Friday , August 23 2019
Breaking News

Entertainment News

കാണാപ്പൊന്നു തേടിപ്പോയവന്റെ കണ്ണീര്‍ ജീവിതം

Cinema-Pathemari

പേര്‍ഷ്യയിലെ പൊന്നുവിളയുന്ന മണല്‍ഭൂമി മലയാളക്കരയുടെ എക്കാലത്തെയും വലിയ സ്വപ്‌നങ്ങളിലൊന്നാണ് കടലിനക്കരെ മറ്റൊരു ലോകമുണ്ടെന്ന് തിരിച്ചറിഞ്ഞ കാലം മുതല്‍ കൊതിപ്പിക്കുകയും പ്രലോഭിപ്പിക്കുകയും വശീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന തീരം. കാണാപ്പൊന്നു തേടി കടല്‍ക്കാറ്റിനു നേരെ പായവലിച്ചുകെട്ടി പത്തേമാരികളിലും കപ്പലുകളിലും വിമാനങ്ങളിലും പല കാലങ്ങളില്‍ മാറിമാറി കേരളത്തിന്റെ പല തലമുറകള്‍ അങ്ങോട്ട് പലായനം ചെയ്യുകയും ജീവിതം കരുപ്പിടിപ്പിക്കുകയും ചെയ്തു. ചിലരെ അന്നം തേടിയുള്ള പ്രയാണത്തിനിടെ കടലെടുത്തു. ചിലര്‍ കുഞ്ഞുന്നാളില്‍ കേട്ട കഥകളിലെ കടലിനപ്പുറത്തെ കൊട്ടാരങ്ങള്‍ സ്വന്തമാക്കി. …

Read More »

മീരയുടെ പെരുമാറ്റം സഹിക്കാന്‍ പറ്റാതെ കമല്‍

Meera-Kamal

നടി മീരാ ജാസ്മിനെതിരെ കടുത്ത വിമര്‍ശനവുമായി സംവിധായകന്‍ കമല്‍ രംഗത്ത്. ചിത്രീകരണസമയത്തും മറ്റും നടിയില്‍ നിന്നും നേരിടേണ്ടി വന്ന അനുഭവങ്ങള്‍ തുറന്നുപറയുന്നു കമല്‍. തന്റെ സിനിമയിലെ അഭിനേതാക്കളെ ഒരു പരിധിവരെ മനസ്സിലാകാറുണ്ടെങ്കിലും മീര ജാസ്മിന്‍ എന്ന നടിയെ തനിക്കൊട്ടും മനസ്സിലായിട്ടില്ലെന്നും സംവിധായകന്‍ എന്ന നിലയില്‍ മീരയും തന്നെ തിരിച്ചറിഞ്ഞിട്ടില്ലെന്നത് വേദനാപൂര്‍വം തിരിച്ചറിയുന്നെന്നും കമല്‍ പറയുന്നു. ഒരു വാരികയിലെഴുതുന്ന പംക്തിയിലാണ് കമല്‍ ഇക്കാര്യങ്ങള്‍ പുറത്തുപറഞ്ഞത്. പെരുമഴക്കാലം, സ്വപ്നക്കൂട്, മിന്നാമിന്നിക്കൂട്ടം, ഗ്രാമഫോണ്‍ എന്നീ …

Read More »

ദിലീപിന്റെ കിങ് ലയറും ഐ ഫോണ്‍ സിക്‌സ് എസ് പ്ലസും

Dileep

ഒരു ലാന്‍ഡ് ഫോണ്‍ കാരണമുണ്ടായ പൊല്ലാപ്പുകളാണു സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിന്റെ ആദ്യ ചിത്രമായ റാംജി റാവു സ്പീക്കിങ് പറഞ്ഞതെങ്കില്‍ 16 വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും ഒരുമിക്കുന്ന ദിലീപ് ചിത്രം കിങ് ലയറിന്റെ തിരക്കഥ കൈമാറിയത് ഐ ഫോണിന്റെ ഏറ്റവും പുതിയ പതിപ്പായ സിക്‌സ് എസ് പ്ലസില്‍. രണ്ടു ചിത്രങ്ങളിലും ഫോണിന്റെ സാന്നിധ്യം യാദൃച്ഛികതയാണെന്നു സിദ്ദിഖ് പറഞ്ഞു. വീണ്ടും തങ്ങള്‍ ഒരുമിക്കുന്ന ചിത്രത്തില്‍ നിന്നു പ്രേക്ഷകര്‍ ഏറെ പ്രതീക്ഷിക്കുമെന്നതിനാല്‍ ആ പ്രതീക്ഷ …

Read More »

ബാഹുബലിയെയും പീറ്റര്‍ ഹെയ്‌നെയും പുകഴ്ത്തി മോഹന്‍ലാല്‍

Mohanlal---Peter

ബാഹുബലിയെയും പീറ്റര്‍ ഹെയ്‌നെയും പുകഴ്ത്തി മോഹന്‍ലാല്‍. ഈ വര്‍ഷത്തെ സൈമ അവാര്‍ഡ് ചടങ്ങിനിടെയാണ് ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയെ പുകഴ്ത്തി മോഹന്‍ലാല്‍ സംസാരിച്ചത്. പീറ്റര്‍ ഹെയ്ന്‍ തന്നെയാണ് തന്റെ ആരാധകര്‍ക്കായി മോഹന്‍ലാല്‍ ബാഹുബലിയെപ്പറ്റി സംസാരിക്കുന്ന വിഡിയോ പങ്കുവച്ചതും. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ മോഹന്‍ലാല്‍ എന്ന് പേരെടുത്തുപറഞ്ഞാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബാഹുബലിയെപ്പറ്റി മോഹന്‍ലാല്‍ പറഞ്ഞത് ഇങ്ങനെ ‘ ബാഹുബലിയുടേത് വലിയൊരു വിജയമാണ്. തെലുങ്കിലെ മാത്രം വിജയമല്ല, തെന്നിന്ത്യയുടെ മുഴുവന്‍ വിജയമായി …

