Monday , August 26 2019
Breaking News

More News

സ്വര്‍ണവില പവന് 28,000 രൂപയായി

Gold

കൊച്ചി: സ്വര്‍ണവില പവന് 28,000 രൂപയിലെത്തി. 3500 രൂപയാണ് ഗ്രാമിന്. ഓഗസ്റ്റ് ഒന്നിന് 25,680 രൂപയായിരുന്നു പവന്റെ വില. 15 ദിവസത്തിനിടെ പവന്‍ വിലയിലുണ്ടായ വര്‍ധനവ് 2,320 രൂപയാണ്. ജൂലായ് രണ്ടിനാകട്ടെ 24,920 രൂപയായിരുന്നു പവന്റെ വില. നാലുവര്‍ഷംകൊണ്ട് പവന് 9280 രൂപയുടെ വര്‍ധനവാണുണ്ടായത്. സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ വിപണിയില്‍ പ്രകടമായതും സുരക്ഷിത നിക്ഷേപമെന്നനിലയില്‍ ആഗോളതലത്തില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ധിപ്പിച്ചതുമാണ് .

Read More »

പെരുന്നാള്‍ ദിവസം കാണാതായ യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍

Marannam

മേല്‍പറമ്പ് : പെരുന്നാള്‍ ദിവസം കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. മേല്‍പറമ്പ് തങ്ങള്‍ മന്‍സിലില്‍ അബ്ബാസിന്റെ മകന്‍ നൗഫലി (32)ന്റെ മൃതദേഹമാണ് അമ്മാവനായ മേല്‍പറമ്പിലെ ഇമ്പിച്ചിക്കോയ തങ്ങളുടെ വീട്ടു കിണറ്റില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ബലിപെരുന്നാള്‍ ദിവസം രാവിലെ പള്ളിയില്‍ നിന്ന് വീട്ടിലെത്തിയ ശേഷം വീട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം രാത്രി എട്ടരയാടെ പുറത്തിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്താത്തിനെ തുടര്‍ന്ന് ബന്ധുവായ സയ്യിദ് കോയക്കുഞ്ഞി തങ്ങളുടെ …

Read More »

ആക്രമിക്കാന്‍ ഇന്ത്യയ്ക്ക് പദ്ധതി; മോദിയെ ഞങ്ങള്‍ പാഠം പഠിപ്പിക്കും: ഇമ്രാന്‍ ഖാന്‍

---------

ഇസ്ലാമാബാദ് : പാക്ക് അധിനിവേശ കശ്മീരില്‍ ആക്രമണം നടത്താന്‍ ഇന്ത്യയ്ക്ക് പദ്ധതി ഉണ്ടെന്നും എന്നാല്‍ അവസാനം വരെ ഇതിനെതിരെ പോരാടുമെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനമായ 14നു മുസാഫറാബാദില്‍ നടത്തിയ സംവാദത്തിലാണ് ഇമ്രാന്റെ പ്രസ്താവന. കശ്മീരില്‍ ഇന്ത്യ ഇപ്പോള്‍ നടപ്പിലാക്കുന്ന നിയന്ത്രണങ്ങളില്‍ നിന്ന് ലോകത്തിന്റെ ശ്രദ്ധ മാറ്റാനാണ് ആക്രമണം നടത്താന്‍ പദ്ധതിയിടുന്നത്. പാക്കിസ്ഥാന്‍ സൈന്യത്തിന് ഇതുമായി ബന്ധപ്പെട്ട് പൂര്‍ണവിവരം ലഭിച്ചിട്ടുണ്ടെന്നും ഇമ്രാന്‍ അറിയിച്ചു. ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് …

Read More »

വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം

Cricket

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ സെഞ്ച്വറി(114)യും ശ്രേയസ് അയ്യറിന്റെ അര്‍ധസെഞ്ച്വറിയുമാണ്(65)മാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഇന്ത്യക്കെതിരായ ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനായി ഓപ്പണറായി ഇറങ്ങിയ ക്രിസ് ഗെയില്‍ വെടിക്കെട്ട് ബാറ്റിങ്ങ് പ്രകടനമാണ് കാഴ്ചവെച്ചത്. 41 പന്തില്‍ നിന്ന് 72 റണ്‍സെടുത്ത ക്രിസ് ഗെയ്‌ലാണ് വെസ്റ്റീന്‍ഡീസിന് വേണ്ടി മികച്ച സ്‌കോര്‍ ചെയ്തതും. അഞ്ച് സിക്‌സുകളും എട്ട് ഫോറുകളുമാണ് …

Read More »

മൊബൈല്‍ ഫോണ്‍ റീ ചാര്‍ജ്ജ്‌ചെയ്യാന്‍ കടയിലെത്തിയ പ്രവാസി കുഴഞ്ഞു വീണു മരിച്ചു

Obit

കാസര്‍കോട് : മൊബൈല്‍ ഫോണ്‍ റീ ചാര്‍ജ്ജ് ചെയ്യാന്‍ കടയിലെത്തിയ പ്രവാസി കുഴഞ്ഞുവീണു മരിച്ചു. ഫോര്‍ട്ട് റോഡിലെ അബ്ദുല്‍ ലത്തീഫ് (56) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ കാസര്‍കോട് ജാല്‍സൂര്‍ ജംഗ്ഷനു സമീപത്തെ കടയിലാണ് സംഭവം. കുഴഞ്ഞുവീണ അബ്ദുല്‍ലത്തീഫിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഖത്തറിലായിരുന്ന ലത്തീഫ് പത്തു ദിവസം മുമ്പാണ് നാട്ടിലേക്ക് അവധിക്ക് വന്നത്. പരേതനായ ഹസന്‍-ഹലീമ ദമ്പദികളുടെ മകനാണ്. ഭാര്യ; അസ്മ. മക്കള്‍ : …

