Friday , May 29 2020
Breaking News

More News

ശമ്പളം മുടങ്ങി : കെ എസ് ആര്‍ ടി സി ഡ്രൈവര്‍ ഡിപ്പോക്കുള്ളില്‍ തൂങ്ങി മരിച്ചു

കാസര്‍കോട് : ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് കെ എസ് ആര്‍ ടി സി ഡ്രൈവര്‍ ഡിപ്പോക്കുള്ളില്‍ തൂങ്ങി മരിച്ചു. നീലേശ്വരം പള്ളിക്കര റെയില്‍വേ ഗേറ്റിനു സമീപത്തെ പി വി സുകുമാരന്‍ (48) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെ കെ എസ് ആര്‍ ടി സി ഡിപ്പോയായ തുളുനാട് കോംപ്ലക്‌സിലെ ഒന്നാം നിലയിലെ ഏണിയിലാണ് കയറില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. സഹപ്രവര്‍ത്തകര്‍ ഉടന്‍ കയര്‍ അറുത്തുമാറ്റി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ …

Read More »

അസുഖത്തെ തുടര്‍ന്ന് എക്‌സൈസ് സി ഇ ഒ മരിച്ചു

കുമ്പള : അസുഖത്തെ തുടര്‍ന്ന് എക്‌സൈസ് സി ഇ ഒ മരിച്ചു. കുമ്പള എക്‌സൈസ് റേഞ്ച് ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസറായ എം പി സുധീന്ദ്രന്‍ (47) ആണ് മരിച്ചത്. മൂന്നാഴ്ച മുമ്പ് അസുഖത്തെ തുടര്‍ന്ന് മംഗ്‌ളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ബുധനാഴ്ച രാവിലെയാണ് മരണം. കാലിക്കടവിലെ പരേതനായ ദാമോദരന്‍-സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ : ചിത്ര.സഹോദരങ്ങള്‍ പവിത്രന്‍, ജയന്‍, സുനില്‍, സുനീഷ്. ഒരു സഹോദരിയുമുണ്ട്.

Read More »

അജ്മീര്‍ തീര്‍ത്ഥാനടത്തിനു പോയ ഉപ്പള സ്വദേശി ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു

ഉപ്പള : അജ്മീര്‍ തീര്‍ത്ഥാടനത്തിനു പുറപ്പെട്ട ഉപ്പള മുസോടി സ്വദേശി തീവണ്ടി യാത്രക്കിടെയുണ്ടായ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. മുസോടി സ്‌കൂളിനടുത്തെ എം കെ മൂസ (52) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അജ്മീറിനു രണ്ടു കിലോമീറ്റര്‍ ഇപ്പുറത്തെത്തിയപ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ട മൂസയെ കൂടെയുണ്ടായിരുന്നവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഞായറാഴ്ചയാണ് മംഗല്‍പാടി-മഞ്ചേശ്വരം സ്വദേശികളായ 40 അംഗ സംഘത്തിനൊപ്പം മൂസ അജ്മീര്‍ തീര്‍ത്ഥാടനത്തിനു പുറപ്പെട്ടത്. പരേതനായ കുഞ്ഞഹമ്മദ് ഹാജിയുടെയും ഖദീജുമ്മയുടെയും മകനാണ്. …

Read More »

വയറുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു

മേല്‍പറമ്പ് : വയറുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു. കീഴൂര്‍ കടവത്ത് ഹൗസിലെ ബഷീര്‍-അസീന ദമ്പതികളുടെ മകളും ചന്ദ്രഗിരി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുമായ ജബീന (17) ആണ് മരിച്ചത്. രണ്ടു മാസത്തോളമായി വയറുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സഹോദരങ്ങള്‍ : ഫാത്തിമത് ജഹാന, ഹസ്സന്‍, ഹുസൈന്‍.

Read More »

ബസിറങ്ങി വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ജ്വല്ലറി ജീവനക്കാരന്‍ ബൈക്കിടിച്ച് മരിച്ചു

തൃക്കരിപ്പൂര്‍ : ജോലി കഴിഞ്ഞ് ബസിറങ്ങി വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന ജ്വല്ലറി ജീവനക്കാരന്‍ ബൈക്കിടിച്ച് മരിച്ചു. തൃക്കരിപ്പൂര്‍ പൂച്ചോലില്‍ ബസ് സ്റ്റോപ്പിനു സമീപം താമസിക്കുന്ന പി ബി ശ്രീധരന്‍ (58) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ചെറുവത്തൂരിലെ ജ്വല്ലറിയില്‍ നിന്ന് ജോലി കഴിഞ്ഞ് ബസിറങ്ങി വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന ശ്രീധരനെ എതിരെ വരികയായിരുന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീധരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഞായറാഴ്ചയോടെ മരണം സംഭവിച്ചു. പരേതരായ …

Read More »

കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ കൊല്ലപ്പെട്ടു

മംഗ്‌ളൂരു : കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ കൊല്ലപ്പെട്ടു. കാസര്‍കോട് പുത്തിഗെ പള്ളയിലെ അനന്ത ശര്‍മയുടെ മകന്‍ സി.എച്ച്.സുദര്‍ശന്‍ (20) ആണു മരിച്ചത്. തൊക്കോട്ട് കാപ്പിക്കാടെ കുപ്രസിദ്ധ ക്രിമിനല്‍ ഡി.കെ.രക്ഷിതും സംഘവുമാണു കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കൊല നടത്തിയതായി രക്ഷിത് തന്നെ പൊലീസിനെ അറിയിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി വൈകിയാണു കൊല നടത്തിയതായി രക്ഷിത് തന്നെ പോലീസിനെ അറിയിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി വൈകിയാണ് കൊല നടത്തിയതായി രക്ഷിത് പോലീസ് സ്റ്റേഷനില്‍ വിളിച്ച് അറിയിച്ചത്. …

Read More »

തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞുവീണ് വീട്ടമ്മ മരിച്ചു

ചെര്‍ക്കള : തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞുവീണ് വീട്ടമ്മ മരിച്ചു. ചെങ്കള ചൂരിപ്പള്ളത്തെ കൃഷ്ണനായക്കിന്റെ ഭാര്യ കെ ഹേമാവതി (45) ആണ് മരിച്ചത്. ജോലിക്കിടെ കുഴഞ്ഞുവീണ ഹേമാവതിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍ : നവീന്‍കുമാര്‍ (എം ബി എ വിദ്യാര്‍ത്ഥി ), സഹന (ബികോം വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍ : ദേവാനന്ദ, ദേവരാജ, ശശികല, വിജയ.

Read More »

പനി ബാധിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

കുമ്പള: പനി ബാധിച്ച് ഒമ്പതാം തരം വിദ്യാര്‍ത്ഥിനി മരിച്ചു. കൊടിയമ്മ ഗവ.ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയും പൂക്കട്ട സിദ്ദിഖ് ഹാജി0ഖൈറുന്നിസ ദമ്പതികളുടെ മകളുമായ നജ്മുന്നിസ (13) ആണ് മരിച്ചത്. പനി ബാധിച്ച് ചികിത്സയിലായിരുന്നു. കൊടിയമ്മ നൂറുല്‍ ഹുദാ മദ്‌റസയില്‍ ഒമ്പതാംതരം വിദ്യാര്‍ത്ഥിയാണ്. സഹോദരങ്ങള്‍ : വാസില്‍, വസീം, സലീം, നിസാം.

Read More »

പശു കുറുകെ ചാടി ; യുവാവ് ഓടിച്ച സ്‌കൂട്ടര്‍ ഇടിച്ച് അമ്മ മരിച്ചു

മഞ്ചേശ്വരം : റോഡില്‍ കുറുകെ ചാടിയ പശുവിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചു. മകന് പരിക്കേറ്റു. വൊര്‍ക്കാടിയിലെ സദാശിവന്റെ ഭാര്യ ഗീത (44)യാണ് മരിച്ചത്. മകന്‍ പ്രണവി(19)നെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി ഏഴുമണിയോടെ സുങ്കതകട്ടയിലാമ് അപകടം. ബോളന്തകട്ടയിലെ ബന്ധുവീട്ടിലേക്ക് പോകുമ്പോള്‍ റോഡില്‍ പശു സ്‌കൂട്ടറിന് നേരെ ചാടുകയായിരുന്നു. സ്‌കൂട്ടറിന്റെ പിറകിലിരിക്കുകയായിരുന്ന ഗീത റോഡിലേക്ക് തെറിച്ച് വീഴുകയും തലക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. …

Read More »

പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് ആരിക്കാടി സ്വദേശിയായ ഗള്‍ഫുകാരന്‍ മരിച്ചു

ബന്തിയോട് : ബന്തിയോട് അടുക്കത്ത് സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ആരിക്കാടി സ്വദേശിയായ ഗള്‍ഫുകാരന്‍ മരിച്ചു. ബന്ധുവായ പെണ്‍കുട്ടിക്ക് പരിക്കേറ്റു. ആരിക്കാടി കുന്നിലിലെ മുഹമ്മദ് ഷരീഫ് (34) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ ഭാര്യാവീട്ടില്‍ പോയി മടങ്ങുന്നതിനിടെയായിരുന്നു ്പകടം. അടുക്കം ഒളയം റോഡിന്റെ സമീപം വെച്ച് ഷരീഫ് സഞ്ചരിച്ച സ്‌കൂട്ടര്‍ എതിരെ വരികയായിരുന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട വാന്‍ റോഡരികില്‍ നിര്‍ത്തിയ കാറില്‍ ഇടിച്ചാണ് നിന്നത്. …

Read More »