Tuesday , June 18 2019
Breaking News

More News

സിപിഎം മുന്‍ബ്രാഞ്ച് സെക്രട്ടറി തീവണ്ടി തട്ടിമരിച്ച നിലയില്‍

Train

കാഞ്ഞങ്ങാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറിയും മുന്‍ ചെത്തുതൊഴിലാളിയുമായിരുന്ന കൊളവയലില്‍ താമസക്കാരനുമായ വി എം രവി (65)യെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മാണിക്കോത്ത് ഗ്രാന്‍ഡ് ഓഡിറ്റോറിയത്തിനു സമീപത്തെ റെയില്‍വേ ട്രാക്കില്‍ ഇന്ന് രാവിലെയാണ് രവിയെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കാണപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം വരെ ഇദ്ദേഹം വീട്ടിലുണ്ടായിരുന്നുവത്രെ. തൃശൂര്‍ നാട്ടിക സ്വദേശിയായിരുന്നു രവി. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. ഭാര്യ: കാര്‍ത്തിയാണി. …

Read More »

ബസിടിച്ച് കാല്‍ നടയാത്രക്കാരന്‍ മരിച്ചു

Accident

ബന്തടുക്ക : ബസിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. നിയന്ത്രണം വിട്ട ബസ് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞു. മാണിമൂല ബെള്ളിപാടിയിലെ ബെള്ളിയപ്പ ഗൗഡ (54) യാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം 5.10 മണിയോടെ മാണിമൂലയിലാണ് അപകടം. ഭജനമന്ദിരത്തിനു സമീപം റോഡിലൂടെ നടന്നുപോവുകയായിരുന്ന ബെള്ളിയപ്പ ഗൗഡയെ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബന്തടുക്ക – സുള്ള്യ റൂട്ടില്‍ പോകുകയായിരുന്ന ഗുരുജി ബസാണ് ഇടിച്ചത്. ബെള്ളിയപ്പയെ ഇടിച്ചതോടെ നിയന്ത്രണം വിട്ട് ബസ് സമീപത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. ഭാര്യ …

Read More »

തേപ്പു തൊഴിലാളി തീവണ്ടി തട്ടി മരിച്ചു

Death

കാഞ്ഞങ്ങാട്: തേപ്പുതൊഴിലാളി തീവണ്ടി തട്ടി മരിച്ചു, ഇതേ തുടര്‍ന്ന് മംഗാപുരം ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം ഒരു മണിക്കൂറിലേറെ തടസപ്പെട്ടു. വ്യാഴാഴ്ച രാവിലെ ആറു മണിയോടെയാണ് കാഞ്ഞങ്ങാട് സൗത്തിനു സമീപത്തെ മുവാരിക്കുണ്ടിലെ തേപ്പു തൊഴിലാളി ഗംഗാധരനാ (55)ണ് നിത്യാനാന്ദാശ്രമത്തിനു സമീപം തീവണ്ടി തട്ടി മരണപ്പെട്ടത്. ഇതിനിടെ ഇതുവഴി വന്ന ചെറുവത്തൂര്‍മംഗലാപുരം പാസഞ്ചര്‍ മൃതദേഹം കാണപ്പെട്ട സ്ഥലത്ത് നിന്ന് അമ്പതു മീറ്ററകലെ നിര്‍ത്തിയിട്ടു. സാധാരണ മൃതദേഹം ട്രാക്കില്‍ കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അതിനു …

Read More »

യുവാവ് തൂങ്ങിമരിച്ച നിലയില്‍

Hanging

ബദിയടുക്ക: യുവാവിനെ വീടിന്റെ സിറ്റൗട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളത്തടുക്ക കുംട്ടാല്‍മൂലയിലെ ബാബു(40)വാണ് മരിച്ചത്. കൂലിപ്പണിക്കാരനായിരുന്നു. 5വര്‍ഷത്തോളമായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി 7മണിയോടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ആ സമയത്ത് വീട്ടുകാര്‍ ഉണ്ടായിരുന്നില്ല. മാനപ്പ മൂല്യഗീത ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ആനന്ദ, മധുസൂദന, സുന്ദരി. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Read More »

ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ ഗൃഹനാഥന്‍ വാഹനാപകടത്തില്‍ മരിച്ചു

Death

മാവുങ്കാല്‍: വിഷു ദിനത്തില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗൃഹനാഥന്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. കുശവന്‍കുന്നിലെ ഗോപിനാഥന്‍ നാലപ്പാടം(51) ആണ് സ്‌കൂട്ടിയില്‍ ബൊലോറൊ ഇടിച്ച് മരണപ്പെട്ടത്. തിങ്കളാഴ്ച ഉച്ചക്ക് മാവുങ്കാല്‍ ശ്രീമദ് പരശിവ വിശ്വകര്‍മ്മ ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന ഗോപിനാഥന്‍ അതുവഴി വന്ന സുഹൃത്ത് ശ്യാമു (35) വിന്റെ സ്‌കൂട്ടിയില്‍ കയറുകയായിരുന്നു. ദേശീയപാത പാതിരാകുന്നിലെത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ച കെ എല്‍ 60 ജെ 7046 നമ്പര്‍ സ്‌കൂട്ടിയില്‍ പിറകില്‍ നിന്ന് …

