Tuesday , August 20 2019
Breaking News

More News

മാണിമൂല സ്വദേശി സുള്ള്യ പുഴയില്‍ മരിച്ച നിലയില്‍

Death

ബന്തടുക്ക : മാണിമൂല സ്വദേശിയെ സുള്ള്യ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കേതില്‍ ജോസ് (50) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്. ടാപ്പിംഗ് തൊഴിലാളിയാണ്. പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഹൃദയാഘാതമുണ്ടായതാണ് മരണകാരമമെന്ന് സംശയിക്കുന്നു. സുള്ള്യ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More »

കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു

Marannam

കാഞ്ഞങ്ങാട്: വീട് നിര്‍മ്മാണത്തിനിടയില്‍ രണ്ടാം നിലയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് പന്തീരംകാവ് ചന്ദ്രന്റെ മകന്‍ വിജേഷാ (35) ണ് മരിച്ചത്. അതിഞ്ഞാല്‍ പള്ളിക്ക് സമീപത്തെ രണ്ടുനിലവീടിന്റെ നിര്‍മ്മാണത്തിനിടയിവിജേഷ് അബദ്ധത്തില്‍ താഴെ വീണത്. പരിക്കേറ്റ വിജേഷിനെ മംഗലാപുരം എ ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികില്‍സക്കിടയിലായിരുന്നു മരണം സംഭവിച്ചത്.

Read More »

യുവാവ് ബേക്കല്‍കോട്ടയില്‍ നിന്നും കടലില്‍ ചാടി മരിച്ചു

Marannam

ബേക്കല്‍ : ആളുകള്‍ നോക്കിനില്‍ക്കെ യുവാവ് ബേക്കല്‍ കോട്ടയില്‍ നിന്നും കടലില്‍ ചാടി മരിച്ചു. മുള്ളേരിയ കിന്നിംഗാറിലെ ബാലകൃഷ്ണന്റെ മകന്‍ ഗംഗാധരന്‍ (45) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ബേക്കല്‍ കോട്ടയുടെ ക്ലോക്ക് ടവറിന് സമീപത്തു വെച്ച് പഴ്‌സും ചെരിപ്പും അഴിച്ചു വെച്ച ശേഷം ഇയാള്‍ കടലിലേക്ക് എടുത്തു ചാടുകയായിരുന്നു. സംഭവം കണ്ട സഞ്ചാരികളിലൊരാള്‍ പോലീസില്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ തീരദേശ പോലീസും നാട്ടുകാരും ചേര്‍ന്ന് നീണ്ട് …

Read More »

കല്യോട്ട് സിപിഎം അനുഭാവി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

Hanging

പെരിയ: കല്യോട്ട് മാവുങ്കാലില്‍ തേങ്ങവെട്ട് തൊഴിലാളിയുടെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാവുങ്കാലിലെ കൃഷ്ണന്റെ (60) മൃതദേഹമാണ് വീട്ടിനടുത്തുള്ള പറമ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കുറ്റിക്കോല്‍ സ്വദേശിയായ കൃഷ്ണന്‍ ഏതാനും വര്‍ഷം മുമ്പാണ് കല്യോട്ട് താമസമാക്കിയത്. ഒരു സുഹൃത്തിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഇന്ന് രാവിലെ തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഷര്‍ട്ട് അരയില്‍ കെട്ടിയ ശേഷം ഉടുമുണ്ടില്‍ തൂങ്ങിയ നിലയിലാണ് …

Read More »

വിഷു ആഘോഷിക്കാന്‍ നാട്ടിലെത്തിയ ഗള്‍ഫുകാരന്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു

Obit

കരിന്തളം: വിഷു ആഘോഷിക്കാനായി രണ്ടാഴ്ച മുമ്പ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു. . അപകടത്തില്‍ സഹോദരന്റെ ഭാര്യ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. കാലിച്ചാമരം പള്ളപ്പാറയിലെ പരേതനായ പാലങ്കി ചെറിയ അമ്പുക്കുഞ്ഞി ആമ്പിലേരി രുഗ്മിണി ദമ്പതികളുടെ മകന്‍ എ രതീഷ്(40) ആണ് പരിയാരം ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.. അപകടത്തില്‍ രതീഷിന്റെ കൂടെയുണ്ടായിരുന്ന അര്‍ധസഹോദരന്‍ പള്ളപ്പാറയിലെ സന്തോഷ് (38), രതീഷിന്റെ ഗള്‍ഫിലുള്ള സഹോദരന്‍ ദിലീഷിന്റെ ഭാര്യ രഞ്ജുഷ (21), ഓട്ടോറിക്ഷ …

Read More »

കൊളത്തൂര്‍ അപകടം; മരണം രണ്ടായി

accident

കുണ്ടംകുഴി: ഏപ്രില്‍ 4ന് കൊളത്തൂര്‍ ബാലനടുക്കത്ത് ഉണ്ടായ വാഹനാപകടത്തില്‍ മരണം രണ്ടായി. ഓട്ടോ ഡ്രൈവര്‍ കല്ലടക്കുറ്റിയിലെ അബ്ദുല്ലക്കുഞ്ഞി (60)യാണ് മരിച്ചത്. മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ജമീല. കാര്‍ യാത്രക്കാരി കുറ്റിക്കോല്‍ കരിഞ്ചിയത്തെ കെ. നാരായണി അമ്മ (92) ആണ് നേരത്തെ മരിച്ചത്.

