Saturday , January 25 2020
Breaking News

Kerala News

മഴ: ഓണാഘോഷ പരിപാടികള്‍ റദ്ദാക്കി; കേന്ദ്രത്തിന്റേത് അനുകൂല നിലപാട്-മുഖ്യമന്ത്രി

തിരുവനന്തപുരം: കാലവര്‍ഷക്കെടുതി കണക്കിലെടുത്ത് 193 വില്ലേജുകള്‍ക്കു പുറമെ 251 വില്ലേജുകള്‍കൂടി പ്രളയബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീടുകളില്‍നിന്ന് മാറിത്താമസിക്കേണ്ടിവന്ന ഓരോ കുടുംബത്തിനും ആശ്വാസ ധനസഹായമായി 10000 രൂപ നല്‍കും. പൂര്‍ണമായും തകര്‍ന്ന വീടുകള്‍ക്ക് നാല് ലക്ഷം നല്‍കും. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 3മുതല്‍ 5 സെന്റ് വരെ സ്ഥലം വാങ്ങുന്നതിനായി പരമാവധി അഞ്ച് ലക്ഷം രൂപവരെ നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഓണാഘോഷ പരിപാടികള്‍ …

Read More »

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന്റെ ഹര്‍ജി തള്ളി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് കേസിലെ പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനാകില്ലെന്ന് കോടതി പറഞ്ഞു. നടിയുടെ സ്വകാര്യത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ദിലീപിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചത്. ഇത് കോടതി അംഗീകരിച്ചു. നേരത്തെ മജിസ്ട്രേട്ട് കോടതിയും സെഷന്‍സ് കോടതിയും ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ട് ദിലീപ് നല്‍കിയ ഹര്‍ജികള്‍ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് …

Read More »

ഇ.പി. ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെത്തുടര്‍ന്ന് രാജിവെച്ച ഇ.പി. ജയരാജന്‍ ചൊവ്വാഴ്ച വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ പത്തിന് രാജ്ഭവനില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന് മുന്നിലായിരുന്നു സത്യപ്രതിജ്ഞ. പന്തലും മറ്റുമൊഴിവാക്കി രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ ലളിതമായ രീതിയിലായിരുന്നു ചടങ്ങ്. 200 പേരെമാത്രമാണ് ക്ഷണിച്ചത്. രാജിവെച്ച് 22 മാസത്തിനുശേഷമാണ് ജയരാജന്റെ തിരിച്ചുവരവ്. ഇതോടെ മന്ത്രിമാരുടെ എണ്ണം 20 ആവും. സത്യപ്രതിജ്ഞയ്ക്കുശേഷം ജയരാജന്‍കൂടി പങ്കെടുക്കുന്ന മന്ത്രിസഭ സഭായോഗമുണ്ട്. ഇതില്‍ വകുപ്പുകളുടെ പുനഃസംഘടന ഗവര്‍ണറെ അറിയിച്ച് …

Read More »

ഓര്‍ത്തഡോക്‌സ് സഭയിലെ പീഡനം: രണ്ടു വൈദികരും കീഴടങ്ങി

കൊല്ലം/തിരുവല്ല: ഓര്‍ത്തഡോക്സ് സഭയിലെ ലൈംഗികചൂഷണ വിവാദത്തില്‍ പിടിയിലാകാനുള്ള രണ്ടു വൈദികരും കീഴടങ്ങി. നാലാം പ്രതി ഡല്‍ഹി ഭദ്രാസനത്തിലെ ഫാ. ജെയ്‌സ് കെ. ജോര്‍ജ്, ഒന്നാം പ്രതി നിരണം ഭദ്രാസനത്തിലെ കുന്നന്താനം മുണ്ടിയപ്പള്ളി പൂത്തോട്ടില്‍ ഫാ. എബ്രഹാം വര്‍ഗീസ് (സോണി) എന്നിവരാണ് കീഴടങ്ങിയത്. ജെയ്‌സ് കെ. ജോര്‍ജ് കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലും എബ്രഹാം വര്‍ഗീസ് തിരുവല്ല കോടതിയിലുമാണ് കീഴടങ്ങിയത്. സുപ്രീം കോടതി ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. രണ്ടുപേരും 13നകം കീഴടങ്ങണമെന്ന് …

Read More »

മഴ ഇനിയും കനക്കും, ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പെയ്യുന്ന മഴ എതാനും ദിവസങ്ങള്‍ കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിച്ചു. മഴയും ഉരുള്‍പൊട്ടലും കൂടുതല്‍ ദുരന്തം വിതച്ച വയനാട്ടില്‍ ഈ മാസം 14 വരെ കനത്ത മഴ തുടരുമെന്നാണ് കാലവസ്ഥാ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. മഴ കനക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ വകുപ്പ് വയനാട് ജില്ലയില്‍ ഈ മാസം 14 വരെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.മഴ രൂക്ഷമായതിനെ തുടര്‍ന്ന് ജില്ല …

