Wednesday , July 17 2019
Breaking News

Entertainment News

ഇതാ പൃഥ്വിരാജിന്റെ കര്‍ണന്‍

Cinema

മഹാഭാരതത്തില്‍ കര്‍ണനാവാന്‍ കൊതിക്കാത്ത താരങ്ങളില്ല. ഒടുവില്‍ ആ ഭാഗ്യം കൈവന്നത് പൃഥ്വിരാജിന്. എന്നു നിന്റെ മൊയ്തീന്‍ എന്ന മെഗാഹിറ്റിനുശേഷം ആര്‍.എസ്. വിമലുമൊത്ത് ചെയ്യുന്ന ചിത്രത്തില്‍ കര്‍ണനാണ് പൃഥ്വി. അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന ചിത്രത്തിന്റെ ആദ്യ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.കര്‍ണന്‍ എന്നു തന്നെയാണ് ചിത്രത്തിന്റെ പേര്. പൃഥ്വിരാജ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പോസ്റ്റര്‍ പുറത്തുവിട്ടത്. ഈ വര്‍ഷത്തെ ആദ്യ ചിത്രമായ പാവാട നിറഞ്ഞ സദസ്സില്‍ സ്വീകരിച്ച …

Read More »

ഒമാനില്‍നിന്ന് മലയാള സിനിമയ്‌ക്കൊരു അറബിനായകന്‍

Salim

അറബി വേഷപ്പകര്‍ച്ചകള്‍ മലയാളസിനിമയില്‍ ഏറെ വന്നിട്ടുണ്ട്. എന്നാല്‍ ഒരു അറബി, മലയാളസിനിമയില്‍ ഇതുവരെ നായകനായി അഭിനയിച്ചിട്ടില്ല. ആ കഥ മാറുകയാണ്. അറബ് ലോകത്തുനിന്നൊരു താരസാന്നിധ്യം മലയാള സിനിമയില്‍ എത്തുന്നു. ഒമാന്‍ സ്വദേശി സലിം ബഹ് വാന്‍ ആണ് ഈ നായകന്‍. അറബ് ലോകത്തെ അറിയപ്പെടുന്ന സംവിധായകനും നടനും ആണ് സലിം ബഹ് വാന്‍. ‘ഉപ്പാപ്പ’ എന്നുപേരിട്ടിരിക്കുന്ന ടി.എ. റസാക്ക് ചിത്രത്തിലൂടെയാണ് സലിം മലയാളത്തില്‍ എത്തുന്നത്. സലിം സംവിധാനംചെയ്ത സിനിമകളില്‍ മലയാളി …

Read More »

ചാര്‍ലിയുടെ വ്യാജന്‍ ഇറങ്ങി

Charlie-Film

കേരളത്തിലെ തിയ്യറ്ററുകളില്‍ നിറഞ്ഞോടുന്ന മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ദുല്‍ഖര്‍ ചിത്രമായ ചാര്‍ലിയുടെ വ്യാജ സി.ഡി പുറത്തിറങ്ങി. ബെംഗളൂരുവില്‍ സി.ഡി. സുലഭമായി ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ച് കേരള പോലീസിന്റെ സൈബര്‍ സെല്ലിനും കര്‍ണാടക പോലീസിനും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. ദിലീപിന്റെ ടു കണ്‍ട്രീസ്, ധ്യാന്‍ ശ്രീനിവാസന്റെ അടി കപ്യാരെ കൂട്ടമണി, മഞ്ജു വാര്യരുടെ ജോ ആന്‍ഡ് ദി ബോയ് എന്നിവയ്‌ക്കൊപ്പം ക്രിസ്മസിനാണ് ചാര്‍ലി പുറത്തിറങ്ങിയത്. സൂപ്പര്‍ഹിറ്റായ എ.ബി.സി.ഡിക്കുശേഷം ദുല്‍ഖറും മാര്‍ട്ടിന്‍ …

Read More »

മോഹന്‍ലാലും ഫഹദും തെലുങ്ക് ചിത്രത്തില്‍

Mohanlal-Fahad

മലയാളത്തിലെ സൂപ്പര്‍സ്റ്റാറും യുവതാരവും തെലുങ്ക് സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആര്‍ ചിത്രത്തില്‍. മോഹന്‍ലാലും ഫഹദ് ഫാസിലുമാണ് കോര്‍ട്ടാല ശിവ സംവിധാനം ചെയ്യുന്ന ‘ജനത ഗാരേജ്’ എന്ന ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ജൂനിയര്‍ എന്‍ടിആറിന്റെ അച്ഛന്‍ വേഷത്തിലാണ് മോഹന്‍ലാല്‍ ജനത ഗാരേജില്‍ എത്തുന്നത്. തമിഴ് ചിത്രം ജില്ലയില്‍ ഇളയ ദളപതി വിജയുടെ അച്ഛനായെത്തി മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ കൈയ്യടി നേടിയിരുന്നു. ജനത ഗാരേജില്‍ ഫഹദ് ഫാസിലും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. …

Read More »

ജാസി പാടി.. ക്ലാ ക്ലാ ക്ലാ മുറ്റത്തൊരു മൈന.

