Monday , June 17 2019
Breaking News

Entertainment News

പ്രണയസാഫല്യം; നടി ഭാവന വിവാഹിതയായി

Bhavana

തൃശൂര്‍: ഏറെ നാളത്തെ കാത്തിരിപ്പിന് അവസാനം. നടി ഭാവനയും കന്നഡ നിര്‍മ്മാതാവ് നവീനും തമ്മിലുള്ള വിവാഹം നടന്നു. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. അടുത്ത ബന്ധുക്കള്‍ക്കും സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കുമായി വൈകുന്നേരം ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വിരുന്നൊരുക്കും. ബെംഗളൂരുവില്‍ നവീനിന്റെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പിന്നീട് വിവാഹ സത്കാരം നടക്കും. ഞായറാഴ്ച്ച നടന്ന മൈലാഞ്ചിയിടല്‍ ചടങ്ങിന് രമ്യാ നമ്പീശന്റെ നേതൃത്വത്തിലുള്ള താരങ്ങള്‍ വന്നിരുന്നു. …

Read More »

ഒടിയനുമായി പ്രിയനന്ദനും; ഇത് മോഹന്‍ലാലിനുള്ള വെല്ലുവിളിയോ?

Odiyan

ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ശ്രീകുമാര്‍ മേനോന്‍മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഒടിയന്‍. കെട്ടുകഥകളുടെയും ഐതിഹ്യങ്ങളുടെയും പിന്‍ബലത്തില്‍ ഒരുങ്ങുന്ന ഒടിയന്‍ പ്രഖ്യാപിച്ച അന്ന് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒന്നായിരുന്നു. ചിത്രത്തിന്റെ ടീസറുകളും സിനിമയ്ക്കായി മോഹന്‍ലാല്‍ നടത്തിയ മെയ്‌ക്കോവറുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ മറ്റൊരു ‘ഒടിയന്‍’ കൂടി മലയാളത്തിലെത്താന്‍ പോകുകയാണ്. പ്രിയനന്ദന്‍ ആണ് ഒടിയന്റെ പ്രമേയവുമായി ‘ഒടിയന്‍’ എന്ന പേരില്‍ തന്നെ മറ്റൊരു ചിത്രവുമായി എത്തുന്നത്. പി കണ്ണന്‍കുട്ടിയുടെ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായിരിക്കും …

Read More »

ആമിയില്‍ നിന്ന് പൃഥ്വിരാജ് പിന്‍മാറി

Prithiraj

കമലാ സുരയ്യയുടെ ജീവിതം ആസ്പദമാക്കി കമല്‍ ഒരുക്കുന്ന ചെയ്യുന്ന ആമിയില്‍ നിന്ന് പൃഥ്വിരാജ് പിന്മാറിയതായി റിപ്പോര്‍ട്ടുകള്‍. ഏറ്റെടുത്ത നിരവധി ചിത്രങ്ങള്‍ പൃഥ്വിരാജിന് പൂര്‍ത്തിയാക്കാനുണ്ട്. ഈ തിരക്കുകള്‍ മൂലമാണ് അദ്ദേഹം ആമിയില്‍ നിന്ന് പിന്‍മാറുന്നത്. പൃഥ്വിയുടെ പകരക്കാരനായി ചിത്രത്തില്‍ ടൊവിനോ എത്തുമെന്നാണ് സൂചനകള്‍. അതേസമയം ടൊവിനോയുടെ വേഷമെന്തെന്ന് വ്യക്തമല്ല. മഞ്ജുവാണ് മാധവിക്കുട്ടിയായി എത്തുന്നത്. മുരളി ഗോപി മാധവ ദാസിന്റെ വേഷത്തിലെത്തുന്നു. സഹീര്‍ അലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അനൂപ് മേനോന്‍ അവതരിപ്പിക്കുന്നത്. …

Read More »

വന്‍കിട താരങ്ങളുടെ സമ്മര്‍ദം വിലപ്പോയില്ല; അറസ്റ്റില്‍ ഞെട്ടിത്തരിച്ച് സിനിമ ലോകം

