Friday , August 23 2019
Breaking News

Entertainment News

ഷക്കീല പറയുന്നു: ഞാന്‍ പ്രേമത്തിലാണ്, വിവാഹത്തിന് റെഡി; പക്ഷേ

Shakeela

സിനിമയില്‍ പകരക്കാരില്ലാത്തവര്‍ കുറയും. അതിലൊരാാളാണ് ഷക്കീല. പഴയ നീലത്തരങ്കം വഴിമാറിപ്പോയിട്ടും ഇപ്പോഴും മലയാളികള്‍ ഷക്കീലയെ ഓര്‍ത്തുകൊണ്ടിരിക്കുന്നു. ഷക്കീലയെ ഓര്‍ക്കുന്നു. ഷക്കീലയെക്കുറിച്ച് സംസാരിച്ചുകൊണ്ടരരിക്കുന്നു. ഷക്കീല പക്ഷേ, ഇപ്പോള്‍ തനിച്ചാണ്. ഏകാന്തതയുടെ വിങ്ങല്‍ അനുഭവിച്ചു കഴിയുകയാണ്. ചെന്നൈയിലെ ഫല്‍റ്റിലെ ഏകാന്തതയില്‍ ഇരുന്ന് ഷക്കീല പറയുന്നു. ചിലപ്പോള്‍ തോന്നും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയി എന്ന്. എനിക്കൊരു കുടുംബം വേണമെന്നുണ്ട്. പക്ഷേ, ആരെ കല്ല്യാണം കഴിക്കും. നോ ബഡി. ഞാനിപ്പോഴും പ്രേമത്തിലാണ്. അദ്ദേഹം വിവാഹിന് റെഡിയാണ്. പക്ഷേ, …

Read More »

സോഷ്യല്‍ മീഡിയയില്‍ മോശം പരാമര്‍ശം; പരാതിയുമായി കാവ്യ മാധവന്‍

Kavya-Madhavan

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെയുള്ള മോശം പരാമര്‍ശത്തിനെതിരെ കാവ്യമാധവന്‍ എറണാകുളം റേഞ്ച്? ?െഎ.ജിക്ക്? പരാതി നല്‍കി. നടന്‍ ദിലീപുമായുള്ള വിവാഹത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ കാവ്യമാധവനെതിരെ ആക്രമണങ്ങള്‍ ശക്തമായിരുന്നു. ഇതിനെ തുടര്‍ന്നാണ്? കാവ്യ പുതിയ പരാതി നല്‍കിയിരിക്കുന്നത്? സോഷ്യല്‍ മീഡിയയില്‍ കാവ്യക്കെതിരെയുള്ള മോശം കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പടെയുള്ള തെളിവുകള്‍ ഉള്‍പ്പെടുത്തിയാണ് കാവ്യ പൊലീസിനെ സമീപിച്ചിരിക്കുന്നത്?. കാവ്യമാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റിന്റെ താഴെയും ഇത്തരത്തില്‍ മോശം കമന്റുകള്‍ …

Read More »

നീലേശ്വരത്തിന്റെ സ്‌നേഹം ഏറ്റുവാങ്ങി കാവ്യയും ദിലീപും

Kavya-Madhavan

വിവാഹം കഴിഞ്ഞ് ഒരുമാസം പിന്നിടുമ്പോള്‍ നിലേശ്വരത്തെ കുടുംബവീട്ടില്‍ ദിലീപും കാവ്യയും എത്തി. കാവ്യയുടെ തറവാടു വീട്ടില്‍ എത്തിയ ഇരുവരുടെയും ചിത്രം സാമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തങ്ങളുടെ സ്വന്തം താരത്തെയും ഭര്‍ത്താവിനെയും വളരെ ആവേശത്തോടെയാണ് നാട്ടുകാര്‍ വരവേറ്റതെന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തം. നവംബര്‍ 25 നായിരുന്നു ദിലീപ്കാവ്യ വിവാഹം. ബാല്യകാലം മുഴുവന്‍ നീലേശ്വരത്ത് ചിലവഴിച്ച കാവ്യ സിനിമയില്‍ തിരക്കേറിയപ്പോള്‍ കൊച്ചിയിലേക്ക് താമസം മാറുകയായിരുന്നു. സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ തിളങ്ങിയ കാവ്യ ബാലതാരമായാണ് സിനിമയിലെത്തുന്നത്. …

