Thursday , February 20 2020
Breaking News

More News

റിട്ട. പഞ്ചായത്ത് ജീവനക്കാരന്‍ അസുഖത്തെത്തുടര്‍ന്ന് മരിച്ചു

ബദിയഡുക്ക : ബദിയഡുക്കയിലെ റിട്ട. പഞ്ചായത്ത് ജീവനക്കാരന്‍ അസുഖത്തെതുടര്‍ന്ന് മരിച്ചു. മഞ്ചേശ്വരം സ്വദേശിയാണ്. ബദിയഡുക്ക എന്‍മകജെ, മഞ്ചാശ്വരം പഞ്ചായത്തുകളില്‍ ജോലി ചെയ്തിട്ടുണ്ട്. ഏറെകാലമായി കിഡാനി സംബന്ധമായ ചികിത്സയിലായിയരുന്നു. ഏറെ കാലമായി കിഡ്‌നി സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു. ഭാര്യ : അരുണാകുമാരി. മക്കള്‍ : ദാഗരാജ്, പ്രശാന്ത്. സഹോദരങ്ങള്‍ : മോഹന്‍ദാസ്, അഞ്ജലി, വന്ദന.

Read More »

ഇന്ത്യയുമായി ഒരു അപ്രതീക്ഷിത യുദ്ധത്തിന് സാധ്യതയെന്ന് പാക് വിദേശകാര്യ മന്ത്രി

ഇസ്ലാമാബാദ്: ജമ്മു കശ്മീരിലെ സാഹചര്യങ്ങള്‍ ഇന്ത്യയുമായി ഒരു അപ്രതീക്ഷിത യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന ഭീഷണിയുമായി പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി. ജനീവയില്‍ നടക്കുന്ന യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ സമ്മേളനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. . ഒരു യുദ്ധമുണ്ടായാല്‍ അതിന്റെ അനന്തരഫലം എന്താകുമെന്ന് അറിയുന്നവരാണ് പാകിസ്താനും ഇന്ത്യയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ ഈ സാഹചര്യമാണ് തുടരുന്നതെങ്കില്‍ എന്തും സംഭവിക്കാം. അപ്രതീക്ഷിതമായ ഒരു യുദ്ധം തള്ളികളയാനാവില്ലെന്നും ഷാ മഹ്മൂദ് …

Read More »

കാണാതായ വീട്ടമ്മയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നീലേശ്വരം : വീട്ടില്‍ നിന്നും കാണാതായ വീട്ടമ്മയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊന്നക്കാട്ടെ മേലേമുറിയില്‍ ടെസ്സിയുടെ (48) മൃതദേഹമാണ് അശോകചാല്‍ പാലത്തിനു സമീപം പുഴയില്‍ കണ്ടെത്തിയത്. രണ്ടു ദിവസമായി ടെസ്സിയെ കാണാതായിട്ട്. ഇതേ തുടര്‍ന്ന് തിരച്ചില്‍ നടത്തി വരികയായിരുന്നു. മക്കള്‍ : സെറ്റഫിന്‍, ഫെബിന്‍, എയ്ഞ്ചല്‍.

Read More »

കാഞ്ഞങ്ങാട് സ്വദേശി ശബരിമലയില്‍ കുഴഞ്ഞു വീണു മരിച്ചു

കാഞ്ഞങ്ങാട് : ശബരിമലയില്‍ കുഴഞ്ഞു വീണു മരിച്ച കാഞ്ഞങ്ങാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. നെല്ലിക്കാട്ടെ കെ വി രത്‌നാകരന്‍ (53) ആണ് തിങ്കളാഴ്ച വൈകിട്ട് മരിച്ചത്. പതിനെട്ടാം പടി കയറി കൊടിമരത്തിനു സമീപമെത്തിയപ്പോള്‍ കൈകാലുകള്‍ തളരുന്നതു പോലെ തോന്നിയതിനെ തുടര്‍ന്ന് കൂടെയുണ്ടായിരുന്നവര്‍ പോലീസിന്റെയും അയ്യപ്പ സേവാ സംഘം പ്രവര്‍ത്തകരുടെയും സഹായത്തോടെ ദേവസ്വം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആറുമണിയോടെയാണ് സംഭവം. കൂടെയുള്ളവരോട് ദര്‍ശനം നടത്തിവരാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇവര്‍ ദര്‍ശനം കഴിഞ്ഞ് …

Read More »

കരിവെള്ളൂരില്‍ ബൈക്ക് മറിഞ്ഞ് കൊടക്കാട് സ്വദേശി മരിച്ചു

കരിവെള്ളൂര്‍ : ബൈക്ക് മറിഞ്ഞ കൊടക്കാട് സ്വദേശിയായ യുവാവ് മരിച്ചു. കൊടക്കാട് തിങ്കളാഴ്ച രാവിലെ ദേശീയപാതയില്‍ കരിവെള്ളൂര്‍ ഓണക്കുന്നിലാണ് അപകടം. കൊടക്കാട്ടെ ദാമോദരന്‍0പ്രസന്ന ദമ്പതികളുടെ മകന്‍ പി പി പ്രദീപ് (28) ആണ് മരിച്ചത്. വെള്ളൂര്‍ ബാങ്കിന് സമീപത്തെ സ്ഥാപനത്തിലെ വെല്‍ഡിംഗ് തൊഴിലാളിയായ പ്രദീപ് രാവിലെ ബൈക്കില്‍ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം.

