Thursday , September 19 2019
Breaking News

Entertainment News

റിമയുടെ ആ ചങ്കൂറ്റം എനിക്കിഷ്ടം: മഞ്ജു വാര്യര്‍

Cinema-Ranni-Padmini

ഇത്തവണത്തെ നവരാത്രിയ്ക്ക് ഒരു പ്രത്യേകതയുണ്ട്. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം മലയാളസിനിമയില്‍ വലിയൊരു മാറ്റം സംഭവിച്ചു. ഇരട്ടനായികമാരുള്ള ഒരു ചിത്രം ആഷിഖ് അബുവിന്റെ റാണിപദ്മിനി ഇറങ്ങുന്നു. റാണിയും പദ്മിനിയുമായി എത്തുന്നതാകട്ടെ സിനിമാമേഖലയിലെ കരുത്തുറ്റ രണ്ടു സ്ത്രീ രത്‌നങ്ങള്‍, കൂടുതല്‍ പറയേണ്ട ആവശ്യമില്ല റാണിയായി റിമകല്ലിങ്കലും പദ്മിനിയായി മഞ്ജുവാര്യരും എത്തിയ സിനിമയുടെ വിശേഷങ്ങള്‍ ഇരുവരും പങ്കുവെയ്ക്കുന്നു. റാണിയുംപദ്മിനിയും എന്താണ് മലയാള സിനിമയ്ക്ക് കാത്തുവെച്ചിരിക്കുന്നത്? മഞ്ജു: റാണിപദ്മിനി സ്ത്രീപക്ഷ സിനിമയേ അല്ല. ആ ഒരു …

Read More »

മോഹന്‍ലാലിനു മാത്രമേ അങ്ങനെ ചെയ്യാനാകൂ

Mohanlal

ഒളിഞ്ഞിരുന്നു മൂര്‍ച്ച കൂടിയ പ്രതികാരവും പകരംവയ്ക്കാനാകാത്ത സ്‌നേഹവും ഇടകലര്‍ന്നെത്തിയ ശിക്കാറിനു ശേഷം മോഹന്‍ലാല്‍പത്മകുമാര്‍സുരേഷ് കുമാര്‍ ടീം ഒന്നിക്കുന്ന ചിത്രമാണ് കനല്‍. പേരുപോലെ തീക്ഷ്ണമായ പ്രമേയത്തിലെത്തുന്ന ചിത്രം മോഹന്‍ലാലെന്ന നടന്‍ കൈകാര്യം ചെയ്ത ശക്തമായ കഥാപാത്രങ്ങളിലൊന്നാണ്. നാല് വ്യക്തികളുടെ തീര്‍ത്തും അപ്രതീക്ഷിതവും അവിചാരിതവുമായ ജീവിത സന്ദര്‍ഭങ്ങളിലൂടെ കടന്നുപോകുന്ന സിനിമയെ കുറിച്ച് സംവിധായകന്‍ സംസാരിക്കുന്നു. കനലിലേക്കെത്തിയത് എങ്ങനെയാണ്? രണ്ടു വര്‍ഷം മുന്‍പാണ് സിനിമയ്ക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയത്. തിരക്കഥ എങ്ങനെ സിനിമയാക്കണമെന്നതിനെ കുറിച്ച് …

Read More »

ഫേസ്ബുക്കില്‍ തരംഗമായി അമറിന്റെ ‘ലാലേട്ടന്‍’ ഫോട്ടോ

Cinema-Amar-Akbar-Antony

പൃഥ്വിരാജ്-ഇന്ദ്രജിത്ത്-ജയസൂര്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങി അമര്‍ അക്ബര്‍ അന്തോണി തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്ത് കോമഡി എന്റര്‍ടെയ്നര്‍ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുന്ന സിനിമയാണ്. 2006ല്‍ പുറത്തിറങ്ങിയ ക്ളാസ്മേറ്റ്സിന് ശേഷം പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും ഒന്നിച്ച ചിത്രം കൂടിയാണ്. മൂന്നുപേരുടെയും കോമഡി നമ്പറുകള്‍ തന്നെയാണ് സിനിമയുടെ വിജയത്തിന് പ്രധാനകാരണം. ചിത്രത്തില്‍ രസകരമായ ഒരുപാട് നിമിഷങ്ങളുണ്ടെങ്കിലും ലാലേട്ടന്‍ ആരാധകരെ കോരിത്തരിപ്പിച്ച രംഗമുണ്ട് ഈ സിനിമയില്‍. മോഹന്‍ലാലിനെ അനുകരിച്ച് പൃഥിരാജ് ടിക്കറ്റ് എടുക്കാന്‍ …

Read More »

