Monday , February 17 2020
Breaking News

More News

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാസര്‍കോട് : ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ അടുക്കത്ത് ബയല്‍ സ്വദേശിയും അബ്ദുര്‍റഹ്മാന്റെ മകനുമായ അണങ്കൂരിലെ റഫീഖ് (35) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ സുല്‍ത്താന്‍ ഗോള്‍ഡിന് മുന്‍വശത്തായിരുന്നു അപകടം. പ്രസ് ക്ലബ്ബ് ജംഗ്ഷന്‍ ഭാഗത്ത് നിന്നും പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് ബൈക്കില്‍ വരികയായിരുന്നു റഫീഖ്. പിറകില്‍ നിന്നും വന്ന ബൈക്ക് ഒരു ഓട്ടോ റിക്ഷയെ മറികടന്നുവന്ന് റഫീഖ് സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ …

Read More »

ഹൃദയാഘാതം: കാഞ്ഞങ്ങാട്ട് മൂന്നു പേര്‍ മരണപ്പെട്ടു

കാഞ്ഞങ്ങാട്: ഹൃദയാഘാതത്തെത്തുടര്‍ന്ന് കാഞ്ഞങ്ങാട്ടും പരിസരത്തുമുള്ള മൂന്നു പേര്‍ മരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡണ്ട് സി.യൂസഫ് ഹാജിയുടെ മകളുടെ ഭര്‍ത്താവ് ആവിയിലെ സി.പി.കെ.മുസ്തഫ (55) തിങ്കളാഴ്ച രാവിലെ ആറര മണിയോടെയാണ് മരണപ്പെട്ടത്. രാവിലെ പ്രഭാത സവാരിക്കിറങ്ങിയ മുസ്തഫ വഴിയില്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വീട്ടില്‍ തിരിച്ചെത്തുകയും കുഴഞ്ഞു വീണ് മരിക്കുകയുമായിരുന്നു. കോട്ടച്ചേരി അബ്ബാസ് സെന്ററിലെ ജയ് മോട്ടോര്‍സ് സ്ഥാപന ഉടമയാണ് മുസ്തഫ. കര്‍ണാടക സര്‍ക്കാറിന്റെ നന്ദിനി പാല്‍ …

Read More »

ഞായറാഴ്ച മാലയിട്ട അയ്യപ്പ ഭക്തന്‍ ചാലില്‍ മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: ശബരിമാല തീര്‍ത്ഥാടനത്തിന് ഞായറാഴ്ച മുദ്രയണിഞ്ഞ അയ്യപ്പ ഭക്തന്‍ ചാലില്‍ മുങ്ങി മരിച്ച നിലയില്‍. കുണ്ടംകുഴി കീപ്പാടി ഹൗസില്‍ ഉദയനാണ്(30) മരിച്ചത്. ഞായറാഴ്ചവൈകീട്ട് മറ്റ് അയ്യപ്പ ഭക്തന്മാരോടൊപ്പം ചാലില്‍ കുളിക്കാന്‍ പോയതാണ് ഉദയന്‍. മറ്റ് സ്വാമിമാര്‍ കുളിച്ചിട്ട് പോയ ശേഷം അവസാനമാണ് ഉദയന്‍ കുളിക്കാന്‍ ഇറങ്ങിയത്. പിന്നീട് ഉദയനെ ചാലില്‍ വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെടുകായായിരുന്നു. കുണ്ടംകുഴി ജാനകി-നാരായണന്‍ ദമ്പതികളുടെ …

Read More »

