Saturday , October 21 2017
Breaking News

More News

ചെമ്പരിക്ക സ്വദേശി ദുബൈയില്‍ ഹൃദയാഘാതംമൂലം മരിച്ചു

Death

മേല്‍പറമ്പ് : ചെമ്പരിക്ക സ്വദേശി ദുബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചെമ്പിരിക്ക നൂരിയ മന്‍സിലില്‍ ടി.എ അബ്ദുല്ല- ഖദീജ ദമ്പതികളുടെ മകന്‍ ഷാഫി (33)യാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ദുബൈയില്‍ നടക്കുന്ന ഫുട്ബോള്‍ പ്രീമിയര്‍ ലീഗിന്റെ പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഷാഫിക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ശബാന (മുക്കുന്നോത്ത്). ഏക മകന്‍ അബ്ദുല്ല. സഹോദരങ്ങള്‍: ഫൈറൂസ്, ഫൈസല്‍, നൂരിയ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം …

Read More »

കുഞ്ഞിമംഗലം ഗണപതി മഠത്തിലെ സി ദേവിക അമ്മ അന്തരിച്ചു

Marannam

എടാട്ട് : കുഞ്ഞിമംഗലം ഗണപതി മഠത്തിലെ സി ദേവകി അമ്മ (66) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെ സ്വവസതിയില്‍ വെച്ചായിരുന്നു മരണം. ഭര്‍ത്താവ് : പരേതനായ വി പി രാധാഷ്ണന്‍ നമ്പ്യാര്‍. മക്കള്‍ : സന്ദീപ്, ജയദീപ്. മരുമകള്‍ : സരസ്വതി. സഹോദരങ്ങള്‍ : സി. വിനോദ്കുമാര്‍, ഡോ. സി. വിജയകുമാര്‍, ഡോ. സി വാസന്തി, സി വത്സല, സി വേണുഗോപാല്‍.

Read More »

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ വീട്ടമ്മ മരിച്ചു

Marannam

നീര്‍ച്ചാല്‍: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ വീട്ടമ്മ മരിച്ചു. കുംട്ടിക്കാനയിലെ ജോണ്‍ മാത്യൂസിന്റെ ഭാര്യ മേരി ക്രാസ്റ്റ(37)യാണ് മരിച്ചത്. ശ്വാസതടസ്സം മൂലം നാലുവര്‍ഷത്തോളമായി കാസര്‍കോട്ടെയും മംഗളൂരുവിലെയും ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരിക്കെ ഡോക്ടര്‍മാര്‍ കയ്യൊഴിഞ്ഞതോടെ രണ്ട് മാസം മുമ്പ് വീട്ടിലേക്ക് മാറ്റിയതായിരുന്നു. ബുധനാഴ്ച വൈകിട്ടാണ് മരിച്ചത്. ബദിയടുക്ക പഞ്ചായത്ത് നാലാം വാര്‍ഡിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ചെന്നഗുളിയിലെ ബല്‍ത്തിസ് ക്രാസ്റ്റകാര്‍മിന റോഡ്രിഗസ് ദമ്പതികളുടെ മകളാണ്. ജിതേഷ് മാത്യൂസ് മകനാണ്. സഹോദരങ്ങള്‍: …

Read More »

ചൂരിക്കാടന്‍ കൃഷ്ണന്‍ നായരുടെ ഭാര്യ അന്തരിച്ചു

Obit

നീലേശ്വരം: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന പരേതനായ ചൂരിക്കാടന്‍ കൃഷ്ണന്‍ നായരുടെ വിധവ പരിയാരത്ത് മാധവി അമ്മ(88) നിര്യാതയായി. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മാധവി അമ്മ ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്. സാമ്രാജത്വ വിരുദ്ധ പോരാട്ടങ്ങളിലും കയ്യൂര്‍ കേസിലും പ്രതിയായി ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ ഒളിവില്‍ കഴിയുന്ന കാലഘട്ടങ്ങളിലും അടിയന്തിരാവസ്ഥ കാലഘട്ടത്തിലും കൊടിയ പോലീസ് മര്‍ദ്ദനങ്ങളും പീഡനങ്ങളും മാധവി അമ്മക്ക് ഏല്‍ക്കേണ്ടി …

Read More »

മീന്‍ പിടിക്കുന്നതിനിടെ പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു

Marannam

നീലേശ്വരം: മീന്‍ പിടിക്കുന്നതിനിടെ പരിക്കേറ്റു ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. അജാനൂര്‍ കടപ്പുറത്തെ എ.കെ. മനോജന്‍ (46) ആണ് മരിച്ചത്. മീന്‍ പിടിക്കുന്നതിനിടെ കഴിഞ്ഞ വ്യാഴാഴ്ചയാണ് പരിക്കേറ്റത്. ബി.ടി.ആര്‍ വലക്കാരുടെ വഞ്ചിയില്‍ 11 തൊഴിലാളികള്‍ക്ക് ഒപ്പമാണ് കടലില്‍ പോയത്. പരേതനായ പുഷ്‌കരന്റെയും സുലോചനയുടെയും മകനാണ്. ഭാര്യ: ഷീല. മക്കള്‍: അശ്വന്‍, അനഘ. സഹോദരങ്ങള്‍: കാഞ്ചന, മല്ലിക

