Wednesday , January 22 2020
Breaking News

More News

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു

കാനത്തൂര്‍ : മഞ്ഞപ്പിത്തം ബാധിച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. കാനത്തൂര്‍ സ്റ്റാന്റിലെ ഡ്രൈവറും പയോലത്തെ മാലിങ്കുനായര്‍-ജാനകി ദമ്പതികളുടെ മകനുമായ കെ മണികണ്ഠന്‍ (40) ആണ് മരിച്ചത്. മൂന്നു ദിവസമായി ചികിത്സയിലായിരുന്നു. ആശയമാണ് ഭാര്യ : ഒന്നരവയസുള്ള അനുഷ്‌ക ഏക മകളാണ്. സഹോദരങ്ങള്‍ കെ രമണി, കെ മോഹനന്‍, കെ ലളിത, കെ ബേബി. മഞ്ഞപ്പിത്തം ബാധിച്ച് കാസര്‍കോട് താലൂക്കില്‍ പത്തു ദിവസത്തിനുള്ളില്‍ രണ്ടുപേര്‍ മരിച്ചു. വിദ്യാനഗര്‍ …

Read More »

അസുഖത്തില്‍ മനംനൊന്ത യുവാവ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

ബദിയടുക്ക: യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൗവ്വാര്‍ സ്വദേശിയും നീര്‍ച്ചാലിന് സമീപം ഏണിയാര്‍പ്പിലെ വാടക വീട്ടില്‍ താമസക്കാരനുമായ പ്രകാശാ(37)ണ് മരിച്ചത്. കൂലിപ്പണിക്കാരനായിരുന്നു. ആറ് മാസത്തോളമായി പ്രകാശന് അസഹനീയമായ വയറുവേദനയുണ്ടായിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് തൂങ്ങി മരിച്ചതെന്ന് കരുതുന്നു. ഞായറാഴ്ച ഉച്ചയോടെ ഭാര്യ ഗീത മരുന്ന് വാങ്ങാന്‍ ആസ്പത്രിയിലേക്ക് പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് പ്രകാശനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഗീത നിലവിളിച്ചതിനെ തുടര്‍ന്ന് പരിസരവാസികളെത്തി കയര്‍ മുറിച്ച് പ്രകാശനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും …

Read More »

പനിബാധിച്ച് കോഴിക്കോട്ട് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു

കാഞ്ഞങ്ങാട് : പനി ബാധിച്ച് കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. തൈക്കടപ്പുറം പാലിച്ചോന്‍ അമ്പല പരിസരത്ത് താമസിക്കുന്ന ജിജീഷ് – രമ്യ ദമ്പതികളുടെ മകള്‍ ദയാലക്ഷ്മി (ഒന്ന്)യാണ് മരിച്ചത്. ദിയലക്ഷ്മി സഹോദരിയാണ്.

Read More »

എന്റെ പുതിയ കുടുംബം; നവാബിന്റെ സഹോദരിമാര്‍ക്കും മരുമകള്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് പൂജ

അടുത്തിടെയാണ് ബോളിവുഡ് നടി പൂജ ബത്രയും നടന്‍ നവാബ് ഷായും വിവാഹിതരായത്. മുംബൈയില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. വിവാഹചിത്രങ്ങളും മറ്റും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നവാബിന്റെ കുടുംബത്തോടൊപ്പമുള്ള പൂജയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. നവാബ് ഷായുടെ സഹോദരിമാര്‍ക്കും മരുമക്കള്‍ക്കും ഒപ്പമുള്ള ഫോട്ടോയാണ് പൂജ പങ്കുവച്ചിരിക്കുന്നത്. എന്റെ പുതിയ കുടുംബം, സുന്ദരികളായ സഹോദരിമാരും മരുമക്കളും ചിത്രങ്ങള്‍ക്കൊപ്പം പൂജ കുറിച്ചു. ഇക്കഴിഞ്ഞ ജൂണിലാണ് ഇരുവരും തങ്ങളുടെ പ്രണയം പരസ്യമാക്കിയത്. …

Read More »

പനി ബാധിച്ച് എട്ടുവയസുകാരി മരിച്ചു

ഉദിനൂര്‍: പനി ബാധിച്ച് എട്ടുവയസുകാരി മരിച്ചു. ഉദിനൂര്‍ സെന്‍ട്രലില്‍ താമസിക്കുന്ന രാജ് കുമാറിന്റെയും മണിമാലയുടെയും മകള്‍ റിഷിക (8)യാണ് പനി ബാധിച്ച് മരിച്ചത്. വെള്ളിയാഴ്ച രോഗലക്ഷണം കാണപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ ഡോക്ടറെ കാണിച്ചിരുന്നു. എന്നാല്‍ ശനിയാഴ്ച രാവിലെയോടെ പനി മൂര്‍ച്ഛിക്കുകയായിരുന്നു. പയ്യന്നൂര്‍ ആശുപത്രിയില്‍ കാണിച്ചുവെങ്കിലും നിലഗുരുതരമായതിനാല്‍ പരിയാരം ആശുപത്രിയില്‍ കൊണ്ടു പോകും വഴി മരണപ്പെടുകയായിരുന്നു. ഉദിനൂര്‍ സെന്‍ട്രല്‍ എ യു പി സ്‌കൂള്‍ മൂന്നാം തരം വിദ്യാര്‍ത്ഥിനിയാണ്. തമിഴ്‌നാട് സ്വദേശികളായ …