ദുല്‍ഖറിന് നായികയായി മലരെത്തുന്നു

Dhulkar-and-Malar

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന് ശേഷം സമീര്‍ താഹിറും ദുല്‍ഖര്‍ സല്‍മാനും വീണ്ടും ഒന്നിക്കുന്നു. പ്രേമം എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന സായ് പല്ലവി മലയാളത്തിലേക്ക് തിരിച്ചു വരുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. സായി പല്ലവിയാണ് ചിത്രത്തില്‍ ദുല്‍ഖറിന് നായികയായി എത്തുന്നത്. നേരത്തെ നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജുവിലൂടെ സായി മലയാളത്തില്‍ തിരിച്ചെത്തുന്നുവെന്ന് വാര്‍ത്ത ഉണ്ടായിരുന്നെങ്കിലും അണിയറപ്രവര്‍ത്തകര്‍ അത് നിഷേധിച്ചിരുന്നു. നീലാകാശം പച്ചക്കടല്‍ …

Read More »

മമ്മൂട്ടി ചിത്രത്തിലൂടെ മീര നന്ദന്‍ തിരികെയെത്തുന്നു

Meera-Nandan

ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ മികച്ചൊരു തിരിച്ചുവരവിനൊരുങ്ങുകയാണ് യുവനടി മീര നന്ദന്‍. മമ്മൂട്ടി നായകനായെത്തുന്ന വൈറ്റ് എന്ന ചിത്രത്തിലൂടെയാണ് മീരയുടെ തിരിച്ചുവരവ്. ദുബായിയില്‍ റേഡിയോ ജോക്കിയായി ജോലി ലഭിച്ചതിനെ തുടര്‍ന്ന് കുറച്ചുനാളുകളായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു താരം. വൈറ്റില്‍ വേറിട്ട ഗെറ്റപ്പിലാകും മീര എത്തുക. നിഷ എന്ന ലണ്ടന്‍ യുവതിയായിട്ടാണ് മീര എത്തുന്നത്. ലണ്ടനിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ഒരു ഐടി കമ്പനിയിലെ മാനേജറായിട്ടാണ് ചിത്രത്തില്‍ മീര എത്തുന്നത്. ബോളിവുഡ് സുന്ദരി …

Read More »

ആ കാമുകന്‍ ഞാന്‍ തന്നെ

ennu-ninte-moideen

പൃഥ്വിരാജ് വീണ്ടും പ്രണയത്തിലാണ്. ഭാര്യ സുപ്രിയയ്ക്കും മകള്‍ അലംകൃതയ്ക്കുമൊപ്പം നെഞ്ചിലേറ്റാന്‍ മറ്റൊരാള്‍ കൂടെ. മുക്കത്ത് ജീവിച്ചുമരിച്ച ആ നിത്യഹരിതപ്രണയനായകന്‍, മൊയ്തീന്‍. പൃഥ്വിയുടെ മനസ്സ് ആ കഥാപാത്രത്തില്‍ ഉടക്കിക്കിടക്കുന്നു.’ഒരു സിനിമ കഴിഞ്ഞാല്‍ ആ കാരക്ടര്‍ ശരീരത്തില്‍നിന്നും മനസ്സില്‍നിന്നുമൊക്കെ എളുപ്പത്തില്‍ ഒഴിച്ചുവിടാന്‍ കഴിയുന്നൊരാളായിരുന്നു ഞാന്‍. പക്ഷേ ഈ മൊയ്തീന്‍…അത് ഞാന്‍ മരിക്കുംവരെ കൂടെ കാണുമെന്ന് തോന്നുന്നു’പൃഥ്വി ചിരിച്ചു. മുഖത്ത് എവിടെയൊക്കെയോ വികാരങ്ങളുടെ അലയിളക്കം. ‘എന്നോട് ഈ സിനിമ ചെയ്യരുതെന്ന് പറഞ്ഞവരുണ്ട്. പിന്തിരിപ്പിക്കാന്‍ ഉപദേശിച്ചവരുണ്ട്. …

Read More »

രണ്ടാമൂഴം: ദിവ്യപരിവേഷങ്ങള്‍ അഴിച്ചു വെച്ച് മഹാഭാരതം ഭീമനിലൂടെ

M-T-Vasudevan-Nair---book

എം.ടി എന്ന രണ്ടക്ഷരം ഒരു സാംസ്‌കാരികചിഹ്നം തന്നെയായി മാറിയിട്ട് അരനൂറ്റാണ്ട് കഴിഞ്ഞു. എഴുതിയതിലെല്ലാം തന്നെയും കാലത്തെയും മനുഷ്യാവസ്ഥയുടെ ഇരുള്‍വെളിച്ചങ്ങളെയും അല്‍ഭുത ദീപ്തിയോടെ കൊത്തിവെച്ച ഈ എഴുത്തുകാരന്റെ രണ്ടാമൂഴം ഇന്ന് ഒരു വിശുദ്ധപുസ്തകത്തിന്റെ പദവി കൈവരിച്ചിട്ടുണ്ട്. വ്യാസപ്രതിഭ നെറുകയില്‍ തൊട്ടനുഗ്രഹിച്ച ഒരെഴുത്തുകാരന് മാത്രം കഴിയുന്ന ഈ നോവല്‍രചനയിലൂടെ എം.ടി മലയാളഭാഷയ്ക്ക് നല്‍കിയ ആത്മവിശ്വാസം വളരെ വലുതാണ്. 1984ല്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച ഈ നോവല്‍ പ്രസിദ്ധീകരണത്തിന്റെ മുപ്പതാം വര്‍ഷത്തോടടുക്കുകയാണ്. ജ്ഞാനപീഠം ജേതാവായ …

