Thursday , July 18 2019
Breaking News

Entertainment News

വണ്ടിയിടിച്ച് വീണുകിടന്ന യുവാവിന് രക്ഷയായത് ദിലീപ്

Dileep

ദുബായ്: പാതിരാത്രിക്ക് ദുബായിലെ റോഡില്‍ വണ്ടിയിടിച്ച് വീണുകിടന്ന മലയാളിയുവാവിന് രക്ഷയായത് നടന്‍ ദിലീപ്. ദുബായ് ഖിസൈസിലെ ഗള്‍ഫ് ലൈറ്റ് കഫ്റ്റീരിയയിലെ വിതരണക്കാരന്‍ കോഴിക്കോട് വടകര സ്വദേശി ജാസിര്‍ പള്ളിത്താഴയ്ക്കാണ് ഇഷ്ടനടന്‍ രക്ഷകനായത്.ചൊവ്വാഴ്ച വെളുപ്പിന് ഒരുമണിക്ക് മുഹൈസിന മൂന്നിലായിരുന്നു അപകടം.അതിവേഗത്തില്‍ വന്ന വാഹനം ജാസിറിന്റെ ബൈക്ക് തട്ടിത്തെറിപ്പിക്കുകയായിരുന്നു. അറബി ഓടിച്ച വാഹനം നിര്‍ത്താതെ കടന്നുപോയി. കാല് ബൈക്കിനടിയില്‍പ്പെട്ടതിനാല്‍ ജാസിറിന് എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല. മൂന്നു വാഹനങ്ങള്‍ നിര്‍ത്താതെ കടന്നുപോയി. വേദന കടിച്ചുപിടിച്ച് റോഡില്‍ …

Read More »

സ്മാഷും സര്‍വുമായി മഞ്ജു

Manjuwarier

ബുധനാഴ്ച സായാഹ്നശോഭയില്‍ വെള്ളയമ്പലം ജിമ്മിജോര്‍ജ് സ്റ്റേഡിയം. വോളിബോള്‍ കോര്‍ട്ടിലേക്ക് മലയാളത്തിന്റെ പ്രിയനടി മഞ്ജുവാര്യരെത്തി. നിറയെ ചിരിയും കായികതാരമാകാന്‍ പോകുന്നതിന്റെ ആത്മവിശ്വാസവും മുഖത്ത്. ചിത്രീകരണം തുടങ്ങാന്‍ പോകുന്ന കരിങ്കുന്നം സിക്‌സ് എന്ന സിനിമയ്ക്കുവേണ്ടിയുള്ള തയ്യാറെടുപ്പിനായാണ് മഞ്ജുവാര്യര്‍ ജിമ്മിജോര്‍ജ് സ്റ്റേഡിയത്തിലെത്തിയത്. താരം കോര്‍ട്ടിലിറങ്ങിയതോടെ പരിശീലകനും സിനിമയുടെ അണിയറ പ്രവര്‍ത്തകരും കളിയുടെ സ്പിരിറ്റിലായി. സെര്‍വ് ചെയ്ത ബോള്‍ അണ്ടര്‍ഹാന്‍ഡിലൂടെ ലിഫ്റ്റ് ചെയ്യാന്‍ നിമിഷനേരത്തിനുള്ളില്‍ മഞ്ജു പഠിച്ചു. അസെന്റ് ചെയ്തും സ്മാഷ് ചെയ്തും വോളിബോളിന്റെ ആദ്യപാഠങ്ങള്‍. …

Read More »

സുഹാസിനിയുടെ തിരക്കഥയ്ക്ക് രേവതിയുടെ സംവിധാനം

Suhasini-Revathi-Film

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച രണ്ട് പെണ്‍മുഖങ്ങള്‍രേവതിയും സുഹാസിനിയുംക്യാമറയ്ക്ക് പിന്നില്‍ ഒന്നിക്കുന്നു.രേവതി സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സുഹാസിനിയാണ്. കങ്കണ രണാവത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത വികാസ് ബാലിന്റെ ക്യൂന്‍ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കാണിത്.തന്റെ ആദ്യ തിരക്കഥാസരംഭത്തിന്റെ തിരക്കിലാണ് സുഹാസിനി. ഇംഗ്ലീഷ് ചിത്രമായ മിത്ര്; മൈ ഫ്രണ്ടിലൂടെ സംവിധാനരംഗത്തേയ്ക്ക് കടന്നരേവതിയുടെ ആറാമത്തെ ചിത്രമായിരിക്കും ഇത്. ഹിന്ദിയിലെ ഫിര്‍ മിലേംഗ, മുംബൈ കട്ടിങ്, …

Read More »