Read More »

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ തന്നെ- റവന്യൂ മന്ത്രി

കൊച്ചി: മഴക്കെടുതിയെ തുര്‍ന്നുണ്ടായ നാശനഷ്ടങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. ഇടുക്കിലയടക്കം ശക്തമായ മഴ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. മുന്നൊരുക്കങ്ങള്‍ നടത്തിയത് കൊണ്ട് വലിയ ദുരന്തങ്ങളൊന്നും ഉണ്ടായില്ല. അതേ സമയം പുതുതായി ഉണ്ടായികൊണ്ടിരിക്കുന്ന സംഭവങ്ങള്‍ കൈകാര്യം ചെയ്യാന്‍ സൈന്യത്തിന്റെയടക്കം സഹായം ലഭ്യമാക്കിയിട്ടുണ്ട്. ഇടുക്കിയില്‍ മൂന്ന് ഷട്ടറുകള്‍ തുറന്നതോടെ ജലനിരപ്പ് വര്‍ധിക്കാതിരിക്കാന്‍ ഇടമലയാറില്‍ നിന്ന് വെള്ളം തുറന്ന് വിടുന്നതില്‍ അല്പം കുറവ് വരുത്തിയിട്ടുണ്ട് ദുരന്തസമയത്ത് തന്നെ കേന്ദ്ര …

Read More »

കരിപ്പൂരില്‍ എല്ലാ വിമാന സര്‍വീസുകളും പുനരാരംഭിക്കും, കണ്ണൂര്‍ എയര്‍പ്പോര്‍ട്ട് ഒക്ടോബര്‍ ഒന്നിന്

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ നടപടിയായിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തിന് സര്‍വീസുകള്‍ തുടങ്ങാന്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ സര്‍വീസ് (ഡിജിസിഎ) ഏവിയേഷന്‍ അനുമതി നല്‍കി. സൗദി അറേബ്യയുടെ വലിയ വിമാനങ്ങള്‍ ആദ്യം സര്‍വ്വീസ് നടത്തും. കണ്ണൂര്‍ എയര്‍പ്പോര്‍ട്ട് ഒക്ടോബര്‍ ഒന്നിന് …

Read More »

ട്രയല്‍ റണ്‍: ഇടുക്കി അണക്കെട്ട് തുറന്നു

തിരുവനന്തപുരം: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് 26 വര്‍ഷത്തിന് ശേഷം ഇടുക്കി അണക്കെട്ട് തുറന്നു. ട്രയല്‍ റണ്ണിന്റെ ഭാഗമായി ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ ആണ് ഉയര്‍ത്തിയത്. അഞ്ച് ഷട്ടറുകളില്‍ മധ്യഭാഗത്തെ ഷട്ടറാണ് തുറന്നത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് ഷട്ടര്‍ ഉയര്‍ത്തി തുടങ്ങിയത്. 15 മിനിറ്റ് സമയം കൊറ്റര്‍ ഷട്ടര്‍ ഉയര്‍ത്തും. സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ ജലമാണ് ഒഴുക്കി വിടുക. നാല് മണിക്കൂര്‍ നേരം ഷട്ടര്‍ തുറന്നിടും. ചെറുതോണി ഡാമിന്റെ താഴ്ത്തുള്ളവരും …

Read More »

പ്രവാസി മലയാളികള്‍ക്ക് വിമാനയാത്രയ്ക്ക് ഇളവ്

തിരുവനന്തപുരം: ഇന്ത്യയില്‍നിന്ന് വിദേശത്തേയ്ക്കും തിരിച്ചും ഒമാന്‍ എയര്‍ വിമാനങ്ങളില്‍ യാത്രചെയ്യുന്ന പ്രവാസി മലയാളികള്‍ക്കായി നോര്‍ക്ക ഫെയര്‍ എന്ന സൗജന്യനിരക്കിന് തുടക്കമായി. ഇന്ത്യയില്‍നിന്നും ഇന്ത്യയിലേക്കുമുള്ള ഒമാന്‍ എയര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡ് ഉള്ള വിദേശമലയാളികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഏഴു ശതമാനം ഇളവ് അനുവദിക്കും. കാര്‍ഡ് ഉടമയുടെ ജീവിതപങ്കാളിക്കും 18 തികയാത്ത മക്കള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ഇതിന്റെ ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കൈമാറി. നോര്‍ക്ക …

Read More »