Monday , June 17 2019
Breaking News

More News

ലോകകപ്പ് യോഗ്യത: അര്‍ജന്റീനയ്ക്കും ബ്രസീലിനും തോല്‍വി

football---Argentina-lost-to-Brazil

റിയോ ഡി ജനീറോ :ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ അര്‍ജന്റീനയ്ക്കും ബ്രസീലിനും തോല്‍വി. ചിലെ ബ്രസീലിനെ തോല്‍പിച്ചു. ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് ചിലെയുടെ ജയം. അലക്‌സിസ് സാഞ്ചസും എഡ്വേര്‍ഡോ വര്‍ഗാസുമാണ് ചിലെയുടെ വിജയഗോളുകള്‍ നേടിയത്. അര്‍ജന്റീനയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഇക്വഡോ!ര്‍ തകര്‍ത്തത്.

Read More »

അനശ്വരനായ മനുഷ്യനെ തേടിയ സ്വെത്‌ലാന അലക്‌സ്യേവിച്ചിന് സാഹിത്യ നൊബേല്‍

Nobel

സ്റ്റോക്‌ഹോം: രാഷ്ട്രീയപരീക്ഷണത്തിന്റെ മഹാഭൂമികയായിരുന്ന സോവിയറ്റ് യൂണിയന്റെ ഹൃദയമിടിപ്പ് ലോകത്തിനു മുന്നില്‍ അക്ഷരങ്ങളിലൂടെ പകര്‍ന്നു നല്‍കിയ എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ സ്വെത്‌ലാന അലക്‌സ്യേവിച്ചിന് 2015ലെ സാഹിത്യ നൊബേല്‍ പുരസ്‌കാരം. നമ്മുടെ കാലത്തിന്റെ പീഢാനുഭവങ്ങളുടെയും നിര്‍ഭയത്വത്തിന്റെയും ലിഖിതരേഖയാണ് സ്വെത്‌ലാനയുടെ ബഹുസ്വരമായ രചനാശൈലിയെന്ന് നൊബേല്‍ സമ്മാന സമിതി വിലയിരുത്തി. സംഭവങ്ങളുടെയും വസ്തുതകളുടെയും ശേഖരമല്ല സ്വെത്‌ലാനയുടെ എഴുത്ത്. ചേതോവികാരങ്ങളുടെ ചരിത്രമാണ് അവര്‍ക്ക് വാക്കിന്റെ വഴി. ചരിത്രത്തിലില്ലാത്ത, എവിടെയും ഒടുങ്ങിപ്പോകുന്ന വെറും മനുഷ്യരുടെ വികാരങ്ങളുടെ രേഖപ്പെടുത്തലാണ് സ്വെത്‌ലാനയുടെ എഴുത്ത്. …

Read More »

മേല്‍പറമ്പിലെ മൂന്ന് വയസുകാരന്‍ ഷാര്‍ജയില്‍ മരിച്ചു

Obit-Muhammed-Kunhi

ഷാര്‍ജ: മേല്‍പറമ്പ് സ്വദേശിയായ മൂന്നുവയസുകാരന്‍ ഷാര്‍ജയില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മേല്‍പറമ്പിലെ ഷബീര്‍ അലി-ആയിഷ ദമ്പതികളുടെ മകന്‍ മുഹമ്മദ് കുഞ്ഞിയാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഷാര്‍ജയിലെ താമസസ്ഥലത്താണ് മരിച്ചത്.

Read More »

കുണ്ടൂസ് ആക്രമണം: ഒബാമ മാപ്പു പറഞ്ഞു; സ്വതന്ത്ര അന്വേഷണം വേണമെന്ന് എംഎസ്എഫ്

Obama

വാഷിങ്ടണ്‍ : അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തീവ്രവാദികള്‍ കയ്യടക്കിയ കുണ്ടൂസ് നഗരം തിരിച്ചുപിടിക്കാന്‍ യുഎസ് സേന വ്യോമാക്രമണം നടത്തുന്നതിനിടെ ആശുപത്രിയില്‍ ബോംബു വീണ് 12 ജീവനക്കാരടക്കം 22 പേര്‍ മരിച്ച സംഭവത്തില്‍ പ്രസിഡന്റ് ബറാക് ഒബാമ മാപ്പു പറഞ്ഞു. സന്നദ്ധ സംഘടനയായ മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ് (എംഎസ്എഫ്) മേധാവി ജോവാന്‍ ലിയുവിനെ വൈറ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയാണ് ഒബാമ മാപ്പു പറഞ്ഞത്. ആക്രമണത്തിനിരയാകാതിരിക്കാന്‍ ആശുപത്രിയുടെ സ്ഥാനം യുഎസ് അധിക!ൃതരെ നേരത്തെ അറിയിച്ചിരുന്നതായി എംഎസ്എഫ് …

Read More »

വേളൂര്‍ മെട്ടക്കുന്നിലെ മേലത്ത് വെള്ളച്ചി അന്തരിച്ചു

Obit-vellachi

നീലേശ്വരം: കിണാവൂര്‍ കണ്ണന്‍കുന്ന് ഭഗവതിക്ഷേത്ര സ്ഥാനികന്‍ അമ്പൂഞ്ഞി കാരണവരുടെ ഭാര്യ കരിന്തളം വേളൂര്‍ മെട്ടക്കുന്നിലെ മേലത്ത് വെള്ളച്ചി (70) അന്തരിച്ചു. മക്കള്‍: പുഷ്പലത, രജനി. മരുമക്കള്‍: രാജന്‍ , വിനീഷ്. സഹോദരങ്ങള്‍; അമ്പു , പാറു, കല്യാണി, പരേതനായ കുഞ്ഞികണ്ണന്‍

Read More »

പഴയപാട്ടില്ലത്ത് ആയിഷ അന്തരിച്ചു

Obit-Ayisha

നീലേശ്വരം: പരേതനായ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ കോട്ടപ്പുറത്തെ പഴയപാട്ടില്ലത്ത് ആയിഷ ( 65)അന്തരിച്ചു മക്കള്‍: സുഹറ , സുബൈദ, അമീര്‍ , സയ്യിദ് , ബിഫാത്തിമ . മരുമക്കള്‍; അബ്ദുള്‍ റഹ്മാന്‍ , സിദിഖ്, റംല, ബീവി, അഹമ്മദ്.