മോഹന്‍ലാലിന് ലാല്‍ജോസിന്റെ കോമഡി ചിത്രം

Mohanlal-Laljose-film

കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍ലാല്‍ ജോസ് ചിത്രം യാഥാര്‍ഥ്യമാവുന്നു. ബെന്നി പി. നായരമ്പലമാണ് ഈ കോമഡി ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ലാല്‍ ജോസിന്റെ ചാന്തുപൊട്ടിന്റെയും സ്പാനിഷ് മസാലയുടെയും തിരക്കഥയും ബെന്നിയുടേതായിരുന്നു. ലാല്‍ നായകനായ അന്‍വര്‍ റഷീദിന്റെ ഛോട്ടോ മുംബൈയുടെ തിരക്കഥയും ബെന്നിയാണ് എഴുതിയത്. നേരത്തെ നിവിന്‍ പോളിയെ വച്ച് ഒരു ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ലാല്‍ ജോസ്. ബോബിസഞ്ജയിന്റേതായിരുന്നു തിരക്കഥ. എന്നാല്‍, ചില കാരണങ്ങള്‍ കാരണം ഈ ചിത്രം നടന്നില്ല. ഇതിനെത്തുടര്‍ന്നാണ് ലാല്‍ …

Read More »

ഫേസ്ബുക്കില്‍ മുന്‍ഭാര്യയെ പ്രണയിച്ചത് പുലിവാലായി

Facebook

ബറേലി: ചില ബന്ധങ്ങള്‍ അങ്ങനെയാണ്. സ്വര്‍ഗത്തില്‍ മാത്രമല്ല ഫേസ്ബുക്കിലും നിശ്ചയിക്കപ്പെടും. പക്ഷേ അതുണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയല്ല. ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശികള്‍ക്ക് പറ്റിയത് പക്ഷേ സമാനതകളില്ലാത്ത പറ്റാണ്. അവിടെ ഒരു ഭാര്യയും ഭര്‍ത്താവും തമ്മില്‍ സ്ഥിരം വഴക്കായി.ഒടുവില്‍ ഒന്നിച്ച് പോകാനാകില്ലെന്ന് പറഞ്ഞ് രണ്ട് പേരും സലാം പറഞ്ഞ് പിരിഞ്ഞു. പുതിയൊരു പ്രണയം കണ്ടെത്താന്‍ അവര്‍ രണ്ട് പേരും തിരഞ്ഞെടുത്തത് ഫേസ്ബുക്കിനെ. വ്യാജപേരില്‍ തന്നെ ഇതിനായി അവര്‍ അക്കൗണ്ടുണ്ടാക്കി. മാസങ്ങളോളും നീണ്ട ഫേസ്ബുക്ക് …

Read More »

ഒരു മുറൈ വന്ത് പാര്‍ത്തായ’ ചിത്രീകരണം തുടങ്ങി

Cinema

കോക്കേഴ്‌സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സിയാദ് കോക്കര്‍ നിര്‍മിച്ച് നവാഗതനായ സാജന്‍ കെ. മാത്യു സംവിധാനം ചെയ്യുന്ന ‘ഒരു മുറൈ വന്ത് പാര്‍ത്തായ’ എന്ന സിനിമയുടെ ചിത്രീകരണം പാലക്കാട് തുടങ്ങി. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു ത്രികോണ പ്രണയകഥയാണ് ഈ ചിത്രത്തിന്റേതെന്ന് സംവിധായകന്‍ പറഞ്ഞു. ഉണ്ണി മുകുന്ദന്‍, അജു വര്‍ഗീസ്, ടിനി ടോം, സൗബിന്‍ ഷാഹിര്‍, സാദിഖ്, ബിജുക്കുട്ടന്‍, സുധി കോപ്പ, കൊച്ചുപ്രേമന്‍, നാരായണന്‍കുട്ടി, പ്രശാന്ത്, ബാലാജി, സാബുമോന്‍, എബ്രഹാം കോശി, സനൂഷ, …

Read More »

മീശപിരിച്ച് വീണ്ടും ഇന്ദുചൂഡന്‍; ഇളകി മറിഞ്ഞ് തിയ്യറ്ററുകള്‍

Mohanlal-Film

ആരു പറഞ്ഞു ലാലിന്റെ മീശ നരച്ചെന്ന്? ആരു പറഞ്ഞു ഇന്ദുചൂഡന്‍ പ്രായംചെന്ന ഓള്‍ഡ് ജനറേഷന്‍ നായകനാണെന്ന്. ചില കളികള്‍ കാണാനും ചിലത് പഠിപ്പിക്കാനുമായി പതിനാറ് കൊല്ലത്തിനുശേഷം വീണ്ടും തിയ്യറ്ററിലെത്തി അയാള്‍ മീശ പിരിച്ചപ്പോള്‍ കേരളക്കര ഒന്നാകെ ഇളകിമറിഞ്ഞു. മോഹന്‍ലാല്‍ഷാജി കൈലാസ്‌രഞ്ജിത്ത് മെഗാഹിറ്റായ നരസിംഹത്തിന് പഴയതിലും ഗംഭീരമായ വരവേല്‍പ്പാണ് കേരളത്തിലെ തിയ്യറ്ററുകള്‍ നല്‍കിയത്. പത്തനംതിട്ടയിലും കൊച്ചിയിലും കൊല്ലത്തും ആലപ്പുഴയിലും കണ്ണൂരിലും കോട്ടയത്തുമെല്ലാം റിപ്പബ്ലിക് ദിനത്തിലെ പ്രത്യേക ഷോയ്ക്കുവേണ്ടി മണിക്കൂറുകളാണ് ജനങ്ങള്‍ ക്യൂ …