കാണാതായ മഞ്ചേശ്വരം സ്വദേശിയുടെ മൃതദേഹം ജലസംഭരണിയില്‍

മഞ്ചേശ്വരം: രണ്ട് ദിവസം മുമ്പ് കാണാതായ മഞ്ചേശ്വരം സ്വദേശിയെ ജലസംഭരണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം മൊര്‍ദ്ദണ ഹരിഗളയിലെ സഞ്ജീവ(57)യെയാണ് ഹരിഗളയിലെ ജലസംഭരണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച കൂലിപ്പണി കഴിഞ്ഞ് വീട്ടിലെത്തിയ സഞ്ജീവ കുളിക്കാന്‍ പോയതായിരുന്നു. തിരിച്ചുവരാത്തതിനാല്‍ ബന്ധുക്കള്‍ അന്വേഷിച്ചുവരുന്നതിനിടയില്‍ ഞായറാഴ്ച ഹരിഗളയിലെ ജലസംഭരണിയുടെ സമീപത്ത് ചെരിപ്പും വസ്ത്രങ്ങളും കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു ഫയര്‍ഫോഴ്‌സിലെ മുങ്ങല്‍ വിദഗ്ധരെത്തി തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അവിവാഹിതനാണ്. സഹോദരങ്ങള്‍: സുന്ദരന്‍, ഗോപാലന്‍, രാഘവന്‍, …

Read More »

രാത്രിയില്‍ സെക്‌സിയാകുന്ന ഫെയ്‌സ്ബുക്ക്…

രാത്രി ഫെയ്‌സ്ബുക്കില്‍ കാണുന്നവള്‍ വഴിപിഴച്ചവളാണ്, വലയിട്ടു പിടിക്കേണ്ടവളാണ് എന്നാണു മലയാളി പുരുഷന്‍മാരില്‍ വലിയ വിഭാഗത്തിന്റെ പൊതുധാരണ. ആദ്യമായി പരിചയപ്പെടുന്ന ആളായാലും ഒന്നു തോണ്ടിനോക്കും. ചാറ്റിങ് ‘സെക്സ്റ്റിങ്’ ആക്കി മാറ്റാന്‍ കൃത്യമായ വഴികളുണ്ട്. ‘ഹായ്’ മെസേജില്‍ തുടങ്ങി പത്താമത്തെയോ പന്ത്രണ്ടാമത്തെയോ മെസേജില്‍ വിഷയം സെക്‌സില്‍ എത്തി നില്‍ക്കും. ഹലോ, ഹായ്…അങ്ങനെ തുടങ്ങി കൃത്യം ആറാമത്തെ മെസേജ്: എത്ര വയസ്സുണ്ട്?… ഇരുപത്തെട്ട്. എനിക്കു മുപ്പത്. അപ്പോ കുഴപ്പമില്ല, എല്ലാം അറിയുന്ന പ്രായമല്ലേ. എന്ത്… …

Read More »

കുഞ്ചിരക്കോട്ട് കാളി: ചരിത്രസിനിമയുമായി പൃഥ്വിരാജ്

ഉറുമിക്ക് ശേഷം മറ്റൊരു ചരിത്രസിനിമയുമായി പൃഥ്വിരാജ് വരുന്നു. പഴയ വേണാട് രാജ്യത്തെ വീരന്മാരുടെ കഥ പറയുന്ന ചിത്രം വമ്പന്‍ ബജറ്റിലാകും ഒരുക്കുക. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പൃഥ്വിരാജ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. ചരിത്രത്തില്‍ വീരന്മാരായി വാഴ്ത്തപ്പെട്ടവരുടെ കഥ കൂടാതെ അധികം ആരും ചര്‍ച്ചചെയ്യുകയോ വാഴ്ത്തുകയോ ചെയ്യാത്ത വേണാട് രാജ്യത്തെ പോരാളികളുടെ വീരചരിത്രമാണ് ഇതില്‍ പറയുന്നത്. ചരിത്രപുരുഷനായ ഇരവിക്കുട്ടി പിള്ളയുടെ വിശ്വസ്ത ശിഷ്യനാണ് കുഞ്ചിരക്കോട്ട് കാളി എന്ന ചരിത്രകഥാപാത്രം. വേണാടിന്റെ യുദ്ധവീരന്മാരുടെ …

Read More »

