Wednesday , August 5 2020
Breaking News

Kerala News

കൊച്ചിയില്‍ ഐഎസ് ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ്, 30 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കൊച്ചിയിലെ ഷോപ്പിങ് മാളുകളെ ഇസ്ലാമിക് സ്റ്റേറ്റ് ലക്ഷ്യംവച്ചേക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. കൊച്ചിയിലെ ഷോപ്പിങ് മാളുകള്‍ പ്രധാനപ്പെട്ട കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ ആക്രമണങ്ങള്‍ക്കായി ഐഎസ് തിരഞ്ഞെടുത്തേക്കാമെന്നാണ് വിവരം. ഇക്കാര്യങ്ങള്‍ വിവരിക്കുന്ന കത്ത് ഇന്റലിജന്‍സ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഇറാഖ്, സിറിയ തുടങ്ങിയ ശക്തികേന്ദ്രങ്ങളില്‍ നിന്ന് തിരിച്ചടികള്‍ നേരിട്ടതോടെ ഐഎസ് ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ കണ്ണുവെച്ചിട്ടുണ്ടെന്നാണ് വിവരമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. ഐഎസില്‍ ചേര്‍ന്നിട്ടുള്ളവരെ അതാത് രാജ്യങ്ങളില്‍ തിരികെ എത്തിച്ച് ആക്രമണം നടത്തുകയെന്നതാണ് …

Read More »

പോലീസുകാരിയെ തീകൊളുത്തിക്കൊന്ന പോലീസ് ഉദ്യോഗസ്ഥന്‍ അജാസും മരിച്ചു

ആലപ്പുഴ: വള്ളിക്കുന്നത് പോലീസുകാരിയെ തീകൊളുത്തി കൊന്ന കേസിലെ പ്രതി അജാസ്(33) മരിച്ചു. എറണാകുളം കാക്കനാട് സൗത്ത് വാഴക്കാല സ്വദേശിയായ ഇയാള്‍ ആലുവ ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായിരുന്നു. പോലീസ് ഉദ്യോഗസ്ഥയായ സൗമ്യയെ കൊലപ്പെടുത്തിനിടെ മാരകമായി പൊള്ളലേറ്റ അജാസ് കഴിഞ്ഞ നാലുദിവസമായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. മാരകമായി പൊള്ളലേറ്റ ഇയാളുടെ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുകയും ഡയാലിസിസിന് വിധേയമാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബുധനാഴ്ച വൈകിട്ടോടെ നില വഷളാവുകയും …

Read More »

പോലീസിന് മജിസ്റ്റീരിയല്‍ അധികാരം: തീരുമാനം പിന്നീടെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: മജിസ്റ്റീരിയല്‍ പദവിയോടു കൂടി പോലീസ് കമ്മീഷണറേറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഉടനെയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിഷയം സംബന്ധിച്ച് അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മജിസ്റ്റീരിയല്‍ അധികാരത്തോടെ കമ്മീഷണറേറ്റ് സ്ഥാപിക്കുന്നതിനെതിരെ സിപിഐ നിയമകക്ഷി നേതാവും റവന്യൂ മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. സിപിഎം സംസ്ഥാന നേതൃത്വവുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. …

Read More »

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ബിനോയ് കോടിയേരിക്കെതിരെ പരാതിയുമായി ബിഹാര്‍ സ്വദേശിനി

മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്തമകന്‍ ബിനോയ് വിനോദിനി ബാലകൃഷ്ണനെതിരെ മുംബൈയില്‍ മാനംഭംഗ കേസ്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ എട്ടുവയസുള്ള പെണ്‍കുട്ടിയുണ്ടെന്നും കാട്ടി യുവതി അന്ധേരി ഓഷിവാര പോലീസില്‍ പരാതി നല്‍കി. പരാതിയില്‍ എഫ്‌ഐഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. 2009 മുതല്‍ 2018 വരെ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ദുബായില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്തിരുന്ന ബീഹാര്‍ …

Read More »

വഗ്ഗീയത ഇല്ലാതാക്കാന്‍ സാസ്‌കാരികാവബോധത്തിന് ഊന്നല്‍ നല്‍കണം ; കടന്നപ്പല്‌ളി

പാലക്കുന്ന്: നമ്മുടെ മനസിനകത്താണ് വര്‍ഗീയത അടക്കമുള്ള എല്ലാ ദുഷ്ടചിന്തകളും പിറവിയെടുക്കുന്നതെന്ന് മന്ത്രി വഗ്ഗീയത ഇല്ലാതാക്കാന്‍ സാസ്‌കാരികാവബോധത്തിന് ഊന്നല്‍ നല്‍കണം ; കടന്നപ്പല്‌ളി  രാമചന്ദ്രന്‍ പറഞ്ഞു. ഇവിടെ പൊലീസുണ്ട് പട്ടാളമുണ്ട് നിയമ വ്യവസ്ഥകളുണ്ട്. എന്നിട്ടും ഇവിടെ വര്‍ഗീയ കലാപങ്ങള്‍ പടരുകയാണ്. നാട്ടില്‍ സമാധാനം പുനഃസ്ഥാപിക്കാനാവുന്നില്ല. മനസ്സിനെ സംശുദ്ധമാക്കാന്‍ വിദ്യാഭ്യാസത്തിലൂടെ സാംസ്‌കാരിക അവബോധം സൃഷ്ടിക്കാന്‍ നമുക്കാവണം. വിദ്യാലയങ്ങള്‍ അതിനുള്ള വേദികൂടിയാവണം. പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ ഒരു വര്‍ഷം നീണ്ട സുവര്‍ണജൂബിലി …