Read More »

സച്ചിനും വസീം അക്രമും വെള്ളിയാഴ്ച ദുബൈയില്‍

Sachin-and-Vasim

ദുബൈ : ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, പാക്കിസ്ഥാന്‍ മുന്‍ നായകന്‍ വസീം അക്രം എന്നിവര്‍ ദുബായിലെത്തുന്നു. കൂടെ, കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലയുമുണ്ടാകും. ദുബായ് അല്‍ ഖവാനീജിലെ അറേബ്യന്‍ സെന്ററില്‍ ഒന്‍പതിന് ഉച്ചയ്ക്കു രണ്ടിനു സംഘടിപ്പിക്കുന്ന ദ് ക്രിക്കറ്റ് ആന്‍ഡ് ബിയോണ്ട് എന്ന പരിപാടിയില്‍ ഇവര്‍ തങ്ങളുടെ അനുഭവങ്ങള്‍ ക്രിക്കറ്റ് പ്രേമികളുമായി പങ്കുവയ്ക്കുമെന്ന് അറേബ്യന്‍ സെന്റര്‍ സിഇഒ ടിം ജോണ്‍സ് പറഞ്ഞു.

Read More »

ഹൃദയാഘാതത്തെത്തുടര്‍ന്ന് ഭര്‍തൃമതി മരിച്ചു

Obit-Shahina

നായന്മാര്‍മൂല: ഹൃദയാഘാതത്തെത്തുടര്‍ന്ന് ഭര്‍തൃമതി മരിച്ചു. കാസര്‍കോട് പഴയ ബസ്സ്റ്റാന്റ് സഫ കോംപ്ലക്‌സിലെ സിറ്റി സെന്റര്‍ ഫൂട്‌വെയര്‍ഫാന്‍സി കട മാനേജറും നായന്മാര്‍മൂല മിനി എസ്‌റ്റേറ്റ് സ്വദേശിയുമായ ഹാരിസ് തൊട്ടിയുടെ ഭാര്യ ഷാഹിന(29)യാണ് അന്തരിച്ചത്. ബുധനാഴ്ച രാവിലെ പള്ളിപ്പുഴയിലെ സ്വന്തം വീട്ടില്‍ തളര്‍ന്നുവീണ ഷാഹിനയെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആറു വയസ്സുള്ള ഷാസയും ഒരു വയസ്സുള്ള സിയാനും മക്കളാണ്. പള്ളിക്കര പള്ളിപ്പുഴയിലെ അബ്ദുല്ലയുടെയും ബീഫാത്തിമയുടെയും മകളാണ് ഷാഹിന.

Read More »

ഗോളടിച്ച് റാഫി; സ്റ്റേഡിയത്തില്‍ അഭിമാന പുളകിതരായി കാസര്‍കോട്

football

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ സീസണ്‍2ല്‍ നോര്‍ത്ത് ഈസ്റ്റിനെതിരെ കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് റാഫി ഗോള്‍ നേടിയപ്പോള്‍ കൊച്ചിയിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ അഭിമാനം കൊണ്ട് പുളകിതരായത് കാസര്‍കോട് സ്വദേശികള്‍. കാസര്‍കോട്ട് നിന്ന് ഇന്നലെ നിരവധി പേര്‍ കളി കാണാനെത്തിയിരുന്നു. സ്റ്റേഡിയത്തിലെ സിമന്റ് പടവുകളില്‍ ആര്‍ത്തുലച്ച കാണികളില്‍ കാസര്‍കോട്ടുകാരുടെ ശബ്ദം വേറിട്ട് തന്നെ കേള്‍ക്കാമായിരുന്നു. ‘ഞങ്ങളുടെ സ്വന്തം റാഫി, നീ …

Read More »

യെമനില്‍ മിസൈല്‍ ആക്രമണം: മലയാളി ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു

misile

ഏഡന്‍ : യെമനിലെ ഏഡനില്‍ വിമതവിഭാഗമായ ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ സൗദി നയിക്കുന്ന അറബ് സഖ്യസേനയിലെ 15 പേര്‍ കൊല്ലപ്പെട്ടു. യുഎഇ സൈനിക ക്യാംപ് ജീവനക്കാരനായി ഇവിടെയുണ്ടായിരുന്ന മലപ്പുറം ഒഴൂര്‍ എരനെല്ലൂര്‍ കെ. ഹനീഫയും (51) കൊല്ലപ്പെട്ടതായി വിവരം ലഭിച്ചു. ജൂലൈയില്‍ വിമതപക്ഷത്തില്‍നിന്ന് ഏഡന്‍ പിടിച്ചെടുത്ത ശേഷമുണ്ടായ ഏറ്റവും കനത്ത ആക്രമണമാണുണ്ടായത്. സര്‍ക്കാരിന്റെ താല്‍ക്കാലിക ആസ്ഥാനമായ ഖസ്ര്‍ ഹോട്ടലിനു നേരെയായിരുന്നു പ്രധാനമായും ആക്രമണം. ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. യെമന്‍ വൈസ് …

Read More »