Read More »

എം എ ഖാസിം മുസ്ല്യാരുടെ വിയോഗം ; വിട വാങ്ങിയത് ഉത്തരമലബാറിന്റെ പണ്ഡിത തേജസ്

M-A-KHasim

കാസര്‍കോട് : സമസ്ത ഇസ്സാംമത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയും കേന്ദ്ര മുശാവറ അംഗവുമായിരുന്ന എം എ ഖാസിം മുസ്ല്യാരുടെ വിയോഗം തീരാനഷ്ടം. ഉത്തരമലബാറിന്റെ പണ്ഡിത തേജസ്സായിരുന്നു എം എ ഖാസിം മുസ്ല്യാര്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ തണലില്‍ തനിക്കു പരമ്പരാഗതമായി ലഭിച്ച മത വിജ്ഞാനം അദ്ദേഹം നിരവധി പേര്‍ക്ക് പകര്‍ന്നു നല്‍കിയിരുന്നു. ഒരു പാട് ശിഷ്യഗണങ്ങളെ സമൂഹത്തിലേക്ക് വാര്‍ത്തെടുത്തു. പിതാവ് അബ്ദുല്‍റഹ്മാന്‍ മുസ്ല്യാരില്‍ നിന്നും ബാലപാഠം നുകര്‍ന്ന ഖാസിം …

Read More »

സെഞ്ചുറിയുമായി കോലി റെക്കോര്‍ഡുയരെ; ഇന്ത്യയ്ക്ക് 59 റണ്‍സ് ജയം

Kohli

പോര്‍ട്ട് ഓഫ് സ്‌പെയിന്‍ : റെക്കോര്‍ഡുകള്‍ അകമ്പടി സേവിച്ച ക്യാപ്റ്റന്‍ വിരാട് കോലിയുടെ 42–ാം ഏകദിന സെഞ്ചുറിയും ശ്രേയസ് അയ്യരുടെ അര്‍ധസെഞ്ചുറിയും നിറം ചാര്‍ത്തിയ ഇന്നിങ്‌സിനൊടുവില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് 59 റണ്‍സ് വിജയം. ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 46 ഓവറില്‍ 270 ആയി പുനര്‍നിര്‍ണയിച്ച മത്സരത്തില്‍ വിന്‍ഡീസ് 21- ന് പുറത്താകുകയായിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 279 …

Read More »

നീലേശ്വരം ചാത്തമത്ത് വെള്ളക്കെട്ടില്‍ വീണ് വൃദ്ധന്‍ മരിച്ചു

Deadbody

നീലേശ്വരം : ചാത്തമത്ത് വെള്ളക്കെട്ടില് വീണ് വൃദ്ധന്‍ മരിച്ചു. ചാത്തമത്തെ കൊഴുമ്മല്‍ അമ്പൂട്ടി (80) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് സംഭവം. പറമ്പില്‍കൂടി നടക്കുന്നതിനിടെ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. ഉടന്‍ നീലേശ്വരം സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More »

വല ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ തിരയില്‍പ്പെട്ട് മത്സ്യത്തൊഴിലാളി മരിച്ചു

Marannam

കാസര്‍കോട് : വല ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ തിരയില്‍പ്പെട്ട് മത്സ്യത്തൊഴിലാളി മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയും നെല്ലിക്കുന്ന് കടപ്പുറത്ത് താമസക്കാരനുമായ മരിയാദാസ് (58) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ കസബ അഴിമുഖത്താണ് സംഭവം. ഒറ്റവല ുപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ തിരയില്‍പ്പെടുകയായിരുന്നു. ഉടന്‍ കൂടെയുണ്ടായിരുന്നവര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കസബയിലെ ശാന്തിയാണ് ഭാര്യ. മക്കള്‍ : ഗ്രേസി, സന്തോഷ്, ഡെയ്‌സി. മരുമക്കള്‍ : കുഞ്ഞുമോന്‍, അനു.

Read More »

കൂവത്തൊട്ടി കുന്നുമ്മലിലെ കൃഷ്ണന്‍ അന്തരിച്ചു

Death

മേല്‍പറമ്പ്: തൈവളപ്പില്‍ പരേതനായ രാമന്റെയും ചോയിച്ചിയുടെയും മകന്‍ കൂവത്തൊട്ടി കുന്നുമ്മലില്‍ താമസിക്കുന്ന ടി. കൃഷ്ണന്‍ (56) അന്തരിച്ചു. കൂവതൊട്ടിയില്‍ ടൈലര്‍ ഷോപ്പ് നടത്തിവരികയായിരുന്നു. ഭാര്യ: ലക്ഷ്മി കുട്ടി (നേഴ്‌സിംഗ് സുപ്പര്‍വൈസര്‍ എച്ച്.എന്‍.സി. സഅദിയ ഹോസ്പ്പിറ്റല്‍ ദേളി) സഹോദരങ്ങള്‍ ടി.കണ്ണന്‍ (കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡണ്ട്) ടി. ഗോപാലന്‍, പരേതനായ ടി.അപ്പു, ടി.നാരായണന്‍, ടി.ഭാസ്‌കരന്‍, ടി.രാമചന്ദ്രന്‍, ടി. മാധവി, ടി. രോഹിണി.

Read More »