Read More »

മാവേലിക്കരയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ വെട്ടിവീഴ്ത്തി തീകൊളുത്തി കൊന്നു ; പ്രതി പോലീസുകാരന്‍

മാവേലിക്കര: മാവേലിക്കര വള്ളികുന്നത്ത് വനിത പോലീസുദ്യോഗസ്ഥയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു. കാറിലെത്തിയ യുവാവ് പെട്രോളൊഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. വള്ളികുന്നം സ്റ്റേഷന്‍ സിപിഒ സൗമ്യ പുഷ്‌കരന്‍(31) ആണ് കൊല്ലപ്പെട്ടത്. അജാസ് എന്ന പോലീസുകാരനാണ് പ്രതി. മാവേലിക്കര വള്ളിക്കുന്നം സ്വദേശിയാണ് സൗമ്യ. അക്രമിക്കും പൊള്ളലേറ്റിട്ടുണ്ട്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. വള്ളികുന്നം സ്റ്റേഷനില്‍ നിന്ന് വീട്ടിലേക്ക് സ്‌കൂട്ടറില്‍ വരികയായിരുന്നു സൗമ്യ. പിന്നാലെ കാറിലെത്തിയ യുവാവ് വാഹനം കൊണ്ട് സൗമ്യയെ ഇടിക്കുകയായിരുന്നു. അവിടെ നിന്ന് …

Read More »

വേണ്ടിവന്നാല്‍ നിയമം കൈയിലെടുക്കാന്‍ മടിക്കില്ലെന്ന് കെ. സുധാകരന്‍

കണ്ണൂര്‍: സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ പോലീസ് ശരിയായ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ നിയമം കൈയിലെടുക്കേണ്ടിവരുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. സിപിഎമ്മിന് ഒരു നീതിയും പ്രതിപക്ഷത്തിന് മറ്റൊരു നീതിയുമാണെന്ന സ്ഥിതി അനുവദിക്കാനാവില്ല. സിഒടി നസീറിന്റെ വധശ്രമത്തില്‍ എ.എന്‍ ഷംസീര്‍ എം.എംഎല്‍എയുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി നടത്തുന്ന ഉപവാസ സമരത്തോടനുബന്ധിച്ച് നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് ജനാധിപത്യ സംവിധാനത്തിലും പോലീസിലും വിശ്വാസം നഷ്ടപ്പെടുമ്പോള്‍ നിയമം കൈയിലെടുക്കേണ്ടിവന്നാല്‍ അതിനും …

Read More »

പെരിയ ഇരട്ടക്കൊലപാതക കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസിന് നേരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസിന് നേരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ജാമ്യാപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വന്നിട്ടുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസിലെ ചിലര്‍ക്ക് രഹസ്യ അജണ്ട ഉണ്ടോയെന്ന് കോടതി ചോദിച്ചു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹര്‍ജി മാറ്റിവെക്കാന്‍പറ്റില്ലെന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. പ്രോസിക്യൂഷന്‍ ഹാജരായാലും ഇല്ലെങ്കിലും ഹര്‍ജി പരിഗണിക്കുന്നതുമായി …

Read More »

പാലക്കാട് തണ്ണിശ്ശേരിയില്‍ ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച് 8പേര്‍ മരിച്ചു; ജീവന്‍ രക്ഷിക്കാനുള്ള യാത്രയിലും വിടാതെ പിന്തുടര്‍ന്ന് മരണം

പാലക്കാട്: തണ്ണിശ്ശേരിയില്‍ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു.് അപകടത്തില്‍പ്പെട്ടവര്‍ നേരത്തെ നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ മരണം മുന്നില്‍ക്കണ്ടവര്‍. വിദഗ്ധ ചികിത്സയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് ഇവരെയും കൊണ്ടുവന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.. കാറപടത്തില്‍പ്പെട്ടവരേയും വിഷം ഉള്ളില്‍ച്ചെന്ന് ഗുരുതരാവസ്ഥയിലായ ആളേയും നെന്മാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് പാലക്കാട്ടേക്ക് കൊണ്ടുവരുന്നതിനിടെയാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്. ഒമ്പത് പേരാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. ആംബുലന്‍സ് ഡ്രൈവറടക്കം എട്ടുപേര്‍ മരിച്ചു. അതീവ ഗുരുതരവാസ്ഥയില്‍ …

Read More »

ആയുഷ്മാന്‍ പദ്ധതി നടപ്പാക്കി; പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലം മന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം: ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്നില്ലെന്നും ജനങ്ങള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ആയുഷ്മാന്‍ പദ്ധതിയില്‍ കേരളം അംഗമാണ്. കേരളത്തിന് പദ്ധതിയുടെ പദ്ധതിയുടെ ആദ്യ വിഹിതവും അനുവദിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചുവെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതി അതുപോലെ കേരളത്തില്‍ നടപ്പിലാക്കാന്‍ കഴിയുമായിരുന്നില്ല. ബഹുഭൂരിപക്ഷം ജനങ്ങളും ഈ പദ്ധതിയില്‍ നിന്നും പുറത്താകുന്ന …

Read More »