Dileep

തിരുവനന്തപുരം: നടന്‍ ദിലീപിന്റെ അറസ്റ്റില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് സിനിമ ലോകം. മലയാള സിനിമയുടെ ജനപ്രിയ നായകന്‍ വില്ലനാകുമ്പോള്‍ എന്ത് പറയണമെന്നറിയാതെ താരസംഘടനയായ ‘അമ്മ’ മൗനം തുടരുകയാണ്. ത???െന്റ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതിനെതിരെ ആക്രമിക്കപ്പെട്ട നടി ദിലീപിനെതിരെ പലതവണ അമ്മയില്‍ പരാതി നല്‍കിയിട്ടും സൂപ്പര്‍ താരങ്ങള്‍ക്ക് മുന്നില്‍ കരഞ്ഞിട്ടും ദിലീപിനെതിരെ സംഘടനക്കകത്തോ പുറത്തോ ശബ്ദം ഉയരാത്തത് സ്വാധീനം തന്നെയായിരുന്നു. നടി ആക്രമിക്കപ്പെട്ട ശേഷവും പൊലീസ് ചോദ്യംചെയ്തപ്പോഴും അമ്മയുടെ സ്‌നേഹം മകനൊപ്പമായിരുന്നു. നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് …

Read More »

വിവാഹപ്പന്തലില്‍ നിന്ന് കാമുകനെ തട്ടിക്കൊണ്ടു പോയ റിവോള്‍വര്‍ റാണിക്ക് ഒടുവില്‍ വിവാഹം

Varsha

ലഖ്‌നൗ: കാമുകനെ സ്വന്തമാക്കാന്‍ തോക്കെടുത്ത റിവോള്‍വര്‍ റാണി വര്‍ഷ സാഹുവിന് ഒടുവില്‍ മാംഗല്യം. വിവാഹപ്പന്തലില്‍ നിന്ന് തോക്ക് ചൂണ്ടി വര്‍ഷ കടത്തിക്കൊണ്ടുപോയ അശോക് യാദവ് ഹമിര്‍പുറിലെ ഒരു ക്ഷേത്രത്തില്‍വെച്ച് ഞായറാഴ്ച വര്‍ഷയുടെ കഴുത്തില്‍ താലി ചാര്‍ത്തി. മെയ് 15ന് യു.പിയിലെ ബുന്ധേല്‍ഗണ്ഡിലെ അശോക് യാദവിന്റെ വിവാഹത്തിനിടെയാണ് നാടകീയ രംഗങ്ങള്‍ നടന്നത്. കാമുകനെ സ്വന്തമാക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതെവന്നപ്പോഴാണ് വര്‍ഷ തോക്കെടുത്തത്. പ്രണയിച്ച് വഞ്ചിച്ച ശേഷം മറ്റൊരാളെ കല്യാണം കഴിക്കാന്‍ ഒരുങ്ങിയ കാമുകനെ …

Read More »

വിനീത് അച്ഛനായി, ശ്രീനിവാസന്‍ മുത്തച്ഛനും

Vineeth-Sreenivasan

നടന്‍ വിനീത് ശ്രീനിവാസന് ഇനി അച്ഛന്റെ റോളും. വിനിതീനും ഭാര്യ ദിവ്യ നാരായണനും ആണ്‍കുട്ടി പിറന്നു. വിനീത് തന്നെയാണ് ഈ സന്തോഷവാര്‍ത്ത ഫെയ്സ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചത്. 2012 ഓഗസ്റ്റ് എട്ടിനായിരുന്നു വിനീതും ദിവ്യയും തമ്മിലുള്ള വിവാഹം. എട്ടു വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ചെന്നൈയിലെ എഞ്ചിനീയറിങ് കോളേജില്‍ വിനീതിന്റെ ജൂനിയറായിരുന്നു ദിവ്യ.

Read More »

ഊഹാപോഹങ്ങള്‍ കണ്ട് നമ്മളായിട്ട് ഒരാളെ പ്രതിയാക്കരുത്: സിദ്ദീഖ്

Siddiq

കൊച്ചി: അക്രമിക്കപ്പെട്ട നടിയെക്കുറിച്ച് ദിലീപ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും ഊഹോപോഹങ്ങളുടെ പേരില്‍ ദിലീപിനെ കുറ്റവാളിയാക്കുന്നത് ശരിയല്ലെന്നും നടന്‍ സിദ്ദീഖ്. ഒരാഴ്ച്ചക്കുള്ളില്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ഈ വിവാദത്തില്‍ അമ്മ ഇടപെടേണ്ട ആവശ്യമില്ലെന്നും സിദ്ദീഖ് വ്യക്തമാക്കി. പോലീസ് അലംഭാവം കാണിച്ചിരുന്നെങ്കില്‍ സമരം ഇരുന്നേനേയെന്നും സിദ്ദീഖ് വ്യക്തമാക്കി. കൊച്ചിയില്‍ അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനെത്തിയതായിരുന്നു സിദ്ദീഖ്. കുറ്റം ചെയ്യാത്ത ആളാണെങ്കില്‍ അയാളെ നമ്മളായിട്ട് ശിക്ഷിക്കരുത്. വിതുര പെണ്‍വാണിഭക്കേസില്‍ ജഗതി ശ്രീകുമാറിനെ …