Read More »

ആസിഡ് അകത്ത് ചെന്ന് ടാപ്പിംഗ് തൊഴിലാളി മരിച്ചു

Marannam

കാഞ്ഞങ്ങാട്: ആസിഡ് അകത്ത് ചെന്ന് ടാപ്പിംഗ് തൊഴിലാളി മരിച്ചു. കൊന്നക്കാട് മഞ്ചുച്ചാലിലെ ഷിജു (45) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ ഷിജുവിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ജോസഫിന്റെയും അന്നക്കുട്ടിയുടെയും മകനാണ്. ഭാര്യ: ബിന്ദു. മക്കള്‍: അജേഷ്, ആദര്‍ശ്, അലീന. സഹോദരങ്ങള്‍: ഷീജ, മോളി, നീന, ഷിനോജ്.

Read More »

അനുസ്മരണ യോഗത്തിനിടെ കുഴഞ്ഞ് വീണ് കോണ്‍ഗ്രസ് നേതാവ് മരിച്ചു

Marannam

ചട്ടഞ്ചാല്‍ : അനുസ്മരണ യോഗത്തിനിടെ കുഴഞ്ഞുവീണ് കോണ്‍ഗ്രസ് നേതാവ് മരിച്ചു. തെക്കിലിലെ കോണ്‍ഗ്രസ് നേതാവും പൊതുപ്രവര്‍ത്തകനുമായ മീത്തല്‍ തറവാടിലെ പാണ്ടിയാല്‍ ടി കെ സൂപ്പി (67)യാണ് മരിച്ചത്. ഈയടുത്ത് അന്തരിച്ച പ്രമുഖ കരാറുകാരന്‍ ടി ഡി അഹ് മദിന്റെ തെക്കിലില്‍ നടന്ന അനുസ്മരണ യോഗത്തില്‍ പ്രസംഗം കഴിഞ്ഞയുടനെ ഷാഫി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ചെങ്കളയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടിലെ സാമൂഹ്യ – സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു …

Read More »

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

--------------

കാഞ്ഞങ്ങാട്:  ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ ദാരുണമായി മരിച്ചുു. കോട്ടച്ചേരി കുന്നുമ്മലിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ അതിയാമ്പൂരിലെ ബി ഗോപാലനാ(60) ണ് മരണപ്പെട്ടത്. പരേതരായ അമ്പു-കുഞ്ഞിപ്പെണ്ണ് ദമ്പതികളുടെ മകനാണ്. ശനിയാഴ്ച രാവിലെ പൊയിനാച്ചി ദന്തല്‍ കോളേജിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ ബട്ടത്തൂരില്‍ വെച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയില്‍ നിന്നും റോഡിലേക്ക് തെറിച്ച് വീണ തലക്ക് ഗുരുതരമായി പരിക്കേറ്റ ഗോപാലനെ ഉടന്‍ തന്നെ പരിസരവാസികള്‍ വിദ്യാനഗര്‍ ഇ കെ …

Read More »

തെക്കേക്കുന്നിലെ ജാനകി അന്തരിച്ചു

Obit-Janaki

പള്ളിക്കര: തെക്കേക്കുന്നിലെ പരേതനായ ചന്തന്റ ഭാര്യ ജാനകി (88) അന്തരിച്ചു മക്കള്‍: കുചേലന്‍, ശൈല, ലളിത, കുമാരന്‍, ഭാസ്‌ക്കരന്‍, അമ്പാടി, ശാരദ, പരേതയായ ദേവകി, ചോയിച്ചി മരുമക്കള്‍ മാധവി, നാരായണന്‍, കരിയന്‍, പത്മാവതി, അജിത, രജനി, സഹദേവന്‍.സഹോദരങ്ങള്‍ വെള്ളുങ്ങന്‍, നാരായണി, പരേതരായ കണ്ണന്‍, ചിരുകണ്ടന്‍, കഞ്ഞിരാമന്‍, അപ്പു,

Read More »

വ്യാപാരി കുഴഞ്ഞു വീണു മരിച്ചു

Death

കാഞ്ഞങ്ങാട്: പ്രഭാതസവാരി കഴിഞ്ഞെത്തിയ വ്യാപാരി വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. അതിയാമ്പൂരിലെ പരേതനായ ഗോപാലകൃഷ്ണ ഷേണായിയുടെ മകനും ട്രാഫിക് സര്‍ക്കിളിന് സമീപത്തെ കോട്ടച്ചേരി ട്രൈഡേഴ്‌സ് ഉടമയുമായ വരദരാജ് ഷേണായി (58) ആണ് വ്യാഴാഴ്ച രാവിലെ വീട്ടില്‍ കുഴഞ്ഞുവീണത്. ഉടന്‍ കുന്നുമ്മലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. പതിവുപോലെ ഭാര്യ ശൈല ഷേണായിക്കൊപ്പം പ്രഭാതസവാരി കഴിഞ്ഞ് വീട്ടിലെത്തി വിശ്രമിക്കുന്നതിനിടയിലാണ് ഇദ്ദേഹം കുഴഞ്ഞുവീണത്. മക്കള്‍: വേദാന്ത ഷേണായി (എന്‍ജിനീയറിംഗ് കോളേജ് മംഗലാപുരം), കെ വേദവ്യാസ ഷേണായി …

Read More »