Read More »

എട്ടുമാസം ഗര്‍ഭിണിയായ യുവതി തൂങ്ങി മരിച്ച നിലയില്‍

ബദിയഡുക്ക : എട്ടുമാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബദിയഡുക്ക നാരമ്പാടി പുണ്ടൂര്‍ ശാസ്താംകോട്ടെ അബ്ദുര്‍റഹ്മാന്റെ ഭാര്യ ജമീല (33) ആണ് വീട്ടിനകത്ത് തൂങ്ങി മരിച്ചത്. ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. വീട്ടിലെ മറ്റുള്ളവരെല്ലാം ഒരു ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. ഈ സമയം വീട്ടില്‍ തനിച്ചായിരുന്നു ജമീല. വൈകിട്ട് തിരിച്ചുവന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഒന്നരവര്‍ഷം മുമ്പാണ് ജമീലയും അബ്ദുല്‍റഹ്മാനും വിവാഹിതരായത്. ബദിയഡുക്ക പോലീസ് …

Read More »

നെല്ലിക്കുന്ന് കടപ്പുറത്ത് സ്ത്രീയുടെ മൃതദേഹം കരക്കടിഞ്ഞു

കാസര്‍കോട് : നെല്ലിക്കുന്ന് കസബ കടപ്പുറത്ത് സ്ത്രീയുടെ മൃതദേഹം കരക്കടിഞ്ഞു. ഞായറാഴ്ച രാവിലെ ആറുമണിയോടെ മത്സ്യബന്ധനത്തിന് പോകുന്നവരാണ് 65 വയസു പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മുണ്ടും ബ്ലൗസുമാണ് വേഷം. കാതില്‍ കമ്മലുണ്ട്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. ഉള്‍പ്രദേശത്തു നിന്നും ഒരു സ്ത്രീയെ കാണാതായതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരാണോ മരിച്ചതെന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. പോലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Read More »

പള്ളഞ്ചി പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ബന്തടുക്ക : പള്ളഞ്ചി പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബന്തടുക്ക മാണിമൂല പനങ്കുണ്ടിലെ പേറ കുഞ്ഞമ്പുനായരുടെയും ചേവിരി പാര്‍വ്വതിയുടെയും മകന്‍ സി രതീഷിന്റെ (35) മൃതദേഹമാണ് വെള്ളിയാഴ്ച രാത്രി പുഴയോട് ചേര്‍ന്നുള്ള തോട്ടില്‍ കണ്ടെത്തിയത്. രതീഷിനെ ബുധനാഴ്ച രാത്രി മുതല്‍ കാണാനില്ലെന്ന് ബന്ധുക്കള്‍ ബേഡകം പോലീസില്‍ പരാതി നല്‍കിയിരുന്നു. അതിനിടെ പുഴയ്ക്ക് സമീപത്തെ തോടിന്റെ കരയില്‍ രതീഷിന്റെ ചെരുപ്പും മൊബൈല്‍ ഫോണും കണ്ടെത്തിയതിനാല്‍ ഒഴുക്കില്‍പ്പെട്ടതായി സംശയമുയരുകയും പോലീസും ഫയര്‍ഫോഴ്‌സും …

Read More »

ആശുപത്രിയില്‍ നിന്ന് കാണാതായ പി എഫ് ഉദ്യോഗസ്ഥന്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ മരിച്ച നിലയില്‍

കാഞ്ഞങ്ങാട് : സ്വകാര്യാശുപത്രിയില്‍ നിന്നും കാണാതായ പ്രൊവിഡണ്ട് ഫണ്ട് ഇന്‍സ്‌പെക്ടര്‍ അതേ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി അനിക്കാടിയിലെ പത്മനാഭ (58)നെയാണ് ചെറുവത്തൂരിലെ കെ എ എച്ച് ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ മാസം 3 നാണ് പത്മനാഭനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിറ്റേദിവസം ആശുപത്രി തന്നെ ഉണ്ടായിരുന്നെങ്കിലും വൈകിട്ടോടെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് വ്യാഴാഴ്ച രാത്രി ഓപ്പറേഷന്‍ തിയേറ്ററില്‍ മരിച്ച നിലയില്‍ …

Read More »

യുവതി വീട്ടിനകത്ത് തൂങ്ങി മരിച്ചു

കാഞ്ഞങ്ങാട് : വീട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവതി ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെ മരിച്ചു. കമ്പല്ലൂര്‍ കണ്ണിക്കുന്നിലെ നാരായണന്റെ മകന്‍ അഞ്ജന (22) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് അഞ്ജന വീട്ടിനകത്ത് തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. വീട്ടുകാര്‍ ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. ചിറ്റാരിക്കാല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Read More »