Tuesday , August 20 2019
Breaking News

Entertainment News

തട്ടിക്കൊണ്ടുപോകല്‍; വിശദീകരണവുമായി വരലക്ഷ്മി

vARALAKSHMI

നടി വരലക്ഷ്മി ശരത്കുമാറിനെ തട്ടിക്കൊണ്ടുപോയി എന്ന് ട്വിറ്ററില്‍ വ്യാജ പ്രചരണം. വരലക്ഷ്മി കിഡ്നാപ്പ്ഡ് എന്ന ഹാഷ്ടാഗില്‍ കഴിഞ്ഞ ദിവസങ്ങളില്‍ താരത്തിന്റെവ ചിത്രം പ്രചരിച്ചിരുന്നു. കൈകെട്ടി വായ്മൂടിക്കെട്ടി വരലക്ഷ്മി കിടക്കുന്ന ചിത്രമാണ് വ്യപകമായി ഷെയര്‍ ചെയ്യപ്പെട്ടത്. സംഭവം വൈറലായപ്പോള്‍ ചിത്രത്തെക്കുറിച്ച് വിശദീകരണവുമായി വരലക്ഷ്മി രംഗത്തെത്തി. പ്രചരിക്കുന്ന ചിത്രം തന്റെ അടുത്ത തമിഴ് ചിത്രത്തില്‍ നിന്നുള്ളതാണെന്നും തട്ടിക്കൊണ്ടുപോയി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ തികച്ചും വ്യാജമാണെന്നും വരലക്ഷ്മി പറയുന്നു. ഞാനിപ്പോള്‍ സേവ് ശക്തി ക്യാമ്പയിന്റെ …

Read More »

പുത്തന്‍ സൂപ്പര്‍ഹിറ്റ് സിനിമകളുടെ വ്യാജപതിപ്പുകള്‍ പകര്‍ത്തി നല്‍കി : മൊബൈല്‍ കടകളില്‍ റെയ്ഡ് – 2 പേര്‍ അറസ്റ്റില്‍

Mobile

കാസര്‍കോട്:പുലിമുരുകന്‍, ഒപ്പം തുടങ്ങിയ പുത്തന്‍ സൂപ്പര്‍ഹിറ്റ് സിനിമകള്‍ പകര്‍ത്തി നല്‍കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് കാസര്‍കോട്ടും, കാഞ്ഞങ്ങാട്ടും മൊബൈല്‍ കടകളില്‍ പൊലീസ് റെയ്ഡ്. രണ്ടുപേര്‍ അറസ്റ്റില്‍. കാസര്‍കോട് ഫോര്‍ട്ട് റോഡിലെ ഒരു മൊബൈല്‍ ഷോപ്പില്‍ നടത്തിയ റെയ്ഡില്‍ പുലിമുരുകന്‍, ഒപ്പം, ഇരുമുഖന്‍ തുടങ്ങിയ സിനിമകള്‍ കമ്പ്യൂട്ടറില്‍ നിന്നും പൊലീസ് പിടിച്ചു. ആവശ്യക്കാര്‍ക്ക് കമ്പ്യൂട്ടറില്‍ നിന്ന് ഇതിന്റെ പകര്‍പ്പ് എടുത്തു കൊടുക്കുകയാണ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കടയുടമയെ അറസ്റ്റ് ചെയ്തു. ആന്റി പൈറസി …

Read More »

ഭൗമമണിക്കൂര്‍; ഇരുട്ടില്‍നിന്ന് മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് ലൈവ്

Mohanlal

ഭൗമ മണിക്കൂര്‍ ആചരണത്തില്‍ വിളക്കണച്ച് മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് ലൈവ്. കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോള താപനത്തിന്റെയും കെടുതികളില്‍ നിന്നും ഭൂമിയെ രക്ഷിക്കുക, ഊര്‍ജ്ജ ഉപഭോഗത്തിന്റെ ഭീഷണിയെയും ബദല്‍ ഊര്‍ജ്ജ സ്രോതസുകള്‍ ഉപയോഗിക്കേണ്ടതിന്റെ അനിവാര്യതയെയും കുറിച്ച് മനുഷ്യരെ ഓര്‍മ്മപ്പെടുത്തുക എന്നീ ഉദ്ദേശ്യങ്ങളോടെ വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നാച്ച്വറാണ് ആഗോളതലത്തില്‍ ഭൗമ മണിക്കൂര്‍ ആചരണം സംഘടിപ്പിക്കുന്നത്. ഈ സന്ദേശം ഉള്‍ക്കൊണ്ടാണ് മോഹന്‍ലാലും ഭൗമമണിക്കൂര്‍ ആചരണത്തില്‍ പങ്കു ചേര്‍ന്നത്.