Read More »

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

Death

പയ്യന്നൂര്‍ : തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു. കാങ്കോല്‍ വാണിയംചാലിലെ എം വി ഭവാനി (59)ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം. പരേതനായ ഉദിനൂര്‍ വീട്ടില്‍ രാമന്‍ കോമരത്തിന്റെയും മയില്‍ വളപ്പില്‍ പാര്‍വ്വതിയുടെയും മകളാണ്. സഹോദരങ്ങള്‍ : ലക്ഷ്മി, ജാനകി, പത്മിനി, രാമകൃഷ്ണന്‍, കരുണാകരന്‍, രാജലക്ഷ്മി, വസന്ത, രാമരാജന്‍, വിനോദ്കുമാര്‍.

Read More »

അസുഖത്തെത്തുടര്‍ന്ന് പ്രവാസി മരിച്ചു

Obit

കുമ്പള : അസുഖത്തെ തുടര്‍ന്ന് നാട്ടിലെത്തിയ പ്രവാസി മരിച്ചു. മൊഗ്രാല്‍ കൊപ്പളം ഹൗസിലെ അബ്ദുല്‍ഖാദര്‍ – മറിയുമ്മ ദമ്പതികളുടെ മകന്‍ എന്‍ എ അബ്ബാസ് കൊപ്പളം (47) ആണ് മരിച്ചത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഗള്‍ഫില്‍ ജോലി ചെയ്ത് വരികയായിരുന്ന അബ്ബാസ് അസുഖത്തെ തുടര്‍ന്ന് ആറു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യ : താഹിറ. മക്കള്‍ : മുഹമ്മദ് റഹീസ്, മറിയംരിഫ (ഇരുവരും ദുബൈയില്‍ വിദ്യാര്‍ത്ഥികള്‍), സുമയ്യ, ഷിഫ. സഹോദരങ്ങള്‍ …

Read More »

തൊടുക്കുളും തട്ടില്‍ അടുക്കാടുക്കം ജാനകി അമ്മ അന്തരിച്ചു

Obit

പരവനടുക്കം: തൊടുക്കുളം തട്ടില്‍ പരേതനായ പുതുച്ചേരി കുഞ്ഞിരാമന്‍ നായാരുടെ ഭാര്യ അടുക്കാടുക്കം ജാനകിയമ്മ(70) അന്തരിച്ചു. മക്കള്‍: ഇന്ദിര,ഗംഗാധരന്‍(ഗള്‍ഫ്),ശ്യാമള,നിര്‍മ്മല, ശശിധരന്‍(ചെമ്മനാട് സര്‍വീസ് സഹകരണ ബാങ്ക് ഡയ്‌റക്ടര്‍ ബോര്‍ഡ് അംഗം),ശ്രീജ, വിജിത. മരുമക്കള്‍: മാധവന്‍ നായര്‍ മുള്ളംകോട്,ശോഭ ഗംഗാധരന്‍, ചാത്തുട്ടി പേരിയ(മുന്നാട്), രാധാകൃഷ്ണന്‍ ചേരിപ്പാടി, സൗമ്യശശിധരന്‍,ദാമോധരന്‍ എരോല്‍, ,ഗോപിനാഥന്‍ തോണിക്കടവ്, സഹോദരങ്ങള്‍: പരേതനായ കൃഷ്ണന്‍ നായര്‍ (പാക്കം), ഗോപാലന്‍ നായര്‍ കോണത്തുമൂല, ചരടന്‍ നായര്‍ കോണത്തുമൂല…

Read More »

ചേറ്റുകുണ്ട് സ്വദേശിയായ എഞ്ചിനിയര്‍ ദുബൈയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു

Marannam

ഉദുമ : ചേറ്റുകുണ്ട് സ്വദേശിയായ എന്‍ജിനീയര്‍ ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പരേതരായ എം.ഉമേശയുടെയും സരോജിനിയുടെയും മകന്‍ കിഷോറ ഉമേശ (43) ആണ് മരിച്ചത്. ഭാര്യ: അന്നപൂര്‍ണേശ്വരി. മക്കള്‍: കീര്‍ത്തേഷ്, സ്പൂര്‍ത്തി. സഹോദരങ്ങള്‍: രേണുക (മംഗളൂരു), നവീന്‍ചന്ദ്ര, ലക്ഷ്മി (ഖത്തര്‍).  മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു..

Read More »