Jasi-Song

ക്ലാ ക്ലാ ക്ലാ സുരേഷ് തിരിഞ്ഞുനോക്കി. മുറ്റത്തൊരു മൈന. രണ്ടാം ക്ലാസിലെ രണ്ടാം പാഠമല്ല. ലജ്ജാവതിയെ കടത്തിവെട്ടുന്ന ജാസി ഗിഫ്റ്റിന്റെ പുതിയ പാട്ടാണ്..കാനേഷ്യസ് അത്തിപ്പൊയിലിന്റെ ചിത്രമായ ഒരു ബിലാത്തി പ്രണയത്തിലെ ഗാനമാണ്. പാട്ടിന്റെ വീഡിയോ പുറത്തിറങ്ങി. സംവിധായകന്‍ തന്നെയാണ് സംഗീതം പകര്‍ന്നത്. കാനേഷ്യസും കുര്യാക്കോസ് ഉണ്ണിട്ടനും ആഞ്ജിന്‍സണ്‍ ഇരിട്ടിയും ചേര്‍ന്നാണ് ഗാനനചന നിര്‍വഹിച്ചത്. പുതുമുഖം ജെറിന്‍ ജോയ് നായകനാവുന്ന ചിത്രം പൂര്‍ണമായും യു.കെ.യിലാണ് ചിത്രീകരിച്ചത്. അക്കരക്കാഴ്ചകള്‍ എന്ന പരമ്പരയിലൂടെ പ്രശസ്തനായ …

Read More »

ചെന്നൈ പ്രളയത്തില്‍ അകപ്പെട്ടതിന്റെ നടുക്കങ്ങള്‍ കുറിച്ച് ലാലേട്ടന്‍

Mohanlal

ചെന്നൈ പ്രളയത്തില്‍ അകപ്പെട്ടതിന്റെ നടുക്കങ്ങള്‍ രേഖപ്പെടുത്തി മോഹന്‍ലാലിന്റെ ബ്ലോഗ്. പ്രളയ സമയത്ത് ഒരാഴ്ചയോളം െൈചന്നയിലെ തന്റെ വീട്ടില്‍ കഴിച്ചുകൂട്ടിയ നിമിഷങ്ങളാണ് താരം ബ്ലോഗില്‍ കുറിച്ചത്. മലയാളികള്‍ തന്നെ സൂപ്പര്‍ സ്റ്റാറെന്ന് വിശേഷിപ്പിക്കുന്നു. അമാനുഷികമായ പല കാര്യങ്ങളും താന്‍ സിനിമയില്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരാഴ്ച ചുറ്റിലും ചൂഴ്ന്ന് നിന്ന വെള്ളത്തിന് നടുവില്‍ ഒന്നും ചെയ്യാനില്ലാതെ ഇരുന്നപ്പോഴാണ് താന്‍ എത്രമേല്‍ നിസാരനാണെന്ന് മനസിലായതെന്നും ബ്ലോഗില്‍ ലാല്‍ പറയുന്നു. വെള്ളപ്പൊക്കത്തിന്റെ ദുരിതത്തില്‍ പെട്ടുപോയപ്പോള്‍ ആളുകളിലെ …

Read More »

ക്രിസ്മസ് വോട്ട് ദിലീപിനോ മഞ്ജുവിനോ?

Film

സമരങ്ങളും പ്രശ്‌നങ്ങളുമൊക്കെ പെട്ടിയിലായി. മെറി ക്രിസ്മസ് പറഞ്ഞുവരുന്നത് അഞ്ച് മലയാള ചിത്രങ്ങളാണ്. ആരൊക്കെ ആഘോഷിക്കും. ആരൊക്കെ പെട്ടിയിലാവുമെന്ന് കണ്ടു തന്നെ അറിയണം. ഗ്രൗണ്ട് പിള്ളേര്‍ക്ക് വിട്ടുകൊടുത്ത് ഈ ക്രിസ്മസ് കാലത്തിന് അവധി കൊടുത്തിരിക്കുകയാണ് സൂപ്പര്‍താരങ്ങളില്‍ പലരും. പയ്യന്മാരോട് ഒരു കൈ നോക്കാന്‍ ദിലീപ് മാത്രമാണുള്ളത്. തോളോടു തോള്‍ ചേര്‍ന്ന് മഞ്ജു വാര്യരുമുണ്ട്. നേരത്തെയെത്തിയ ദില്‍വാലെയും ബാജിറാവും തങ്കമകനുമെല്ലാം ഇപ്പോഴും കളംവിടാതെ നില്‍പ്പുണ്ട് എന്നത് ചെറിയ കാര്യമല്ല. ഇവരോട് മല്ലിട്ട് ജയിക്കാന്‍ …