Read More »

ഒടിയനിലേക്ക് കുട്ടി ലാലിനെ തേടുന്നു, നിബന്ധനകള്‍ ഇതാണ്

Mohanlal

മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പ്രകാശ് രാജ് എന്നിവരെ അണിനിരത്തി വിഎ ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ഒടിയനില്‍ അഭിനയിക്കാന്‍ അവസരം. 10 മുതല്‍ 14 വയസ്സുവരെയുള്ള ആണ്‍കുട്ടികള്‍ക്കും 5 മുതല്‍ 7 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്കുമാണ് അഭിനയിക്കാന്‍ അവസരം ലഭിക്കുക. മോഹന്‍ലാലിന്റെയും മഞ്ജുവിന്റെയും പ്രകാശ് രാജിന്റെയും ബാല്യകാലം അവതരിപ്പിക്കാനാണ് ഇവരെ തിരഞ്ഞെടുക്കുക. മോഹന്‍ലാലിന്റെ ബാല്യം അവതരിപ്പിക്കുന്ന കുട്ടികള്‍ക്ക് നല്ല മെയ് വഴക്കമുണ്ടാകണമെന്ന് നിബന്ധന യുണ്ട്. കളരി, ജിംനാസ്റ്റിക് എന്നിവ പരിശീലിച്ചവര്‍ക്കാണ് മുന്‍ഗണന. 16-18 …

Read More »

മലയാള സിനിമയുടെ ‘ആദ്യനായിക’ ചാന്ദ്നി വിവാഹിതയായി

Chandini

മലയാളത്തിലെ ആദ്യ നായിക പി.കെ.റോസിയെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച ചാന്ദ്നി വിവാഹിതയായി. ഇടപ്പഴിഞ്ഞി സ്വദേശിയായ വിഷ്ണുവാണ് വരന്‍. തിരുവനന്തപുരം സുബ്രഹ്മണ്യം ഹാളിലായിരുന്നു വിവാഹച്ചടങ്ങ്. ജെ.സി. ഡാനിയലിന്റെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡിലാണ് ചാന്ദ്നി റോസിയെ അവതരിപ്പിച്ചത്. ചാനലിലെ സംഗീത റിയാലിറ്റി ഷോയിലൂടെയാണ് ചാന്ദ്നി സിനിമയിലെത്തിയത്. റോസിയുടെ ജീവിതം തന്മയത്തോടെ അവതരിപ്പിച്ച ചാന്ദ്നി ചാന്ദ്നിക്ക് ചിത്രം ഏറെ പ്രശംസ നേടിക്കൊടുത്തു. ഇതുവരെ മൂന്നുചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രീകരണം പൂര്‍ത്തിയാക്കി പ്രദര്‍ശനത്തിനൊരുങ്ങുന്ന ‘വാക്കാണ്’ …

Read More »

മോഹന്‍ലാലിന്റെ മഹാഭാരതത്തിന് പ്രധാനമന്ത്രിയുടെ പിന്തുണ

Mohanlal

അബുദാബി: എം.ടി. വാസുദേവന്‍ നായരുടെ നോവല്‍ രണ്ടാമൂഴത്തിന്റെ ചലച്ചിത്രാഖ്യാനമായ മഹാഭാരതത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണ. ചിത്രത്തിന്റെ നിര്‍മാതാവ് ബി. ആര്‍. ഷെട്ടിയെയാണ് പ്രധാനമന്ത്രി തന്റെ പിന്തുണ അറിച്ചത്. ഇന്ത്യയുടെ അഭിമാനമായി മാറുന്ന ഈ ചിത്രത്തിനുവേണ്ടി താന്‍ കാത്തിരിക്കുകയാണെന്നും മോദി ഷെട്ടിക്ക് അയച്ച കത്തില്‍ പറഞ്ഞു. ചിത്രത്തിനുള്ള പിന്തുണ ഉറപ്പിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ജൂണ്‍ ഏഴിന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനുള്ള സന്ദര്‍ശനാനുമതി ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. മഹാഭാരതത്തിലെ ഒരു കഥാപാത്രത്തിന്റെ …

Read More »