Read More »

വിനയനെ വിലക്കിയ സംഭവത്തില്‍ അമ്മയ്ക്കും ഫെഫ്ക്കയ്ക്കും പിഴ

Vinayan

ന്യൂഡല്‍ഹി: സംവിധായകന്‍ വിനയനെ വിലക്കിയ സംഭവത്തില്‍ അമ്മയ്ക്കും ഫെഫ്ക്കയ്ക്കും പിഴ. വിനയന്റെ പരാതിയിന്‍മേല്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് പിഴ ചുമത്തിയത്. അമ്മ നാല് ലക്ഷവും ഫെഫ്ക്ക 81000 രൂപയും പിഴയൊടുക്കണം. നടന്‍ ഇന്നസെന്റ്, ഇടവേള ബാബു, ബി ഉണ്ണികൃഷ്ണന്‍, സിബിമലയില്‍ കെ മോഹനന്‍ എന്നിവരും പിഴയൊടുക്കണം. ഇന്നസെന്റ് 51000 രൂപയും സബി മലയില്‍ 61000 രൂപയും പിഴയൊടുക്കണം. രാജ്യത്തെ അസോസിയഷനുകളുടെയും വിവിധ സംഘടനകളുടെയും പ്രവര്‍ത്തന രീതി പരിശോധിക്കാന്‍ രൂപവത്കരിച്ച …

Read More »

ഇതാ മഞ്ജുവിന്റെ മാധവിക്കുട്ടി; നീര്‍മാതളച്ചുവട്ടില്‍ ‘ആമി’ക്ക് തുടക്കമായി

Ami

വിവാദങ്ങള്‍ക്ക് വിരാമമിട്ട് പുന്നയൂര്‍ക്കുളത്ത് ഓര്‍മകള്‍ പൂത്തുലഞ്ഞ നീര്‍മാതളത്തിന്റെ ചുവട്ടില്‍നിന്ന് മാധവിക്കുട്ടിയുടെ ജീവിതം പകര്‍ത്തുന്ന ആമിക്ക് തുടക്കമായി. ചിത്രത്തിന്റെ ഫസ്റ്റ്ലുക്കും ഇതിനോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് മലയാളത്തിന്റെ .പ്രിയപ്പെട്ട എഴുത്തുകാരിയെ അവതരിപ്പിക്കുന്നത്. അക്ഷരങ്ങളെ നൃത്തം ചെയ്യിച്ച വിരലുകള്‍ വാത്സല്യത്തിന്റെ തണുപ്പോടെ മൂര്‍ദ്ധാവില്‍ തൊടുന്നിവെന്നാണ് ആമിയുട തുടക്കത്തെക്കുറിച്ച് മഞ്ജു ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. മഞ്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആമിയാകുന്നു…ഹൃദയത്തില്‍, സ്വപ്നങ്ങളില്‍, ഇന്നും ഭ്രമിപ്പിക്കുന്ന മയൂരത്തിനു മുന്നില്‍.. ഒരു നീര്‍മാതളം …

Read More »

സൈറാബാനു വരുന്നു നമുക്കിടയിലേക്ക്

Manjuvarier

മഞ്ജു വാര്യരും അമലയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് C/O സൈറാബാനു. എന്റെ സൂര്യപുത്രി എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന അമല 25 വര്‍ഷത്തെ ഇടവേളക്കുശേഷം മലയാളത്തില്‍ തിരിച്ചെത്തുന്നത് വളരെ കൗതുകമുണര്‍ത്തുന്നതാണ്. കിസ്മത്തിലെ നായകനും നടന്‍ അബിയുടെ മകനുമായ ഷെയ്ന്‍ നിഗമാണ് മറ്റൊരു പ്രധാനവേഷത്തിലെത്തുന്നത്. മാതൃഭൂമി ക്ലബ് എഫ് എമിന്റെ യുഎഇയിലെ ക്രിയേറ്റീവ് ഹെഡായ ആര്‍ ജെ ഷാന്‍ കഥയും തിരക്കഥയും ഒരുക്കുന്ന C/O സൈറാബാനു സംവിധാനം ചെയ്യുന്നത് ആന്റണി സോണിയാണ്. …

Read More »

