Sunday , August 9 2020
Breaking News

Kerala News

സംസ്ഥാനത്ത് 195 പേര്‍ക്ക് കോവിഡ് : കാസര്‍കോട്ട് 11 പേര്‍ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ശനിയാഴ്ച 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 47 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 25 പേര്‍ക്കും, തൃശൂര്‍, ജില്ലയില്‍ 22 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 13 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 12 പേര്‍ക്കും, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 11 പേര്‍ക്ക് വീതവും, കോഴിക്കോട് ജില്ലയില്‍ 8 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 6 പേര്‍ക്കും, …

Read More »

സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. . വിദേശത്ത് നിന്നും മറ്റും മടങ്ങി വരുന്നവര്‍ക്ക് ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രയാസമുണ്ടാക്കുന്നുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്. അതേസമയം കണ്ടെയന്‍മെന്റ് സോണുകളിലേയും റെഡ്‌സോണുകളിലേയും നിയന്ത്രണം കര്‍ശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്..

Read More »

സംസ്ഥാനത്ത് 150 പേര്‍ക്ക് കോവിഡ് : കാസര്‍കോട് : 2 പേര്‍ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് വെള്ളിയാഴ്ച 150 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ 23 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 21 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 18 പേര്‍ക്കും, മലപ്പുറം, കൊല്ലം ജില്ലകളില്‍ 16 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 9 പേര്‍ക്കും, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ 5 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 4 …

Read More »

സംസ്ഥാനത്ത് 123 പേര്‍ക്ക് കോവിഡ് : കാസര്‍കോട്ട് 4 പേര്‍ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാഴാഴ്ച 123 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 53 പേര്‍ക്ക് രോഗമുക്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തുടര്‍ച്ചയായി ഏഴാം ദിവസമാണ് രോഗികളുടെ എണ്ണം നൂറില്‍ കൂടുതലാകുന്നത്. രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ വിദേശത്തുനിന്നു വന്നതാണ്. 33 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണ്. സമ്പര്‍ക്കം മൂലം ആറുപേര്‍ക്ക് രോഗം ബാധിച്ചു. പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: പാലക്കാട്24, ആലപ്പുഴ18, പത്തനംതിട്ട …

Read More »

കോവിഡ്: ഏത് നിമിഷവും സമൂഹ വ്യാപനമുണ്ടാകാം കെ.കെ ശൈലജ

തിരുവനന്തപുരം: കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഏത് നിമിഷവും സമൂഹവ്യാപനമുണ്ടാകാമെന്ന് ആരോഗ്യ മന്ത്രിയുടെ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ അതിതീവ്ര ജാഗ്രത വേണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരില്‍ കൂടുതല്‍ പേരും തലസ്ഥാന ജില്ലയിലായതിനാല്‍ കൂടുതല്‍ കരുതല്‍ വേണമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണം വരും ദിവസങ്ങളില്‍ ഉയര്‍ത്തുമെന്നും മന്ത്രി അറിയിച്ചു. ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ പൂട്ടിയിട്ടില്ല. കൂടുതല്‍ സൗകര്യമുള്ള വീടുകള്‍ കിട്ടിയപ്പോള്‍ ചില ഹോട്ടലുകളും റിസോര്‍ട്ടുകളും ഒഴിവാക്കിയതാണ്. …

Read More »

മക്കളെ ഉപയോഗിച്ച് ബോഡി പെയിന്റിങ്: രഹ്നയ്‌ക്കെതിരെ ക്രിമിനല്‍ നടപടിക്ക് ബാലാവകാശ കമ്മിഷന്‍

കൊല്ലം : നഗ്നശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ രഹ്ന ഫാത്തമയ്‌ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ഉത്തരവിട്ടു. പോക്‌സോ ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റമായ പ്രവര്‍ത്തനങ്ങള്‍ക്ക് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്നും കമ്മിഷന്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അംഗം കെ. നസീര്‍ …

Read More »

സംസ്ഥാനത്ത് 152 പേര്‍ക്ക് കൂടി കോവിഡ് ; കാസര്‍കോട്ട് 6 പേര്‍ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 81 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ച 152 പേരില്‍ 98 പേര്‍ വിദേശത്തു നിന്ന് എത്തിയവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 46 പേര്‍. സമ്പര്‍ക്കം വഴി 8 പേര്‍ക്കാണ് രോഗം ബാധിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് രോഗം ബാധിച്ചവരുടെ കണക്കെടുത്താന്‍ ഡല്‍ഹി 15, ബംഗാള്‍ 12, മഹാരാഷ്ട്ര5, തമിഴ്‌നാട് 5, …

Read More »

പ്രവാസികള്‍ക്ക് പിപിഇ കിറ്റ് ധരിച്ച് കേരളത്തിലേക്ക് വരാം; ഇളവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: പ്രവാസികളുടെ മടങ്ങിവരവിന് കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ തീരുമാനത്തില്‍ തിരുത്തുമായി സംസ്ഥാന സര്‍ക്കാര്‍. കോവിഡ് 19 പരിശോധനയില്ലാത്ത വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസികള്‍ക്ക് പിപിഇ കിറ്റ് ധരിച്ച് നാട്ടിലേക്ക് വരാന്‍ അനുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പിപിഇ കിറ്റുകള്‍ നല്‍കുന്നതിന് വിമാനക്കമ്പനികള്‍ സൗകര്യമൊരുക്കണം.ു സൗദ്യ അറേബ്യ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ കോവിഡ്-19 പരിശോധന നടത്താന്‍ വളരെയേറെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. എന്നാല്‍ കോവിഡ് …

Read More »

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; കൊല്ലം മയ്യനാട് സ്വദേശി മരിച്ചു

കൊല്ലം: സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍ (68) ആണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇതോടെ കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി. ഡല്‍ഹി നിസാമുദ്ദീനില്‍നിന്ന് ഈ മാസം പത്തിനാണ് വസന്തകുമാര്‍ കേരളത്തിലെത്തിത്. ക്വാറന്റീനില്‍ കഴിയവെ പനി ബാധിച്ചു. തുടര്‍ന്ന് കോവിഡ് പരിശോധന നടത്തി. പതിനേഴാം തീയതിയാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കോവിഡ് …

Read More »

സ്വര്‍ണവില കുതിക്കുന്നു: പവന് 35,680 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില ദിനംപ്രതി റെക്കോഡ് നിലവരാത്തിലേയ്ക്ക് ഉയരുന്നു. തിങ്കളാഴ്ച പവന് 160 രൂപകൂടി എക്കാലത്തെയും ഉയര്‍ന്ന വിലയായ 35,680 രൂപയിലെത്തി. 4460 രൂപയാണ് ഗ്രാമിന്റെ വില. ശനിയാഴ്ച രണ്ടുതവണയായാണ് വിലയില്‍ വര്‍ധനവുണ്ടായത്. രാവിലെ 35,400 രൂപയായും ഉച്ചകഴിഞ്ഞ് 35,520 രൂപയായും വിലകൂടി. ഈ വിലയില്‍ പണിക്കൂലി, നികുതി, സെസ് എന്നിവ ചേരുന്നതോടെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 39,000 രൂപയ്ക്ക് മുകളില്‍ ഉപഭോക്താവ് നല്‍കേണ്ടിവരും.. ഇന്ത്യചൈന അതിര്‍ത്തി സംഘര്‍ഷവും രൂപയുടെ …

Read More »