Read More »

അത്തരക്കാരിയല്ല ശ്യാമിലി

Baby-Shyamily

ബാലതാരത്തില്‍ നിന്ന് നായികാപദത്തിലേയ്ക്ക് കാലെടുത്തുവച്ചപ്പോള്‍ തന്നെ പഴയ ബേബി ശ്യാമിലിക്ക് പാര വന്നു. ശ്യാമിലി മലയാള സിനിമയ്ക്ക് തലവേദനയാണെന്നാണ് പ്രചരിക്കുന്ന വാര്‍ത്ത. എന്നാല്‍, കുപ്രചരണങ്ങളും അഭ്യൂഹങ്ങളും പാടെ നിഷേധിക്കുകയാണ് വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിലൂടെ ശ്യാമിലിയുടെ രണ്ടാംവരവിന് അരങ്ങൊരുക്കിയ നിര്‍മാതാവ് ഫൈസല്‍ ലത്തീഫ്. ചിത്രത്തിന്റെ നിര്‍മാതാവായ എനിക്കില്ലാത്ത എന്ത് തലവേദനയാണ് ശ്യാമിലി ഇവര്‍ക്ക് ഉണ്ടാക്കിയതെന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സംവിധായകന്റെ ചോദ്യം. ‘നടി ശ്യാമിലി മലയാള സിനിമയ്ക് തലവേദനയാകുന്നു’ …

Read More »

വീണ്ടുമൊരു മോഹന്‍ലാല്‍-മീന ചിത്രം

Mohanlal---Meena-Film

ദൃശ്യത്തിന്റെ വന്‍ വിജയത്തിനുശേഷം മീന, മോഹന്‍ ലാലിന്റെ നായികയായി എത്തുന്നു. ‘വെള്ളിമൂങ്ങ’യുടെ വിജയത്തിനുശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മീന നായികയാകുന്നത്. സോഫിയ പോളാണ് നിര്‍മാതാവ്. വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍, ബാംഗ്ലൂര്‍ ഡെയ്‌സിനുശേഷം സോഫിയാ പോള്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. എം. സിന്ധുരാജിന്റെതാണ് തിരക്കഥ. കോഴിക്കോട് ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രം ആശിര്‍വാദ് റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു. പി.ആര്‍.ഒ. വാഴൂര്‍ ജോസ്.

Read More »

എന്റെ സിനിമയെ തോല്‍പ്പിക്കാന്‍ശ്രമം നടന്നു ബാലചന്ദ്രമേനോന്‍

Balachandra-Menon

ദുബായ്: ഏറെക്കാലത്തിനു ശേഷം ഒരുക്കിയ സിനിമയെ തോല്‍പ്പിക്കാന്‍ കേരളത്തില്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നതായി സംവിധായകന്‍ ബാലചന്ദ്രമേനോന്‍. അദ്ദേഹം സംവിധാനംചെയ്ത ‘ഞാന്‍ സംവിധാനംചെയ്യും’ എന്ന സിനിമ ദേനോവ സിനിമയില്‍ ക്ഷണിക്കപ്പെട്ട സദസ്സിനുമുന്നില്‍ പ്രദര്‍ശിപ്പിച്ചശേഷം നടന്ന ചര്‍ച്ചയിലായിരുന്നു ഈ പ്രതികരണം. സിനിമകണ്ട് ആസ്വദിച്ചിരുന്ന തലമുറ ഇന്ന് മുതിര്‍ന്നു. അതേസമയം ആദ്യദിവസങ്ങളില്‍ത്തന്നെ ചിത്രംകണ്ട പുതുതലമുറയിലൊരു വിഭാഗം സിനിമയ്‌ക്കെതിരെ വ്യാപകമായ പ്രചാരണം നടത്തുകയായിരുന്നു. ഇതുകാരണം എന്റെ സ്ഥിരം പ്രേക്ഷകരും തിയറ്ററിലെത്തിയില്ല. കരിയറില്‍ അനാഥമായിപ്പോയ ആദ്യസിനിമയായി ഇത് …

Read More »