ദക്ഷിണാഫ്രിക്കയെ 124 റണ്‍സിന് തോല്‍പിച്ചു; പരമ്പര ഇന്ത്യക്ക്

നാഗ്പൂര്‍: നാഗ്പൂര്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ 124 റണ്‍സിന് തോല്‍പിച്ചു. ആദ്യ ടെസ്റ്റിലും ജയിച്ച ഇന്ത്യ ഇതോടെ നാല് ടെസ്റ്റുകളുടെ പരമ്പര 20ന് സ്വന്തമാക്കി. ബെംഗളൂരുവില്‍ നടന്ന രണ്ടാം ടെസറ്റ് മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഏകദിന, ട്വന്റി20 പരമ്പരകള്‍ കൈവിട്ട ഇന്ത്യക്ക് അഭിമാന പോരാട്ടമായിരുന്നു ടെസ്റ്റ് പരമ്പരയിലേത്. ഒരു ദശാബ്ദത്തിന് ശേഷമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്ക് എതിരെ പരമ്പര നേടുന്നത്. ദക്ഷിണാഫ്രിക്ക വിദേശത്ത് പരമ്പര കൈവിടുന്നത് ഒമ്പത് വര്‍ഷത്തിന് ശേഷവും. സ്‌കോര്‍: …

Read More »

അടുക്കത്ത്ബയലില്‍ ടെമ്പോയും ഓട്ടോയും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു

കാസര്‍കോട്: ടെമ്പോയും ഓട്ടോയും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ രവി(35)ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പതരയോടെ അടുക്കത്ത്ബയല്‍ ജി.യു.പി സ്‌കൂളിന് മുന്നിലെ ദേശീയപാതയിലാണ് അപകടം. വീട്ടില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്നു രവിയുടെ ഓട്ടോയില്‍ മാലിന്യങ്ങളുമായി കുമ്പള ഭാഗത്തേക്ക് വരികയായിരുന്ന ടെമ്പോ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രവിയെ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഉപ്പളയില്‍ വെച്ചാണ് മരിച്ചത്. അപകടത്തെകുറിച്ച് ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More »

പടന്നക്കാട് കരുവളത്തെ കോരന്‍ അന്തരിച്ചു

നീലേശ്വരം : പടന്നക്കാട് കരുവളത്തെ പി വി കോരന്‍ (57) അന്തരിച്ചു. ഭാര്യ : ലളിത (പടന്നക്കാട്), മക്കള്‍ : ദീപ, ദൃശ്യ (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍ : കാര്യത്യായനി, കല്യാണി, രവി, രാജു, പരേതനായ ലക്ഷ്മണന്‍.

Read More »

വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ മീന്‍ ലോറിയിടിച്ച് മുന്‍ നഗരസഭാ ജീവനക്കാരന്‍ മരിച്ചു

കാഞ്ഞങ്ങാട്: ബസ്സിറങ്ങി വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന മുന്‍ നഗരസഭാ ജീവനക്കാരന്‍ മീന്‍ലോറിയിടിച്ച് മരിച്ചു. കൊവ്വല്‍സ്റ്റോര്‍ ദേശീയപാതയിലാണ് അപകടം നടന്നത്. കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍സ്റ്റോറിലെ പെരിയ വീട്ടില്‍ പൊടോതി നാരായണന്‍ നായര്‍ (72) ആണ് മരിച്ചത്. ബസ്സ്‌റ്റോപ്പിന് സമീപം നില്‍ക്കുകയായിരുന്ന ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി കൊവ്വല്‍സ്റ്റോറിലെ ആകാശിനും അപകടത്തില്‍ പരിക്കുണ്ട്.വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ സൗത്ത് ബസ്സ്‌റ്റോപ്പില്‍ ബസ്സിറങ്ങി സമീപത്തെ വീട്ടിലേക്ക് നടന്നുനീങ്ങുന്നതിനിടയില്‍ നിയന്ത്രണംവിട്ടുവന്ന ലോറി ഇടിക്കുകയായിരുന്നു. നഗരസഭയില്‍നിന്ന് വിരമിച്ചശേഷം നാരായണന്‍ …

Read More »