Read More »

ടൈലര്‍ ഷോപ്പുടമ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു

Obit

നീര്‍ച്ചാല്‍ : ടൈലര്‍ ഷോപ്പുടമ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. നീര്‍ച്ചാല്‍ ടൗണില്‍ ടൈലര്‍ഷോപ്പ് നടത്തി വരുന്ന ചന്ദ്രമോഹന (50)നെയാണ് മരിച്ചത്. മാനമുഖാരി – രത്‌നാവതി ദമ്പതികളുടെ മകനാണ്. ഭാര്യ : വിദ്യാരോഹിണി. മക്കളില്ല. സഹോദരങ്ങള്‍ : ഹേമലത്, സുശീല, ജയന്തി.

Read More »

പാലക്കുന്നില്‍ ബുള്ളറ്റുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

accident

ഉദുമ : ബുള്ളറ്റുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോട്ടിക്കുളം മുക്രി ഹൗസിലെ മുഹമ്മദ് -ആയിഷ ദമ്പതികളുടെ മകന്‍ അബ്ദുല്‍നാസര്‍ (49) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തരയോടെ പാലക്കുന്ന് മത്സ്യമാര്‍ക്കറ്റിന് സമീപത്താണ് അപകടം. സമീപത്തെ ഹോട്ടലില്‍ പോയി കെ എസ് ടി പി റോജിലേക്ക് കയറുന്നതിനിടെ കണ്ണീര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബുള്ളറ്റ് നാസര്‍ ഓടിച്ച ബുള്ളറ്റിലേക്ക് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ നാസറിലെ സമീപത്തുള്ളവര്‍ മംഗ്‌ളൂരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ …

Read More »

പൊള്ളക്കട ദേശീയപാതയിലെ വാഹനാപകടം ; ചികിത്സയിലായിരുന്ന കോസ്റ്റ് ഗാര്‍ഡ് അസി.കമാന്റര്‍ മരിച്ചു

Accident-Death

കാഞ്ഞങ്ങാട് : പൊള്ളക്കട ദേശീയപാതയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ഗുരുതരനിലയില്‍ ചികിത്സയിലായിരുന്ന കോസ്റ്റ് ഗാര്‍ഡ് അസി. കമാന്റര്‍ മരിച്ചു. പെരിയ ബസ് സ്റ്റോപ്പിനു സമീപത്തെ ഗംഗാധരന്റെ മകന്‍ രാഗില്‍ ഗംഗാധരന്‍ (26) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ മംഗ്‌ളൂരുവിലെ ആശുപത്രിയലാണ് മരിച്ചത്. സാരമായി പരിക്കേറ്റ സഹോദരി രഗ്ന (22) ആശുപത്രിയിലാണ്. വെള്ളിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെ പൊള്ളക്കട ദേശീയപാതയിലാണ് ്പകടം. രാഗിലും സഹോദരിയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ എതിര്‍ ഭാഗത്തു നിന്നും …

Read More »

മാണിമൂല സ്വദേശി സുള്ള്യ പുഴയില്‍ മരിച്ച നിലയില്‍

Death

ബന്തടുക്ക : മാണിമൂല സ്വദേശിയെ സുള്ള്യ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കേതില്‍ ജോസ് (50) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്. ടാപ്പിംഗ് തൊഴിലാളിയാണ്. പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഹൃദയാഘാതമുണ്ടായതാണ് മരണകാരമമെന്ന് സംശയിക്കുന്നു. സുള്ള്യ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More »

കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു

Marannam

കാഞ്ഞങ്ങാട്: വീട് നിര്‍മ്മാണത്തിനിടയില്‍ രണ്ടാം നിലയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് പന്തീരംകാവ് ചന്ദ്രന്റെ മകന്‍ വിജേഷാ (35) ണ് മരിച്ചത്. അതിഞ്ഞാല്‍ പള്ളിക്ക് സമീപത്തെ രണ്ടുനിലവീടിന്റെ നിര്‍മ്മാണത്തിനിടയിവിജേഷ് അബദ്ധത്തില്‍ താഴെ വീണത്. പരിക്കേറ്റ വിജേഷിനെ മംഗലാപുരം എ ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികില്‍സക്കിടയിലായിരുന്നു മരണം സംഭവിച്ചത്.

Read More »