Read More »

ഞാന്‍ സിനിമ വിടുന്നില്ല: പാര്‍വതി

Parvathi

എന്നു നിന്റെ മൊയ്തീനിലൂടെ പ്രേക്ഷകരുടെ കാഞ്ചനയായി മാറിയ പാര്‍വതി സിനിമാരംഗം വിടുന്നതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകള്‍ വ്യാജമാണെന്നും ഇങ്ങനെ ഒരു പ്രസ്താവന ഒരു മാധ്യമത്തിനും നല്‍കിയിട്ടില്ലെന്നും പാര്‍വതി  പറഞ്ഞു. ‘മാധ്യമങ്ങളെ ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എന്നെ വിളിച്ച് അന്വേഷിച്ച് സത്യാവസ്ഥ ബോധ്യപ്പെട്ടതിനു ശേഷം നല്‍കാനുള്ള ഒരു കടമ കൂടി മാധ്യമങ്ങള്‍ക്കില്ലേ. ഏതെങ്കിലും ഒരു വെബ്‌സൈറ്റില്‍ ഒരു വാര്‍ത്ത വന്നാലുടന്‍ …

Read More »

ഫെയ്‌സ് ബുക്ക് ചാറ്റിലൂടെ വീടുവിട്ട വീട്ടമ്മയെ വാട്‌സാപ്പിലൂടെ പൊലീസ് തിരിച്ചെത്തിച്ചു!

Watsap

പള്ളിക്കത്തോട് (കോട്ടയം) : ഫെയ്‌സ്ബുക്ക് വഴി ചാറ്റ് ചെയ്ത് ഇറങ്ങിപ്പോയ വീട്ടമ്മയെ വാട്‌സാപ്പിലൂടെ പൊലീസ് തിരിച്ചെത്തിച്ചു. സൈബര്‍ സെല്‍ സഹായത്തോടെ സമൂഹമാധ്യമങ്ങളിലൂടെ പൊലീസ് നടത്തിയ അന്വേഷണമാണ് കഴിഞ്ഞമാസം 13നു കോട്ടയം വാഴൂരില്‍നിന്നു ഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ചിറങ്ങിയ വീട്ടമ്മയെ കൊല്ലത്തുള്ള യുവാവിന്റെ വീട്ടില്‍ കണ്ടെത്താന്‍ ഇടയാക്കിയത്. ഫെയ്‌സ്ബുക്ക് വഴി ചാറ്റ് ചെയ്തു ചില യുവാക്കളുമായി വീട്ടമ്മ ബന്ധം സ്ഥാപിച്ചിരുന്നു. ഇവരില്‍ ചിലരുടെ മൊബൈല്‍ നമ്പര്‍ പൊലീസിനു ലഭിച്ചതോടെ സൈബര്‍ സെല്‍ അന്വേഷണം …

Read More »

പുലി പോലെ വന്നത് എലി

Puli

മല പോലെ വന്നത് എലി പോലെ പോയി എന്ന പഴഞ്ചൊല്ല് ഇളയദളപതിയുടെ ‘പുലി’യുടെ കാര്യത്തില്‍ അക്ഷരംപ്രതി ശരി. പുലി വരുന്നേ പുലി വരുന്നേ എന്നു പറഞ്ഞിട്ട് വന്നത് വെറും എലി തന്നെ. വിജയ് ആരാധകരും സിനിമാപ്രേക്ഷകരും ആവേശത്തോടെ കാത്തിരുന്ന പുലി പ്രേക്ഷകരെ നിരാശപ്പെടുത്തും. തികച്ചും സാങ്കല്‍പ്പികമായൊരു കഥ. അതിനാല്‍ തന്നെ ലോജിക്ക് ഒന്നും പ്രേക്ഷകര്‍ ചിന്തിക്കരുത്. ഒരു ലോജിക്കുമില്ലാത്ത കഥയാണെന്നത് മറ്റൊരു രസം. പൗരാണിക കാലമാണ് കഥയുടെ പശ്ചാത്തലം. അവിടെ …

Read More »

‘പുലി’യിറങ്ങും മുമ്പ് വിജയ്‌യുടെ ചെന്നൈയിലെ വസതിയില്‍ ആദായനികുതി റെയ്ഡ്

Nayanthara-and-Vijay

ചെന്നൈ : പ്രശസ്ത സിനിമാ താരങ്ങളായ വിജയ്, നയന്‍താര, സാമന്ത എന്നിവരുടെ വീടുകളില്‍ റെയ്ഡ്. ആദായനികുതി വകുപ്പാണ് റെയ്ഡ് നടത്തിയത്. തമിഴ്‌നാട്ടിലും കേരളത്തിലുമായി 32 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. നയന്‍താരയുടെ കൊച്ചിയിലെ തേവരയിലെയും തിരുവല്ലയിലെ വസതിയിലും റെയ്ഡ് നടത്തി. ചെന്നൈയില്‍ നിന്നു ആദായനികുതി സംഘമാണ് നയന്‍താരയുടെ കൊച്ചിയിലെ വസതിയില്‍ റെയ്ഡ് നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. താരത്തിന്റെ ചെന്നൈയിലെയും ഹൈദരാബാദിലെയും വീടുകളിലും റെയ്ഡ് നടത്തി. വിജയ്‌യുടെ ചെന്നൈയിലെ വസതിയിലാണ് റെയ്ഡ്. പുലിയുടെ …

Read More »