുസ്ലിം ലീഗിന്റെ തീരുമാനം. അത് ലംഘിച്ചാണ് ബഷീര്‍ പങ്കെടുത്തതെന്നാണ് ആരോപണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തതിനെ സംബന്ധിച്ച് …

Read More »

പരസ്യപ്രസ്താവന വേണ്ട, എന്തും പറയാമെന്നു കരുതേണ്ട ; മുരളിക്കെതിരെ മുല്ലപ്പള്ളി

തിരുവനന്തപുരം : കെപിസിസി പുനഃസംഘടനയെക്കുറിച്ച് നേതാക്കള്‍ പരസ്യപ്രസ്താവന നടത്തരുതെന്ന് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വിമര്‍ശിക്കുന്നവര്‍ തിരിഞ്ഞുനോക്കണമെന്നു കെ. മുരളീധരനെ പരോക്ഷമായി ഉന്നമിട്ട് മുല്ലപ്പള്ളി പറഞ്ഞു.സമൂഹമാധ്യമങ്ങളില്‍ നേതാക്കളെ അപകീര്‍ത്തിപ്പെടുത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം താക്കീതു നല്‍കി. കെപിസിസി ഭാരവാഹിപ്പട്ടികയില്‍ യുവാക്കളുടെയും സ്ത്രീകളുടെയും പ്രാതിനിധ്യം കുറഞ്ഞത് ന്യൂനതയായെന്ന് മുരളീധരന്‍ വിമര്‍ശിച്ചിരുന്നു. ഇന്നത്തെ കെപിസിസി യോഗത്തിലേക്കു തന്നെ ക്ഷണിച്ചിട്ടില്ല. മുന്‍ പ്രസിഡന്റിനെ വിളിക്കണോ എന്നു തീരുമാനിക്കുന്നത് കെപിസിസി പ്രസിഡന്റാണെന്നും കെ. മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞിരുന്നു. …

Read More »

വിശ്രമിക്കാന്‍ സമയമായിട്ടില്ല, ഭരണഘടനാ സംരക്ഷണത്തിന് സ്വയം സമര്‍പ്പിക്കാന്‍ തയ്യാറാവുക: മുഖ്യമന്ത്രി

തിരുവനന്തപുരം:നമ്മുടെ ഭരണഘടനയെ അതിന്റെ എല്ലാ മൂല്യങ്ങളോടും കൂടി സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ സ്വയം സമര്‍പ്പിക്കാന്‍ എല്ലാവരും സന്നദ്ധരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരായി എല്‍ഡിഎഫ് സംഘടപ്പിച്ച മനുഷ്യ മഹാശൃംഖല തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമം പാസാക്കിയതിനെതിരെ ശക്തമായി പ്രതിഷേധം ഉയര്‍ത്തിയ സംസ്ഥാനമാണ് കേരളം. ഇതിന്റെ ഭാഗമായി ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കാന്‍ പാടില്ലെന്ന് കേരളം അഭിപ്രായപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. നിയമത്തിനെതിരായ പ്രതിഷേധം എങ്ങനെ സമാധാനപരമായി …

Read More »

ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് പ്രതിപക്ഷം ; നിയമസഭയില്‍ പ്രമേയത്തിന് നോട്ടീസ് നല്‍കി

എറണാകുളം : സംസ്ഥാന നിയമസഭയെ അവഹേളിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ തിരിച്ചുവിളിക്കാന്‍ രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം. ഇക്കാര്യം ഉന്നയിച്ച് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി. 29ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ഗവര്‍ണറുടെ നിലപാട് നിയമസഭയുടെ മഹത്വത്തെ ബാധിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എറണാകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിയമസഭ പാസാക്കിയ പ്രമേയം ഗവര്‍ണര്‍ എതിര്‍ത്തത് നീതികരിക്കാനാവില്ല. സംസ്ഥാന …

Read More »

സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് ചോദ്യം ചെയ്തതിന് ഭൂവുടമയെ ജെസിബി യന്ത്രം കൊണ്ട് അടിച്ചു കൊന്നു

തിരുവനന്തപുരം: കാട്ടാക്കട കാഞ്ഞിരവിളയില്‍ ഭൂവുടമയെ ക്രൂരമായി കൊലപ്പെടുത്തി. സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് ചോദ്യം ചെയ്ത അമ്പലത്തിന്‍കാല സ്വദേശി സംഗീതിനെ കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. ജെസിബിയുമായി സംഗീതിന്റെ പറമ്പിലേക്കെത്തിയ പ്രതികള്‍ ആക്രമണത്തിന് ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. അതേസമയം പ്രതികളെ തിരിച്ചറിയാമെന്നും ഉത്തമന്‍, സജു എന്നിവര്‍ സംഘത്തിലുണ്ടായിരുന്നെന്നും കൊല്ലപ്പെട്ട സംഗീതിന്റെ ഭാര്യ സംഗീത പറഞ്ഞു. ഉദ്യോഗസ്ഥരെന്ന് പറഞ്ഞാണ് അക്രമിസംഘം മണ്ണെടുപ്പിനെത്തിയത്. പിന്നീട് ഇവര്‍ ഉദ്യോഗസ്ഥരല്ലെന്ന് തിരിച്ചറിഞ്ഞതോടെ സ്ഥലത്തേക്കെത്തി മണ്ണെടുപ്പ് …

Read More »