Read More »

കാസര്‍കോട് സ്വദേശി ദുബൈയില്‍ ഹൃദയാഘാതതെത്തുടര്‍ന്ന് മരിച്ചു

ദുബൈ : കാസര്‍കോട് സ്വദേശി ദുബൈയില്‍ ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചു ബന്തിയോട് മീപ്പിരിയിലെ ഹംസയുടെ മകന്‍ നജാത്ത് (30) ആണ് മരിച്ചത്. ദുബൈയില്‍ എഞ്ചിനിയറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ : മേല്‍പറമ്പിലെ ഹിബ. സഹോദരങ്ങള്‍ : സാദാത്ത്, ഇഷ്‌റത്ത്, ഷറഫാത്ത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്.

Read More »

മകന്റെ മരണാനന്തര ചടങ്ങിനിടെ മാതാവും മരിച്ചു

കാസര്‍കോട് : മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മകനും മാതാവും മരിച്ചു. മധൂര്‍ പട്‌ള വാര്‍ഡ് കോണ്‍ഗ്രസ് മുന്‍ പ്രസിഡണ്ടും പട്‌ളയിലെ പരേതനായ ബീരാന്‍-ബീഫാത്തിമ ദമ്പതികളുടെ മകനുമായ സി മുഹമ്മദ് കുഞ്ഞി (71)യാണ് കഴിഞ്ഞ ദിവസം മരിച്ചത്. മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനിടയിലാണ് 93 വയസുകാരിയായ മാതാവ് ബീഫാത്തിമയും മരിച്ചത്. പട്‌ളയിലെ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനാണ് മുഹമ്മദ്കുഞ്ഞി. ഭാര്യ മറിയുമ്മ. മക്കള്‍ : ബഷീര്‍, മുനീര്‍, നാസിര്‍, അസീസ്, ജബ്ബാര്‍, മൈമൂന, ഹസീന, സക്കീന. …

Read More »

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ മരിച്ചു

ബദിയഡുക്ക : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ രിച്ചു. ബേള ധര്‍ബ്ബത്തടുക്കയിലെ വിനോദ് രാജ് (20) ആണ് മരണത്തിന് കീഴടങ്ങിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ കാസര്‍കോട്ടെ ആശുപത്രിയിലായിരുന്നു മരണം. വസന്ത-ചന്ദ്രാവതി ദമ്പതികളുടെ മകനാണ്. ജന്മനാ അപസ്മാര രോഗിയായിരുന്ന വിനോദ് രാജിനു പരിയാരം മെഡിക്കല്‍ കോളേജ്, മംഗ്‌ളൂരു ആശുപത്രികളില്‍ ചികിത്സ നടത്തിയിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍ : രാജേഷ്, വിശ്വരാജ്, വിനയകുമാരി.

Read More »

ഉറങ്ങാന്‍ കിടന്ന വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍

കാഞ്ഞങ്ങാട് : ഉറങ്ങാന്‍ കിടന്ന വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍. പുല്ലൂര്‍ ഉദയനഗറിലെ കൂളിമാവുങ്കാലിലെ സീതാരാമന്‍ ആചാരിയുടെ ഭാര്യ കെ അംബുജാക്ഷി (55) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. വ്യാഴാഴ്ച രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോളാണ് അംബുജാക്ഷിയെ കാണാതായതറിയുന്നത്. അന്വേഷണത്തിനിടയിലാണ് വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മക്കള്‍ : ജഗദീഷ് കുമാര്‍, പ്രിയ, സൗമ്യ. മരുമകന്‍ : രാകേഷ്.

Read More »

കന്യാപ്പാടിയില്‍ പനിബാധിച്ച് ചികിത്സയിലായിരുന്ന സഹോദരങ്ങളായ പിഞ്ചുകുട്ടികള്‍ മരിച്ചു

ബദിയഡുക്ക : പനി ബാധിച്ച് ചികിത്സയിലായിരുന്ന സഹോദരങ്ങളായ രണ്ടു പിഞ്ചുകുട്ടികള്‍ മരിച്ചു. കന്യാപ്പാടിയിലെ സിദ്ദിഖിന്റെയും അസറുന്നിസയുടെയും മക്കളായ മൊയ്തീന്‍ സിനാസ് (നാലര), ഫിദറത്തുല്‍ മുംതഹാന്‍ (ആറുമാസം) എന്നിവരാണ് മരിച്ചത്. മുംതഹാന്‍ ചൊവ്വാഴ്ച വൈകുന്നേരവും സിനാസ് ബുധനാഴ്ച രാവിലെയുമാണ് മരിച്ചത്. ഏതാനും ദിവസം മുമ്പാണ് സഹോദരങ്ങളെ പനിബാധിച്ച നിലയില്‍ ചെങ്കളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നിലയില്‍ മാറ്റം ഇല്ലാത്തിനെ തുടര്‍ന്ന് മംഗ്‌ളൂരു ഫാദര്‍ മുള്ളേര്‍സ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ന്യുമോണിയയാണോ കുട്ടികളുടെ ജീവന്‍ …

Read More »