Read More »

വേലൈ ഇല്ലാ പട്ടധാരി ടീമിന്റെ തങ്കമകന്‍ വരുന്നു

thankamakan

വിജയചരിത്രം ആവര്‍ത്തിക്കാന്‍ വേലൈ ഇല്ലാ പട്ടധാരി ടീം തങ്കമകനുമായി വീണ്ടുമെത്തുന്നു. ഛായാഗ്രഹണത്തില്‍ തുടങ്ങി സംവിധായകനായി മാറിയ വേല്‍രാജ് ധനുഷിനെ നായകനാക്കി അവതരിപ്പിക്കുന്ന തങ്കമകനില്‍ സാമന്തയും എമി ജാക്‌സണുമാണ് നായികമാര്‍. കെ.എസ് രവികുമാറും രാധികയുമാണ് ധനുഷിന്റെ തമിഴ് എന്ന കഥാപാത്രത്തിന്റെ മാതാപിതാക്കളായി ചിത്രത്തില്‍ അഭിനയിച്ചത്. വണ്ടര്‍ബ്രാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് നിര്‍മ്മിച്ച് വേല്‍രാജ് ഒരുക്കിയ വേലൈ ഇല്ലാ പട്ടധാരി ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയിരുന്നു. തങ്കമകന്‍ എന്ന പേരിട്ടതോടെ വീണ്ടും …

Read More »

എന്ന് നിന്റെ മൊയ്തീന്‍’ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്നു പിന്‍വലിച്ചു

Ennu-Ninte-Moideen

തിരുവനന്തപുരം : കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്ന്’ എന്ന് നിന്റെ മൊയ്തീന്‍’ പിന്‍വലിച്ചു. ‘മലയാള സിനിമ ഇന്ന്’ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ താല്‍പര്യമില്ലെന്ന് സംവിധായകന്‍ ആര്‍.എസ്.വിമല്‍ വ്യക്തമാക്കി!. മത്സര വിഭാഗത്തില്‍ പരിഗണനയ്ക്ക് എന്നു പറഞ്ഞാണ് ചിത്രം വാങ്ങിയത്. മത്സര വിഭാഗത്തില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ മേളയ്ക്ക് പരിഗണിക്കേണ്ടതില്ലെന്ന് ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. മറ്റൊരു വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ചലച്ചിത്ര അക്കാദമി ഏകപക്ഷീയമായി എടുത്ത തീരുമാനം അംഗീകരിക്കുന്നില്ലെന്നും വിമല്‍ വ്യക്തമാക്കി. സിനിമ നല്‍കുന്ന സംവിധായകര്‍ ചലച്ചിത്രമേളയിലെ വിഭാഗങ്ങളെക്കുറിച്ച് …

Read More »

സിദ്ദിഖ് – ഫഹദ് ഫാസില്‍ ചിത്രം ഉപേക്ഷിച്ചു

FAHAD-FAZIL

ഫഹദ് ഫാസിലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യാനിരുന്ന സിനിമ ഉപേക്ഷിച്ചു. ഫാസിലിന്റെ സഹോദരന്‍ ഖയസാണ് ചിത്രം നിര്‍മിക്കാനിരുന്നത്. സിദ്ദിഖിന്റെ അടുത്ത വിഷുച്ചിത്രമായി ഉദ്ദേശിച്ചിരുന്നതാണിത്. ചിത്രത്തിന്റെ തിരക്കഥയുള്‍പ്പെടെയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായ ശേഷമാണ് തീരുമാനം. സിദ്ദിഖിന്റെ സംവിധാനത്തിന്‍ കീഴില്‍ ഫഹദ് ആദ്യമായി അഭിനയിക്കുന്നുവെന്ന നിലയില്‍ വാര്‍ത്തകളില്‍ നേരത്തെതന്നെ ഇടം പിടിച്ചിരുന്ന പ്രോജക്ടായിരുന്നു ഇത്. ഡിസംബറില്‍ ഷൂട്ടിങ് തുടങ്ങാനാണ് നിശ്ചയിച്ചിരുന്നത്. കൊച്ചി,ഊട്ടി എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകള്‍. ഉദ്ദേശിച്ച ബജറ്റില്‍ ചിത്രം പൂര്‍ത്തിയാകില്ലെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ചിത്രം …

Read More »