ദീപികയെ ഒഴിവാക്കി, മജിദ് മജീദിയുടെ ചിത്രത്തില്‍ നായിക മാളവിക

Film

ഇന്ത്യയുടെ പശ്ചാത്തലത്തില്‍ പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജിദ് മജീദി ഒരുക്കുന്ന ചിത്രത്തില്‍ മാളവിക മോഹനന്‍ നായിക. സിനിമയുടെ ചിത്രീകരണം മുംബൈയില്‍ ആരംഭിച്ചു കഴിഞ്ഞു. ‘ബിയോണ്ട് ദ ക്ലൗഡ്‌സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സഹോദരങ്ങള്‍ തമ്മിലുള്ള തീവ്രമായ ആത്മബന്ധത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ചിത്രത്തിന് ആദ്യം പരിഗണിച്ചത് ദീപിക പദുക്കോണിനെയായിരുന്നു. എന്നാല്‍ കഥാപാത്രം ആവശ്യപ്പെടുന്ന പ്രത്യേകതകള്‍ ദീപികയ്ക്ക് ഇല്ലാത്തതിനാല്‍ ക്യാമറാ ടെസ്റ്റിന് ശേഷം താരത്തെ സംവിധായകന്‍ ഒഴിവാക്കുകയായിരുന്നു. നടിയ്ക്കു വേണ്ട തിരച്ചിലിനൊടുവിലാണ് മാളവികയെ കണ്ടെത്തുന്നത്. …

Read More »

ആര്‍ഭാടങ്ങളില്ലാതെ ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു

Bhavana

നടി ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു. പ്രമുഖ കന്നട നിര്‍മാതാവ് നവീനാണ് വരന്‍. കൊച്ചിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ നടി മഞ്ജുവാര്യരും സംബന്ധിച്ചു. മഞ്ജുവിനെ കൂടാതെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ഹണീ ബീ 2 ആണ് ഭാവന പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. പൃഥ്വരാജ് നായകനായ ആദമിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

Read More »

മാപ്പ്: സ്ത്രീ വിരുദ്ധ സിനിമകള്‍ ഇനി ചെയ്യില്ലെന്ന് പൃഥ്വിരാജിന്റെ ഉറപ്പ്

Priwthirah

സാമൂഹ്യ വിരുദ്ധരുടെ ആക്രമത്തിനെ അതിജീവിച്ച് തന്നോടൊപ്പം സിനിമ ചെയ്യാന്‍ ഒരുങ്ങുന്ന സുഹൃത്തിന് ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ്. അമ്മയ്ക്കും ഭാര്യക്കും മറ്റൊരു സ്ത്രീയുടെ അസാമാന്യ ധൈര്യത്തിനും തന്റേടത്തിനും താന് വീണ്ടും സാക്ഷിയാകാന്‍ പോവുകയാണെന്ന് പൃഥ്വിരാജ് ഫെയിസ്ബുക്കില്‍ കുറിച്ചു. ചില സ്ത്രീ വിരുദ്ധ നിനിമകളുടെ ഭാഗമാകേണ്ടി വന്നെന്നും ഇനി തന്റെ സിനിമകളില്‍ ഒരിക്കലും സ്ത്രീവിരുദ്ധത ഉണ്ടാവില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. പൃഥ്വിരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് എന്റെ ജീവിതത്തില്‍ ഏറെ തീവ്രമായ ചില നിമിഷങ്ങള്‍ ഞാന്‍ …

Read More »

ആമി’: വിവാദമുണ്ടാക്കുന്നവരുടെ ലക്ഷ്യം മറ്റു പലതും -മഞ്ജു വാര്യര്‍

Manju

കോഴിക്കോട്: സംവിധായകന്‍ കമലിന്റ ‘ആമി’ സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്നിട്ടുള്ള ആരോപണങ്ങള്‍ക്ക് വിശദീകരണവുമായി നടി മഞ്ജു വാര്യര്‍. ഫേസ്?ബുക്കിലൂടെയാണ് മഞ്ജു വിശദീകരണം നല്‍കിയിരിക്കുന്നത് ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത് എന്റ രാഷ്ട്രീയത്തിന്റ പ്രഖ്യാപനമായിട്ടല്ല. രാഷ്ട്രീയ ചര്‍ച്ചകളില്‍ പക്ഷം ചേരലായി ഇതിനെ കണക്കാക്കരുത്. സംവിധായകന്‍ കമല്‍ തനിക്ക് ഗുരുതുല്യനാണെന്നും ഇരുപത് വര്‍ഷത്തിന് ശേഷം അദ്ദേഹത്തിന് ഒപ്പം പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയതിലുള്ള ആവേശമാണ് ഇപ്പോഴുള്ളതെന്നും മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റ പൂര്‍ണ്ണ രൂപം: …

Read More »