Read More »

പ്രിയന്റെ ഒപ്പത്തില്‍ മോഹന്‍ലാല്‍ അന്ധന്‍; ഷൂട്ടിങ് ഫെബ്രുവരിയില്‍ ആരംഭിക്കും

Mohanlal-Priyadarshan

പ്രിയദര്‍ശന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാലിന് അന്ധന്റെ വേഷം. ഒപ്പം എന്നു പേരിട്ട ചിത്രം ഒരു ക്രൈം ത്രില്ലറാണ്. ഒരു കൊലപാതകത്തിന്റെ ഏക തുമ്പാണ് മോഹന്‍ലാല്‍ വേഷമിടുന്ന കഥാപാത്രം. താന്‍ കൊലപാതകിയായി മുദ്ര കുത്തപ്പെടുന്നതോടെ അന്ധനായ നായകന്‍ യഥാര്‍ഥ കുറ്റവാളിയെ തേടിപ്പോകുന്നതാണ് സംഭ്രമജനകമായ കഥ.അഭിനയത്തിന് ഏറെ പ്രാധാന്യമുള്ളതാണ് വെല്ലുവിളി നിറഞ്ഞ ഈ കഥാപാത്രം. തമിഴ് നടന്‍ സമുദ്രക്കനിയാണ് ചിത്രത്തിലെ വില്ലന്‍. ശിക്കാറിനുശേഷം മോഹന്‍ലാലും സമുദ്രക്കനിയും ഒന്നിക്കുന്ന ചിത്രമാണിത്. നെടുമുടി വേണു, മാമുക്കോയ …

Read More »

രാഷ്ട്രീയ മത യാത്രകള്‍ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് മോഹന്‍ലാല്‍

Mohanlal

കൊച്ചി: രാഷ്ട്രീയ മത യാത്രകള്‍ നടത്തി സാധാരണക്കാരെ ബുദ്ധിമുട്ടിക്കരുതെന്ന് നടന്‍ മോഹന്‍ലാല്‍. ‘നേരുന്നു ശുഭയാത്രകള്‍’ എന്ന പേരില്‍ തന്റെ ബ്ലോഗിലാണ് മോഹന്‍ലാല്‍ കേരളത്തിലെ റോഡുകള്‍ സ്തംഭിപ്പിച്ച് യാത്ര ചെയ്യുന്നതിനെ കുറിച്ച് എഴുതിയത്. കുഞ്ഞിന്റെ ചോറൂണിനായി കോഴിക്കോട് നിന്ന് പാലക്കാടേക്കുള്ള യാത്ര അയ്യപ്പന്‍ വിളക്ക് മൂലം തടസ്സപ്പെട്ട സുഹൃത്തിന്റെ അനുഭവം പങ്കുവച്ചാണ് ബ്ലോഗ് തുടങ്ങുന്നത്. വിവിധ രാഷ്ട്രീയ കക്ഷികള്‍ കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് ജാഥ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ പരിപാടികളുണ്ടാവും. …

Read More »

മദ്യത്തില്‍ നനഞ്ഞ പട്ടുപാവാടകള്‍

Pavada

ജി. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ‘പാവാട’ മദ്യത്തില്‍ മുങ്ങി ജീവിക്കുന്ന ഒരുകൂട്ടം മനുഷ്യരെക്കുറിച്ചാണ് പറയുന്നത്. മലയാളിയുടെ മദ്യപാനശീലത്തെ പറ്റി ഇതിനു മുമ്പ് ഒരു മലയാള സിനിമ വന്നത് ‘സ്പിരിറ്റ്’ എന്ന പേരിലാണ്. കള്ളുകുടി നിര്‍ത്തിയവനെക്കൂടി ബാറിലേക്ക് ഓടിക്കുന്ന ചിത്രമായിരുന്നു അത്. കാശുള്ളവന്‍ മദ്യപിച്ചാല്‍ അതൊരു നേരംപോക്കാണെന്നും പാവപ്പെട്ടവന്‍ മദ്യപിക്കുന്നത് സാമൂഹികവിപത്താണെന്നുമായിരുന്നു രഞ്ജിത്തിന്റെ സ്പിരിറ്റ് തന്ന ഉദാത്തമായ സന്ദേശം. ‘പാവാട’ പക്ഷേ അങ്ങനെയുള്ള ഇരട്ടനയം കാട്ടുന്നില്ല. കച്ചവട സിനിമയുടെ എല്ലാ ചേരുവകളോടെയും …

Read More »