Read More »

തോല്‍ക്കരുത് എന്ന് പഠിപ്പിച്ചതിന്റെ പേരിലാകും കാസ്?ട്രോയെ ഓര്‍മിക്കുക – മഞ്ജു വാര്യര്‍

Manju-Warrier

കോഴിക്കോട്: തോല്‍ക്കരുത് എന്ന് പഠിപ്പിച്ച ഫിദല്‍ കാസ്‌ട്രോക്ക് ആദരം അര്‍പ്പിച്ച് മഞ്ജുവാര്യരുടെ ഫേസ്ബുക് പോസ്റ്റ്. തോല്‍ക്കരുത് എന്ന് പഠിപ്പിച്ചതിന്റെ പേരിലാകും വരുംകാലം ഫിദല്‍ കാസ്‌ട്രോയെ ഓര്‍മിക്കുക. താന്‍ വിശ്വസിച്ചതിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ആളും ആരവവും സന്നാഹങ്ങളും സൗഹൃദങ്ങളും എതിര്‍വശത്തായിരുന്നപ്പോഴും ‘മനുഷ്യര്‍’ ഫിദലിനൊപ്പമായിരുന്നു. ശക്തരായ ശത്രുക്കളെ അദ്ദേഹം ജയിച്ചത് മനക്കരുത്തും ആശയങ്ങളുടെ ഉള്‍ക്കരുത്തും കൊണ്ടാണെന്നും മഞ്ജു ഫേസ്ബുക്‌പോസ്?റ്റില്‍ പറഞ്ഞു. ദിലീപും കാവ്യമാധവനും തമ്മിലുള്ള വിവാഹശേഷം ആദ്യമായാണ് മഞ്ജുവിന്റെ ഫേസ്ബുക് പോസ്റ്റ്. ഫേസ്ബുക് …

Read More »

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളി’ന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

Mohanlal-Film

സൂപ്പര്‍ഹിറ്റ് ചിത്രമായ ‘വെള്ളിമൂങ്ങ’ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാലാണ് ചിത്രത്തിലെ നായകന്‍. മീനയാണ് നായിക. വി.ജെ ജെയിംസിന്റെ ‘പ്രണയോപനിഷത്ത്’ എന്ന ചെറുകഥയെ ആധാരമാക്കി ഒരുക്കുന്ന ചിത്രത്തിന് എം. സിന്ധുരാജാണ് തിരക്കഥ ഒരുക്കുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മാണം.

Read More »

പുതുജീവിതത്തിന് പിന്തുണ തേടി ദിലീപും കാവ്യയും

Dileep,-Kavya

കൊച്ചി: എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും ഞങ്ങളുടെ ജീവിതത്തിന് വേണമെന്ന് നടന്‍ ദിലീപ്. കാവ്യ മാധവനുമായുള്ള വിവാഹ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങളുടെ നല്ല ജീവിതത്തിന് വേണ്ടി പ്രാര്‍ഥിക്കണം. ജീവിതത്തില്‍ കൂട്ടു വേണം എന്ന അവസ്ഥ വന്നപ്പോള്‍ മകളും അമ്മയും കുടുംബക്കാരും മറ്റും ചേര്‍ന്ന് വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു. ഞാന്‍ കാരണം ഇരയായ പെണ്‍കുട്ടിയെ തന്നെ വിവാഹം കഴിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. രണ്ടു വര്‍ഷമായി ഞങ്ങളുടെ വിവാഹം നടന്നു കൊണ്ടിരിക്കുന്നു. …

Read More »

ദീലീപും കാവ്യയും വിവാഹിതരായി

Kavya-Dileep

കൊച്ചി: നടന്‍ ദീലീപും നടി കാവ്യാ മാധവനും തമ്മിലുള്ള വിവാഹം കൊച്ചിയില്‍ നടന്നു. രാവിലെ 9.30 നും 10.30 ഇടെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ആയിരുന്നു വിവാഹം. ദിലീപും കാവ്യാമാധവനും വ്യാഴാഴ്ചതന്നെ കൊച്ചിയില്‍ എത്തിയിരുന്നു. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും സിനിമാ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. വളരെ പെട്ടെന്നാണ് കാര്യങ്ങള്‍ തീരുമാനിച്ചതെന്നും അടുത്ത സുഹൃത്തുക്കളെ വ്യാഴാഴ്ച രാത്രി ഫോണില്‍ വിളിച്ചാണ് ദിലീപ് വിവരം പറഞ്ഞതെന്നും സുഹൃത്ത് നാദിര്‍ഷ പറഞ്ഞു. നേരത്തെ …

Read More »

കളക്ഷന്‍ റെക്കോര്‍ഡ് വീണ്ടും തിരുത്തി പുലിമുരുകന്‍

Pulimurukan

മോഹന്‍ലാല്‍ നായകനായ ആക്ഷന്‍ ചിത്രം പുലിമുരുകന്‍ വീണ്ടും ചരിത്രം തിരുത്തുന്നു. നൂറ് കോടി ക്ലബിലെത്തുന്ന ആദ്യമലയാളചിത്രം എന്ന റെക്കോര്‍ഡ് സ്വന്തംപേരില്‍ കുറിച്ച പുലിമുരുകന്‍ ബോക്സ് ഓഫീസ് കളക്ഷന്‍ 125-കോടിയിലെത്തിച്ച ആദ്യമലയാള ചിത്രം എന്ന ബഹുമതി കൂടി സ്വന്തമാക്കി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാലാണ് ഈ വിശേഷം ആരാധകരെ അറിയിച്ചത്. റിലീസ് ചെയ്ത് 55-ാം ദിവത്തിലാണ് 125-കോടി കളക്ഷന്‍ എന്ന നേട്ടം പുലിമുരുകന്‍ കടന്നത്. നൂറ് കോടിയിലേക്ക് അതിവേഗം കുതിച്ചെത്തിയ …

Read More »

കാത്തിരിപ്പിന് വിരാമം; വാട്സ്ആപ്പ് വീഡിയോ കോള്‍ ഇന്ത്യയിലെത്തി

Whatsap

കാത്തിരിപ്പിനൊടുവില്‍ ചാറ്റിംഗ് ആപ്പായ വാട്സാപ്പില്‍ വീഡിയോ കോളിംഗ് സംവിധാനം നിലവില്‍ വന്നു. തങ്ങളുട ഏറ്റവും വലിയ മാര്‍ക്കറ്റായ ഇന്ത്യയിലാണ് വീഡിയോകോളിംഗ് ആദ്യം അവതരിപ്പിച്ചതെങ്കിലും അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 180-ലേറെ രാഷ്ട്രങ്ങളില്‍ ഈ സംവിധാനം ലഭ്യമാക്കുമെന്ന് വാട്സാപ്പ് സഹസംരഭകന്‍ ജന്‍ കോം അറിയിച്ചിട്ടുണ്ട്. വാട്സാപ്പ് വീഡിയോ കോളിംഗിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആന്‍ഡ്രോയിഡ്, വിന്‍ഡോസ്, ഐഒഎസ് തുടങ്ങി എല്ലാ പ്ലാറ്റ്ഫോമുകളിലും വാട്‌സാപ്പ് കോളിംഗ് ലഭ്യമാണ്. വാട്സാപ്പിന്റെ പുതിയ പതിപ്പിലാണ് വീഡിയോ കോളിംഗ് ഉള്ളത്. …

Read More »

മുപ്പത് ദിവസം; പുലിമുരുകന്‍ വാരിയത് 100 കോടി

Mohanlal

മലയാള സിനിമയില്‍ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്‍. റിലീസ് ചെയ്ത് നൂറ് കോടി രൂപ നേടുന്ന ആദ്യ മലയാള ചിത്രം എന്ന ബഹുമതിയാണ് പുലിമുരുകന്‍ സ്വന്തമാക്കിയത്. റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിലാണ് ചിത്രം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഒക്ടോബര്‍ ഏഴിനായിരുന്നു ചിത്രത്തിന്റെ റിലീസ്. കേരളത്തിലെ തിയ്യറ്ററുകളില്‍ നിന്നു മാത്രം 65 കോടി നേടിയ ചിത്രം യു.എ.ഇയില്‍ നിന്ന് മൂന്ന് ദിവസം കൊണ്ട് പതിനഞ്ച് കോടി രൂപ …

Read More »